Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
നെഗറ്റീവ് എനർജി മാറി ഐശ്വര്യത്തിന് അശോകം
വീട്ടിൽ നെഗറ്റീവ് എനർജി നിലനിൽക്കുന്നത് പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇത്തരം അവസ്ഥകളിൽ അത് ജീവിതത്തെ മൊത്തത്തിൽ മാറ്റി മറിക്കുന്നു. അതുകൊണ്ട് തന്നെ ജീവിത പ്രതിസന്ധികൾക്കും ദാരിദ്ര്യത്തിനും വരെ പലപ്പോഴും ഈ നെഗറ്റീവ് എനർജി കാരണമാകുന്നുണ്ട്. നെഗറ്റീവ് എനർജി ഒഴിവാക്കി വീട്ടിൽ പോസിറ്റീവ് ഊർജ്ജം നിറക്കുന്നതിന് സഹായിക്കുന്ന ചില മാർഗ്ഗങ്ങൾ ഉണ്ട്. ഇത്തരം മാർഗ്ഗങ്ങൾ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികൾ നമുക്ക് നെഗറ്റീവ് എനർജി ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അതിനെ ഇല്ലാതാക്കുന്നതിനാണ് നമ്മൾ ശ്രമിക്കേണ്ടത്. ഇത്തരം അവസ്ഥകളിൽ നെഗറ്റീവ് എനർജി കളയുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങൾ ശ്രദ്ധിക്കാം.
ഇത് വിശ്വാസത്തിന്റെ ചുവട് പിടിച്ചാവുമ്പോൾ അതിന് അൽപം കൂടുതൽ ശക്തി ഉണ്ടാവും എന്നു കൂടി നമ്മൾ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ജീവിതത്തിൽ നല്ല ഉയര്‍ച്ചയും ഐശ്വര്യവും ഉണ്ടാവുന്നതിന് നമുക്ക് ഇനി എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്ന് നോക്കാം. ഇത് നെഗറ്റീവ് എനർജിയെ ഇല്ലാതാക്കി പോസിറ്റീവ് ഊർജ്ജം പ്രദാനം ചെയ്യുന്നു.

അശോകമരവും വെള്ളവും
അശോക മരം കൊണ്ട് ഇത്തരം പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. അതിനായി ചെയ്യേണ്ടത് ഇത്ര മാത്രമാണ്. ഒരു പാത്രത്തില്‍ വെള്ളം നിറച്ച് അത് അശോക മരത്തിന്റേയോ മാവിന്റേയോ കീഴില്‍ കൊണ്ട് ചെന്ന് വെയ്ക്കുക. വിഷ്ണു മന്ത്രം ചൊല്ലി ഈ വെള്ളം മാവിന്റേയോ അശോകത്തിന്റേയോ ചുവട്ടിലേക്ക് തെറിപ്പിക്കുക. ഇത് നെഗറ്റീവ് എനര്‍ജിയെ പാടേ ഇല്ലാതാക്കുന്നു. മാത്രമല്ല ഇത് ജീവിതത്തിൽ പോസിറ്റീവ് ഊർജ്ജം നിറക്കുന്ന അവസ്ഥയും നൽകുന്നു. ഇതിലൂടെ നമുക്ക് ജീവിതത്തിലെ പല പ്രതിസന്ധികളും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു.

ഉരുളിയും നെഗറ്റീവ് എനർജിയും
വിശ്വാസമനുസരിച്ച് നെഗറ്റീവ് എനർജി നമ്മളെ ബാധിച്ചാൽ അത് ജീവിതത്തിൽ ഐശ്വര്യക്കേടിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ അതിനെ ഇല്ലാതാക്കുന്നതിനാണ് ഓരോരുത്തരും ശ്രദ്ധിക്കുന്നത്. അതിന് വേണ്ടി ഉപ്പ് ചേര്‍ത്ത് ഒരു ഉരുളിയില്‍ വെള്ളമെടുത്ത് വീടിന്റെ പൂമുഖത്ത് വെയ്ക്കുക. ഒരു രാത്രി മുഴുവന്‍ ഇത്തരത്തില്‍ വെയ്ക്കാം. അടുത്ത ദിവസം രാവിലെ വെള്ളം മാറ്റാന്‍ ശ്രദ്ധിക്കണം. ഇത്തരത്തില്‍ മൂന്ന് ദിവസം ചെയ്താല്‍ അത് നിങ്ങളുടെ വീട്ടിലെ ദുഷ്ടശക്തികളുടെ പ്രവര്‍ത്തനത്തേയും നെഗറ്റീവ് എനര്‍ജിയേയും ഇല്ലാതാക്കുന്നു. അതുകൊണ്ട് ഐശ്വര്യത്തിലേക്കുള്ള വാതിൽ തുറക്കലാണ് ഇതെന്ന് പറഞ്ഞാല്‍ തെറ്റില്ല.

കുന്തിരിക്കം
എല്ലാ വൈകുന്നേരങ്ങളിലും ചാണകത്തോടൊപ്പം കുന്തിരിക്കം വീടിന്റെ കോര്‍ണറില്‍ വെച്ച് കത്തിയ്ക്കാം. ഇത് വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കും.

കര്‍പ്പൂരവും നെയ്യും
പൂജാ വേളയില്‍ വളരെയധികം ഉപയോഗിക്കുന്ന ഒന്നാണ് കർപ്പൂരവും നെയ്യും. ഇത് രണ്ടും കര്‍പ്പൂരവും നെയ്യും വീടിന്റെ പൂമുഖപ്പടിയില്‍ വെച്ച് കത്തിയ്ക്കാം. ഇത് ജ്യേഷ്ഠാഭഗവതിയെ അകറ്റുകയും ശ്രീലക്ഷ്മിയെ കുടിയിരുത്തുകയും ചെയ്യും. വിശ്വാസമാണ് പലരുടേയും ജീവിതത്തിൽ പോസിറ്റീവ് തീരുമാനങ്ങൾ നൽകുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ അൽപം ശ്രദ്ധിച്ച് പ്രാർത്ഥിച്ച് ജീവിക്കാവുന്നതാണ്.

വലംപിരിശംഖ്
വീട്ടിൽ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്ന ഒന്നാണ് വലംപിരിശംഖ്. വലംപിരിശംഖ് ആണ് മറ്റൊന്ന്. ഇതിനുള്ളില്‍ വെള്ളം നിറച്ച് വീടിന്റെ ഓരോ മൂലയിലും തളിയ്ക്കാം. ഇത് വീട്ടിലൊളിച്ചിരിയ്ക്കുന്ന നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കും. മാത്രമല്ല വീട്ടിൽ പോസിറ്റീവ് എനർജി നിറക്കുകയും ചെയ്യും എന്നാണ് വിശ്വാസം.

ഉപ്പ് ഉപയോഗിക്കാം
ഉപ്പു കൊണ്ടും വീട്ടിലെ നെഗറ്റീവ് എനർജിയെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ഇതിനായി അല്‍പം ഉപ്പെടുത്ത് ഒരു പേപ്പറില്‍ വെച്ച് വീടിന്റെ ഓരോ മൂലയ്ക്കും ഇത് കൊണ്ട് വെയ്ക്കുക. പിറ്റേ ദിവസം രാവിലെ ആരോടും മിണ്ടാതെ ഈ ഉപ്പ് ഒഴുകുന്ന വെള്ളത്തില്‍ കളയുക. ഇത് വീട്ടിലെ നെഗറ്റീവ് എനർജിയെ പാടേ ഇല്ലാതാക്കുന്നു.

മരിച്ചവരുടെ ഫോട്ടോ വെക്കുന്നത്
മരിച്ചവരുടെ ഫോട്ടെ പല വീടുകളലും പലയിടത്തായി സ്ഥാപിച്ചിട്ടുണ്ടാകും. പലരും പൂജാമുറിയിലും ഇത്തരത്തിൽ മരിച്ചവരുടെ ഫോട്ടോ സ്ഥാപിക്കുന്നു. എന്നാല്‍ ഇതെല്ലാം കൂടി വീട്ടില്‍ നിന്നും കയറി വരുന്ന പൂമുഖത്തായി സ്ഥാപിയ്ക്കാം. ഇത് നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നു.



Click it and Unblock the Notifications
