For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിഷുക്കൈ നീട്ടം ഇങ്ങനെയെങ്കില്‍ ധന, ധാന്യ ഭാഗ്യം

|

വിഷു മലയാളികളുടെ ദേശീയോത്സവമാണെന്നു പറയാം. പുതുവര്‍ഷം, പുതിയ വിളവെടുപ്പു കാലം എന്നിങ്ങനെയാണ് വിഷുവിന്റെ കാര്യത്തില്‍ നാം പറയാറ്.

വിഷു ദിനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങെന്താണെന്നു ചോദിച്ചാല്‍ ഇത് കണി ദര്‍ശനം തന്നെയാണെന്നു പറയാം. ഒരു വര്‍ഷത്തേയ്ക്കു മുഴുവന്‍ വേണ്ട ഐശ്വര്യം ഇതിലാണെന്നാണ് വിശ്വാസം. കണി നന്നായാല്‍ ആ വര്‍ഷം മുഴുവന്‍ ഐശ്വര്യം നിറയുമെന്നു വേണം, പറയാന്‍.

വിഷുക്കണി വെറുതേ ഒരുക്കിയാല്‍ പോരാ, ഇതിന് കൃത്യമായ ചിട്ട വട്ടങ്ങളുണ്ട്. ഇതിനുസരിച്ച് ഒരുക്കുന്ന, കണി കാണുന്ന വിഷുക്കണിയാണ് ഫലം തരികയെന്നോര്‍ക്കുക.

വിഷുക്കണി ആചാര്യ നിര്‍ദേശ പ്രകാരം എങ്ങനെയാണ് ഒരുക്കുക എന്നറിയൂ,

വിഷുവിന് അന്നേ ദിവസം

വിഷുവിന് അന്നേ ദിവസം

വിഷുവിന് അന്നേ ദിവസം ചൂല്‍ പോലുള്ളവ ഉപയോഗിയ്ക്കുന്നത് ശുഭകരമല്ലെന്നു പറയും. ഇതു കൊണ്ടു തന്നെ തലേ ദിവസം വീട് അടിച്ചു തുടച്ചു വെടുപ്പാക്കിയിടുക. ഇതിനു ശേഷം വേണം, കണിയൊരുക്കുവാന്‍.

ഓട്ടുരുളിയില്‍

ഓട്ടുരുളിയില്‍

കണിയൊരുക്കുവാനുള്ള പരമ്പരാഗത രീതി ഇത് ഓട്ടുരുളിയില്‍ വയ്ക്കുക എന്നതാണ്. തേച്ചു മിനുക്കിയ ഓട്ടുരുളി വേണം, ഉപയോഗിയ്ക്കാന്‍.

കൃഷ്ണന്റെ ഫോട്ടോയോ വിഗ്രഹമോ

കൃഷ്ണന്റെ ഫോട്ടോയോ വിഗ്രഹമോ

വിഷു കൃഷ്ണനുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ഇതു കൊണ്ടു തന്നെ കൃഷ്ണന്റെ ഫോട്ടോയോ വിഗ്രഹമോ കണി വയ്ക്കുന്നിടത്തോ ഉരുളിയിലോ വേണം. ഇതിനു മുന്‍പായി കര്‍ണികാര പൂക്കള്‍, അതായത് കണിക്കൊന്നപ്പൂക്കളും വേണം. ഇത് കണി വയ്ക്കുന്നതില്‍ പ്രധാനപ്പെട്ടതാണ്.

നിലവിളക്ക്

നിലവിളക്ക്

തേച്ചു മിനുക്കിയ നിലവിളക്ക് കണി കാണും നേരത്തു തെളിഞ്ഞിരിയ്ക്കണം. ഇതിനായി നെയ്യോ എള്ളെണ്ണയോ ഉപയോഗിച്ച് വിളക്കു തെളിയിക്കാം. അഞ്ചു തിരിയിട്ട നിലവിളക്കാണ് വിഷുവിനുള്ള കണി ദര്‍ശനത്തിന് ഉത്തമം. നാലു ദിക്കിലേയ്ക്കും പിന്നെ അഞ്ചാമത്തെ തിരി ഈശാന കോണിലേയ്ക്കും, അതായത് വടക്കു കിഴക്കേ കോണിലേയ്ക്കും എന്ന രീതിയില്‍ തിരിയിടുന്നതാണ് ഉത്തമം.

കണിത്തട്ടില്‍

കണിത്തട്ടില്‍

കണിത്തട്ടില്‍ മറ്റു ചില വസ്തുക്കളും വേണം. ഇതില്‍ ഒന്നാണ് അഷ്ടമംഗല്യം. എട്ട് വിശിഷ്യ വസ്തുക്കള്‍ എന്നതാണ് ഇതു കൊണ്ടുദ്ദേശിയ്ക്കുന്നത്. ഈ വസ്തുക്കളുടെ വക ഭേദങ്ങള്‍ പലയിടത്തും വ്യത്യാസപ്പെട്ടിരിയ്ക്കും. ഇതു പോലെ വിവാഹത്തിനുപയോഗിയ്ക്കുന്നവയല്ല, കണി കാണാന്‍ ഉപയോഗിയ്ക്കുന്നവ. നമുക്കു സൗകര്യപ്രദമായ രീതിയില്‍ താഴെ പറയുന്നവയില്‍ നിന്നും ഏതെങ്കിലും എട്ടു വസ്തുക്കള്‍ അഷ്ടമംഗല്യമായി എടുത്താല്‍ മതിയാകും.

സ്വര്‍ണം അല്ലെങ്കില്‍ നാണയം

സ്വര്‍ണം അല്ലെങ്കില്‍ നാണയം

കുങ്കുമച്ചെപ്പ്, വാല്‍ക്കണ്ണാടി, സ്വര്‍ണം അല്ലെങ്കില്‍ നാണയം, ഗ്രന്ഥം, അലക്കു വസ്ത്രം, അക്ഷതം അല്ലെങ്കില്‍ ഉണക്കലരി, താംബൂലവും അടക്കയും, പുഷ്പം, ധാന്യപാത്രം അതായത് നാഴിയിലെ അരിയും നെല്ലും, കിണ്ടിവെള്ളം അല്ലെങ്കില്‍ നിറകുടം. ഇവയില്‍ കുങ്കുമം, വാല്‍ക്കണ്ണാടി, സ്വര്‍ണം അല്ലെങ്കില്‍ നാണയം ഒഴിവാക്കരുത്. കുങ്കുമം, വാല്‍ക്കണ്ണാടി ലക്ഷ്മിയേയും സ്വര്‍ണം അല്ലെങ്കില്‍ നാണയം ലക്ഷ്മീ കുബേരനെ സൂചിപ്പിയ്ക്കുന്നു.

ചക്ക, മാങ്ങ

ചക്ക, മാങ്ങ

പിന്നീട് പ്രധാനമായതാണ് ഫലങ്ങളാണ്. പൊന്‍നിറത്തിലെ കണിവെള്ളരി പ്രധാനം. ആ സമയത്തു സുലഭമായി ലഭിയ്ക്കുന്ന ചക്ക, മാങ്ങ തുടങ്ങിയവ. ചക്ക ഗണപതിയ്ക്ക് പ്രിയങ്കരമാണ്. മാങ്ങ സുബ്രഹ്മണ്യനു പ്രിയങ്കരമാണെന്നാണ് പറയുന്നത്. നമ്മുടെ തൊടിയിലും നാട്ടിലും ലഭിയ്ക്കുന്ന ഫലങ്ങള്‍ ഉപയോഗിച്ചാല്‍ മതി. വലിയ വില കൊടുത്തു വാങ്ങേണ്ടതില്ലെന്നര്‍ത്ഥം.

ബ്രാഹ്മ മുഹൂര്‍ത്തത്തിലാണ്

ബ്രാഹ്മ മുഹൂര്‍ത്തത്തിലാണ്

വിഷു നാളില്‍ ബ്രാഹ്മ മുഹൂര്‍ത്തത്തിലാണ് കണി കാണേണ്ടത്. അതായത് രാത്രിയുടെ 14-ാംം യാമം എന്നതാണ് ചിട്ട. ഇതാണ് ബ്രാഹ്മമുഹൂര്‍ത്തം എന്നറിയപ്പെടുന്നത്.

ഇത്തവണ വിഷു

ഇത്തവണ വിഷു

ഇത്തവണ വിഷു 2019 ഏപ്രില്‍ 15 തിങ്കളാഴ്ചയാണ് അന്നേ ദിവസം പുലര്‍ച്ചേ, അതായത് സൂര്യോദയത്തിന് രണ്ടു നാഴിക മുന്നേയുളള രണ്ടു നാഴിക നേരമാണ് കണി കാണേണ്ടത്. ആറു മണി 17 മിനിറ്റിലാണ് സൂരോദ്യയം. ഇതിനു മുന്‍പുള്ള 48 മിനിറ്റുകളാണ് കണി കാണാന്‍ ഉത്തമമെന്നു പറയുക. കേരളത്തില്‍ തെക്കു മുതല്‍ വടക്കു വരെയുള്ള സ്ഥലങ്ങളുടെ കാര്യത്തില്‍ സൂര്യോദയ സമയത്ത് ചെറിയ വ്യത്യാസങ്ങല്‍ വരുമെങ്കിലും പൊതുവേ തിങ്കളാഴ്ച വെളുപ്പിന് 4-50 മുതല്‍ -5-20 വരെയുളള സമയമാണ് കണി കാണാന്‍ ഉത്തമമായി പറയുന്നത്. ക്ഷേത്രങ്ങളിലെ കണി കാണുന്നവര്‍ ക്ഷേത്ര സമയമനുസരിച്ചാണ് കണി കാണേണ്ടത്.

വിഷുവിന് കൈ നീട്ടം

വിഷുവിന് കൈ നീട്ടം

വിഷുവിന് കൈ നീട്ടം നല്‍കുന്നത് പ്രധാനപ്പെട്ട ഒന്നാണ്. ഇത് അടുത്ത വര്‍ഷം വരെയുളള ധന, ധാന്യ നേട്ടം മാത്രമല്ല, പാരമ്പര്യ കൈമാററവും കൂടെയാണ്. ഇതു കൊണ്ടു തന്നെ നാണയമോ നോട്ടോ മാത്രമായി നല്‍കരുത്. ഇതിനൊപ്പം അല്‍പം നെല്ലോ അരിയോ കണിക്കൊന്നപ്പൂവോ നല്‍കുക. ഇതാണ് ധന, ധാന്യ സമൃദ്ധി നല്‍കുന്നത്.

English summary

How To Prepare Vishukkani For Wealth And Prosperity

How To Prepare Vishukkani For Wealth And Prosperity, Read more to know about,
Story first published: Monday, April 8, 2019, 17:10 [IST]
X