For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിഷുവിന് കണിയൊരുക്കുമ്പോള്‍ ശ്രദ്ധിക്കണം ഇതെല്ലാം

|

വിഷു മലയാള പുതുവത്സരത്തെയാണ് സൂചിപ്പിക്കുന്നത്. വിഷുവിന്റെ ദിനം രാശിചക്ര കലണ്ടറിന്റെ ആദ്യ ദിവസമായി കണക്കാക്കപ്പെടുന്നു. ഈ ദിനം കണികണ്ടുണരുന്നതിനാണഅ ഓരോ മലയാളിയും ആഗ്രഹിക്കുന്നത്. വിഷുവിന് കണി കാണുന്നത് നമ്മുടെ ജീവിതത്തില്‍ നമുക്ക് വരുന്ന എല്ലാ വിധത്തിലുള്ള ഭാഗ്യനിര്‍ഭാഗ്യങ്ങളേയും കണക്കാക്കിയാണ് എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെയാണ് പൊന്നുരുളിയില്‍ കണ്ണനെ കണി കണ്ടുണരുന്നത് എന്തുകൊണ്ടും മികച്ച ഒരു ദിനത്തിലേക്കും വര്‍ഷം മുഴുവന്‍ ഐശ്വര്യത്തിലേക്കും ആയിരിക്കണമേ എന്നാണ് നാം ഓരോരുത്തരുടേയും പ്രാര്‍ത്ഥനയും.

How To Prepare Vishu Kani

കേരളത്തില്‍ ഈ ദിവസത്തെ വിഷു എന്ന് പറയുമ്പോള്‍, ഇന്ത്യയിലുടനീളമുള്ള മറ്റ് സംസ്ഥാനങ്ങള്‍ വിവിധ പേരുകളില്‍ ദിനം ആഘോഷിക്കുന്നു. കര്‍ണാടകയില്‍ ഉഗാദി, മഹാരാഷ്ട്രയിലെ ഗുഡി പദ്വ, അസമിലെ ബിഹു, പഞ്ചാബിലെ ബൈശാഖി എന്നിവയെല്ലാം പുതുവര്‍ഷത്തിന് സമാനമായ പ്രാധാന്യം നല്‍കുന്നു. എന്നാല്‍ മലയാളികള്‍ വിഷു ആഘോഷിക്കുന്നത് എപ്പോഴും കണി കണ്ടു കൊണ്ടാണ്. കണി ഒരുക്കുന്നത് എങ്ങനെയെന്നും കണി കാണുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നും നമുക്ക് നോക്കാം.

വിഷുകണി തയ്യാറാക്കല്‍

വിഷുവിന്റെ ദിവസത്തില്‍ നിങ്ങള്‍ ആദ്യം കാണുന്നത് വിഷുകണിയാണ്. സാധാരണയായി ഇത് കുടുംബ പൂജാ മുറിയില്‍ വീട്ടിലെ അമ്മയോ മൂത്ത സ്ത്രീകളോ ആണ് കണി തയ്യാറാക്കുന്നത്. അതിന് വേണ്ടി ചില തയ്യാറെടുപ്പുകള്‍ അവര്‍ നടത്തുന്നുണ്ട്. എങ്ങനെയാണ് വിഷുക്കണി പരമ്പരാഗതമായ രീതിയില്‍ തയ്യാറാക്കുക എന്ന് നോക്കാം.

ഓട്ടുരുളിയില്‍

ഓട്ടുരുളിയിലാണ് കണി ഒരുക്കേണ്ടത്. കണിക്കൊന്നയും കണി വെള്ളരിയും ഉള്‍പ്പടെ നിരവധി കാര്യങ്ങള്‍ ആവശ്യമുണ്ട്. ശ്രീകൃഷ്ണ ഭഗവാന്റെ മുന്നിലാണ് കണി ഒരുക്കേണ്ടത്. മഞ്ഞപ്പട്ടുടുത്ത് നില്‍ക്കുന്ന കണ്ണനെ കണി കണ്ടാണ് ഓരോ മലയാളിയും വിഷുവിന് കണി കാണേണ്ടത്.

How To Prepare Vishu Kani

ഉണക്കലരി

ഓട്ടുരുളിയില്‍ ഉണക്കലരി വിതറി ഇതിലേക്ക് കണി വെള്ളരി വെച്ച് കണിക്കൊന്ന, സ്വര്‍ണാഭരണം, നാണയം, ധാന്യം, നാളികേരം, മാങ്ങ, ചക്ക, പൂക്കള്‍, പുതിയ വസ്ത്രം എന്നിവയെല്ലാം ഉരുളിയില്‍ വെക്കുക.

തയ്യാറെടുപ്പുകള്‍

കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകളാണ് വിഷുക്കണി ഒരുക്കുന്നത്. തേച്ച് മിനുക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും അലക്കിയ മുണ്ടും പൊന്നും വാല്‍ക്കണ്ണാടിയും കണിവെള്ളരിയും കണിക്കൊന്നയും ഒരുക്കിയാണ് കണി കാണുന്നതിന് വെക്കുന്നത്.

വിഷുവിന് മുന്‍പ് തന്നെ ഈ നക്ഷത്രക്കാര്‍ക്ക് മഹാഭാഗ്യം പടികയറി വരുംവിഷുവിന് മുന്‍പ് തന്നെ ഈ നക്ഷത്രക്കാര്‍ക്ക് മഹാഭാഗ്യം പടികയറി വരും

വിഗ്രഹം

കത്തിച്ച നിലവിളക്കിനടുത്ത് ഉടുത്തൊരുക്കി ശ്രീകൃഷ്ണ വിഗ്രഹവും വെച്ചാണ് വിഷുക്കണി ഒരുക്കുന്നത്. കണിക്കൊന്നയില്ലാത്ത വിഷു ഇല്ല എന്ന് തന്നെ പറയാം. കണിക്കൊന്നക്കൊപ്പം ഭഗവാന്റെ വിഗ്രഹം കൂടിയുണ്ടെങ്കില്‍ വിഷുകണി ഉഷാര്‍.

How To Prepare Vishu Kani

വിഷുക്കൈനീട്ടം

വിഷുക്കൈനീട്ടമാണ് മറ്റൊന്ന്. കുടുംബത്തിലെ മുതിര്‍ന്ന കാരണവര്‍ കുടുംബാംഗങ്ങള്‍ക്കെല്ലാം വിഷുക്കൈനീട്ടം നല്‍കുന്നു. ആദ്യ കാലത്ത് സ്വര്‍ണം, വെള്ളി നാണയങ്ങളായിരുന്നു കൈനീട്ടം നല്‍കിയിരുന്നത്. പ്രായമുള്ളവര്‍ പ്രായത്തില്‍ കുറഞ്ഞവര്‍ക്കാണ് കൈനീട്ടം നല്‍കുക.

വാല്‍ക്കണ്ണാടി

ഓട്ടുരുളിയുടെ നടുക്കായി വാല്‍ക്കണ്ണാടി വെക്കുക. ഇതിന്റെ അടുത്തായി ഒരു പാത്രത്തില്‍ കസവുമുണ്ട്, കുങ്കുമച്ചെപ്പ്, കണ്‍മഷി, വെറ്റില എന്നിവയും വെക്കുക.

നവധാന്യങ്ങള്‍

നവധാന്യങ്ങള്‍ കണി കാണുന്നതിന് പ്രധാനപ്പെട്ടതാണ്. നവധാന്യങ്ങള്‍ കണി കണ്ട് വിഷുപ്പുലരിയില്‍ ഐശ്വര്യത്തിലേക്ക് നമുക്കേവര്‍ക്കും മിഴി തുറക്കാം. ഇത് കണി കണ്ടുണരുന്നത് കാര്‍ഷികസമൃദ്ധിയിലേക്കാണ് നമ്മളെ എത്തിക്കുന്നത് എന്നാണ് വിശ്വാസം.

വിഷുഫലം 2023: ഈ വര്‍ഷം ശുഭയോഗത്താല്‍ ജീവിതം മാറും തലവരതെളിയും നക്ഷത്രക്കാര്‍വിഷുഫലം 2023: ഈ വര്‍ഷം ശുഭയോഗത്താല്‍ ജീവിതം മാറും തലവരതെളിയും നക്ഷത്രക്കാര്‍

കണിക്കൊന്ന പ്രധാനപ്പെട്ടത്

കണിക്കൊന്ന കണ്ണനെ കണികാണുമ്പോള്‍ കണിക്കൊന്ന അലങ്കരിക്കാതെ പറ്റില്ല.വിഷുക്കണിയോളം തന്നെ പ്രധാനപ്പെട്ടതാണ് കണിക്കൊന്നയും. കണിക്കൊന്ന കണി വെക്കുമ്പോള്‍ പ്രിയപ്പെട്ടതാവുന്നതും അതുകൊണ്ട് തന്നെയാണ്. കൊന്നപ്പൂവിന്റെ ഐശ്വര്യവും സമൃദ്ധിയും തന്നെയാണ് നമ്മുടെ ഐശ്വര്യത്തിന് മിഴിവേകുന്നത്.

അഞ്ച് തിരിയിട്ട വിളക്ക്

അഞ്ച് തിരിയിട്ട് കത്തിച്ച നിലവിളക്കാണ് കണി കാണുന്നതിനായി ഒരുക്കേണ്ടത്. ഇത് പ്രത്യേകം ശ്രദ്ധിക്കണം. ഇത് വര്‍ഷം മുഴുവന്‍ ഐശ്വര്യം നിറയുന്നതിനും സമൃദ്ധിക്കും കാരണമാകുന്നു.

Read more about: vishu വിഷു
English summary

How To Prepare Vishu Kani; Which Direction Should We Keep Vishu Kani

Here in this article we are discussing about how to prepare vishu kani. Take a look.
X
Desktop Bottom Promotion