Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
നിങ്ങളുടെ സമയം മോശമെങ്കില്‍ അറിയാം നേരത്തെ
നിങ്ങള്‍ക്ക് ജീവിതത്തില്‍ സമയ ദോഷം ഉണ്ടെങ്കില്‍ അത് ജീവിതത്തിലെ മാറ്റങ്ങളും പ്രശ്നങ്ങളും നോക്കി നമുക്ക് മനസ്സിലാക്കാവുന്നതാണ്. നിങ്ങളുടെ ജാതക പ്രകാരം ഗ്രഹങ്ങളുടെ മാറ്റങ്ങളാണ് ജീവിതത്തില്‍ സമയ ദോഷം ഉണ്ടാക്കുന്നത്. എന്നാല്‍ ജീവിതത്തില്‍ ഇത് മനസ്സിലാക്കാന്‍ എന്താണ് വഴി എന്ന് നോക്കാവുന്നതാണ്. നല്ല കാലത്ത് നല്ല കാര്യങ്ങളും മോശം കാലത്ത് മോശം കാര്യങ്ങളും ആണ് ജീവിതത്തില്‍ സംഭവിക്കുന്നത്. നമ്മുടെ ജീവിതത്തിലെ ഏറ്റവും മോശം സ്വഭാവങ്ങള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട് അതും ചില ലക്ഷണങ്ങളിലൂടെ.
ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതിനെല്ലാം നിങ്ങളുടെ ജ്യോതിഷത്തില്‍ പരിഹാരമുണ്ട്. നിങ്ങളുടെ ദോഷസമയത്ത് എന്ത് ചെയ്താലും അത് നിങ്ങളില്‍ പ്രശ്നമുണ്ടാക്കുന്നുണ്ട്. എന്നാല്‍ ഈശ്വരാനുഗ്രഹം കുറയുന്ന സമയമായതിനാല്‍ വളരെയധികം ശ്രദ്ധിച്ച് വേണം ഓരോ കാര്യങ്ങളും ചെയ്യേണ്ടത്. എന്തൊക്കെയാണ് ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാവുന്നതാണ്.

നല്ല കാര്യങ്ങള്‍ക്ക്
നല്ല കാര്യങ്ങള്‍ ഒരു കാരണവശാലും ദോഷ സമയത്ത് ചെയ്യാന്‍ പാടുകയില്ല. ഇത് കൂടുതല്‍ അബദ്ധങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരിക്കലും സമയ ദോഷം നിസ്സാരമായി കണക്കാക്കരുത്. ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കരുത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. നല്ല കാര്യമായാലും ചീത്ത കാര്യമായാലും വളരെയധികം ശ്രദ്ധ ഉണ്ടാവേണ്ടതാണ്. അല്ലെങ്കില്‍ അത് നിങ്ങളുടെ സമയ ദോഷത്തെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല പണവും മറ്റും കൈകാര്യം ചെയ്യുമ്പോള്‍ അതും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇല്ലെങ്കില്‍ അത് നഷ്ടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. സമയ ദോഷത്തിന് ജീവിതത്തില്‍ വളരെയധികം കാഠിന്യം ഉണ്ടെന്ന കാര്യത്തില്‍ സംശയം വേണ്ട.

കാര്യങ്ങള്‍ നടക്കുകയില്ല
ഓരോ കാര്യങ്ങള്‍ ചെയ്യേണ്ടതിന് ഓരോ സമയമുണ്ട്. എന്നാല്‍ നമ്മുടെ ദോഷ കാലത്ത് കാര്യങ്ങള്‍ ചെയ്യുന്നതിന് വേണ്ടി ശ്രമിക്കരുത്. ഇത് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഉത്തരവാദിത്വങ്ങള്‍ മറക്കുന്ന അവസ്ഥ അവസ്ഥ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്. ഏത് കാര്യവും ശ്രദ്ധിച്ച് മാത്രം ചെയ്യേണ്ടതാണ്. എത്ര നല്ല കാര്യങ്ങള്‍ ആണെങ്കില്‍ പോലും നേട്ടം പ്രതീക്ഷിച്ചാണെങ്കില്‍ ഒരു കാരണവശാലും അത് ദോഷ സമയത്ത് ചെയ്യരുത്. ഇത് നിങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് നല്ല സമയത്ത് മാത്രമേ ചെയ്യാന്‍ പാടുകയുള്ളൂ. അല്ലെങ്കില്‍ നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുന്നത്. അതുപോലെ സംസാരിക്കുമ്പോളും വളരെയധികം ശ്രദ്ധിക്കണം. കാരണം സംസാരിക്കുമ്പോള്‍ പറയുന്ന ഓരോ വാക്കും ദോഷസമയത്ത് അല്പം പ്രശ്നമുണ്ടാക്കുന്ന വാക്കുകള്‍ ഒരു കാരണവശാലും പറയരുത്. ഇത് ശ്രദ്ധിക്കണം.

പരാജയം ഉണ്ടാവുന്നു
ഏര്‍പ്പെടുന്ന ഏത് കാര്യത്തിനും പരാജയം മാത്രമേ ഉണ്ടാവുകയുള്ളൂ. പരീക്ഷകളിലും ഇന്റര്‍വ്യൂകളിലും മറ്റും നിങ്ങള്‍ക്ക് പരാജയം മാത്രമേ ഉണ്ടാവുകയുള്ളൂ. ഇതെല്ലാം നിങ്ങളുടെ മോശം സമയത്തിന്റെ ലക്ഷണങ്ങളാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അമിതശ്രദ്ധ വേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഓരോ കാര്യത്തിലും അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇല്ലെങ്കില്‍ അത് നിങ്ങള്‍ക്ക് തന്നെ വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് കൂടുതല്‍ ശ്രദ്ധയോടെ വേണം മുന്നോട്ട് പോവാന്‍.

മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടരുത്
ഒരു കാരണവശാലും മറ്റുള്ളവരുടെ പ്രശ്നങ്ങളില്‍ ഇടപെടരുത്. ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ നിങ്ങളുടെ ബന്ധത്തില്‍ സൃഷ്ടിക്കുന്നു. അതുകൊണ്ട് തന്നെ ഓരോ കാര്യത്തിലും അല്പം ശ്രദ്ധ വേണം. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. മറ്റുള്ളവരുടെ കാര്യം എന്ത് തന്നെയാണെങ്കിലും അതില്‍ ദോഷസമയത്ത് നിങ്ങള്‍ ഇടപെട്ടാല്‍ അത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധേയമായത് ആണ്. മറ്റുള്ളവരുടെ കാര്യത്തില്‍ ശ്രദ്ധിച്ച് ഇടപെട്ടില്ലെങ്കില്‍ അത് ജീവിതത്തില്‍ കൂടുതല്‍ പ്രശ്നങ്ങളും പരാജയഭീതിയും സൃഷ്ടിക്കുന്നു. ചിലരില്‍ ദൈവാനുഗ്രഹം കൊണ്ട് പല മോശം അനുഭവങ്ങളും മാറിപ്പോവുന്നു.

ഉത്തരവാദിത്വങ്ങള്‍ ശ്രദ്ധിക്കണം
ഉത്തരവാദിത്വങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അതും നിങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കാരണം പലപ്പോഴും ഉത്തരവാദിത്വങ്ങള്‍ പോലും കൃത്യമായി നിറവേറ്റാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ല. മാത്രമല്ല അറിയാത്ത കാര്യങ്ങള്‍ക്ക് വേണ്ടി വാദിക്കാന്‍ ശ്രമിക്കരുത്. ഇതും നിങ്ങളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതെല്ലാം നിങ്ങളുടെ ദോഷസമയത്തെ കാഠിന്യത്തെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധയോടെ വേണം ചെയ്യേണ്ടതിന്. ഉത്തരവാദിത്വത്തോടെ എന്തൊക്കെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കണമോ അതെല്ലാം ചെയ്ത് തീര്‍ക്കാന്‍ ശ്രദ്ധിക്കണം.



Click it and Unblock the Notifications