Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
മുക്കണ്ണന് തേങ്ങ കൊണ്ട് 2019ലെ വിഷു ഫലം അറിയാം
മുക്കണ്ണന് തേങ്ങ കൊണ്ട് 2019ലെ വിഷു ഫലം അറിയാം
വിഷു മലയാളിയെ സംബന്ധിച്ചിടത്തോളം പുതുവര്‍ഷമാണ്. കാര്‍ഷിക വിളവെടുപ്പു നടക്കുന്ന, അടുത്ത ഒരു വര്‍ഷത്തെ സൗഭാഗ്യം നല്കുന്ന ഒന്ന്. നല്ല കണിയോടെ വിഷു ദിനം തുടങ്ങുന്ന നാമത് നല്ല രീതിയില്‍ പോകണമേയെന്ന പ്രാര്‍ത്ഥനയോടെയാണ് ആഘോഷിയ്ക്കുന്നതും.
പുതു വര്‍ഷം തുടങ്ങുമ്പോള്‍ ഫലം അറിയുന്നതു പോലെ തന്നെ വിഷു ഫലവും നാം ആകാംഷയോടെ കാത്തിരിയ്ക്കുന്ന ഒന്നാണ്. വിഷു പ്രകാരം നക്ഷത്ര ഫലവും രാശി ഫലവും എല്ലാമുണ്ട്.പലരും വിഷു ഭാഗ്യം അറിയാനായി ജ്യോത്സ്യന്മാരേയും പഞ്ചാംഗങ്ങളേയുമെല്ലാം ആശ്രയിക്കാറുമുണ്ട്.
എന്നാല്‍ വിഷുവിന്റെ സാമാന്യേനയുള്ള ഒരു ഫലം നമുക്കു തന്നെ കണ്ടെത്താവുന്നതേയുള്ളൂ. ഇതും ജ്യോതിഷ പ്രകാരമുള്ള ഒന്നു തന്നെയാണ്.
വിഷുവിന്റെ അടുത്ത വര്‍ഷത്തെ ഒരു ഫലം എന്തെന്നറിയാന്‍ ഒരു തേങ്ങാ കൊണ്ടു സാധിയ്ക്കും. ഇതെക്കുറിച്ചറിയൂ,

നാളികേരം
വിഷുവിന് കണി കണ്ട ശേഷം ഒരു നാളികേരം എടുക്കുക. പൊതിച്ച നാളികേരം, അതായത് ഉടയ്ക്കാന്‍ പാകത്തിന് ചകിരി നീക്കി മൂന്നു കണ്ണുകള്‍ കൃത്യമായി കാണാന്‍ സാധിയ്ക്കുന്ന ഒന്ന്. മൂന്നു കണ്ണുണ്ണ, ഉരുട്ടുമ്പോള്‍ ശരിയായി ഉരുളാന്‍ പാകത്തിന് ഉരുണ്ട ആകൃതിയിലെ തേങ്ങയാണ് ഇതിനായി വേണ്ടത്.

നല്ല ഉരുണ്ട നാളികേരം
നല്ല ഉരുണ്ട നാളികേരം നോക്കി എടുക്കുക. നിരപ്പായ ഒരു സ്ഥലത്തിരിയ്ക്കുക. ഇത് വീടിന്റെ മുറിയോ നിരപ്പായ ഏതെങ്കിലും പ്രതലമോ ആകാം. വെള്ളം തളിച്ചു വൃത്തിയാക്കിയ ശേഷം പ്രാര്‍ത്ഥനയോടെ തേങ്ങ കിഴക്കു ദിശയിലേയ്ക്ക് ഉരുട്ടുക.

ഇതിന്റെ കണ്ണുകള്‍
ഇതിന്റെ കണ്ണുകള്‍ വരുന്ന ദിക്കു നോക്കി വേണം, ഫലം പറയാന്‍. കണ്ണുകള്‍ വരുന്ന ദിക്ക് തേങ്ങയുടെ മുഖ ഭാഗം എന്നാണ് പറയുക. മറ്റേതു വാല് ഭാഗമാണ്. ഫലം അറിയേണ്ട ആള്‍തന്നെ വേണം, ഇത് ഉരുട്ടുവാനും. അതായത് മറ്റൊരാള്‍ക്കു വേണ്ടി നാം ഉരുട്ടരുതെന്നതര്ത്ഥം. നമുക്കു വേണ്ടി മറ്റാരും ചെയ്യുകയുമരുത്. സ്വയമേ ചെയ്യുക.

തെക്കു ഭാഗത്തേയ്ക്കാണ്
ഇതു തെക്കു ഭാഗത്തേയ്ക്കാണ് നില്ക്കുന്നതെങ്കില് അടുത്ത വിഷുവിന് തലേന്നു വരെ ശാന്തമായ ഒന്നാകും. സര്വ്വൈശ്വര്യങ്ങളുണ്ടാകുന്ന വിഷുവാണിത്. ഭക്ഷണത്തിനും വസ്ത്രത്തിനുമൊന്നും മുട്ടു വരാത്ത വിഷുവാകും, ഉണ്ടാകുക. യാതൊരു അല്ലലുമുണ്ടാകില്ലെന്നര്ത്ഥം. ആദ്യത്തെ ഫലമെന്താണോ അതാണ് ഫലം.

തെക്കു കിഴക്കു ഭാഗത്തേയ്ക്ക്
ഇനി തെക്കു കിഴക്കു ഭാഗത്തേയ്ക്ക് നാളികേര മുഖം വന്നാല്‍ സര്വ്വസുഖമുണ്ടാകുന്ന ജീവിതമാകും, അടുത്ത വിഷു വരെ. പൊതുവേ ശുഭ ഫലം എന്നര്‍ത്ഥം.

കിഴക്കു ദിശയിലേയ്ക്കാണ്
കിഴക്കു ദിശയിലേയ്ക്കാണ് തേങ്ങയുടെ മുഖം ചെന്നു നില്ക്കുന്നതെങ്കില് ആയുസിന് നല്ലതാണ്.ആയുര്‍ബലം വര്‍ദ്ധിയ്ക്കുമെന്നു പറയാം. ഈശ്വരാധീനവും ആരോഗ്യവുമെല്ലാം ഉയര്ച്ചയിലെത്തും.

ഇനി വടക്കു കിഴക്കായി
ഇനി വടക്കു കിഴക്കായി നില്ക്കുകയാണെങ്കില് ദീര്‍ഘായുസാണ് ഫലമായി പറയുന്നത്. ഭക്ഷണത്തിനും യാതൊന്നിനും മുട്ടുണ്ടാകില്ല.

വടക്കു ഭാഗത്തേയ്ക്കാണ്
വടക്കു ഭാഗത്തേയ്ക്കാണ് തേങ്ങയുടെ മുഖം ചെന്നു നില്ക്കുകയാണെങ്കില് ചെറിയ രോഗ സാധ്യതയുണ്ട്. ആരോഗ്യപരമായ ചെറിയ പ്രശ്നങ്ങള്‍, വലിയ പ്രശ്നങ്ങളോ രോഗങ്ങളോ അല്ല.

വടക്കു പടിഞ്ഞാറ് ദിശയിലേയ്ക്കാണ്
വടക്കു പടിഞ്ഞാറ് ദിശയിലേയ്ക്കാണ് തേങ്ങയുടെ മുഖം വരുന്നതെങ്കില്‍ മനസിന് സുഖക്കുറവാണ് ഫലമെന്നു പറയാം. പടിഞ്ഞാറ് ദിക്കിലേക്കെങ്കില് കൂടുതല്‍ മനസിനുണ്ടാകുന്ന അസ്വസ്ഥതകള്‍.

തെക്കു പടിഞ്ഞാറാണ്
തെക്കു പടിഞ്ഞാറാണ് മുഖം വരുന്നതെങ്കില്‍ ബുദ്ധിമുട്ടുകള്‍ ഇരട്ടിയ്ക്കുമെന്നാണ് ഫലം പറയുന്നത്. ഇത്തരം കാര്യങ്ങള്‍ വരുമ്പോള്‍ നാം ഈശ്വര പ്രാര്‍ത്ഥനയിലൂടെയും മറ്റു വഴികളിലൂടെയും ഇതിനെ പ്രതിരോധിയ്ക്കാന്‍ ശ്രമിയ്ക്കുക.



Click it and Unblock the Notifications
