Latest Updates
-
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും!
മഹാശിവരാത്രിയും ശനിപ്രദോഷവും: ഈ കാര്യങ്ങള്‍ മുടക്കം വരാതെ ചെയ്യൂ: ഭഗവാന് കൂടെയുണ്ടാവും
മഹാശിവരാത്രി ദിനത്തിന് ആരംഭമായി. ഈ ദിനത്തില്‍ നാം വളരെയധികം ചിട്ടയോടേയും ഭക്തിയോടേയും ഭഗവാനെ ആരാധിക്കുന്നു. ശിവപ്രീതി മാത്രമല്ല ഭഗവാന്റെ അനുഗ്രഹവും നിങ്ങളോടൊപ്പം ഉണ്ടാവുന്ന സമയമാണ്. അത്രയേറെ പ്രധാനപ്പെട്ട ഒരു ദിനമാണ് ശിവരാത്രി ദിനം. എന്നാല്‍ ഈ വര്‍ഷത്തെ ശിവരാത്രിക്ക് മറ്റ് ചില പ്രത്യേകതകള്‍ കൂടി ഉണ്ട്. ഈ വര്‍ഷത്തെ ശിവരാത്രി ദിനത്തില്‍ തന്നെയാണ് ശനിപ്രദോഷവും വരുന്നത്. ഇവ രണ്ടും ചേര്‍ന്ന് വരുന്നത് കൊണ്ട് തന്നെ ജീവിതത്തില്‍ മഹാഭാഗ്യങ്ങളും ഐശ്വര്യവും ആണ് ശിവഭക്തര്‍ക്ക് ഉണ്ടാവുന്നത്.

എട്ട് വ്രതങ്ങളില്‍ ഉത്തമവും അതിശ്രേഷ്ഠവുമായ വ്രതമാണ് ശിവരാത്രി വ്രതം. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നു. സര്‍വ്വ പാപങ്ങളും ഇല്ലാതാക്കുന്നതിന് ശിവരാത്രി വ്രതം അനുഗ്രഹിക്കുന്നു. പ്രദോഷ വ്രതവും വളരെയധികം ശ്രേഷ്ഠമായതാണ്. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ വ്രതം അനുഷ്ഠിക്കുന്നത് നിങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ നല്കുന്നു. എന്നാല്‍ ശിവരാത്രി വ്രതവും പ്രദോഷവ്രതവും എപ്രകാരം അനുഷ്ഠിക്കണം എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

പ്രദോഷവ്രതവും ശിവരാത്രിയും
സാധാരണ പ്രദോഷത്തേക്കാള്‍ ഇരട്ടി ഫലമാണ് ശനി പ്രദോഷം അനുഷ്ഠിക്കുമ്പോള്‍ ഉണ്ടാവുന്നത്. അപൂര്‍വ്വമായാണ് ഇത്തരം മാറ്റങ്ങള്‍ ജ്യോതിഷത്തില്‍ സംഭവിക്കുന്നത്. ഭഗവാന് ശിവന് ഏറെ പ്രിയപ്പെട്ട രണ്ട് ആഘോഷങ്ങളും ഒരു ദിനത്തിലാണ് വരുന്നത്. കാളകൂട വിഷം കഴിച്ച ഭഗവാന് ജീവഹാനി വരാതിരിക്കുന്നതിന് വേണ്ടി പാര്‍വ്വതി ദേവി ഉറക്കമിളച്ച് പ്രാര്‍ത്ഥിച്ച ദിനമാണ് ശിവരാത്രി ദിനം. ഈ ദിനം പ്രദോഷവ്രതത്തിനും ശിവരാത്രിക്കും എപ്രകാരം വ്രതാനുഷ്ഠാനങ്ങള്‍ നടത്തണം എന്ന് നമുക്ക് നോക്കാവുന്നതാണ്.

വ്രതാനുഷ്ഠാനം
ശിവരാത്രി വ്രതവും പ്രദോഷവ്രതവും ഒരുമിച്ച് നമുക്ക് ആചരിക്കാവുന്നതാണ്. അതിന് വേണ്ടി തലേന്ന് തന്നെ വ്രതാനുഷ്ഠാനങ്ങള്‍ ആരംഭിക്കേണ്ടതാണ്. തലേന്ന് ഒരിക്കലോടെ വേണം വ്രതത്തിന് തുടക്കം കുറിക്കാന്‍. വ്രതം അനുഷ്ഠിക്കുന്ന ദിനത്തിന് തലേ ദിവസം അരിയാഹാരം കഴിക്കാന്‍ പാടില്ല. ഇത് കൂടാതെ ശിവരാത്രി ദിനത്തില്‍ അതിരാവിലെ എഴുന്നേറ്റ് ശരീര ശുദ്ധി വരുത്തി വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിച്ച ശേഷം ഓം നമ: ശിവായ എന്ന് ജപിച്ച് ഭസ്മം ധരിക്കണം.. അതിന് ശേഷം ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക. പിന്നീട് ശിവരാത്രിക്കും പ്രദോഷത്തിനും പൂര്‍ണ ഉപവാസമാണ് അത്യുത്തമം. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ക്ഷേത്രത്തില്‍ നിന്ന് ലഭിക്കുന്ന ഫലമൂലാദികളോ കരിക്കിന് വെള്ളമോ കഴിക്കാവുന്നതാണ്.

വ്രതാനുഷ്ഠാനം
ശിവന് പ്രീതികരമായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ അന്നദാനം നടത്തുന്നതും നല്ലതാണ്. കൂവള മാല ഭഗവാന് ചാര്‍ത്തുന്നതിനും ഏറ്റവും അനുയോജ്യമായ ദിനമാണ് ഈ ദിനം. കൂവള മരത്തെ പരിപാലിക്കുന്നതും നല്ലതാണ്. ഇതെല്ലാം ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നു. രാത്രി പൂര്‍ണമായും ഉറക്കമിളച്ച് ഇരിക്കുന്നത് വ്രതം അനുഷ്ഠിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്. പിന്നീട് അടുത്ത ദിവസം രാവിലെ കുളിച്ച് ശുദ്ധിയായി ഭസ്മം ധരിച്ച് ശിവക്ഷേത്രത്തില്‍ പോയതിന് ശേഷം മാത്രം തീര്‍ത്ഥം സേവിച്ച് പാരണ വീടി വ്രതം അവസാനിപ്പിക്കാവുന്നതാണ്. ഇതിലൂടെ പ്രദോഷവും ശിവരാത്രി വ്രതവും അവസാനിക്കുന്നു.

മന്ത്രങ്ങള്‍
ശിവരാത്രി ദിനത്തില്‍ കഴിയുന്നത്ര തവണ ശിവപഞ്ചാക്ഷരി മന്ത്രമായ ഓം നമ: ശിവായ എന്ന് ജപിക്കേണ്ടതാണ്. ഇത് ഏറ്റവും വലിയ പുണ്യമായി കണക്കാക്കുന്നു.. ഇത് കൂടാതെ ശിവാഷ്ടകം, ശിവസഹസ്രനാമം, ശിവപുരാണം പാരായണം ചെയ്യുന്നത്, ശിവപഞ്ചാക്ഷര സ്തോത്രം എന്നിവ ജപിക്കാവുന്നതാണ്. അതിരാവിലെ കുളികഴിഞ്ഞ് വിളക്ക് വെക്കുമ്പോള്‍ ശിവഗായത്രി മന്ത്രം ജപിക്കുന്നതും നല്ലതാണ്. ഇത് കൂടാതെ കൂവളത്തില്‍ ഈ ദിനത്തില്‍ ഭഗവാന് സമര്‍പ്പിക്കേണ്ടതാണ്. ഭഗവാന് കൂവള മാല സമര്പ്പിക്കുന്നതിലുടെ നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും സമാധാനവും നിലനില്ക്കും എന്നാണ് വിശ്വാസം. ധാരയും ഭഗവാന് ഏറെ പ്രിയപ്പെട്ട വഴിപാടാണ്. ദാമ്പത്യ ദുരിത മോചനത്തിന് ഉമാമഹേശ്വര പൂജയും നടത്തുന്നത് നല്ലതാണ്.

ശിവരാത്രി ദിനത്തില്‍
ശിവരാത്രി ദിനത്തില്‍ ശയനപ്രദക്ഷിണം നടത്തുന്നത് നാലിരട്ടി ഫലം നല്‍കും എന്നാണ് വിശ്വാസം. സര്‍വ്വാഭീഷ്ട സിദ്ധിക്കായി ഭഗവാന് മുന്നില്‍ നടത്തുന്ന സ്വയം സമര്‍പ്പണമായാണ് ഇതിനെ കണക്കാക്കുന്നത്. ശയനപ്രദക്ഷിണം പുരുഷന്മാരാണ് നടത്തുന്നത്. ഇത് ചെയ്യുന്നവര്‍ക്ക് പോസിറ്റീല് ഊര്‍ജ്ജം ശരീരത്തില്‍ വര്‍ദ്ധിക്കുന്നു എന്നാണ് വിശ്വാസം. ഇത് കൂടാതെ സ്ത്രീകള്‍ക്ക് ശിവരാത്രി ദിനത്തില്‍ അടിപ്രദക്ഷിണം നടത്താവുന്നതാണ്. ഇതും ഏറ്റവും ഉത്തമമായാണ് കണക്കാക്കുന്നത്. ശയനപ്രദക്ഷിണത്തിന് തുല്യമായ വഴിപാടായാണ് അടിപ്രദക്ഷിണത്തെ കണക്കാക്കുന്നത്.



Click it and Unblock the Notifications