For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Nag Panchami: നാഗദൈവങ്ങളെ എളുപ്പം പ്രസാദിപ്പിക്കാം, ദോഷമകറ്റാം; രാശിപ്രകാരം ആരാധന ഇങ്ങനെ

|

നാഗങ്ങളുടെ അനുഗ്രഹം ലഭിക്കാന്‍ നാഗപഞ്ചമി വളരെ അനുകൂലമായ ദിവസമാണ്. ജ്യോതിഷപ്രകാരം കാളസര്‍പ്പദോഷം, വിഷ ദോഷം, പിതൃദോഷം, രാഹുകേതു എന്നിവയാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയവയ്ക്ക് പരിഹാരം ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഇത് പ്രത്യേക ദിവസമാണ്. നാഗപഞ്ചമി ദിനത്തില്‍ ഒരു വ്യക്തി പാമ്പുകളെ ആരാധിച്ചാല്‍ നാഗങ്ങളുടെ കൃപയാല്‍ ആ വ്യക്തിക്ക് സന്തോഷം, സമൃദ്ധി, നല്ല ആരോഗ്യം, സന്തതികള്‍ എന്നിവ എളുപ്പത്തില്‍ ലഭിക്കുമെന്ന് പറയപ്പെടുന്നു. അതുകൊണ്ടാണ് ഇന്ത്യയില്‍ ഈ പ്രത്യേക ദിവസത്തില്‍ ആളുകള്‍ പാമ്പുകളെ ആരാധിക്കുന്നത്.

Most read: നാഗപഞ്ചമിയില്‍ ദോഷമകറ്റാന്‍ ചെയ്യേണ്ട പരിഹാരങ്ങള്‍ ഇതാണ്Most read: നാഗപഞ്ചമിയില്‍ ദോഷമകറ്റാന്‍ ചെയ്യേണ്ട പരിഹാരങ്ങള്‍ ഇതാണ്

ജീവിതത്തില്‍ വിവിധ തരത്തിലുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ആളുകള്‍ക്ക് നാഗപഞ്ചമി വളരെ അനുകൂലമായ ദിവസമാണ്. രാശിപ്രകാരം ചില പ്രതിവിധി ചെയ്ത് നാഗങ്ങളെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് പ്രീതിപ്പെടുത്താം. 12 രാശികള്‍ ഉണ്ട്, ഓരോ രാശിയും നിയന്ത്രിക്കുന്നത് പ്രത്യേക ഗ്രഹമാണ്. ഈ ലേഖനത്തില്‍ രാശിചക്രങ്ങള്‍ അനുസരിച്ച് നാഗപഞ്ചമിയില്‍ എങ്ങനെ ആരാധിക്കണമെന്ന് നിങ്ങള്‍ക്ക് വായിച്ചറിയാം.

നാഗപഞ്ചമി ആരാധനയുടെ നേട്ടങ്ങള്‍

നാഗപഞ്ചമി ആരാധനയുടെ നേട്ടങ്ങള്‍

ജാതകത്തില്‍ പാമ്പുകളുടെ ശാപം ഉണ്ടെങ്കില്‍ നാഗപഞ്ചമി ദിനത്തിലെ ആരാധനയിലൂടെ അത് എളുപ്പത്തില്‍ ഒഴിവാക്കാം. ജാതകത്തില്‍ കാളസര്‍പ്പ യോഗയുണ്ടെങ്കില്‍, ഈ ദിവസത്തെ പ്രത്യേക പൂജയിലൂടെ അതിന്റെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കാനും സാധിക്കും. നാഗപഞ്ചമി ദിവസം നടത്തുന്ന ആരാധനയിലൂടെ ഏത് തരത്തിലുള്ള വിഷ ദോഷവും നിങ്ങള്‍ക്ക് നീക്കം ചെയ്യാവുന്നതാണ്. ദോഷ നിവാരണ പൂജ, പിതൃ ദോഷ നിവാരണ പൂജ എന്നിവയും ഈ ദിവസം ചെയ്യുന്നു. ഈ ദിവസം പ്രത്യേക പൂജ നടത്തുന്നതിലൂടെ വിവാഹപ്രശ്‌നവും പരിഹരിക്കാനാകും. രാശിചക്രങ്ങള്‍ അനുസരിച്ച് നാഗപഞ്ചമിയില്‍ എങ്ങനെ ആരാധിക്കണമെന്ന് നോക്കാം.

മേടം, വൃശ്ചികം

മേടം, വൃശ്ചികം

മേടം, വൃശ്ചികം എന്നീ രാശിയുടെ അധിപന്‍ ചൊവ്വയാണ്. ഈ രാശിക്കാര്‍ തെക്കോട്ട് അഭിമുഖീകരിച്ച് നാഗദൈവത്തെ ചുവന്ന പൂക്കള്‍ ഉപയോഗിച്ച് ആരാധിച്ചാല്‍ കൂടുതല്‍ പ്രയോജനം ലഭിക്കും. ഇതിനൊപ്പം ഗണേശ സ്‌ത്രോത്രവും സര്‍പ്പസൂക്തവും ജപിക്കുന്നതും നല്ലതാണ്.

Most read:ഈ ഗുണങ്ങളുള്ള സ്ത്രീയെ ഭാര്യയാക്കുന്ന പുരുഷന്‍ അതീവ ഭാഗ്യവാന്‍Most read:ഈ ഗുണങ്ങളുള്ള സ്ത്രീയെ ഭാര്യയാക്കുന്ന പുരുഷന്‍ അതീവ ഭാഗ്യവാന്‍

ഇടവം, തുലാം

ഇടവം, തുലാം

ഇടവത്തിന്റെയും തുലാം രാശിയുടെയും അധിപന്‍ ശുക്രനാണ്. ഈ രാശിക്കാരായ ആളുകള്‍ വടക്ക് ദിശയില്‍ അഭിമുഖീകരിച്ച് വെളുത്ത പൂക്കള്‍, ചന്ദനം എന്നിവ ഉപയോഗിച്ച് ആരാധിക്കുകയാണെങ്കില്‍ അത് നല്ലതായിരിക്കും. ഇതോടൊപ്പം ഇവര്‍ നാഗസ്‌ത്രോത്രവും ഗണേശ ചാലിസയും ജപിക്കുന്നതും ഗുണംചെയ്യും.

മിഥുനം, കന്നി

മിഥുനം, കന്നി

മിഥുനം, കന്നി രാശിക്കാരുടെ അധിപന്‍ ബുധനാണ്. ഈ രാശിക്കാര്‍ വടക്ക്-കിഴക്ക് ദിശയിലേക്ക് അഭിമുഖീകരിച്ച് ആരാധിക്കുന്നത് നല്ലതാണ്. ആരാധനയ്ക്കായി കൂവള ഇലയും കരിമ്പ് ജ്യൂസും ഉപയോഗിക്കുക. ഗണേശകവചം പാരായണം ചെയ്യുന്നതും നിങ്ങള്‍ക്ക് നല്ലതായിരിക്കും.

Most read:ശിവപുരാണം പ്രകാരം ഏറ്റവും വലിയ പാപങ്ങള്‍; ഒരിക്കലും പരമേശ്വരന്‍ മാപ്പുനല്‍കില്ലMost read:ശിവപുരാണം പ്രകാരം ഏറ്റവും വലിയ പാപങ്ങള്‍; ഒരിക്കലും പരമേശ്വരന്‍ മാപ്പുനല്‍കില്ല

കര്‍ക്കിടക രാശി

കര്‍ക്കിടക രാശി

കര്‍ക്കിടക രാശിക്കാരുടെ അധിപന്‍ ചന്ദ്രനാണ്. ഈ രാശിക്കാരായ ആളുകള്‍ പടിഞ്ഞാറ് ദിശയിലേക്ക് അഭിമുഖമായി ആരാധിക്കുന്നത് നല്ലതാണ്. തൈരും വെളുത്ത പൂക്കളും സമര്‍പ്പിക്കുക. ഗണേശ അഥര്‍വശീര്‍ഷം ചൊല്ലുക.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിയുടെ ഗുരു സൂര്യനും ദിശ കിഴക്കുമാണ്. ചുവന്ന പൂക്കളും കുങ്കുപ്പൂവും സമര്‍പ്പിച്ച് നാഗപഞ്ചമിയില്‍ നിങ്ങള്‍ ആരാധന നടത്തുന്നത് നന്നായിരിക്കും. ഐശ്വര്യത്തിനായി ഇവ സമര്‍പ്പിച്ച ശേഷം നാഗസ്തോത്രവും പാരായണം ചെയ്യുക.

Most read:മുഖത്ത് ഈ മറുകുണ്ടോ? എങ്കില്‍ ഭാഗ്യം നിങ്ങളുടെ കൂടെയുണ്ട്‌Most read:മുഖത്ത് ഈ മറുകുണ്ടോ? എങ്കില്‍ ഭാഗ്യം നിങ്ങളുടെ കൂടെയുണ്ട്‌

ധനു, മീനം

ധനു, മീനം

ധനു, മീനം രാശിക്കാരുടെ ഗുരു വ്യാഴമാണ്. നിങ്ങള്‍ കിഴക്ക്-വടക്ക് ദിശയിലേക്ക് അഭിമുഖമായി ആരാധിക്കുന്നത് നല്ലതാണ്. മഞ്ഞള്‍, മഞ്ഞ പൂക്കള്‍ എന്നിവ ഉപയോഗിച്ച് നാഗങ്ങളെ പൂജിക്കുന്നത് നല്ലതാണ്. നല്ലൊരു ജീവിതത്തിനായി ഗണേശ അഷ്ടകവും നാഗ സഹസ്രനാമാവലിയും പാരായണം ചെയ്യുക.

മകരം, കുംഭം

മകരം, കുംഭം

മകരം, കുംഭം രാശിക്കാരുടെ അധിപന്‍ ശനിയാണ്. ഈ രാശിക്കാരായ ആളുകള്‍ പടിഞ്ഞാറ് ദിശയിലേക്ക് അഭിമുഖീകരിച്ച് ആരാധിക്കുന്നത് നല്ലതാണ്. തടസ്സങ്ങളില്ലാത്ത ജീവിതത്തിനും സമൃദ്ധിക്കും വേണ്ടി നീല പൂക്കളും കറുത്ത എള്ളും ആരാധനയ്ക്കായി ഉപയോഗിക്കുക.

Most read:കാളസര്‍പ്പദോഷം, രാഹുകേതു ദോഷം; ദുരിതമോചനം നേടാന്‍ നാഗപഞ്ചമി ആരാധനMost read:കാളസര്‍പ്പദോഷം, രാഹുകേതു ദോഷം; ദുരിതമോചനം നേടാന്‍ നാഗപഞ്ചമി ആരാധന

English summary

Nag Panchami 2021: How To Worship On Nag Panchami as per Your Zodiac Signs in Malayalam

Here is how to worship on nag panchmi as per our zodiac signs. Take a look.
X
Desktop Bottom Promotion