Latest Updates
-
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്!
രാശിപ്രകാരം ഹനുമാനെ ആരാധിക്കൂ; ഭാഗ്യദോഷമകറ്റി സൗഭാഗ്യത്തിന്
ഹനുമാന് നിത്യബ്രഹ്മചാരിയാണ്, സര്‍വ്വ വിധ ലൗകിക സുഖങ്ങളും ത്യജിച്ച് ചിരഞ്ജീവിയായി വാഴുന്ന ദൈവമാണ് ഹനുമാന് എന്നാണ് വിശ്വാസം. ഭഗവാനെ ആരാധിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിലെ പല പ്രശ്നങ്ങളും ദുരിതങ്ങളും വിഘ്നങ്ങളും ഇല്ലാതാവുന്നുണ്ട്. ഇതിലൂടെ ഭഗവാന് ഹനുമാന്റെ അനുഗ്രഹം നേടുകയും രാശിചക്രങ്ങള്‍ അനുസരിച്ച് ശരിയായ രീതിയില്‍ ആരാധിക്കുകയു ചെയ്യേണ്ടതാണ്.

ഒാരോ രാശിക്കാര്‍ക്കും ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിന് വേണ്ടി നമ്മള് പലപ്പോഴും ജ്യോത്സ്യന്മാരെ സമീപിക്കാറുണ്ട്. എന്നാല്‍ 12 രാശിയില്‍ ഓരോ രാശിക്കാരും ഹനുമാനെ ആരാധിക്കുന്നത് എങ്ങനെയെന്ന് നമുക്ക് നോക്കാവുന്നതാണ്. 12 രാശിക്കാരും ഹനുമാനെ ആരാധിക്കേണ്ടത് എങ്ങനെയെല്ലാം എന്ന് നോക്കാം. കൂടുതല്‍ അറിയാന്‍ ലേഖനം വായിക്കൂ.

മേടം
മേടം രാശിക്കാര്‍ ഹനുമാനെ ആരാധിക്കുന്നതിന് വേണ്ടി സിന്ദൂരത്തോടൊപ്പം തിങ്കളാഴ്ചയയും ചൊവ്വാഴ്ചയും ശനിയാഴ്ചയും പ്രാര്‍ത്ഥനകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കാനും ജീവിതത്തില്‍ ആരോഗ്യവും സമ്പത്തും നേടാനും ദിവസത്തില്‍ ഒരിക്കലെങ്കിലും ഹനുമാന് ചാലിസ ചൊല്ലണം. ഇത് ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നു.

ഇടവം
ഇടവം രാശിക്കാര്‍ ഹനുമാനെ ആരാധിക്കുന്നതിലൂടെ അവരുടെ ജീവിതത്തിലെ മുടങ്ങിക്കിടക്കുന്ന പല കാര്യങ്ങളും കൃത്യമായി പുനരാരംഭിക്കുന്നതിന് സാധിക്കുന്നു. ജീവിതത്തില്‍ ഉണ്ടാവുന്ന പല പ്രതിസന്ധികളെയും നിസ്സാരമായി ഇല്ലാതാക്കുന്നതിന് നമുക്ക് സാധിക്കുന്നുണ്ട ഹനുമാന് ചാലിസ ജപിക്കുന്നതിലൂടെ.

മിഥുനം
ബുദ്ധദേവന്റെ അധീനതയില്‍ ആണ് മിഥുനം രാശിക്കാര്‍ വരുന്നത്. അതുകൊണ്ട് തന്നെ ഹനുമാന്റെ സംരക്ഷണത്തിലായതിനാല്‍ ഇവര്‍ക്ക് ജീവിതത്തില്‍ ഒന്നിനേയും ഭയത്തോടെ കാണേണ്ടതായി വരുന്നില്ല. ജീവിതത്തില്‍ ഐശ്വര്യവും സ്നേഹവും നന്മയും എല്ലാം ഇതിലൂടെ ഉണ്ടാവുന്നു.

കര്‍ക്കടകം
ചോളം ആണ് ഭഗവാന് കര്‍ക്കിടകം രാശിക്കാര്‍ നല്‍കേണ്ടത്. ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഇല്ലാതെ മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നത് ഹനുമാനെ അനുഗ്രഹത്താല്‍ ആണ്. അതുകൊണ്ട് തന്നെ സംശയിക്കാതെ നിങ്ങള്‍ക്ക് ജീവിതത്തില്‍ എല്ലാ വിധത്തിലുള്ള അനുഗ്രഹവും ലഭിക്കുന്നുണ്ട്.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഹനുമാന് ആത്മീയ ഗുരുവായാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഹനുമാന്റെ അനുഗ്രഹത്തിന് വേണ്ടി നിങ്ങള്‍ ശ്രീ ആദിത്യ ഹിര്ദയ സ്തോത്രം ചൊല്ലുകയും പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുകയും വേണം.

കന്നി
കന്നി രാശിക്കാര്‍ ഹനുമാന്റെ അനുഗ്രഹത്തിന് വേണ്ടി 108 തവണ ഹനുമാന് ചാലിസ ചൊല്ലണം. ഇതിലൂടെ ജീവിതത്തില്‍ പല വിധത്തിലുള്ള അനുഗ്രഹങ്ങള്‍ ഇവരെ തേടിയെത്തുന്നുണ്ട്. ജീവിതത്തിലെ ഏത് പ്രശ്നത്തിനും ഉടന്‍ പരിഹാരം കാണുന്നതിന് ഭഗവാന് നിങ്ങളെ അനുഗ്രഹിക്കും.

തുലാം
തുലാം രാശിക്കാര്‍ക്ക് എല്ലാ രോഗങ്ങളില്‍ നിന്നും മുക്തി നേടാനും സമ്പത്തും ജീവിത വിജയവും നേടാനും രാമചരിത് മനസിന്റെ ബാലചന്ദ് പാരായണം ചെയ്യണം. ഇതിലൂടെ ഹനുമാന്റെ അനുഗ്രഹവും നന്മയും എല്ലാം നമ്മളിലേക്ക് എത്തുന്നു എന്നാണ് വിശ്വാസം.

വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ മംഗള്‍ ദേവ് ഓം ശ്രീ ഹനുമതേ നമ: എന്ന മന്ത്രം ചൊല്ലുന്നതിലൂടെ ഹനുമാന് വളരെയധികം പ്രിയപ്പെട്ട വ്യക്തിയായി മാറുന്നു. ജീവിതത്തില്‍ കൂടുതല്‍ ഉയര്‍ച്ചകളിലേക്ക് ഇവര്‍ എത്തുന്നു. ഒരു തരത്തിലും ഇവര്‍ തിരിഞ്ഞ് നോക്കേണ്ടതായി വരുന്നില്ല.

ധനു
ധനു രാശിക്കാര്ക്കെങ്കില് ഇവര്‍ ഹനുമാനെ ആരാധിക്കുന്നത് ജീവിതത്തില്‍ ദുര്‍ഭാഗ്യത്തെ പടികടത്തി സൗഭാഗ്യത്തെ കൊണ്ട് വരുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ ജീവിതത്തില്‍ വളരെയധികം നേട്ടങ്ങളും നിങ്ങള്‍ക്ക് ഹനുമാനെ ആരാധിക്കുന്നതിലൂടെ ഉണ്ടാവുന്നുണ്ട്.

മകരം
മകരം രാശിക്കാര്‍ ശനിദേവനേയും ഹനുമാനേയും ആരാധിക്കേണ്ടത് അത്യാവശ്യമാണ്. ജീവിതത്തിലെ എല്ലാ തടസ്സങ്ങള്‍ക്കും പരിഹാരം കാണുകയും ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഇല്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുകയും ചെയ്യുന്നതിന് ഹനുമാന്റെ പങ്ക് നിസ്സാരമല്ല. അതുകൊണ്ട് തന്നെ ഹനുമാനെ ആരാധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

കുംഭം
കുംഭം രാശിക്കാര്‍ക്ക് ജീവിതത്തില്‍ സ്നേഹവും സമാധാനവും സന്തോഷവും നേടാനും കഴിയുന്നത്ര തവണ രാമനാമം ജപിക്കണം. ഇതിലൂടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും നമുക്ക് നിലനിര്‍ത്താന്‍ സാധിക്കുന്നു. ജീവിത വിജയത്തിലേക്ക് എത്തുന്നതിന് കുംഭം രാശിക്കാര്‍ക്ക് ഹനുമാന് സഹായിക്കുന്നു.

മീനം
മീനം രാശിക്കാര്‍ക്ക് ഹനുമാന്റെ കൃപയാല്‍ വിജയത്തിന്റെയും സമ്പത്തിന്റെയും ഫലങ്ങള്‍ ലഭിക്കുന്നുണ്ട്. അതിന് വേണ്ടി ഓം ശ്രീ ഹനുമതേ നമ: ജപിക്കണം. ഇതിലൂടെ ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികളും ഇല്ലാതാവുന്നതിനും സൗഭാഗ്യം കൊണ്ട് വരുന്നതിനും സാധിക്കുന്നുണ്ട്.



Click it and Unblock the Notifications