For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏറ്റവും ശ്രദ്ധയും ചിട്ടയും നിബന്ധം ഈ മൂര്‍ത്തിക്ക്; ഇല്ലെങ്കില്‍ ഫലം ദോഷം

|

ശിവന്‍ ക്ഷിപ്രകോപിയാണ്, അതുപോലെ തന്നെ ക്ഷിപ്രപ്രസാദിയും ആണ്. തന്നെ കരഞ്ഞ് പ്രാര്‍ത്ഥിക്കുന്ന ഭക്തനെ ഒരിക്കലും കൈവിടില്ല എന്നത് തന്നെയാണ് ഭഗവാന്റെ പ്രത്യേകതയും. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ ശ്രദ്ധയും ചിട്ടയും വേണ്ടത് ശിവക്ഷേത്ര ദര്‍ശനത്തില്‍ തന്നെയാണ്. ദര്‍ശനം മാത്രമല്ല പ്രാര്‍ത്ഥിക്കുന്ന രീതിയും വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ഭൂതഗണങ്ങളോടും കൂടി കൈലാസത്തില്‍ വസിക്കുന്ന ദേവന്റെ മക്കളാണ് നാമെല്ലാവരും.

How to please Lord Shiva To Fulfil Your Dreams In Malayalam

most read: ആര്‍ത്തവ നാളില്‍ സ്ത്രീക്ക് ക്ഷേത്രദര്‍ശനം പാപം, കാരണം

എന്നാല്‍ ശിവക്ഷേത്ര ദര്‍ശനത്തില്‍ നാം കാണിക്കുന്ന തെറ്റുകള്‍ പലപ്പോഴും നമുക്ക് ജീവിത്തതില്‍ പിന്നീട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. തന്നെ ദര്‍ശിക്കാന്‍ ഒരു ഭക്തന്‍ വന്നാല്‍ തിരിച്ച് ക്ഷേത്രത്തില്‍ നിന്ന് വീട്ടിലെത്തുന്നവരെ കൊണ്ട് വിടണം എന്നാണ് ഭൂതഗണങ്ങളോട് ദേവന്റെ കല്‍പ്പന. ഇത്രയേറെ ഭക്തവത്സലനാണ് ശിവഭഗവാന്‍. അതുകൊണ്ട് തന്നെയാണ് ദേവന്‍മാരുടെ ദേവന്‍ എന്ന് ശിവനെ അറിയപ്പെടുന്നതും. നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ശിവക്ഷേത്ര ദര്‍ശനം

ശിവക്ഷേത്ര ദര്‍ശനം

ശിവക്ഷേത്ര ദര്‍ശനത്തില്‍ നാം അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ഉണ്ട്. ചുറ്റമ്പലത്തിന്റെ പ്രധാന കവാടത്തില്‍ തന്നെ ചണ്ഡന്‍, പ്രചണ്ഡന്‍ എന്നീ ദ്വാരപാലകര്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഇവരെ തൊഴുത് അനുവാദം വാങ്ങിയ ശേഷം മാത്രമേ അകത്തേക്ക് പ്രവേശിക്കാന്‍ പാടുകയുള്ളൂ. എന്നാല്‍ ക്ഷേത്രത്തിന് അകത്തെത്തിയാല്‍ ഭഗവാനെ തൊഴുന്നതിന് മുന്‍പ് തൊഴേണ്ടത് നന്ദികേശനെയാണ്. അതിന് ശേഷം മാത്രമേ ഭഗവാനെ വന്ദിക്കാന്‍ പാടുകയുള്ളൂ.

തൊഴുന്നത് ഇങ്ങനെ

തൊഴുന്നത് ഇങ്ങനെ

നന്ദികേശന് അടുത്ത് നിന്ന് തൊഴുത ശേഷം ശ്രീകോവിലിന്റെ ഇടത് ഭാഗം ചേര്‍ന്ന് നിന്ന് വേണം ഭഗവാനെ തൊഴുന്നതിന്. എന്നാല്‍ തൊഴുമ്പോഴും നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഭഗവാനെ തൊഴുമ്പോള്‍ തലയില്‍ നിന്നും കൂപ്പുകൈ കൊണ്ട് താഴേക്ക് കൊണ്ട് വന്ന് നെഞ്ചിന് നേരെ നിന്ന് വേണം തൊഴുന്നതിന്. കണ്ണുകളടച്ച് പ്രാര്‍ത്ഥിച്ച ശേഷം വേണം പ്രദക്ഷിണം വെക്കുന്നതിന്. ശിവന തൊഴുത ശേഷം നന്ദിയുടെ വലത് വശത്ത് നിന്ന് തൊഴുത് നന്ദിക്ക് പുറകിലൂടെ വേണം ഓവുചാലിന് അടുത്തേക്ക് എത്തുന്നതിന്.

തൊഴുന്നത് ഇങ്ങനെ

തൊഴുന്നത് ഇങ്ങനെ

പിന്നീട് താഴികക്കുടം നോക്കി പ്രാര്‍ത്ഥിച്ച ശേഷം ഇവിടെ നിന്നും മൂന്ന് തവണ പ്രദക്ഷിണം വെക്കാവുന്നതാണ്. പിന്നീട് തിരിഞ്ഞ് നന്ദിയെ പ്രദക്ഷിണം വെച്ച് വീണ്ടും ശ്രീകോവിലിന് മുന്നിലെത്തി പ്രാര്‍ത്ഥിക്കേണ്ടതാണ്. പിന്നീട് അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞ് പ്രദക്ഷിണം നടത്തി വീണ്ടും ഓവിന് അടുത്തേക്ക് എത്തേണ്ടതാണ്. പിന്നീട് താഴിക്കകുടം നോക്കി പ്രാര്‍ത്ഥിച്ച ശേഷം തിരിഞ്ഞഅ വീണ്ടും ശ്രീകോവിലിന് മുന്നില്‍ എത്തി പ്രാര്‍ത്ഥിക്കണം. ശിവന് ഒരിക്കലും മുഴുപ്രദക്ഷിണം വെക്കരുത് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം.

 പ്രദക്ഷിണം വെക്കേണ്ടത്

പ്രദക്ഷിണം വെക്കേണ്ടത്

ഇത്രയും ചെയ്ത് മൂന്ന് പ്രാവശ്യം വലം വെക്കുമ്പോഴാണ് പ്രദക്ഷിണം പൂര്‍ത്തിയാവുന്നത്. പ്രദക്ഷിണം വെക്കുമ്പോള്‍ നന്ദികേശനെ നാല് പ്രാവശ്യവും ശിവഭവനാനെ മൂന്ന് പ്രാവശ്യവും ആണ് പ്രദക്ഷിണം വെക്കേണ്ടത്. എന്നാല്‍ ഒരു കാരണവശാലും ശിവക്ഷേത്രത്തിലെ ഓവ് മുറിച്ച് കടക്കരുത് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. അറിഞ്ഞോ അറിയാതെയോ ഓവ് മുറിച്ച് കടക്കരുത് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം.

ബുദ്ധപ്രതിമ വീട്ടില്‍ സ്ഥാപിക്കുന്നവര്‍ ശ്രദ്ധിക്കണം നെഗറ്റീവ് എനര്‍ജിയെബുദ്ധപ്രതിമ വീട്ടില്‍ സ്ഥാപിക്കുന്നവര്‍ ശ്രദ്ധിക്കണം നെഗറ്റീവ് എനര്‍ജിയെ

ശിവാരാധനയുടെ ഫലങ്ങള്‍

ശിവാരാധനയുടെ ഫലങ്ങള്‍

ശിവനെ ശരിയായി ആരാധിക്കുന്നത് നിങ്ങള്‍ക്ക് ഭാഗ്യം മാത്രമല്ല, ആഗ്രഹിക്കുന്ന ജീവിത പങ്കാളിയേയും ജോലിയും നേടുന്നതിന് മികച്ചതാണ്. തിങ്കളാഴ്ച ദിവസം ശിവനെ ആരാധിക്കുന്നത് എന്തുകൊണ്ടും മികച്ച ഫലങ്ങള്‍ നല്‍കുന്നതാണ്. ഭക്തര്‍ എല്ലാ തിങ്കളാഴ്ചയും ശുദ്ധമായ മനസ്സോടും ശരീരത്തോടും കൂടി ശിവക്ഷേത്രം സന്ദര്‍ശിക്കുകയും പ്രാര്‍ത്ഥിക്കുകയും വേണം. കുളിച്ച ശേഷം ശിവന് പാലും തേനും അര്‍പ്പിക്കണം. ഇത് ചെയ്യുന്നതിലൂടെ, ഉപജീവനമാര്‍ഗ്ഗം, ജോലി അല്ലെങ്കില്‍ ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇല്ലാതാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

അഭിഷേക ശേഷം

അഭിഷേക ശേഷം

പൂജക്ക് ശേഷം ഭക്തര്‍ ശിവലിംഗത്തില്‍ അഭിഷേകം നടത്തുകയും ഭസ്മത്തിലും ചന്ദനത്തിലും വീണ്ടും അഭിഷേകം നടത്തുകയും ചെയ്യണം. ഇതിലൂടെ ജീവിതത്തില്‍ സമാധാനവും സന്തോഷവും നിലനില്‍ക്കും എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഓം മഹാശിവേ സോമ് നം എന്ന ഈ മന്ത്രം ചൊല്ലേണ്ടതാണ്. ഇത് ചെയ്ത ശേഷം ഭക്തര്‍ ശിവന് പുഷ്പങ്ങളും പഴങ്ങളും അര്‍പ്പിക്കുകയും ശിവന് ആരതി നടത്തുകയും വേണം. ശുദ്ധമായ ഹൃദയത്തോടും വിശ്വാസത്തോടും കൂടി പ്രാര്‍ത്ഥന നടത്തണം. ഇത് നിങ്ങളുടെ ആഗ്രഹത്തിന് ഫലം നല്‍കുകയും അനുഗ്രഹം ലഭിക്കുകയും ചെയ്യുന്നു.

വിവാഹം കഴിക്കാന്‍ അശ്വതി നക്ഷത്രം, സമ്പത്ത് കൂടുംവിവാഹം കഴിക്കാന്‍ അശ്വതി നക്ഷത്രം, സമ്പത്ത് കൂടും

English summary

How to please Lord Shiva To Fulfil Your Dreams In Malayalam

Here in this article we are sharing how to please lord shiva to fulfil your dreams in malayalam. Take a look.
X
Desktop Bottom Promotion