Just In
- 11 min ago
വണ്ണം കുറക്കാൻ നാല് പിസ്തയിലുള്ള കിടിലൻ ഒറ്റമൂലി
- 2 hrs ago
ഇവ കഴിക്കല്ലേ.. തലച്ചോറിനു പണി കിട്ടും
- 2 hrs ago
ഗർഭം ഒന്നല്ല, പലതാണ് അറിഞ്ഞിരിക്കുക അപകടവും
- 5 hrs ago
ജയ് ഹൈദരാബാദ് പോലീസ്, ജയ് ഡി.സി.പി
Don't Miss
- Sports
പോരാട്ടം കോലിയും രോഹിത്തും തമ്മില്‍, ആകാംക്ഷയോടെ ആരാധകര്‍
- News
നീതി നടപ്പായെന്ന് ടൊവീനോ, സല്യൂട്ടടിച്ച് ജയസൂര്യ, ഹൈദരബാദ് പോലീസിനെ വാഴ്ത്തി സിനിമ ലോകം
- Technology
ഷവോമിക്കും വ്യാജൻ, ഡൽഹിയിൽ പിടിച്ചെടുത്തത് 13 ലക്ഷം രൂപയുടെ ഗാഡ്ജറ്റുകൾ
- Movies
സിനിമ മോഹം പറഞ്ഞപ്പോൾ അച്ഛൻ നൽകിയ ഈ രണ്ട് ഉപദേശം! വെളിപ്പെടുത്തി കല്യാണി പ്രിയദർശൻ
- Travel
ബാഗ് പാക്ക് ചെയ്യുമ്പോൾ ഒഴിവാക്കേണ്ട ഏഴു കാര്യങ്ങൾ
- Automobiles
ടാറ്റ നെക്സോണ്‍ ഇലക്ട്രിക്ക് എത്തുന്നത് തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രം
- Finance
സർക്കാർ സഹായിച്ചില്ലെങ്കിൽ വൊഡാഫോൺ ഐഡിയ അടച്ചുപൂട്ടേണ്ടി വരും, മുന്നറിയിപ്പുമായി കുമാർ ബിർള
വെറ്റില വച്ചാല്‍ സര്‍വ്വൈശ്വര്യം ഫലം
വെറ്റില നാം പൊതുവേ മുറുക്കാനും ദക്ഷിണ നല്‍കാനുമെല്ലാം ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഇതില്‍ പാക്കും മറ്റും വച്ച് താംബൂലം എന്ന പേരിലും ഇത് ഉപയോഗിയ്ക്കുന്നുണ്ട്.
ഹൈന്ദവര്‍ക്ക് വെറ്റില പല വിശ്വാസങ്ങളുമായി കൂടിക്കലര്‍ന്നതാണ്. ഹനുമാന് പോലുള്ള ദൈവങ്ങളുടെ പ്രധാന വഴിപാടു കൂടിയാണ് വെറ്റില. പല ശുഭ കര്‍മങ്ങള്‍ക്കും വെറ്റില ഉപയോഗിയ്ക്കാറുമുണ്ട്.
ഈ കര്‍ക്കിടകത്തില്‍ കഷ്ടകാലം ഈ നക്ഷത്രങ്ങള്‍ക്ക്
വെറ്റില ചില പ്രത്യേക രീതികളില്‍ പരിപാലിയ്ക്കുന്നതും വച്ചു പിടിയ്ക്കുന്നതുമെല്ലാം ഐശ്വര്യവും സമൃദ്ധിയും കൊണ്ടു വരുമെന്നാണ് വിശ്വാസം.
വെറ്റില ഏതെല്ലാ വിധത്തിലാണ് വീട്ടില്‍ ഐശ്വര്യം കൊണ്ടു വരികയെന്നറിയൂ,

വെറ്റിലയുടെ നേര്‍ത്ത അറ്റം
വെറ്റിലയുടെ നേര്‍ത്ത അറ്റം വരുന്നിടത്ത് ലക്ഷ്മിദേവിയും നടുവില്‍ സരസ്വതിയും ഉള്ളില്‍ വിഷ്ണുവും പുറം ഭാഗത്ത് ചന്ദ്രനും കോണുകളിലായി ശിവ, ബ്രഹ്മാവ് എന്നിവരും വസിയ്ക്കുന്നതുവെന്നതാണ് വിശ്വാസം. വെറ്റിലയിലെ ഞരമ്പുകള്‍ ഒരുമിച്ചു ചേരുന്നിടത്ത് ജ്യേഷ്ഠാ ഭഗവതിയും വലുത ഭാഗത്ത് പാര്‍വതിയും ഇടതു ഭാഗത്തു ഭൂമീദേവിയും എല്ലാ ഭാഗത്തും കാമദേവനും വസിയ്ക്കുന്നുവെന്നു വിശ്വാസം.

കൈലാസത്തില്‍
കൈലാസത്തില്‍ ശിവ പാര്‍വതിമാര്‍ മുളപ്പിച്ചെടുത്തതാണ് ഈ സസ്യമെന്നാണ് വിശ്വാസം. പാര്‍വതീ ദേവി ദിവസവും താംബൂലം കഴിയ്ക്കാറുണ്ടെന്നതും വിശ്വാസമാണ്. പല രോഗങ്ങള്‍ക്കുമുള്ള പരിഹാരം കൂടിയാണ് വെറ്റില നീര്.

വീട്ടില്‍ വെറ്റില
വീട്ടില്‍ വെറ്റില നട്ടു വളര്‍ത്തുന്നത് പൊതുവേ ഐശ്വര്യ, ഭാഗ്യ ദായകമാണെന്നാണ് കാഴ്ചപ്പാട്. വീടിന്റെ കന്നി മൂല എന്നറിയപ്പെടുന്ന തെക്കു പടിഞ്ഞാറേ മൂലയില്‍ ഇതു നടുന്നതാണ് നല്ലത്. ഇത് വൃത്തിയായി പരിപാലിയ്ക്കുകയും വേണം.

പൗര്‍ണമി ദിവസം
പൗര്‍ണമി ദിവസം വെറ്റില മാലയുണ്ടാക്കി വീടിന്റെ മുന്‍വാതിലില്‍ ഇടുന്നത് വീട്ടിലെ നെഗറ്റീവ് ഊര്‍ജം നീക്കി പൊസറ്റീവിററി നിറയ്ക്കാന്‍ സഹായിക്കുമെന്നു വേണം, പറയാന്‍.

ശുഭ കര്‍മകങ്ങള്‍ക്കു മുന്നോടിയായി
ശുഭ കര്‍മകങ്ങള്‍ക്കു മുന്നോടിയായി വെറ്റിലയും പായ്ക്കും നാണയത്തുട്ടും ദക്ഷിണ നല്കുന്നതു പതിവാണ്. വെറ്റിലയുടെ അഗ്രം വടക്കോട്ടോ കിഴക്കോട്ടോ വേണം, പിടിയ്ക്കുവാന്‍. ദക്ഷിണ കൊടുക്കുമ്പോള്‍ വെററിലയുടെ വാലറ്റം കൊടുക്കുന്നയാളുടെ നേരെ വരത്തക്ക വിധം പിടിയ്ക്കുക.

ആജ്ഞനേയന്‍ അഥവാ ഹനുമാന്
ആജ്ഞനേയന്‍ അഥവാ ഹനുമാന് പ്രിയപ്പെട്ടതാണ് വെറ്റില മാല. ശനിയാഴ്ച ദിവസങ്ങളില്‍ ഹനുമാന് ക്ഷേത്രത്തില്‍ വെറ്റില മാല സമര്‍പ്പണം ഏറെ നല്ലതാണ്. തൊഴില്‍ ലഭിയ്ക്കാനും ശനിദോഷത്തിനും ആഗ്രഹസിദ്ധിയ്ക്കുമെല്ലാം ഇത് ഏറെ പ്രധാനപ്പെട്ടതാണ്.

വെറ്റില
ഇത്തരം കാര്യങ്ങള്‍ക്കായി ഉപയോഗിയ്ക്കുന്ന വെറ്റില വാടിയതോ കീറിയതോ ഉപയോഗിച്ചതോ ആകരുത്. കൂട്ടമായി കൊണ്ടു വരുന്ന വെറ്റില കെട്ടഴിച്ചു വയ്ക്കുകയും വേണം.