Latest Updates
-
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ
ധനുമാസത്തിലെ തിരുവാതിര; ഇത്തവണത്തെ വ്രതത്തിന് ചില പ്രത്യേകതകളുണ്ട്
വിവാഹിതരായ സ്ത്രീകളും കന്യകമാരായ സ്ത്രീകളുമാണ് തിരുവാതിര വ്രതം എടുക്കുന്നത്. ദാമ്പത്യ ഭദ്രതക്കും ദീര്‍ഘമാംഗല്യത്തിനും ഉത്തമ ദാമ്പത്യത്തിനും വേണ്ടിയാണ് തിരുവാതിര വ്രതം അനുഷ്ഠിക്കുന്നത്. തിരുവാതിര വ്രതമെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട പല വിധത്തിലുള്ള കാര്യങ്ങളും ഉണ്ട്. ഈ വര്‍ഷത്തെ തിരുവാതിര വ്രതം ഡിസംബര്‍ 30നാണ്. കന്യകമാരും സുമംഗലികളും തിരുവാതിര വ്രതമെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. മകയിരം മുതല്‍ തന്നെ അരിയാഹാരം ഉപേക്ഷിച്ച് തിരുവാതിര വ്രതമെടുക്കുന്നതിന് ഇവര്‍ ശ്രമിക്കുന്നു. മകയിരം, തിരുവാതിര, പുണര്‍തം എന്നീ മൂന്ന് ദിവസങ്ങളിലാണ് വ്രതം അനുഷ്ഠിക്കേണ്ടത്.

കുടുംബ ഐശ്വര്യത്തിനും ഭര്‍ത്താവിന്റെ അഭിവൃദ്ധിക്കും വേണ്ടിയാണ് തിരുവാതിര വ്രതം അനുഷ്ഠിക്കുന്നത്. ഈ വര്‍ഷത്തെ തിരുവാതിര വ്രതം ഡിസംബര്‍ 30നാണ്. പാതിരാ പൂ ചൂടേണ്ടതും രാത്രി ഉറക്കമിളക്കേണ്ടതും എല്ലാം തിരുവാതിരയുടെ പ്രത്യേകത തന്നെയാണ്. തിരുവാതിര വ്രതം നോറ്റ പാര്‍വ്വതി ദേവിയുടെ അനുഗ്രഹത്തിന് വേണ്ടിയാണ് ഈ ദിനം വ്രതം നോല്‍ക്കുന്നത്. എങ്ങനെയാണ് വ്രതം നോല്‍ക്കേണ്ടത് എന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ

ഐതിഹ്യം ഇങ്ങനെ
തിരുവാതിര വ്രതം അനുഷ്ഠിക്കുന്നതിന്റെ ഐതിഹ്യം എങ്ങനെയെന്ന് നമുക്ക് നോക്കാം. ദക്ഷയാഗത്തിന് വേണ്ടി പോയ സതീദേവിയെ ദക്ഷന് അപമാനിക്കുകയും ഇതില്‍ മനംനൊന്ത ദേവി ആത്മാഹൂതി ചെയ്യുകയും ചെയ്തു. ഇതില്‍ കോപം പൂണ്ട മഹാദേവന് പിന്നീട് ഹിമാലയത്തില്‍ പോയി തപസനുഷ്ഠിച്ചു. ഈ സമയം സതീ ദേവി പാര്‍വ്വതിയായി പുനര്‍ജനിക്കുകയും ശിവനെ ഭര്‍ത്താവായി ലഭിക്കുന്നതിന് പൂജയും തപസ്സും ആരംഭിക്കുകയും ചെയ്തു. എല്ലാവരുടേയും പ്രാര്‍ത്ഥനയാലും അനുഗ്രഹത്താലും പാര്‍വ്വതീ ദേവിയുടെ തപസ്സില്‍ അനുരക്തനായ ഭഗവാന് മകീര്യം നാളില്‍ ദേവിയെ പത്നിയായി സ്വീകരിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം. ഈ ദിനത്തില്‍ തിരുവാതിരയും മകീര്യവും ചേര്‍ന്ന് വരുന്ന ദിനത്തില്‍ സ്ത്രീകള്‍ തിരുവാതിര വ്രതം അനുഷ്ഠിക്കുന്നത്.

ഐതിഹ്യം ഇങ്ങനെ
മകീര്യം നാളിലെ വ്രതം മക്കളുടെ ഐശ്വര്യത്തിനും ക്ഷേമത്തിനും തിരുവാതിര നാളിലെ വ്രതം ഭര്‍ത്താവിന് വേണ്ടിയും പുണര്‍തം നാൡലെ വ്രതം സഹോദരങ്ങള്‍ക്ക് വേണ്ടിയും ആണ് അനുഷ്ഠിക്കുന്നത് എന്നാണ് വിശ്വാസം. തിരുവാതിര വ്രതത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഈ അനുഷ്ഠാനങ്ങള്‍ കൃത്യമായി മുന്നോട്ട് പോയാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലം ലഭിക്കും എന്നാണ് പറയുന്നത്.

എട്ടങ്ങാടി
തിരുവാതിര വ്രതം എടുക്കുന്നവര്‍ ഒരു കാരണവശാലും അരിയാഹാരം കഴിക്കാന്‍ പാടില്ലയ ചേന, ചേമ്പ്, കൂര്‍ക്ക, നനക്കിഴങ്ങ്, ചെറുചേമ്പ്, ചെറു കിഴങ്ങ്, മധുരക്കിഴങ്ങ്, നേന്ത്രക്കായ എന്നിവ ചേര്‍ന്ന് തയ്യാറാക്കിയ പുഴുക്ക് രൂപത്തിലുള്ള ഭക്ഷണമാണ് കഴിക്കേണ്ടത്. ഇതിന് എട്ടങ്ങാടി എന്നാണ് പറയുന്നത്. ഇത് ശരിക്കും നിവേദ്യമായാണ് കണക്കാക്കുന്നത്. മകയിരം നക്ഷത്രത്തിന്റെ അന്ന് സന്ധ്യാ സമയത്താണ് ഈ നിവേദ്യം സമര്‍പ്പിക്കേണ്ടത്. ഗണപതി, പാര്‍വ്വതി, മഹേശ്വരന് എന്നിവര്‍ക്കാണ് എട്ടങ്ങാടി നിവേദിക്കേണ്ടത്. ഇത് കൂടാതെ ഗോതമ്പ്, കൂവ്വ എന്നിവയെല്ലാം ഈ ദിനത്തില്‍ ഭക്ഷണമായി കണക്കാക്കാവുന്നതാണ്.

വ്രതാനുഷ്ഠാനങ്ങള്‍ ഇങ്ങനെ
വ്രതാനുഷ്ഠാനങ്ങള്‍ എടുക്കേണ്ടത് എങ്ങനെയെന്നത് അറിഞ്ഞിരിക്കേണ്ടതാണ്. തിരുവാതിര വ്രതമെടുക്കുമ്പോള്‍ അരിയാഹാരം പൂര്‍ണമായും ഉപേക്ഷിക്കണം. ഇത് കൂടാതെ ഉള്ളി, പപ്പടം എന്നിവ ഒഴിവാക്കേണ്ടതാണ്. തിരുവാതിര ദിവസം അന്നേക്ക് രാവിലെ എഴുന്നേറ്റ് കുളികഴിഞ്ഞ് ശുദ്ധമായ വസ്ത്രം ധരിച്ച് ദശപുഷ്പം തലയില്‍ ചൂടേണ്ടതാണ്. ശേഷം നിലവിളക്ക് തെളിയിച്ച് ഗണപതിക്ക് വെറ്റില, അടക്ക, അഷ്ടമംഗല്യം എന്നില ഒരുക്കി ഗണപതി, പാര്‍വ്വതി, പരമശിവന് എന്നിവരെ പ്രാര്‍ത്ഥിക്കേണ്ടതാണ്. ശേഷം ഓം നമ:ശിവായ എന്ന പഞ്ചാക്ഷരി മന്ത്രം ജപിക്കേണ്ടതാണ്. ഇത് കൂടാതെ ശിവശക്തൈക്യ രൂപിണൈ്യ നമഃ എന്ന മന്ത്രവും 108 തവണ ജപിക്കേണ്ടതാണ്.

മകയിരം നാളിലെ ചടങ്ങ്
മകയിരം നാളില്‍ അര്‍ദ്ധരാത്രിയിലാണ് പ്രത്യേക ചടങ്ങുകള്‍ ഉള്ളത്. ഈ ദിനത്തിലാണ് ആര്ദ്രജാഗാരണം എന്ന ചടങ്ങ് നടക്കുന്നത്. സുമംഗലിമാരും കന്യകമാരും ഈ ദിനത്തില്‍ വീട്ടില്‍ കോലം വരച്ച് ദേവിയെ അര്‍ദ്ധനാരീശ്വര സങ്കല്‍പ്പത്തില്‍ പൂജിക്കേണ്ടതാണ് മൂന്ന് വെറ്റില കൊണ്ട് മൂന്ന് കൂട്ടി മുറുക്കി എട്ട് ദിക്കുകളിലും അടക്കാമണിയന്റെ ഇല കൊണ്ട് പൂജിക്കേണ്ടതാണ്. തുടര്‍ന്ന് ശ്രീപാര്‍വ്വതി ദേവിയെ സങ്കല്‍പ്പിച്ച് സ്വയംവരം, മംഗലാതിര എന്നീ പാട്ടുകള്‍ പാടി തിരുവാതിര കളിക്കുന്നു. അടുത്ത ദിവസം രാവിലെ എഴുന്നേറ്റ് കുളി കഴിഞ്ഞ് ക്ഷേത്രദര്ഷനം നടത്തി തുളസി തീര്‍ത്ഥം കുടിച്ച് പാരണ വീട്ടിയതിന് ശേഷം മാത്രമേ അരിഭക്ഷണം കഴിക്കാവൂ. ഇതോടുകൂടിയാണ് തിരുവാതിരവ്രതം പൂര്‍ണമാവുന്നത്.



Click it and Unblock the Notifications
