For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാഹുവിന്റെ ദോഷം നിസ്സാരമല്ല; എന്നാല്‍ ശുഭസ്ഥാനമെങ്കില്‍ ഭാഗ്യം ശോഭിക്കും

|

രാഹുദോഷം എന്ന് പലരും കേട്ടിട്ടുണ്ടാവും. എന്നാല്‍ എന്താണ് രാഹു ദശ, ഇതെങ്ങനെ നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നു എന്നുള്ളത് എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. രാഹു എപ്പോഴും കേതുവിനൊപ്പമാണ് നില്‍ക്കുന്നത്, കൂടാതെ അത് കേതുവിനൊപ്പം ഗ്രഹണത്തിന് കാരണമാകുന്ന ഒരു 'നിഴല്‍ ഗ്രഹമായാണ്' പ്രവര്‍ത്തിക്കുന്നതും. രാഹുവിന് ശാരീരിക രൂപമില്ല. ഇതൊരു സാങ്കല്‍പ്പിക ഗ്രഹമാണെങ്കിലും ജ്യോതിഷത്തില്‍ രാഹുവിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഋഷിമാര്‍ ഗ്രഹത്തിന്റെ പദവി ഇതിന് നല്‍കിയിട്ടുണ്ട്. രാഹു പലപ്പോഴും ദോഷഫലങ്ങള്‍ നല്‍കുന്നതാണ്. രാഹു പൊതുവെ ദോഷഫലങ്ങള്‍ നല്‍കുന്നതായാണ് അറിയപ്പെടുന്നത്.

 Reduce Malefic Effects Of Rahu

18 വര്‍ഷത്തെ രാഹു ദശയില്‍ ഇതെല്ലാം സംഭവിച്ചിരിക്കണം; മരണഭയം വക്കോളമെത്തിക്കും രാഹു18 വര്‍ഷത്തെ രാഹു ദശയില്‍ ഇതെല്ലാം സംഭവിച്ചിരിക്കണം; മരണഭയം വക്കോളമെത്തിക്കും രാഹു

കൂടാതെ ജോലിയില്‍ അലസത, കാലതാമസം, തടസ്സങ്ങള്‍ എന്നിവ ഉണ്ടാക്കുന്ന ഒരു ഗ്രഹമായാണ് രാഹുവിനെ കണക്കാക്കപ്പെടുന്നത്. രാഹു ഒരു രാശിയില്‍ 18 മാസക്കാലം അതിന്റെ ഫലത്തില്‍ വരുന്നുണ്ട്. ജാതകത്തില്‍ പ്രതികൂലമായി രാഹു ഉണ്ടെങ്കില്‍ അത് ആശയക്കുഴപ്പം, വിഷാദം, വൈകാരിക അസന്തുലിതാവസ്ഥ എന്നിവക്കുള്ള സാധ്യതയുണ്ട്. ഒരു വ്യക്തിയുടെ ജാതകത്തില്‍ രാഹു ശുഭസ്ഥാനത്ത് ഇരുന്നാല്‍ ഭാഗ്യം വരുമെന്ന് പറയപ്പെടുന്നു. ഇതോടെ വ്യക്തിക്ക് ബുദ്ധി കൂടുന്നു. ഇവര്‍ക്ക് സമൂഹത്തില്‍ ബഹുമാനവും പ്രശസ്തിയും ലഭിക്കും. ശുക്രന്‍, ബുധന്‍, ശനി തുടങ്ങിയ ഗ്രഹങ്ങളുമായി ഇതിന് സൗഹൃദ ബന്ധമുണ്ട്. സൂര്യനോട് കൂടുതല്‍ വിമുഖത കാണിക്കുന്ന ശത്രു ഗ്രഹങ്ങളാണ് ചന്ദ്രനും സൂര്യനും. എന്നാല്‍ രാഹു ദോഷത്തെ അകറ്റുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.

പരിഹാരങ്ങള്‍ ഇതെല്ലാം

പരിഹാരങ്ങള്‍ ഇതെല്ലാം

നിങ്ങള്‍ക്ക് ദേഷ്യവും ഭയവും ഉണ്ടാക്കുന്ന രാഹുവിന്റെ പ്രതികൂല സ്വാധീനം കുറയ്ക്കാന്‍ നീല നൂലില്‍ കെട്ടിയ ചന്ദനം ധരിക്കേണ്ടതാണ്. നിങ്ങളുടെ ജാതകത്തില്‍ രാഹുവിന്റെ ദോഷകരമായ സ്വാധീനത്തില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നതിനാല്‍ എല്ലാ ദിവസവും രാഹുകാലം ധ്യാനിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അമാവാസി സമയത്ത് ക്ഷേത്രത്തില്‍ വെള്ളവും നാല് തേങ്ങയും ദാനം ചെയ്യാന്‍ ശ്രദ്ധിക്കേണ്ടതാണ്. രാഹുവിനെ നിയന്ത്രിക്കാന്‍ കഴിയുന്ന ഒരേയൊരു ഗ്രഹം വ്യാഴമാണ്, വ്യാഴം 'ഗുരുവിനെ' പ്രതിനിധീകരിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ ഗുരുവിനെ ആരാധിക്കാനും ബഹുമാനിക്കാനും ശ്രദ്ധിക്കേണ്ടതാണ്.

പരിഹാരങ്ങള്‍ ഇതെല്ലാം

പരിഹാരങ്ങള്‍ ഇതെല്ലാം

'ഓം രാ(ന്‍) രാഹുവേ നമഃ' എന്ന മന്ത്രം ജപിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട ഏറ്റവും നല്ല പ്രതിവിധി. പ്രായമോ രാശിയോ പരിഗണിക്കാതെ ഇത് എല്ലാവര്‍ക്കും ഇത് ജപിക്കാവുന്നതാണ്. നിങ്ങള്‍ക്ക് സമാധാനപരമായി ഉറങ്ങാന്‍ കഴിയുന്നില്ലെങ്കില്‍, പെരുംജീരകം നിങ്ങളുടെ തലയിണയ്ക്കടിയില്‍ സൂക്ഷിക്കുന്നത് രാഹുവിന്റെ പ്രഭാവം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇത് കൂടാതെ 40 ദിവസം കൊണ്ട് 18000 തവണ രാഹു ബീജ മന്ത്രം ജപിക്കേണ്ടതാണ്. വെള്ളി കൊണ്ട് ഉണ്ടാക്കിയ ആനകളെ വീട്ടില്‍ വെക്കുന്നതും സില്‍വര്‍ ഗ്ലാസ് ഉപയോഗിച്ച് പാനീയം കുടിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്.

പരിഹാരങ്ങള്‍ ഇതെല്ലാം

പരിഹാരങ്ങള്‍ ഇതെല്ലാം

8 മുഖമുള്ള രുദ്രാക്ഷം ധരിക്കുന്നത് 8 ഭാവങ്ങളുള്ളതിനാല്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യുന്നതാണ്. ഇത് കൂടാതെ നിങ്ങള്‍ കഴിയുന്നത്ര ഇരുണ്ട നീല വസ്ത്രങ്ങള്‍ ധരിക്കുന്നതിന് ശ്രദ്ധിക്കണം. ശനിയാഴ്ച ഉപവസിക്കുകയും സൂര്യാസ്തമയത്തിനുശേഷം ഭക്ഷണം കഴിക്കുകയും ചെയ്യണം. നിങ്ങളുടെ ജാതകത്തില്‍ രാഹുവിനെ മെച്ചപ്പെടുത്താന്‍ കഴിയുമെന്നതിനാല്‍ തെക്ക്-പടിഞ്ഞാറ് മൂലയില്‍ വെള്ളം ശേഖരിച്ച് വെക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇതോടൊപ്പം ദരിദ്രരായ ആളുകള്‍ക്ക് കറുപ്പും നീലയും വസ്ത്രങ്ങളും ഭക്ഷണവും ദാനം ചെയ്യുന്നതിന് ശ്രദ്ധിക്കണം. രാഹുവിനെ പ്രീതിപ്പെടുത്തുന്നതിന് ഇത് വളരെ ഗുണം ചെയ്യും.

പരിഹാരങ്ങള്‍ ഇതെല്ലാം

പരിഹാരങ്ങള്‍ ഇതെല്ലാം

ഓരോ ഭവനത്തിലും രാഹു കേതുക്കള്‍ നില്‍ക്കുന്നതിലൂടെ എന്തൊക്കെയാണ് മാറ്റങ്ങള്‍ വരുന്നത് എന്ന് നോക്കാവുന്നതാണ്.

ഒന്നാം ഭവനത്തില്‍ രാഹുകേതുക്കള്‍ നില്‍ക്കുന്നുണ്ടെങ്കില്‍ ഈ സ്ഥാനത്തുള്ള രാഹുവിന്റെയോ കേതുവിന്റെയോ സാന്നിദ്ധ്യം ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള വ്യക്തിത്വത്തെയും ആത്മവിശ്വാസത്തെയും അസ്വസ്ഥമാക്കുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിച്ചും സൂക്ഷിച്ചും വേണം മുന്നോട്ട് പോവുന്നതിന് എന്നതാണ് സത്യം. രണ്ടാം ഭവനം ജാതകത്തില്‍ രണ്ടാം ഭവനത്തിലാണ് രാഹു അല്ലെങ്കില്‍ കേതു എങ്കില്‍ ഒരു വ്യക്തിയില്‍ മോശം ഭക്ഷണ ശീലങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ. അവര്‍ കുടുംബാംഗങ്ങളുമായി പൊരുത്തക്കേട് സൃഷ്ടിക്കുകയും അവര്‍ക്ക് സമ്പത്ത് നഷ്ടപ്പെടുകയും ചെയ്യുന്നു. ഈ ഗ്രഹങ്ങള്‍ ഒരു സ്വദേശിയുടെ കാഴ്ച ശക്തിയെ മറക്കുന്ന അവസ്ഥയിലാണ് സംഭവിക്കുന്നത്.

English summary

How To Reduce Malefic Effects Of Rahu In Malayalam

Here in this article we are discussing about how to reduce malefic effects of Rahu in Malayalam. Take a look.
Story first published: Thursday, November 18, 2021, 19:54 [IST]
X
Desktop Bottom Promotion