Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
പണം സമ്പാദിക്കുന്നത് മാത്രമല്ല അത് സൂക്ഷിക്കുന്നതിലും ഓരോ രാശിയുടേയും പങ്ക്
പണം എന്നത് മനുഷ്യ ജീവിതത്തിന് അത്യന്താപേക്ഷിതമാണ് എന്ന് നമുക്കറിയാം. ജീവിക്കാന്‍ പണം വേണം, അതിന് വേണ്ടിയാണ് നാം ഓരോരുത്തരും പണം സമ്പാദിക്കുന്നതും ജോലിക്ക് പോവുന്നതും. എന്നാല്‍ പണം സമ്പാദിക്കുന്നതോടൊപ്പം തന്നെ അത് ചിലവാക്കുന്നതിനും സൂക്ഷിക്കുന്നതിലും ഓരോരുത്തരും ഓരോ തരത്തിലാണ്. ഇതില്‍ രാശിപ്രകാരം നിങ്ങള്‍ പണം എങ്ങനെ സമ്പാദിച്ച് സൂക്ഷിക്കുന്നു എന്ന് നോക്കാം.

ചിലര്‍ക്ക് പണം സമ്പാദിക്കുന്നതിനേക്കാള്‍ അത് ചിലവാക്കുന്നതിനായിരിക്കും താല്‍പ്പര്യം. എന്നാല്‍ നാളേക്ക് വേണ്ടി പണം സമ്പാദിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. രാശിചിഹ്നപ്രകാരം നിങ്ങള്‍ പണം സമ്പാദിക്കുന്നത് എങ്ങനെയെന്നും എങ്ങനെ സൂക്ഷിച്ച് വെക്കണം എന്നും നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ പണം സമ്പാദിക്കുന്നതില്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാവുന്നില്ല. എന്നാല്‍ ഇവര്‍ പണം ചിലവാക്കുന്നതില്‍ യാതൊരു നിയന്ത്രണവും ഉണ്ടായിരിക്കില്ല. അതുകൊണ്ട് തന്നെ ഇവര്‍ പണം ചിലവാക്കുമ്പോള്‍ അതിന് കൃത്യമായ ലിമിറ്റ് വെക്കേണ്ടതാണ്. ഒരു ദിവസം മുഴുവനായോ ആഴ്ചയിലോ ഒരു രൂപ പോലും ചെലവഴിക്കില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഷോപ്പിംഗിന് പോവുമ്പോള്‍ അല്പം പണം എടുത്ത് പോവുന്നതിന് ശ്രദ്ധിക്കുക, കാര്‍ഡ് കൊണ്ട് പോവാതിരിക്കുന്നതിനും ശ്രദ്ധിക്കണം.

ഇടവം രാശി
ഇടവം രാശിക്കാര്‍ ഇവര്‍ക്ക് വേണ്ടി ആദ്യം തന്നെ ഒരു ഗെയിം പ്ലാന്‍ തയ്യാറാക്കേണ്ടതാണ്. ഇവര്‍ സൗന്ദര്യ സംരക്ഷണ ഉത്പ്പന്നങ്ങള്‍ക്ക് വേണ്ടി ധാരാളം പണം ചിലവാക്കുന്നുണ്ട്. എന്നാല്‍ ഇത് അല്പം ശ്രദ്ധിക്കണം. ഈ രീതിയില്‍ ഉള്ള നിങ്ങളുടെ ചെലവുകളുടെ കാര്യത്തില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതാണ്. സൗന്ദര്യ സംരക്ഷണ വര്‍ദ്ധക വസ്തുക്കള്‍ക്ക് വേണ്ടി പണം ചിലവഴിക്കുന്നതിന് അല്പം നിയന്ത്രണം വെക്കേണ്ടതുണ്ട്.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പലപ്പോഴും പണം ദീര്‍ഘകാല ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് കരുതി വെക്കേണ്ടത്. അതുകൊണ്ട് തന്നെ ഇവര്‍ റിട്ടേയര്‍മെന്റ് പ്ലാനുകള്‍ക്ക് വേണ്ടി പണം സമ്പാദിച്ച് വെക്കേണ്ടതുണ്ട്. ഇതിന് പക്ഷേ നിങ്ങളെ ആരും നിര്‍ബന്ധിക്കേണ്ടതില്ല എന്നതാണ് സത്യം. കാരണം ഇവര്‍ക്ക് പണം സമ്പാദിക്കുന്നതിന് പ്രത്യേക കഴിവ് തന്നെയുണ്ട്.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ ഓരോ കാര്യത്തിനും വേണ്ടി വിവിധ തരത്തിലുള്ള ഫണ്ടുകള്‍ മാറ്റിവെക്കുന്നുണ്ട്. സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടി പ്രത്യേകം പണം മാറ്റിവെക്കേണ്ടതാണ്. ഇത് കൂടാതെ ഇവര്‍ പണം ചിലവാക്കുന്നതില്‍ ഇവര്‍ അല്പം പിശുക്ക് കാണിക്കുന്നുണ്ട്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ പലപ്പോഴും ആക്ടീവ് ആയി ഓരോ കാര്യവും ചെയ്യുന്നതിന് പണത്തിന്റെ പിന്തുണ കൂടി ആവശ്യമുണ്ട്. സമ്മാനങ്ങള്‍ നല്‍കുന്നതിനും വാങ്ങുന്നതിനും ഇവര്‍ സമയവും പണവും ധാരാളം ചിലവഴിക്കുന്നുണ്ട്. വിലയേറിയ സമ്മാനങ്ങള്‍ വാങ്ങി പണം ചിലവാക്കുന്നതിന് പകരം നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി അല്പ സമയം മാറ്റി വെക്കേണ്ടതാണ്. ഇതിലൂടെ നിങ്ങള്‍ക്ക് പലപ്പോഴായി പണം സൂക്ഷിച്ച് വെക്കാന്‍ സാധിക്കുന്നുണ്ട്.

കന്നിരാശി
കന്നി രാശിക്കാര്‍ പണത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഇവരെ സേവിംഗ്സിന് വേണ്ടി പഠിപ്പിക്കേണ്ടതില്ല. ഇവര്‍ എപ്പോഴും ദീര്‍ഘകാല സേവിംഗ്സിന് വേണ്ടിയാണ് ശ്രമിക്കുന്നതും ശ്രമിക്കേണ്ടതും. അത് തന്നെയാണ് ഇവരുടെ ജീവിതത്തില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കുന്നത്.

തുലാം രാശി
തുലാം രാശിക്കാര്‍ പണത്തിന്റെ കാര്യത്തില്‍ അല്പം ദുര്‍ബലരായിരിക്കും. ഇവര്‍ക്ക് സമ്പാദിക്കുന്നത് മുഴുവന്‍ ചിലവാക്കിയായിരിക്കും ശീലം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. കാരണം ഇത് ഭാവിയില്‍ നിങ്ങള്‍ ദാരിദ്ര്യത്തിലേക്ക് എത്തുന്നതിന് കാരണമാകുന്നുണ്ട്. ഇവര്‍ പണം ലാഭിക്കുന്നതിനുള്ള വഴി കാണേണ്ടതാണ്.

വൃശ്ചികം രാശി
കൃത്യമായി ആസൂത്രണം ചെയ്തതിന് ശേഷം മാത്രമേ ഇവര്‍ പണം ചിലവാക്കാന്‍ പാടുകയുള്ളൂ. അതിന് വേണ്ടി നിങ്ങള്‍ക്ക് ആരുടെയെങ്കിലും സഹായം സ്വീകരിക്കാവുന്നതാണ്. എന്നാല്‍ ഒരിക്കലും റിസ്ക് എടുത്ത് ഒരു കാര്യവും പണത്തിന്റെ കാര്യത്തില്‍ ആസൂത്രണം ചെയ്യരുത്. നിങ്ങള്‍ക്ക് പണം എവിടെയാണ് നഷ്ടമാവുന്നത് എന്ന് മനസ്സിലാക്കുന്നതിന് ശ്രമിക്കണം.

ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ സമ്പത്തിന്റെ കാര്യത്തില്‍ വളരെ ശ്രദ്ധയുണ്ട്. ഓരോ പൈസ ചിലവാക്കുന്നതില്‍ പോലും ഇവര്‍ അതീവ ശ്രദ്ധ കാണിക്കും. അത് തന്നെയാണ് ഇവരുടെ ജീവിത വിജയത്തിന് പിന്നിലും. അതുകൊണ്ട് ഇവരെ പണം സമ്പാദിക്കാന്‍ പ്രത്യേകം പഠിപ്പിക്കേണ്ടതില്ല എന്നുള്ളതാണ് സത്യം.

മകരം രാശി
മകരം രാശിക്കാര്‍ 12 രാശിയിലും പണം സമ്പാദിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നവരാണ്. സമ്പാദ്യശീലം ഇവരുടെ കൂടെ തന്നെ ജന്മമെടുക്കുന്നതാണ്. ഇവര്‍ എപ്പോഴും പണം പല സാമ്പത്തിക ഇടപാടുകളിലും നിക്ഷേപിക്കാന്‍ തയ്യാറാവുന്നുണ്ട്. അത് മാത്രമല്ല ഇവര്‍ എപ്പോഴും കൂടുതല്‍ പലിശ ലഭിക്കുന്നിടത്ത് പണം നിക്ഷേപിക്കുന്നു.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധികളും ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇവര്‍ അതിനെയെല്ലാം തരണം ചെയ്യുകയും നല്ലൊരു സാമ്പത്തിക സ്ഥിതി ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്നുണ്ട്. ഇവര്‍ സാമ്പത്തിക ഭദ്രത ഉണ്ടാക്കിയെടുക്കേണ്ടതാണ്. പണം പലപ്പോഴും ചിലവഴിക്കുന്ന കാര്യത്തില്‍ ഇവര്‍ അതീവ ശ്രദ്ധ ചെലുത്തുകയും ചെയ്യും.

മീനം രാശി
മീനം രാശിക്കാര്‍ എപ്പോഴും ഒരു ഫിനാന്‍ഷ്യല്‍ ബാക്കപ് ഉണ്ടാക്കിയെടുക്കുന്നുണ്ട്. ഇത് കൂടാതെ എമര്‍ജന്‍സി ഫണ്ട് ഇവര്‍ എപ്പോഴും സൂക്ഷിക്കുന്നു. ഈ രാശിക്കാര്‍ സ്വര്‍ണ നിക്ഷേപങ്ങളും മറ്റും നടത്തുന്നതിന് ശ്രദ്ധിക്കുന്നുണ്ട്. ഭാവിയിലേക്ക് വേണ്ടിയുള്ള സാമ്പത്തിക സുരക്ഷയാണ് ഇവര്‍ ആഗ്രഹിക്കുന്നത്. അതിന് വേണ്ടി ഇവര്‍ പല വിധത്തിലുള്ള നിക്ഷേപങ്ങളും നടത്തുന്നു.



Click it and Unblock the Notifications
