For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവരാത്രിയില്‍ ദുര്‍ഗാ ദേവിയെ ഈ വിധം ആരാധിച്ചാല്‍ സര്‍വ്വസൗഭാഗ്യം ഫലം

|

ഹൈന്ദവര്‍ വളരെ ആചാരപരമായ ചടങ്ങുകളോടെയും അത്യധികം ആഘോഷത്തോടെയും കൂടി കൊണ്ടാടുന്ന ഉത്സവദിനങ്ങളാണ് നവരാത്രി. ദുര്‍ഗാദേവിയെ ആരാധിക്കുന്ന 'ഒന്‍പത് രാത്രികള്‍' ആണ് ഇത്. നവരാത്രി പൂജയ്ക്ക് രണ്ട് പതിപ്പുകളുണ്ട്, അതായത് സെപ്തംബര്‍ -ഒക്ടോബര്‍ മാസങ്ങളില്‍ ശാരദ നവരാത്രി ആഘോഷിക്കുന്നു. മാര്‍ച്ച് -ഏപ്രില്‍ മാസങ്ങളില്‍ ചൈത്ര നവരാത്രിയും. ഈ വര്‍ഷം, ശാരദ നവരാത്രി പൂജ 2021 ഒക്ടോബര്‍ 7 മുതല്‍ 15 വരെയാണ്. ഒക്ടോബര്‍ 14ന് നവമിയായും 15ന് വിജയദശമി ദിനമായും ആഘോഷിക്കും.

Most read: ശത്രുദോഷത്തിനും കാര്യസാധ്യത്തിനും നവരാത്രിയില്‍ ദുര്‍ഗാ ചാലിസMost read: ശത്രുദോഷത്തിനും കാര്യസാധ്യത്തിനും നവരാത്രിയില്‍ ദുര്‍ഗാ ചാലിസ

രാജ്യമെമ്പാടും ഈ ദിനങ്ങളില്‍ ഭക്തര്‍ ദുര്‍ഗാദേവിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുകയും പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്യുന്നു. നവരാത്രിയുടെ ശുഭകരമായ അവസരത്തില്‍ ആളുകള്‍ ദുര്‍ഗാദേവിയുടെ ഒന്‍പത് അവതാരങ്ങളെ ആരാധിക്കുന്നു. ശൈലപുത്രി, ബ്രഹ്‌മചാരിണി, ചന്ദ്രഘണ്ട, കൂശ്മാണ്ഡ, സ്‌കന്ദമാതാ, കാത്യായനി, കാലരാത്രി, മഹാഗൗരി, സിദ്ധിധാത്രി എന്നിവയാണ് അവര്‍. വിജയത്തിന്റെ ദേവതയായ ദുര്‍ഗയെ ഒന്‍പത് രൂപങ്ങളില്‍ ആരാധിക്കുന്നതിലൂടെ ഭക്തര്‍ക്ക് നിരവധി ആശ്വര്യങ്ങള്‍ കൈവരുന്നു. ജീവിതത്തിലെ കഷ്ടതകള്‍ നീങ്ങുന്നു. നവരാത്രിയിലെ ഓരോ ദിവസവും ഈ രൂപങ്ങളില്‍ ഒന്നിനായി സമര്‍പ്പിച്ചിരിക്കുന്നു. നവരാത്രി നാളുകളില്‍ ദുര്‍ഗാദേവിയെ പൂജിക്കേണ്ടത് എങ്ങനെയെന്നും ദുര്‍ഗാപൂജയിലൂടെ ഭക്തര്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ എന്തൊക്കെയെന്നും ഇവിടെ വായിച്ചറിയാം.

നവരാത്രി വ്രതത്തിന്റെ പ്രാധാന്യം

നവരാത്രി വ്രതത്തിന്റെ പ്രാധാന്യം

കന്നിമാസത്തിലെ അമാവാസി ദിവസം കഴിഞ്ഞ് വരുന്ന വെളുത്തപക്ഷ പ്രഥമ മുതല്‍ നവമി വരെയുള്ള ദിവസങ്ങളാണ് നവരാത്രി വ്രതം അനുഷ്ഠിക്കേണ്ടത്. ഒന്‍പതു ദിവസം നീളുന്ന ദുര്‍ഗാപൂജ നടക്കുന്ന കാലമാണിത്. ലോകത്തിന്റെ മുഴുവന്‍ മാതാവായ ദുര്‍ഗാ ദേവിയെ ഈ നാളുകളില്‍ ഭക്തിപൂര്‍വ്വം ആരാധിക്കുന്നു. നവരാത്രി നാളുകളുടെ ആദ്യത്തെ മൂന്നു ദിവസം ദേവിയെ ദുര്‍ഗ്ഗയായും അടുത്ത മൂന്നു ദിവസം ലക്ഷ്മിയായും പിന്നീടുള്ള മൂന്നു ദിവസം സരസ്വതിയായും സങ്കല്‍പിച്ച് പൂജയും ഉപാസനയും നടത്താറുണ്ട്.

ഒന്‍പത് ദിനം; ഒന്‍പത് മൂര്‍ത്തികള്‍

ഒന്‍പത് ദിനം; ഒന്‍പത് മൂര്‍ത്തികള്‍

ഒക്ടോബര്‍ 7: പ്രതിപാദ തിഥിയില്‍ ഭക്തര്‍ ശൈലപുത്രി പൂജ നടത്തുന്നു. കയ്യില്‍ ഒരു ത്രിശൂലവും താമരയും വഹിക്കുന്ന ദുര്‍ഗാദേവിയുടെ ആദ്യ രൂപമാണ് ശൈലപുത്രി. ഈ ദിവസം, ആളുകള്‍ പാര്‍വതി ദേവിയുടെ അവതാരമായ ശൈലപുത്രി ദേവിക്കായി ശുദ്ധമായ നെയ്യ് അര്‍പ്പിക്കുന്നു.

Most read:27 നക്ഷത്രക്കാര്‍ക്കും ഒക്ടോബര്‍ മാസം ഇവ ചെയ്താല്‍ ദോഷപരിഹാരംMost read:27 നക്ഷത്രക്കാര്‍ക്കും ഒക്ടോബര്‍ മാസം ഇവ ചെയ്താല്‍ ദോഷപരിഹാരം

ഒക്ടോബര്‍ 8

ഒക്ടോബര്‍ 8

ദ്വിതീയ തിഥിയില്‍ ആളുകള്‍ ദുര്‍ഗ്ഗാ ദേവിയുടെ രണ്ടാമത്തെ രൂപമായ ബ്രഹ്‌മചാരിണിക്കായി പൂജ നടത്തുന്നു. ഒരു നീണ്ട ധ്യാനത്തിന് ശേഷം പാര്‍വ്വതീദേവിക്ക് ശിവനെ ഭര്‍ത്താവായി ലഭിച്ചതായി വിശ്വസിക്കപ്പെടുന്നു, അതിനാല്‍ ബ്രഹ്‌മചാരിണി എന്ന പേര് ലഭിച്ചു. ദുര്‍ഗയുടെ ഈ അവതാരം കുലീനതയുടെയും പ്രായശ്ചിത്തത്തിന്റെയും പ്രതീകമാണ്. ദേവിക്കായി ഭക്തര്‍ പഞ്ചസാരയും പഴങ്ങളും അടങ്ങിയ പ്രസാദം നല്‍കുന്നു.

ദ്വിതീയ തിഥിയില്‍ ആളുകള്‍ ദുര്‍ഗ്ഗാ ദേവിയുടെ രണ്ടാമത്തെ രൂപമായ ബ്രഹ്‌മചാരിണിക്കായി പൂജ നടത്തുന്നു. ഒരു നീണ്ട ധ്യാനത്തിന് ശേഷം പാര്‍വ്വതീദേവിക്ക് ശിവനെ ഭര്‍ത്താവായി ലഭിച്ചതായി വിശ്വസിക്കപ്പെടുന്നു, അതിനാല്‍ ബ്രഹ്‌മചാരിണി എന്ന പേര് ലഭിച്ചു. ദുര്‍ഗയുടെ ഈ അവതാരം കുലീനതയുടെയും പ്രായശ്ചിത്തത്തിന്റെയും പ്രതീകമാണ്. ദേവിക്കായി ഭക്തര്‍ പഞ്ചസാരയും പഴങ്ങളും അടങ്ങിയ പ്രസാദം നല്‍കുന്നു.

ദ്വിതീയ തിഥിയില്‍ ആളുകള്‍ ദുര്‍ഗ്ഗാ ദേവിയുടെ രണ്ടാമത്തെ രൂപമായ ബ്രഹ്‌മചാരിണിക്കായി പൂജ നടത്തുന്നു. ഒരു നീണ്ട ധ്യാനത്തിന് ശേഷം പാര്‍വ്വതീദേവിക്ക് ശിവനെ ഭര്‍ത്താവായി ലഭിച്ചതായി വിശ്വസിക്കപ്പെടുന്നു, അതിനാല്‍ ബ്രഹ്‌മചാരിണി എന്ന പേര് ലഭിച്ചു. ദുര്‍ഗയുടെ ഈ അവതാരം കുലീനതയുടെയും പ്രായശ്ചിത്തത്തിന്റെയും പ്രതീകമാണ്. ദേവിക്കായി ഭക്തര്‍ പഞ്ചസാരയും പഴങ്ങളും അടങ്ങിയ പ്രസാദം നല്‍കുന്നു.

തൃതീയ, ചതുര്‍ഥി ദിവസങ്ങളില്‍ ചന്ദ്രഘണ്ഡപൂജയും കൂശ്മാണ്ഡപൂജയും നടത്തണം. ദുര്‍ഗാദേവിയുടെ മൂന്നാമത്തെ അവതാരമാണ് ചന്ദ്രഘണ്ഡ ദേവി. ദേവിക്ക് പാലില്‍ നിന്നുള്ള മധുരപലഹാരങ്ങള്‍ അര്‍പ്പിക്കുന്നു. പഞ്ചമി തിഥിയില്‍ ആളുകള്‍ സ്‌കന്ദമാതാ പൂജ നടത്തുന്നു, ഈ ദിവസം പഞ്ചമി എന്നും അറിയപ്പെടുന്നു. ദുര്‍ഗാദേവിയുടെ അഞ്ചാമത്തെ അവതാരമാണ് സ്‌കന്ദമാതാ. ശാന്തമായ ഭാവത്തിലുള്ള ദേവിയാണ് ഇത്. ഭക്തര്‍ ഈ ദിവസം ദേവിക്ക് പ്രസാദമായി വാഴപ്പഴം അര്‍പ്പിക്കുന്നു.

Most read:ഒക്ടോബറില്‍ 12 രാശിക്കും ജോലിയിലും സമ്പത്തിലും നേട്ടം ഇങ്ങനെMost read:ഒക്ടോബറില്‍ 12 രാശിക്കും ജോലിയിലും സമ്പത്തിലും നേട്ടം ഇങ്ങനെ

ഒക്ടോബര്‍ 11

ഒക്ടോബര്‍ 11

ഈ ദിവസം കാര്‍ത്യായനി പൂജ നടത്തണം. ഉത്സവത്തിന്റെ ആറാം ദിവസം ദുര്‍ഗാദേവിക്ക് മധുരത്തിന്റെ പ്രതീകമായ തേന്‍ അര്‍പ്പിക്കുന്നു. കാത്യായനി ദേവി ഭക്തരെ നല്ല ജീവിതം കൊണ്ട് അനുഗ്രഹിക്കുകയും യഥാര്‍ത്ഥ ഭക്തിയെ പ്രതീകപ്പെടുത്തുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

ഒക്ടോബര്‍ 12

ഒക്ടോബര്‍ 12

സപ്തമി തിഥിയില്‍ ദുര്‍ഗാദേവിയുടെ ഏഴാമത്തെ അവതാരമായ കാളരാത്രി പൂജ നടത്തുന്നു. ഹിന്ദു പുരാണമനുസരിച്ച്, ആളുകള്‍ സപ്തമി ദിനത്തില്‍ ദുര്‍ഗാദേവിക്ക് ശര്‍ക്കര വിളമ്പുന്നു. ദുഷ്ടാത്മാക്കളില്‍ നിന്നും ദുഷ്ടശക്തിയില്‍ നിന്നും ദേവി തന്റെ ഭക്തരെ സംരക്ഷിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

ഒക്ടോബര്‍ 13

ഒക്ടോബര്‍ 13

അഷ്ടമി തിഥിയില്‍ മഹാഗൗരി പൂജ നടത്തുകയും ഭക്തര്‍ ഒരു തേങ്ങ അര്‍പ്പിച്ച് ദുര്‍ഗാദേവിയെ ആരാധിക്കുകയും ചെയ്യുന്നു. കാളപ്പുറത്ത് ഇരിക്കുന്ന രൂപത്തിലുള്ള മഹാഗൗരി ദേവി സ്ഥിരോത്സാഹത്തിന്റെയും തപസ്സിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്നു.

Most read:ശുക്രന്‍ വൃശ്ചികം രാശിയില്‍; 12 രാശിക്കും ഗുണദോഷ ഫലങ്ങള്‍Most read:ശുക്രന്‍ വൃശ്ചികം രാശിയില്‍; 12 രാശിക്കും ഗുണദോഷ ഫലങ്ങള്‍

ഒക്ടോബര്‍ 14, 15 - നവമി, ദശമി

ഒക്ടോബര്‍ 14, 15 - നവമി, ദശമി

നവമി തിഥിയില്‍, സിദ്ധിധാത്രി പൂജ നടത്തുന്നു. ഈ ദിവസം 'നവമി' ആയി ആചരിക്കുകയും ചെയ്യുന്നു. ദുര്‍ഗാദേവിയുടെ ഒന്‍പതാമത്തെ രൂപമായ സിദ്ധിധാത്രി, അറിവിന്റെയും ജ്ഞാനത്തിന്റെയും പ്രതീകമാണ്. ദശമി തിഥിയില്‍, ഭക്തര്‍ ദുര്‍ഗാ നിമഞ്ജനം നടത്തുന്നു. എല്ലാ വര്‍ഷവും നവരാത്രി അവസാനിക്കുന്നത് വിജയദശമി ദിനത്തോടെയാണ്. നവരാത്രിയുടെ ഈ അവസാന ദിവസത്തില്‍ ഭക്തര്‍ ദുര്‍ഗാ വിഗ്രഹങ്ങള്‍ ഘോഷയാത്രകളായി കൊണ്ടുപോയി ജലാശയത്തില്‍ നിമഞ്ജനം ചെയ്യുന്നു.

പൂജാ കര്‍മ്മങ്ങള്‍

പൂജാ കര്‍മ്മങ്ങള്‍

കരുണ, ജ്ഞാനം, മഹത്വം, ശക്തി എന്നിവയുടെ മൂര്‍ത്തീഭാവമാണ് ദുര്‍ഗാദേവി. ദേവി തന്റെ ഭക്തരെ അഭിവൃദ്ധിയും ധൈര്യവും നല്‍കി അനുഗ്രഹിക്കുന്നു. പൂജയുടെ ആദ്യ ദിവസം, നവരാത്രി പൂജ ചെയ്യുന്ന വീട്ടുകാര്‍ കലശ സ്താപനം അല്ലെങ്കില്‍ പവിത്രമായ പൂജാ കലം സ്ഥാപിക്കണം. ഒരു കഷ്ണം ചുവന്ന തുണി വിരിച്ച് അതില്‍ ദുര്‍ഗ്ഗാദേവിയുടെ ചിത്രം വയ്ക്കുക. ചിത്രത്തിന് മുന്നില്‍ കുറച്ച് ചുവന്ന മണ്ണ് വിരിച്ച് കുറച്ച് വെള്ളം തളിക്കുക. അതില്‍ കുറച്ച് ബാര്‍ലി വിത്ത് വിതച്ച് മധ്യത്തില്‍ ഒരു മണ്‍പാത്രം വയ്ക്കുക. കലത്തില്‍ കുറച്ച് ഗംഗാ ജലം ചേര്‍ത്ത് പാത്രത്തിലേക്ക് ഒഴിക്കുക. കലശത്തിന്റെ വായഭാഗത്ത് അല്‍പം മാവിലകള്‍ വച്ച് മൂടുക. ഇതിനു മുകളില്‍ കുറച്ച് അരി ചേര്‍ത്ത് ചുവന്ന തുണി കൊണ്ട് പൊതിഞ്ഞ ഒരു തേങ്ങ വയ്ക്കുക.

Most read:അശ്വതി മുതല്‍ രേവതി വരെ 27 നക്ഷത്രങ്ങള്‍ക്കും ഒക്ടോബര്‍ മാസം ഫലങ്ങള്‍Most read:അശ്വതി മുതല്‍ രേവതി വരെ 27 നക്ഷത്രങ്ങള്‍ക്കും ഒക്ടോബര്‍ മാസം ഫലങ്ങള്‍

നവരാത്രി നിത്യപൂജ

നവരാത്രി നിത്യപൂജ

വിളക്കും ധൂപവര്‍ഗ്ഗവും കത്തിക്കുക. ദുര്‍ഗാദേവിക്കായി കുറച്ച് പൂക്കള്‍ അര്‍പ്പിക്കുക. ദേവിയുടെ ചിത്രമോ വിഗ്രഹമോ ചന്ദനം, മഞ്ഞള്‍ എന്നിവ ഉപയോഗിച്ച് അലങ്കരിക്കുക. എല്ലാ ദിവസവും പൂജയുടെ സമയത്ത്, നിങ്ങള്‍ വിതച്ച ബാര്‍ലി വിത്തുകളില്‍ കുറച്ച് വെള്ളം തളിക്കുക. പൂജയ്ക്കായി പ്രത്യേകം തയ്യാറാക്കിയ വിഭവങ്ങള്‍ അര്‍പ്പിക്കുക. ദുര്‍ഗ്ഗാദേവിക്ക് ആരതി ചെയ്യുക. കുടുംബാംഗങ്ങള്‍ക്ക് പ്രസാദം വിതരണം ചെയ്യുക. നവരാത്രിയുടെ ഒന്‍പത് ദിവസങ്ങളില്‍ എല്ലാ ദിവസവും ഈ പൂജ നടത്തുക.

എട്ടാം ദിവസത്തെ പൂജ

എട്ടാം ദിവസത്തെ പൂജ

മുകളില്‍ പറഞ്ഞ അതേ രീതിയില്‍ ഒന്‍പത് ദിവസവും നവരാത്രി പൂജ തുടരുക. നവരാത്രി പൂജയുടെ എട്ടാം ദിവസം ഒമ്പത് ചെറിയ പെണ്‍കുട്ടികളെ വീട്ടിലേക്ക് ക്ഷണിക്കുക. പെണ്‍കുട്ടികള്‍ ദുര്‍ഗയുടെ ഒന്‍പത് രൂപങ്ങളായി കണക്കാക്കപ്പെടുന്നു. അവര്‍ക്ക് പ്രത്യേക ഭക്ഷണം നല്‍കി അവര്‍ ആഗ്രഹിക്കുന്ന ചില ചെറിയ സമ്മാനങ്ങളും നല്‍കുക.

Most read:ഒക്ടോബറില്‍ 4 ഗ്രഹങ്ങളുടെ രാശിമാറ്റം; ഈ രാശിക്കാര്‍ക്ക് സുവര്‍ണകാലംMost read:ഒക്ടോബറില്‍ 4 ഗ്രഹങ്ങളുടെ രാശിമാറ്റം; ഈ രാശിക്കാര്‍ക്ക് സുവര്‍ണകാലം

പത്താം ദിവസം നിമഞ്ജനം

പത്താം ദിവസം നിമഞ്ജനം

ഒന്‍പത് ദിവസത്തെ നവരാത്രി പൂജയ്ക്ക് ശേഷം, പത്താം ദിനം ദുര്‍ഗാവിഗ്രഹം നിമഞ്ജനം ചെയ്യുന്നു. നവരാത്രിയുടെ ഒന്‍പത് ദിവസങ്ങളില്‍ നിങ്ങള്‍ ചെയ്തതുപോലെ പതിവ് പൂജ ചെയ്യുക. പൂജയ്ക്ക് ശേഷം വീട്ടിലെ എല്ലാ മുറികളിലും കലശം വെള്ളം തളിക്കുക. നിങ്ങള്‍ കലശ മൂടിയില്‍ സൂക്ഷിച്ചിരുന്ന അരി കൊണ്ട് പക്ഷികള്‍ക്ക് ഭക്ഷണം തയാറാക്കി കൊടുക്കുക. ബാര്‍ലി വിത്തുകള്‍ പത്ത് ദിവസത്തിനുള്ളില്‍ നന്നായി വളരും. ഇത് ഒരു മരത്തിന്റെ ചുവട്ടില്‍ വയ്ക്കുക.

ദുര്‍ഗ്ഗാദേവിയെ ആരാധിക്കുന്നതിന്റെ ഗുണങ്ങള്‍

ദുര്‍ഗ്ഗാദേവിയെ ആരാധിക്കുന്നതിന്റെ ഗുണങ്ങള്‍

നവരാത്രി പൂജ ചെയ്താല്‍ വീട്ടുകാര്‍ക്ക് ഐശ്വര്യവും സമ്പത്തും കൈവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ദുര്‍ഗാദേവി നിങ്ങളുടെ കുടുംബത്തെ ആരോഗ്യം, സമ്പത്ത്, ജ്ഞാനം, വിജയം എന്നിവ നല്‍കി അനുഗ്രഹിക്കുന്നു. ദുര്‍ഗാദേവിയുടെ ഭക്തര്‍ക്ക് തുടക്കത്തില്‍ തടസ്സങ്ങള്‍ നേരിടേണ്ടി വന്നേക്കാം എന്നാല്‍ ഒരു നിശ്ചിത കാലയളവില്‍ ഈ ബുദ്ധിമുട്ടുകള്‍ മാഞ്ഞുപോകുകയും ഭക്തര്‍ക്ക് ദേവിയുടെ അനുഗ്രഹം ലഭിക്കുകയും ചെയ്യുന്നു. ചൊവ്വാഴ്ചകളില്‍ രാഹുകാലത്ത് (ഉച്ചതിരിഞ്ഞ് 3 മുതല്‍ 4.30 വരെ) ദേവിയോട് പ്രാര്‍ത്ഥിക്കുന്നത് വളരെ ശുഭകരമാണ്. ദേവി തന്റെ ഭക്തരെ ദുഖത്തില്‍ നിന്നും ദുരിതങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു. ദേവിയെ പ്രസാദിപ്പിക്കുന്നവര്‍ക്ക് സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം ലഭിക്കുന്നു.

Most read;നവരാത്രി വ്രതമെടുക്കുന്നവര്‍ അറിയാതെ പോകരുത് ഈ കാര്യങ്ങള്‍Most read;നവരാത്രി വ്രതമെടുക്കുന്നവര്‍ അറിയാതെ പോകരുത് ഈ കാര്യങ്ങള്‍

English summary

How to worship Goddess Durga at home and Benefits of Worshiping in Malayalam

Durga, the goddess of victory is worshipped in nine forms during navratri. Here is how to worship Goddess Durga at home.
X
Desktop Bottom Promotion