For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശനിദേവനെ വീട്ടില്‍ ആരാധിക്കാന്‍ ചെയ്യേണ്ടത് ഇത്

|

ശനിയുടെ അപഹാരം കാരണം നിങ്ങളുടെ ജീവിതത്തില്‍ കഠിനമായ സമയമാണെന്ന് പറയാറില്ലേ? ജ്യോതിഷത്തില്‍ ഏവരും ഭയക്കുന്നൊരു ഗ്രഹമാണ് ശനി. എല്ലാ ഘട്ടത്തിലും ആളുകള്‍ അവരുടെ ജീവിതത്തില്‍ ശനിയുടെ വലയത്തില്‍ നിന്ന് മുക്തരാകാന്‍ ആഗ്രഹിക്കുന്നു. നീതിയുടെ ദൈവമാണ് ശനി. മുജ്ജന്‍മ പാപങ്ങളാണ് ഈ ജീവിതത്തില്‍ ശനിദശയായി വരാറെന്ന് പറയാറുണ്ട്. ഈ ജന്‍മത്തില്‍ അതിനുള്ള പരിഹാരങ്ങള്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ശനിയുടെ അപഹാരത്തില്‍ നിന്ന് രക്ഷ നേടാവുന്നതാണ്. ഗ്രഹനിലയില്‍ ശനി, കണ്ടകശ്ശനി, ഏഴര ശനി മുതലായവയുടെ ദോഷങ്ങളുണ്ടെങ്കില്‍ ആചാര വശാലുള്ള കര്‍മ്മങ്ങള്‍ ചെയ്യുന്നത് ജീവിതത്തിലെ മോശം കാലത്തെ നീക്കുന്നതായിരിക്കും.

Most read: വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ലMost read: വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ല

സൗരയൂഥത്തിലെ രണ്ടാമത്തെ വലിയ ഗ്രഹവും മന്ദഗതിയില്‍ സഞ്ചരിക്കുന്ന ഗ്രഹവുമാണ് ശനി. ഇത് നിങ്ങളുടെ ജീവിതം, മരണം, സമ്പത്ത്, വീട്, കുട്ടികള്‍ എന്നിവ നിയന്ത്രിക്കുന്നു. മാത്രമല്ല, കേസ്, മോഷണം, അസുഖം, സാമ്പത്തിക കാര്യങ്ങള്‍ മുതലായവയിലും സ്വാധീനം ചെലുത്തുന്നു. ശനി നിങ്ങളുടെ രാശിചക്രത്തില്‍ അനുകൂലമാണെങ്കില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനും കഴിയും. എന്നാല്‍ ദോഷകരമായാല്‍ ഉപദ്രവങ്ങള്‍ വിട്ടുമാറുകയുമില്ല.

ശനിദോഷം

ശനിദോഷം

ജ്യോതിഷപരമായി ഓരോ നക്ഷത്രക്കാര്‍ക്കും ശനി നല്ല സ്ഥാനത്തിരുന്നാല്‍ കരിയറില്‍ ഉയര്‍ച്ച, ആരോഗ്യം, ആഗ്രഹ പൂര്‍ത്തീകരണം എന്നിവ നിങ്ങള്‍ക്ക് കൈവരുന്നു. പണത്തിനും സമ്പത്തിനും വേണ്ടി നിങ്ങള്‍ അലയേണ്ടിവരില്ല, പകരം അവ നിങ്ങളുടെ പക്കല്‍ വന്നുചേരും. എന്നാല്‍ ശനി ദോഷം നിങ്ങളിലുണ്ടെങ്കില്‍ വിഷാദം, നിരാശ, പരാജയങ്ങള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍, വിട്ടുമാറാത്ത രോഗങ്ങള്‍, വന്ധ്യത, മോശം ചിന്തകള്‍, കോപം എന്നിവ വന്നുചേരുന്നു.

ശനിദശ അകറ്റാന്‍

ശനിദശ അകറ്റാന്‍

സ്വര്‍ണ്ണത്തെ ചാരമാക്കി മാറ്റാന്‍ ശനിക്ക് കഴിവുണ്ട്. ശനി അനുകൂലമാകുമ്പോള്‍ വ്യാപാരികള്‍ക്ക് അത് വളരെയധികം ലാഭം നല്‍കുന്നു. എന്നാല്‍, ശനി ദോഷകരമായ സ്ഥാനത്ത് തുടരുന്നുവെങ്കില്‍ വ്യക്തിക്ക് ജീവിതത്തില്‍ നിരവധി കഷ്ടതകള്‍ നേരിടേണ്ടിവരും. ആമാശയവുമായി ബന്ധപ്പെട്ട രോഗങ്ങളും അനുഭവപ്പെടാം. സമ്പത്ത് നഷ്ടപ്പെടാനോ ജയില്‍ വാസത്തിനോ സാധ്യതയുണ്ട്. 12 രാശികളിലും ശനിയുടെ സംക്രമണം സ്വാധീനം ചെലുത്തുന്നു.

Most read:ദു:സ്വപ്‌നം കാണാറുണ്ടോ? ഇനി കാണില്ലMost read:ദു:സ്വപ്‌നം കാണാറുണ്ടോ? ഇനി കാണില്ല

ശനിയെ വീട്ടില്‍ ആരാധിക്കാന്‍

ശനിയെ വീട്ടില്‍ ആരാധിക്കാന്‍

ഹിന്ദു പുരാണത്തില്‍ ശനിദേവന് പ്രമുഖ സ്ഥാനം നല്‍കിയിരിക്കുന്നു. ഭദ്രപാദ മാസത്തില്‍ ചതുര്‍ത്ഥി കൃഷ്ണപക്ഷത്തില്‍ ശനി ജയന്തി ആചരിക്കുന്നു. ശനി ദേവനെ വീട്ടില്‍ ആരാധിക്കുന്നതിനെ പലരും ഭയക്കുന്നു. കാരണം അദ്ദേഹത്തെ പലപ്പോഴും മോശം ഭാഗ്യത്തിന്റെ സൂചകമായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, ഒരാള്‍ക്ക് വീട്ടില്‍ ശനിദേവനം ആരാധിക്കാം. ഒപ്പം, ഭാഗ്യത്തിനായി ശനിദേവനെ ആകര്‍ഷിക്കാന്‍ ചില മതപരമായ ആചാരങ്ങളും പാലിക്കണം.

ശനി പൂജ

ശനി പൂജ

ശനി പൂജ സാധാരണയായി ശനിയാഴ്ച ദിവസങ്ങളില്‍ നടത്താറുണ്ട്. ഈ ദിവസം, ഭക്തര്‍ പുലര്‍ച്ചെ മുതല്‍ സന്ധ്യ വരെ ഉപവസിക്കുന്നു. നിങ്ങളുടെ ശരീരത്തില്‍ എള്ള് എണ്ണ പുരട്ടിയതിനുശേഷം അതിരാവിലെ എഴുന്നേറ്റ് കുളിക്കുക. കുളി കഴിഞ്ഞ്, ഈ ദിവസം കറുത്ത വസ്ത്രങ്ങള്‍ ധരിക്കുക. ദിവസം മുഴുവന്‍ വീട്ടില്‍ വിളക്ക് കത്തിക്കാന്‍ എള്ള് എണ്ണ ഉപയോഗിക്കുക.

Most read:വീട്ടില്‍ ഭാഗ്യം വരുത്താന്‍ ചെയ്യേണ്ട മാറ്റങ്ങള്‍Most read:വീട്ടില്‍ ഭാഗ്യം വരുത്താന്‍ ചെയ്യേണ്ട മാറ്റങ്ങള്‍

ശനിദേവന്റെ വിഗ്രഹം

ശനിദേവന്റെ വിഗ്രഹം

ഗണപതിയുടെ വിഗ്രഹവും ശനി ദേവന്റെ ഇരുമ്പ് പ്രതിമയും പൂജയ്ക്കായി എടുക്കാവുന്നതാണ്. ഇരുമ്പ് വിഗ്രഹം ഇല്ലെങ്കില്‍ ശനിദേവന്റെ ചിത്രമായാലും മതി. ഹനുമാനെ ആരാധിക്കുന്നത് ശനിദേവന്റെ ഭക്തര്‍ക്ക് ചില അധിക നേട്ടങ്ങള്‍ നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍, ബലിപീഠത്തില്‍ ഹനുമാന്റെ ചിത്രവും ഉണ്ടായിരിക്കുക. ശിവന്റെ വലിയ ഭക്തനാണ് ശനി. ശിവനെ ആരാധിക്കുന്നതും ശനിയുടെ അനുഗ്രഹം നേടാന്‍ ഉറപ്പുള്ള ഒരു മാര്‍ഗമാണ്. അതിനാല്‍, ശനി പൂജയില്‍ ഹനുമാനെയും ശിവനെയും ഉള്‍പ്പെടുത്തുക.

പൂജാ നടപടിക്രമം

പൂജാ നടപടിക്രമം

വിളക്കു കൊളുത്തി ഗണേശനു മുന്നില്‍ പ്രാര്‍ഥനയും നടത്തി പൂജ ആരംഭിക്കുക. എള്ള് വിത്ത് ശനി ദേവന് സമര്‍പ്പിക്കുക. ഹനുമാനും ശിവനും പുഷ്പങ്ങള്‍ അര്‍പ്പിക്കുക. പൂജയുടെ അവസാനം ഇരുപത്തിയൊന്ന് തവണ ശനി ഗായത്രി മന്ത്രം ചൊല്ലുക. പൂജയ്ക്കായി നിങ്ങള്‍ തയ്യാറാക്കിയ ഭക്ഷണങ്ങള്‍ മുന്നില്‍ വയ്ക്കുക. അവസാനം കര്‍പ്പൂര ആരതി ചെയ്യുക. ദിവസം മുഴുവന്‍ ഉപവസിക്കുകയും വൈകുന്നേരം പൂജ ആവര്‍ത്തിക്കുകയും വ്രതം അവസാനിപ്പിക്കുകയും ചെയ്യുക. വൈകുന്നേരം വ്രതം മുറിക്കാന്‍ പയര്‍ അല്ലെങ്കില്‍ എള്ള് എന്നിവ ചേര്‍ത്ത് അരി കഴിക്കുന്നത് നല്ലതാണ്. ഉപവാസം അവസാനിപ്പിക്കാന്‍ നിങ്ങള്‍ മാംസാഹാരം കഴിക്കരുത്.

Most read:വാതിലും ജനലും ഇങ്ങനെയാണോ വീട്ടില്‍; എങ്കില്‍Most read:വാതിലും ജനലും ഇങ്ങനെയാണോ വീട്ടില്‍; എങ്കില്‍

ശനിദേവനെ പ്രസാദിപ്പിക്കാന്‍

ശനിദേവനെ പ്രസാദിപ്പിക്കാന്‍

മുന്‍കാല ജീവിതത്തിലെ നമ്മുടെ ദുഷ്പ്രവൃത്തികളുടെ ഫലങ്ങളാണ് ശനിദോഷമായി വന്നുചേരുന്നത്. എന്നിരുന്നാലും, ശനിദേവനെ പ്രസാദിപ്പിക്കുന്നതിന് ചില വഴികളുണ്ട്. എള്ള് എണ്ണ തേച്ച് കുളിച്ച് ശനിയാഴ്ച രാവിലെ മുതല്‍ വൈകുന്നേരം വരെ ഉപവസിക്കുക. കഴിയുമെങ്കില്‍ എള്ള്, കറുത്ത പശു, എരുമ, കറുത്ത പുതപ്പ് അല്ലെങ്കില്‍ തുണി അല്ലെങ്കില്‍ പാദരക്ഷകള്‍ എന്നിവ ദരിദ്രര്‍ക്ക് ദാനം ചെയ്യുക. കൂടാതെ ഒരു ബ്രാഹ്മണന് ഇരുമ്പ് സംഭാവന ചെയ്യുക. നിങ്ങള്‍ ശനി പൂജ നടത്തുന്ന ദിവസത്തില്‍ ഇവ നല്‍കുക. വൈകുന്നേരം, പൂജ അവസാനിപ്പിക്കുമ്പോള്‍ സാധ്യമെങ്കില്‍ നിങ്ങള്‍ക്ക് ശനിദേവന്‍, ഹനുമാന്‍, ശിവന്‍ എന്നിവരുടെ ക്ഷേത്രം സന്ദര്‍ശിക്കാവുന്നതാണ്.

English summary

How To Worship Lord Shani At Home in Malayalam

Lord Shani is a supreme ‘Deva’ who is prominent deity in Hindu Mythology. Here is how to worship lord shani at home. Take a look.
X
Desktop Bottom Promotion