Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
സാമ്പത്തിക ഇടപാടില്‍ വീണുപോവും ഈ രാശിക്കാര്‍; അറിയാം സമ്പൂര്‍ണഫലം
പണമാണ് ജീവിക്കാന്‍ ഏറ്റവും അത്യാവശ്യം. പണം ഉണ്ടെങ്കില്‍ ഒരു പകുതിയിലധികം പ്രശ്‌നങ്ങളെ നമുക്ക് പരിഹരിക്കാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ പണം കൈകാര്യം ചെയ്യുന്നത് ശരിയായ രീതിയില്‍ അല്ലെങ്കിലോ, എന്നാല്‍ അല്‍പം പ്രയാസമാണ്. കാരണം പണം കൈകാര്യം ചെയ്യുന്നതില്‍ ഓരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. 12 രാശിയില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉണ്ട്.
ഇതില്‍ പണവും ഒരു മുഖ്യവിഷയം തന്നെയാണ്. 12 രാശിക്കാരും പണം കൈകാര്യം ചെയ്യുമ്പോള്‍ എങ്ങനെയെല്ലാം ജാഗ്രത പാലിക്കണം എന്നുള്ളത് ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഓരോ രാശിക്കാരും പണം ചിലവാക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം രാശി
മേടം രാശിക്കാരാണ് നിങ്ങളെങ്കില്‍ നിങ്ങളില്‍ നിങ്ങളുടെ മത്സര സ്വഭാവം ഉണ്ടായിരിക്കും. കരിയറില്‍ ചില വലിയ വരുമാനം നേടാന്‍ നിങ്ങള്‍ക്ക് സാധിക്കും. എന്നാല്‍ ഇത് വീണ്ടും മത്സരബുദ്ധിയോടെ മുന്നോട്ട് പോവുന്നതിന് നിങ്ങളെ പ്രേരിപ്പിച്ച് കൊണ്ടിരിക്കും. അത് കൂടുതല്‍ അപകടവും നഷ്ടവും നിങ്ങള്‍ക്ക് വരുത്തി വെക്കും. പലപ്പോഴും ഭാഗ്യം കൊണ്ട് പല നഷ്ടങ്ങളില്‍ നിന്നും കരകയറുന്ന അനുഭവവും നിങ്ങള്‍ക്കുണ്ടാവുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്.

ഇടവം രാശി
നിങ്ങള്‍ ആഢംബരത്തെ ഇഷ്ടപ്പെടുന്നവരായിരിക്കും. പണം നിക്ഷേപിക്കുന്നതിന് താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരായിരിക്കും ഈ രാശിക്കാര്‍. ധനത്തിന്റെ കാര്യത്തില്‍ കര്‍ശന നിയന്ത്രണം പാലിക്കുന്നവരാണ് ഇവര്‍. എങ്കിലും എല്ലാ തരത്തിലുള്ള കാര്യങ്ങളിലും ഇവര്‍ സന്തോഷം കണ്ടെത്തുന്നുണ്ട്. എങ്കിലും പണം ചിലവാക്കുന്ന കാര്യത്തില്‍ അല്‍പം ശ്രദ്ധ വേണം എന്നുള്ളത് തന്നെയാണ്. നിങ്ങളുടെ ബജറ്റിനുള്ളില്‍ തന്നെ നിന്ന് വേണം ഇത്തരം കാര്യങ്ങള്‍ എല്ലാം ചെയ്യുന്നതിന്. അല്ലാത്ത പക്ഷം അത് കൂടുതല്‍ നഷ്ടങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു.

മിഥുനം രാശി
പണം ഉണ്ടാക്കുക അതില്‍ നിന്ന് ലാഭം നേടുക എന്നതാണ് മിഥുനം രാശിക്കാരുടെ പ്രത്യേകത. ഇവര്‍ പലപ്പോഴും എളുപ്പത്തില്‍ വിരസത പ്രകടിപ്പിക്കുന്നു, അതിനാല്‍ പണം സമ്പാദിക്കാനും ലാഭിക്കാനുമുള്ള ഒരു രസകരമായ മാര്‍ഗം കണ്ടെത്തുക എന്നതാണ് ഇതിനെ മറികടക്കാനുള്ള വഴി. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് മുന്നേറുന്നതിന്, നിങ്ങളുടെ ജോലിയും ബിസിനസും എല്ലാം ഒരു വെല്ലുവിളി തന്നെയായിരിക്കും. മിഥുനം രാശിക്കാര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ ആദ്യകാലങ്ങളില്‍ അല്‍പം പ്രതിസന്ധി അനുഭവിക്കേണ്ടതായി വരുന്നുണ്ടെങ്കിലും പിന്നീട് അത് ഇല്ലാതെ നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്.

കര്‍ക്കിടകം രാശി
പണം എന്നാല്‍ അതിന് പ്രത്യേക വാല്യൂ കൊടുക്കാത്തവരായിരിക്കും കര്‍ക്കിടകം രാശിക്കാര്‍. ഒരു പണയം, റിട്ടയര്‍മെന്റ് അക്കൗണ്ടുകള്‍, ആരോഗ്യ സംരക്ഷണം എന്നിവയ്ക്കായി പണം ലാഭിക്കുന്നവരായിരിക്കും ഇവര്‍. എന്നാല്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ ഇവര്‍ ധാരാളമായി പണം ചിലവഴിക്കുന്നതിന് ശ്രമിച്ച് കൊണ്ടിരിക്കും. അത് കൂടുതല്‍ നഷ്ടത്തിലേക്ക് ഇവരെ എത്തിക്കുന്നു. എന്നാല്‍ ഈ ഘട്ടത്തില്‍ അല്‍പം ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ അത് എല്ലാ വിധത്തിലും നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങളും സുരക്ഷിതത്വവും നല്‍കുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പലപ്പോഴും ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അവരുടെ കഴിവുകള്‍ അനുസരിച്ച് തന്നെ ജീവിതത്തില്‍ മുന്നോട്ട് പോവുന്നതിനും കഠിനാധ്വാനത്തിലൂടെ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊയ്യുന്നതിനും ചിങ്ങം രാശിക്കാര്‍ക്ക് സാധിക്കുന്നുണ്ട്. സ്‌റ്റോക് എക്‌സ്‌ചേഞ്ച് ഇവര്‍ക്ക് നല്ലൊരു മുതല്‍ക്കൂട്ടാണ്. ആഢംബര ജീവിതത്തില്‍ നേട്ടങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നവരായിരിക്കും ഇവര്‍. ഇത് പലപ്പോഴും ഇവര്‍ക്ക് ജോലി സ്ഥലത്ത് അംഗീകാരം നല്‍കുന്നതിന് വരെ കാരണമാകുന്നുണ്ട്.

കന്നി രാശി
സാമ്പത്തിക രംഗത്തെ പുത്തന്‍ മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നവരായിരിക്കും തന്നി രാശിക്കാര്‍. അതുകൊണ്ട് തന്നെ ഇവര്‍ മാര്‍ക്കറ്റിംഗ്, സ്‌റ്റോക്ക് എന്നിവക്ക് വേണ്ടി ധാരാളം പണം ചിലവാക്കുകയും അതെല്ലാം തിരിച്ച് പിടിക്കുകയും ചെയ്യുന്നു. എങ്കിലും കരിയറിന്റെ കാര്യത്തില്‍ ഇവര്‍ അല്‍പം ചിന്തിക്കേണ്ടതായി വരുന്നുണ്ട്. പലപ്പോഴും പല വിധത്തിലുള്ള നഷ്ടങ്ങളും അപകടസാധ്യതകളും ഇവരെ കാത്തിരിക്കുന്നു എന്നുള്ളത് തന്നെയാണ് സത്യം. ധാരാളം സമ്പാദിക്കുന്നതിനോടൊപ്പം തന്നെ അല്‍പം ശ്രദ്ധക്കൂടുതലും നിങ്ങള്‍ക്ക് മികച്ച ഫലം നല്‍കുന്നതാണ്. അതുകൊണ്ട് വിഷമിക്കേണ്ടതില്ല.

തുലാംരാശി
എപ്പോഴും സാമ്പത്തിക രംഗത്ത് സന്തുലിതാവസ്ഥ ആഗ്രഹിക്കുന്നവരായിരിക്കും തുലാം രാശിക്കാര്‍. കൂടുതല്‍ ലാഭം എന്നത് ഇവരെ സംബന്ധിച്ചിടത്തോളം പ്രധാന കാര്യമേ അല്ല. അതുകൊണ്ട് തന്നെ ഇത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ കുമിഞ്ഞ് കൂടുന്നതിലേക്ക് നയിക്കുന്നുണ്ട്. പക്ഷേ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടം നിങ്ങളില്‍ വിളിച്ച് വരുത്തുന്നു. ഇതൊഴികെ യാതൊരു വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധികളും ഇവരെ ബാധിക്കുന്നില്ല.

വൃശ്ചികം രാശി
എപ്പോഴും നിഗൂഢത ഇഷ്ടപ്പെടുന്നവരായിരിക്കും വൃശ്ചികം രാശിക്കാര്‍. അതുകൊണ്ട് തന്നെ ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ എല്ലാം തന്നെ വളരെയധികം രഹസ്യമായിരിക്കും. എങ്കിലും ഒരിക്കലും പണത്തിന്റെ കാര്യത്തില്‍ ഇവര്‍ ബുദ്ധിമുട്ടില്ല എന്നുള്ളതാണ് സത്യം. പണം ലാഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ വെല്ലുവിളികള്‍ ഇവര്‍ സാമ്പത്തിക പ്രതിസന്ധികളില്‍ അനുഭവിക്കുന്നുണ്ട്. എന്നിരുന്നാലും ആവശ്യക്കാരെ സഹായിക്കുന്നതിനും ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിനും വൃശ്ചികം രാശിക്കാര്‍ മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ അല്‍പ സ്വല്‍പം നിയന്ത്രണം അത്യാവശ്യമാണ്. ഇവര്‍ പലപ്പോഴും പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ട് പോവുന്നതിന് ഇഷ്ടപ്പെടുന്നവരാണ്. ജീവിതത്തില്‍ ചൂതാട്ടം നടത്തുന്നതിന് ഇവര്‍ക്ക് ഒരു പ്രവണത ഉണ്ട്. പലപ്പോഴും പണം ശേഖരിക്കുന്ന കാര്യത്തില്‍ ഇവര്‍ എപ്പോഴും മുന്നില്‍ തന്നെയായിരിക്കും. സാമ്പത്തിക രംഗത്ത് തിരിച്ചടി നിങ്ങള്‍ക്ക് പ്രതീക്ഷിക്കാത്ത സമയത്ത് സംഭവിക്കുന്നുണ്ട്. അതും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

മകരം രാശി
മകരം രാശിക്കാര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ സമ്മര്‍ദ്ദം വളരെ കൂടുതലാണ്. എന്നാല്‍ ഭാവിയില്‍ ഇത് വെല്ലുവിളികള്‍ ഉയര്‍ത്തുന്നില്ല എന്നുള്ളതാണ് സത്യം. എന്നാല്‍ പണം സേവിംഗ്‌സ് എന്നുള്ള വകയിലേക്ക് എത്തിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്. ആഢംബര ജീവിതത്തില്‍ കൂടുതല്‍ താല്‍പ്പര്യം ഈ രാശിക്കാര്‍ക്കുണ്ട്. എന്നാല്‍ ഈ അവസ്ഥയില്‍ പണം സൂക്ഷിച്ച് ചിലവഴിക്കുന്നതിന് ഇവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എങ്കിലും നേട്ടങ്ങള്‍ പലപ്പോഴും ഇവരെ അപ്രതീക്ഷിതമായി തേടിയെത്തുന്നുണ്ട്.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ അപ്രതീക്ഷിതമായിരിക്കും. എങ്കിലും എത്രയൊക്കെ ചിലവഴിച്ചാലും അത് പലപ്പോഴും പോവുന്ന വഴി അറിയില്ല എന്നുള്ളതാണ് സത്യം. പണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ വേണം ഈ രാശിക്കാര്‍ക്ക്. ഗാഡ്ജറ്റുകള്‍ വാങ്ങിക്കൂട്ടുന്നതിന് ഇവര്‍ക്ക് വളരെയധികം താല്‍പ്പര്യം ഉണ്ടായിരിക്കും. സ്വതന്ത്രമായി പണം ചിലവഴിക്കുന്നതിനാണ് ഇവര്‍ താല്‍പ്പര്യപ്പെടുന്നത്. അതിന് നിയന്ത്രണം വരുത്തുന്നത് ഇവര്‍ക്ക് ഇഷ്ടമില്ലാത്ത ഒന്നാണ്. അതുകൊണ്ട് പണത്തിന്റെ കാര്യത്തില്‍ ഇടപെടുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം.

മീനം രാശി
മീനം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ആണ് പണത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്നത്. എന്നാല്‍ ഇത് നിങ്ങള്‍ക്ക് അല്‍പം നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നുണ്ട് എന്നുള്ളതാണ് സത്യം. മീനം രാശിക്കാരില്‍ എല്ലാ വിധത്തിലും സാമ്പത്തിക നിയന്ത്രണങ്ങള്‍ ഉണ്ടാവുന്നത് നല്ലതാണ്. എന്നാല്‍ ഇത്തരത്തിലുള്ള അവസ്ഥയില്‍ ശ്രദ്ധ അത്യാവശ്യമാണ്. അല്ലെങ്കില്‍ ഭീമമായ നഷ്ടങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്.



Click it and Unblock the Notifications











