For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമ്പത്തും പാപമോചനവും; ഭഗവാന്‍ വിഷ്ണുവിനെ ഈ വിധം ആരാധിച്ചാല്‍ ഫലങ്ങള്‍ അത്ഭുതം

|

സനാതന ധര്‍മ്മത്തില്‍, മഹാവിഷ്ണുവിനെ ആരാധിക്കുന്നത് ആഗ്രഹിച്ച ഫലപ്രാപ്തിയിലേക്ക് നിങ്ങളെ നയിക്കുന്നുവെന്ന് പറയുന്നു. ശ്രീ ഹരിയെ ആരാധിക്കുന്നത് ദുരിതങ്ങളില്‍ നിന്ന് മുക്തി നേടുകയും അനുഗ്രഹങ്ങള്‍ നല്‍കുകയും ചെയ്യുന്നു. വ്യാഴാഴ്ച ദിവസം മഹാവിഷ്ണുവിന്റെ ആരാധനയ്ക്ക് വളരെ അനുകൂലവും മംഗളകരവുമാണ്. വ്യാഴാഴ്ച മഹാവിഷ്ണുവിനെ ആരാധിക്കുന്നതിലൂടെ, അദ്ദേഹം ഉടന്‍ പ്രസാദിക്കുമെന്നും ഭക്തര്‍ക്ക് എല്ലാ സന്തോഷവും നല്‍കുമെന്നും വിശ്വസിക്കപ്പെടുന്നു.

Most read: ഭഗവാന്‍ വിഷ്ണുവിന്റെ അനുഗ്രഹം എന്നും കൂടെയുള്ള 4 രാശിക്കാര്‍Most read: ഭഗവാന്‍ വിഷ്ണുവിന്റെ അനുഗ്രഹം എന്നും കൂടെയുള്ള 4 രാശിക്കാര്‍

മഹാവിഷ്ണുവിനെ ആരാധിക്കുന്നതിലൂടെ മുന്‍ജന്മത്തിലെയും ഈ ജന്മത്തിലെയും പാപങ്ങള്‍ ഇല്ലാതാകുകയും പുണ്യഫലങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു. മഹാവിഷ്ണുവിനെ ആരാധിക്കുന്നതിലൂടെ ദാമ്പത്യ സന്തോഷവും സമ്പത്തും ലഭിക്കും. മഹാവിഷ്ണുവിനെ ആരാധിക്കുന്നതിന്റെ ഫലങ്ങള്‍ എന്തെന്നും വീട്ടില്‍ എങ്ങനെ ഭഗവാന്‍ വിഷ്ണുവിനെ ആരാധിക്കാമെന്നും ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

വീട്ടില്‍ വിഷ്ണു പൂജ എങ്ങനെ ചെയ്യാം

വീട്ടില്‍ വിഷ്ണു പൂജ എങ്ങനെ ചെയ്യാം

മഹാവിഷ്ണുവിന്റെ വിഗ്രഹം പഞ്ചാമൃതം ഉപയോഗിച്ച് കഴുകിയ ശേഷം ഒരു പീഢത്തില്‍ വയ്ക്കുക. ചന്ദനത്തിരി, വിളക്ക്, പൂക്കള്‍ എന്നിവ ഭഗവാന് സമര്‍പ്പിച്ച് 108 നാമങ്ങള്‍ ജപിക്കുക.

മഹാവിഷ്ണുവിനെ എങ്ങനെ പ്രസാദിപ്പിക്കാം

മഹാവിഷ്ണുവിനെ എങ്ങനെ പ്രസാദിപ്പിക്കാം

വിഷ്ണു മന്ത്രങ്ങള്‍ ജപിക്കുന്നതിനുള്ള ഏറ്റവും നല്ല സമയം അതിരാവിലെ ബ്രാഹ്‌മ മുഹൂര്‍ത്തമാണ് (പുലര്‍ച്ചെ 4 മുതല്‍ 6 വരെ). കുളിച്ച് ഒരു പായയിലോ മരപ്പലകയിലോ ഇരിക്കുക. മഹാവിഷ്ണുവിന്റെ ഒരു ചിത്രം നിങ്ങളുടെ മുന്നില്‍ വയ്ക്കുക, ഭഗവാന്റെ ദിവ്യരൂപത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മന്ത്രം ജപിക്കാന്‍ തുടങ്ങുക.

Most read:മോശം സമയത്തെ അതിജീവിക്കാന്‍ ചാണക്യനീതി പറയുന്ന കാര്യങ്ങള്‍Most read:മോശം സമയത്തെ അതിജീവിക്കാന്‍ ചാണക്യനീതി പറയുന്ന കാര്യങ്ങള്‍

വിഷ്ണു വിഗ്രഹം വീട്ടില്‍ സൂക്ഷിക്കാമോ

വിഷ്ണു വിഗ്രഹം വീട്ടില്‍ സൂക്ഷിക്കാമോ

പൂജാമുറിയില്‍ അല്ലാതെ മറ്റൊരിടത്തും ദൈവവിഗ്രഹം സ്ഥാപിക്കരുത്. കൂടാതെ, അതിന്റെ പിന്‍ഭാഗം കാണാത്ത വിധത്തില്‍ സ്ഥാപിക്കണം. വിഗ്രഹത്തിന്റെ മുന്‍ഭാഗം മാത്രമേ കാണാവൂ.

മഹാവിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കാന്‍

മഹാവിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കാന്‍

പഴങ്ങളും പൂക്കളും മഞ്ഞ വസ്ത്രങ്ങളും ഭഗവാന് സമര്‍പ്പിക്കുക. നിങ്ങള്‍ക്ക് ധാരാളം നേട്ടങ്ങള്‍ ലഭിക്കും. വ്യാഴാഴ്ച ദിവസം മഹാവിഷ്ണുവിന് നേന്ത്രപ്പഴം നിവേദ്യമായി സമര്‍പ്പിക്കുന്നത് ഐശ്വര്യമാണെന്ന് കരുതുന്നു. എന്നാല്‍ ഈ ദിവസം വാഴപ്പഴം കഴിക്കരുത്.

Most read:വിശ്വാസങ്ങള്‍ മറഞ്ഞുകിടക്കുന്ന പുണ്യപുരാതന ഗംഗ; അറിയുമോ ഈ കാര്യങ്ങള്‍Most read:വിശ്വാസങ്ങള്‍ മറഞ്ഞുകിടക്കുന്ന പുണ്യപുരാതന ഗംഗ; അറിയുമോ ഈ കാര്യങ്ങള്‍

മഹാവിഷ്ണുവിനെ വീട്ടില്‍ ആരാധിക്കാന്‍

മഹാവിഷ്ണുവിനെ വീട്ടില്‍ ആരാധിക്കാന്‍

മഹാവിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കാന്‍, സൂര്യോദയത്തിന് മുമ്പ് അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ധ്യാനത്തിന് ശേഷം മഞ്ഞ വസ്ത്രം ധരിക്കുക. ഇതിനുശേഷം സൂര്യനാരായണന് മഞ്ഞള്‍ കലക്കിയ ജലം സമര്‍പ്പിക്കുക. ഇതിനുശേഷം, വിഷ്ണു വിഗ്രഹത്തെ കുളിപ്പിച്ച ശേഷം, മഞ്ഞ വസ്ത്രം ധരിക്കുക. പൂജയില്‍ മഞ്ഞ പുഷ്പങ്ങളും പ്രസാദത്തില്‍ മഞ്ഞ നിറത്തിലുള്ള മധുരപലഹാരങ്ങളും സമര്‍പ്പിക്കുക. മഹാവിഷ്ണു ആരാധനയില്‍ മഞ്ഞള്‍ തിലകം ഉപയോഗിക്കുക, അത് പ്രസാദമായി നെറ്റിയില്‍ പുരട്ടുക. ഈ മഞ്ഞള്‍ നിവേദ്യം മഹാവിഷ്ണുവിന്റെ അനുഗ്രഹം നല്‍കുമെന്നും സന്തോഷവും ഭാഗ്യവും നല്‍കുമെന്നും വിശ്വസിക്കപ്പെടുന്നു. ഇതിനുശേഷം, തുളസിയോ ചന്ദനമാലയോ ഉപയോഗിച്ച് വിഷ്ണു മന്ത്രങ്ങളുടെ ഒരു ജപമാലയെങ്കിലും ജപിക്കുക.

മഹാവിഷ്ണുവിനെ ആരാധിക്കാന്‍ ഏത് ദിവസമാണ് നല്ലത്

മഹാവിഷ്ണുവിനെ ആരാധിക്കാന്‍ ഏത് ദിവസമാണ് നല്ലത്

വ്യാഴാഴ്ച ദിവസം മഹാവിഷ്ണുവിനും അദ്ദേഹത്തിന്റെ അവതാരങ്ങള്‍ക്കും സമര്‍പ്പിക്കുന്നു. പാല്‍, നെയ്യ് മുതലായവ ഉപയോഗിച്ചാണ് പൂജകള്‍ നടത്തുന്നത്. ഭക്ഷണം ഒരു നേരം മാത്രമേ കഴിക്കാവൂ, അതും പാല്‍ ഉല്‍പന്നങ്ങള്‍ അടങ്ങിയതായിരിക്കണം. ഈ ദിവസം ശ്രീമദ് ഭഗവതം വായിക്കുന്നതും നല്ലതാണ്.

Most read:വാസ്തു പ്രകാരം ഡൈനിംഗ് റൂം ഇങ്ങനെ വച്ചാല്‍ എക്കാലവും ആരോഗ്യവും സമ്പത്തുംMost read:വാസ്തു പ്രകാരം ഡൈനിംഗ് റൂം ഇങ്ങനെ വച്ചാല്‍ എക്കാലവും ആരോഗ്യവും സമ്പത്തും

ശ്രീ ഹരിയുടെ അനുഗ്രഹം ലഭിക്കാന്‍

ശ്രീ ഹരിയുടെ അനുഗ്രഹം ലഭിക്കാന്‍

മഹാവിഷ്ണുവിനെ ആരാധിക്കുമ്പോള്‍, നിങ്ങള്‍ക്ക് 'ഓം നമോ ഭഗവതേ വാസുദേവായ' അല്ലെങ്കില്‍ 'ഓം നമോ നാരായണ' അല്ലെങ്കില്‍ 'ശ്രീമാന്‍ നാരായണ നാരായണ ഹരി-ഹരി' എന്നിങ്ങനെയുള്ള ലളിതമായ മന്ത്രങ്ങളില്‍ ഏതെങ്കിലും ഒന്ന് ഭക്തിയോടും വിശ്വാസത്തോടും കൂടി ജപിക്കാം. എന്നാല്‍ ഇവ കൂടാതെ വിഷ്ണു സഹസ്രനാമം, ഗജേന്ദ്ര മോക്ഷം എന്നിവയില്‍ ഏതെങ്കിലും പാരായണം ചെയ്യാന്‍ കഴിയുമെങ്കില്‍ കൂടുതല്‍ ഫലപ്രദമാണ്. ഇവയെല്ലാം പാരായണം ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍, നിങ്ങള്‍ക്ക് ഓഡിയോ പ്ലേ ചെയ്ത് കേള്‍ക്കാം.

ലക്ഷ്മി ദേവിയെയും ആരാധിക്കുക

ലക്ഷ്മി ദേവിയെയും ആരാധിക്കുക

നിങ്ങള്‍ക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടെങ്കില്‍, നിങ്ങള്‍ മഹാവിഷ്ണുവിനൊപ്പം ലക്ഷ്മി ദേവിയെ ആരാധിക്കണം. ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താന്‍ വിഷ്ണു ആരാധനയില്‍ ഉപയോഗിക്കുന്ന മഞ്ഞള്‍ ഉപയോഗിക്കണം. ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കാന്‍ അഞ്ച് മഞ്ഞള്‍ ദേവിക്ക് മുന്നില്‍ വയ്ക്കുക. അടുത്ത ദിവസം,ഒരു ചുവന്ന തുണിയില്‍ പൊതിഞ്ഞ് ഇത് നിങ്ങളുടെ പണം സൂക്ഷിക്കുന്ന സ്ഥലത്ത് വയ്ക്കുക. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ, പണത്തിന്റെ ശേഖരം വര്‍ദ്ധിക്കാന്‍ തുടങ്ങും. ലക്ഷ്മി ദേവി എപ്പോഴും നിങ്ങളുടെ വീട്ടില്‍ വസിക്കും.

Most read:കോപം നിയന്ത്രിക്കാന്‍ നിങ്ങളെ സഹായിക്കും വാസ്തു ടിപ്‌സ്Most read:കോപം നിയന്ത്രിക്കാന്‍ നിങ്ങളെ സഹായിക്കും വാസ്തു ടിപ്‌സ്

വാഴയെ പൂജിക്കുക

വാഴയെ പൂജിക്കുക

വ്യാഴാഴ്ച വാഴയെ പൂജിക്കേണ്ടത് അത്യാവശ്യമാണ്. വെള്ളത്തില്‍ മഞ്ഞള്‍ ചേര്‍ത്ത് വാഴയില്‍ പുരട്ടുക. അതിനുശേഷം കടല, ശര്‍ക്കര, ഉണക്ക മുന്തിരി എന്നിവ വാഴയില്‍ പുരട്ടുക. വാഴയുടെ ചുവട്ടില്‍ വിളക്ക് കൊളുത്തി കത്തിക്കുക. വ്യാഴാഴ്ച വ്രതാനുഷ്ഠാനത്തില്‍ ഒരുനേരം മാത്രം ഭക്ഷണം കഴിക്കണം.

English summary

How To Worship Lord Vishnu At Home in Malayalam

Read this article to know the method of worship of Lord Vishnu and simple measures.
Story first published: Thursday, June 16, 2022, 13:05 [IST]
X
Desktop Bottom Promotion