For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമ്പത്തും ഭാഗ്യവും നിങ്ങളെ വിട്ടുപോകില്ല; കുബേരനെ ഈവിധം ആരാധിക്കണം

|

ഭൂമിയില്‍ സമൃദ്ധമായ ഒരു ജീവിതം നയിക്കാനുള്ള ഏറ്റവും വലിയ ആവശ്യകതയാണ് സമ്പത്ത്. സമ്പത്തിനു വേണ്ടി പ്രത്യേകമായി ആരാധിക്കപ്പെടുകയും പ്രസാദിക്കുകയും ചെയ്യുന്ന നിരവധി ഹിന്ദു ദേവന്‍മാരുണ്ട്. അത്തരം ഒരു ദൈവമാണ് കുബേരന്‍. സ്വര്‍ണ്ണത്തിന്റെ ദൈവമാണ് കുബേരന്‍. തന്റെ ഭക്തര്‍ക്ക് പരിധിയില്ലാത്ത സമ്പത്തും ഭാഗ്യവും നല്‍കാന്‍ അദ്ദേഹത്തിന് കഴിയുമെന്നാണ് വിശ്വാസം.

Most read: സൂര്യന്റെ സംക്രമണം; ജൂലൈ 16 മുതല്‍ ഈ രാശിക്കാര്‍ക്ക് നല്ല ദിവസങ്ങള്‍Most read: സൂര്യന്റെ സംക്രമണം; ജൂലൈ 16 മുതല്‍ ഈ രാശിക്കാര്‍ക്ക് നല്ല ദിവസങ്ങള്‍

ദേവന്മാരുടെ ട്രഷററും യക്ഷരാജാവുമായി അറിയപ്പെടുന്ന കുബേരന്‍ സമ്പത്ത്, സമൃദ്ധി, പ്രശസ്തി എന്നിവയെ പ്രതിനിധീകരിക്കുന്നു. അദ്ദേഹം ഉത്തര ദിക്കിന്റെ സംരക്ഷകനുമാണ്. സമ്പത്തിനായി നിങ്ങള്‍ക്ക് കുബേരനെ ആരാധിക്കാവുന്നതാണ്. സമ്പത്തിനായി കുബേരനെ പ്രസാദിപ്പിക്കുന്നതിനുള്ള ചില വഴികള്‍ എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

കുബേരന്റെ ഇതിഹാസ കഥ

കുബേരന്റെ ഇതിഹാസ കഥ

ഹിന്ദു ഐതിഹ്യങ്ങള്‍ അനുസരിച്ച്, കുബേരന്‍ രാവണന്റെ അര്‍ദ്ധസഹോദരനും ലങ്കയിലെ ശരിയായ രാജാവുമായിരുന്നു. ലങ്കാനഗരം മുഴുവന്‍ സ്വര്‍ണ്ണം കൊണ്ട് പണിതത് കുബേരനായിരുന്നു. രാവണന്‍ ബ്രഹ്‌മാവിനെ പ്രീതിപ്പെടുത്തി ശക്തനായശേഷം കുബേരനെ ലങ്കയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. സ്വന്തം നഗരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട കുബേരന്‍ തനിക്കുള്ളതെല്ലാം ഉപേക്ഷിച്ച് കൈലാസത്തിന് സമീപം താമസമാക്കി. അദ്ദേഹം ശിവനെ ആരാധിക്കാന്‍ തുടങ്ങി. കുബേരനില്‍ പ്രസാദിച്ച ശിവന്‍ അദ്ദേഹത്തെ ഭൂമിയിലെ മുഴുവന്‍ സ്വര്‍ണ്ണത്തിന്റെയും സംരക്ഷകനാക്കി മാറ്റി.

കുബേരനെ എങ്ങനെ ആരാധിക്കാം

കുബേരനെ എങ്ങനെ ആരാധിക്കാം

കുബേരനെ പ്രീതിപ്പെടുത്താന്‍ ആരാധിക്കേണ്ട ഏറ്റവും പവിത്രമായ യന്ത്രമാണ് കുബേര യന്ത്രം. എന്നിരുന്നാലും, ഈ പൂജയില്‍ പാലിക്കേണ്ട ശരിയായ വിധിയുണ്ട്. കുബേര യന്ത്രം എടുത്ത് ഒരു മരപ്പലകയുടെ മുകളില്‍ വൃത്തിയുള്ള ചുവന്ന നിറമുള്ള തുണിയില്‍ വയ്ക്കുക. ഇത് ചൊവ്വാഴ്ചയോ വെള്ളിയാഴ്ചയോ ചെയ്യണം. കുബേര യന്ത്രത്തിന് മുന്നില്‍ ചന്ദനത്തിരി കത്തിച്ച് കുറച്ച് താമര ദളങ്ങള്‍ സമര്‍പ്പിക്കുക. നിങ്ങളുടെ പൂജാമുറിയിലെ ലക്ഷ്മി വിഗ്രഹത്തിന് സമീപം കുബേര യന്ത്രം സൂക്ഷിക്കാന്‍ എപ്പോഴും ഓര്‍ക്കുക. ലക്ഷ്മീദേവിയേയും കുബേരനേയും ഒരുമിച്ച് ആരാധിക്കണം. പൂജാമുറിയില്‍ കുബേരയന്ത്രത്തോട് ചേര്‍ന്ന് ഗംഗാജലവും ഒരു മാമ്പഴത്തിന്റെ ഇലയും ചേര്‍ത്ത് ഒരു ചെമ്പ് കലശം എപ്പോഴും സൂക്ഷിക്കുക. ശ്രീ ലക്ഷ്മീകുബേര പൂജ എന്നറിയപ്പെടുന്ന ഒരു പ്രത്യേക പൂജ അമാവാസിയില്‍ നിങ്ങള്‍ക്ക് നടത്താം. ഓം ഹ്രീം ശ്രീം ഹ്രീം കുബേരായ നമഃ എന്ന കുബേര മന്ത്രം പൂജയ്ക്കിടെ 108 തവണ ചൊല്ലുക.

Most read:ശനിയുടെ വക്രഗതി സഞ്ചാരം; 12 രാശിക്കും ഈ സമയം ദോഷപരിഹാരത്തിന് ചെയ്യേണ്ടത്Most read:ശനിയുടെ വക്രഗതി സഞ്ചാരം; 12 രാശിക്കും ഈ സമയം ദോഷപരിഹാരത്തിന് ചെയ്യേണ്ടത്

കുബേര മന്ത്രം

കുബേര മന്ത്രം

''ഓം യക്ഷായ കുബേരായ വൈശ്രവണായ ധനധാന്യാധിപതയേ

ധനധാന്യസമൃദ്ധിം മേ ദേഹി ദാപയ സ്വാഹാ''

ലാല്‍കിതാബ് പരിഹാരം

ലാല്‍കിതാബ് പരിഹാരം

സമ്പത്തിനും സ്വര്‍ണ്ണത്തിനും വേണ്ടി കുബേരനെ പ്രസാദിപ്പിക്കുന്നതിന് ലാല്‍ കിതാബില്‍ ചില പരിഹാരങ്ങള്‍ പറയുന്നുണ്ട്. കുബേര യന്ത്രത്തിനു മുന്നില്‍ നിന്ന് ധ്യാനിക്കുക എന്നതാണ് ഒരു വഴി. വടക്കുകിഴക്കാണ് കുബേരന്റെ ദിശ. അതിനാല്‍, പൂജാമുറിയുടെ വടക്ക് ഭിത്തിയിലും കിഴക്ക് ഭിത്തിയിലും നിങ്ങള്‍ക്ക് ഒരു കുബേര യന്ത്രം തൂക്കിയിടാം. ഒരു ചന്ദനത്തിരി എടുത്ത് കുബേര യന്ത്രത്തിന് മുന്നില്‍ കത്തിക്കുക. ഇനി നേരെ ഇരുന്ന് യന്ത്രത്തെ അഭിമുഖീകരിക്കുക. യന്ത്രത്തില്‍ പൂര്‍ണ്ണമായി ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് കുബേര മന്ത്രം ജപിക്കാന്‍ തുടങ്ങുക. നിങ്ങളുടെ ആഗ്രഹമല്ലാതെ ധ്യാനിക്കുമ്പോള്‍ മറ്റൊരു ചിന്തയും നിങ്ങളുടെ മനസില്‍ പാടില്ല. കുറഞ്ഞത് 21 തവണയെങ്കിലും മന്ത്രം ജപിക്കുക.

Most read:ജൂലൈ 13 മുതല്‍ ലക്ഷ്മീ നാരായണ യോഗം; ഈ 5 രാശിക്കാര്‍ക്ക് ഭാഗ്യകാലംMost read:ജൂലൈ 13 മുതല്‍ ലക്ഷ്മീ നാരായണ യോഗം; ഈ 5 രാശിക്കാര്‍ക്ക് ഭാഗ്യകാലം

കുബേരനെ ആരാധിക്കുന്നതിനുള്ള നടപടികള്‍

കുബേരനെ ആരാധിക്കുന്നതിനുള്ള നടപടികള്‍

പ്രത്യേക ഉത്സവങ്ങളില്‍ സാധാരണയായി ലക്ഷ്മി ദേവിയോടൊപ്പം കുബേരനെയും ആരാധിക്കുന്നു. സാധാരണയായി ജോലി സ്ഥലങ്ങളിലും ഭക്തരുടെ വീടുകളിലുമാണ് പൂജ നടത്തുന്നത്. ആരാധനാ ദിവസം നേരത്തെ എഴുന്നേല്‍ക്കുക. കുളിച്ച് പുതിയ വസ്ത്രം ധരിക്കുക. ലക്ഷ്മി ദേവിയുടെയും കുബേരന്റെയും വിഗ്രഹമോ ചിത്രമോ ഒരു പീഠത്തില്‍ സ്ഥാപിക്കുക. കെകള്‍ കൂപ്പി കുബേര മന്ത്രം ചൊല്ലി പ്രാര്‍ത്ഥിക്കുക. നൈവേദ്യം പ്രസാദമായി സമര്‍പ്പിക്കുക. വൈകുന്നേരം നെയ് വിളക്ക് കത്തിക്കുക. സിന്ദൂരം വെള്ളത്തില്‍ ചാലിച്ച് ബിസിനസ്സ് അക്കൗണ്ട് ബുക്കിലും പണം സൂക്ഷിക്കുന്ന സ്ഥലത്തും ഒരു സ്വസ്തിക ചിഹ്നം വരയ്ക്കുക. ചന്ദനം, പൂക്കള്‍, നൈവേദ്യം എന്നിവ അര്‍പ്പിക്കുക. കുബേര മന്ത്രം ജപിച്ച് പൂജ അവസാനിച്ച ശേഷം ആരതി നടത്തുക.

English summary

How to Worship Lord Kubera for Wealth in Malayalam

Lord Kuber is the God of Gold. It is believed that he can bestow his devotees with unlimited wealth and good luck. Here is how to worship lord kubera for wealth.
Story first published: Friday, July 15, 2022, 13:49 [IST]
X
Desktop Bottom Promotion