For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശിവ പ്രീതിക്കും ആഗ്രഹസാഫല്യത്തിനും പ്രദോഷ വ്രതം

|

വ്രതം എടുക്കുന്നവരും വിശ്വാസമുള്ളവരും നിരവധിയാണ്. എന്നാല്‍ ഓരോ വ്രതത്തിനും ഓരോ തരത്തിലുള്ള ഫലങ്ങളാണ് ലഭിക്കുന്നത്. ഓരോ വ്രതത്തിനും ഓരോ തരത്തിലാണ് വ്രതനിഷ്ഠകളും ചര്യകളും. അതുകൊണ്ട് തന്നെ എങ്ങനെ വ്രതമെടുക്കണം എന്നത് കൃത്യമായി അറിഞ്ഞിരിക്കണം. ശിവഭഗവാനെ പ്രീതിപ്പെടുത്തുന്നതിനും ആഗ്രഹസാഫല്യത്തിനും വേണ്ടി എടുക്കുന്ന വ്രതങ്ങളില്‍ പ്രധാനപ്പെട്ടതാണ് പ്രദോഷ വ്രതം.

ശിവപ്രീതിക്കായി ഭക്തര്‍ എടുക്കുന്ന വ്രതങ്ങളില്‍ ഒന്നാണ് പ്രദോഷ വ്രതം. എന്നാല്‍ പലപ്പോഴും പലര്‍ക്കും പ്രദോഷവ്രതത്തെക്കുറിച്ചുള്ള കേട്ടറിവ് മാത്രമേ ഉണ്ടാവുകയുള്ളൂ. എന്നാല്‍ എങ്ങനെ വ്രതം എടുക്കണം എന്നത് പലര്‍ക്കും അറിവുള്ള കാര്യമല്ല.

Most read: ജന്മനക്ഷത്രം ഇവയിലെതെങ്കിലുമാണോ, കടം കയറി വരുംMost read: ജന്മനക്ഷത്രം ഇവയിലെതെങ്കിലുമാണോ, കടം കയറി വരും

പ്രദോഷ വ്രതം അനുഷ്ഠിച്ചാല്‍ അത് സന്താനസൗഭാഗ്യം, ദാരിദ്ര്യത്തിന് അറുതി, ആഗ്രഹപൂര്‍ത്തീകരണം, ഐശ്വര്യം എന്നിവ ഉണ്ടാവുന്നു. പരമശിവന്റെ അനുഗ്രഹത്തിനായി ഭക്തര്‍ എടുക്കുന്ന വ്രതമാണ് ഇത്. ദോഷത്തെ പൂര്‍ണമായും അകറ്റുക എന്നത് തന്നെയാണ് പ്രദോഷവ്രതത്തിന്റെ ഫലം. പ്രദോഷം മാസത്തില്‍ രണ്ട് തവണയാണ് വരുന്നത്. എന്നാല്‍ കറുത്ത പക്ഷത്തിലെ പ്രദോഷത്തിനാണ് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്. പ്രദോഷവ്രതം എങ്ങനെ അനുഷ്ഠിക്കണം എന്നും എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നും നോക്കാം.

എന്തിന് വേണ്ടി പ്രദോഷ വ്രതം

എന്തിന് വേണ്ടി പ്രദോഷ വ്രതം

ദാരിദ്ര്യദുഖത്തിനും, ശത്രുനാശത്തിനും, സന്താനലബ്ധിക്കും, ഐശ്വര്യത്തിനും വേണ്ടിയാണ് പ്രദോഷ വ്രതം നോല്‍ക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഒരിക്കലും വ്രതം നോല്‍ക്കരുത്. വിശ്വാസത്തോടെ മാത്രമേ വ്രതം എടുക്കാന്‍ പാടുകയുള്ളൂ. ഇതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. കാരണം വിശ്വാസമില്ലാതെ ഇത് നടക്കുമോ എന്ന് അറിയാന്‍ വേണ്ടി ആരും ഇത്തരം വ്രതങ്ങള്‍ എടുക്കരുത്.

 ചെയ്യേണ്ടത്

ചെയ്യേണ്ടത്

തലേദിവസത്തോടെ തന്നെ വ്രതം ആരംഭിക്കണം. തലേ ദിവസം ഒരിക്കലൂണ് നടത്തി അടുത്ത ദിവസം രാവിലെ എഴുന്നേറ്റ് കുളിച്ച് നല്ല വസ്ത്രം ധരിച്ച് ഭസ്മം ധരിച്ച് ശിവക്ഷേത്ര ദര്‍ശനം നടക്കുക. ഉപവാസമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഉപവാസത്തോടൊപ്പം പഞ്ചാക്ഷരി മന്ത്രം ജപിക്കുകയും വേണം. വൈകിട്ടോടെ കുളി കഴിഞ്ഞ് വീണ്ടും ശിവക്ഷേത്ര ദര്‍ശനം നടത്തുക. ശിവന് കൂവളമാല ചാര്‍ത്തി വൈകിട്ടോടെ പാരണ വീടി വ്രതത്തിന് സമാപനം കുറിക്കാവുന്നതാണ്.

പാപങ്ങളെ ഇല്ലാതാക്കും

പാപങ്ങളെ ഇല്ലാതാക്കും

നമ്മള്‍ ചെയ്ത പാപങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് പ്രദോഷ വ്രതം സഹായകമാവുന്നു. ശിവനും പാര്‍വ്വതിയും ഏറ്റവും സന്തോഷത്തോടെ ഇരിക്കുന്ന സന്ധ്യാണ് പ്രദോഷം. അതുകൊണ്ട് തന്നെ ഇഷ്ടകാര്യസിദ്ധി പ്രദോഷ വ്രതത്തിലൂടെ നടക്കുന്നു. ശനിയാഴ്ചയും കൃഷ്ണപക്ഷവും കൂടി വരുന്ന പ്രദോഷത്തിന് ആണ് ഏറ്റവും കൂടുതല്‍ പ്രാധാന്യം. ഇത് കൂടുതല്‍ വിശിഷ്ടമായതാണ് എന്നാണ് ജ്യോതിഷികള്‍ പറയുന്നത്.

തിങ്കളാഴ്ച വരുന്ന പ്രദോഷം

തിങ്കളാഴ്ച വരുന്ന പ്രദോഷം

തിങ്കളാഴ്ച വരുന്ന പ്രദോഷ വ്രതവും അനുഗ്രഹവും ഐശ്വര്യവും നല്‍കുന്നതാണ്. ഇത് ഐശ്വര്യം, സന്താന സൗഭാഗ്യം, സാമ്പത്തികം എന്നിവക്കെല്ലാം സഹായിക്കുന്നു. അതുകൊണ്ട് ശിവഭഗവാനെ നല്ലതു പോലെ പ്രാര്‍ത്ഥിക്കുക. സ്ത്രീകളും പുരുഷന്‍മാരും എല്ലാം പ്രദോഷ വ്രതം അനുഷ്ഠിക്കുന്നത് നല്ലതാണ്. ശിവക്ഷേത്ര ദര്‍ശനം തന്നെയാണ് പ്രധാനപ്പെട്ടത്.

മൂന്ന് ദിവസം മുന്‍പ് തന്നെ

മൂന്ന് ദിവസം മുന്‍പ് തന്നെ

പ്രദോഷ വ്രതത്തിന് തയ്യാറെടുക്കുമ്പോള്‍ അതിന് മൂന്ന് ദിവസം മുന്‍പ് തന്നെ ശരീരശുദ്ധിയും മനശുദ്ധിയും പാലിക്കണം. മത്സ്യമാംസാദികള്‍ എല്ലാം പൂര്‍ണമായി ഉപേക്ഷിക്കണം. ശ്രദ്ധിക്കേണ്ടത് പ്രദോഷ വ്രതത്തിന്റെ തലേദിവസം ഒരിക്കലൂണ് എടുക്കുന്നതിന് വളരെയധികം ശ്രദ്ധിക്കണം. ഉപവാസമെടുക്കുന്നവര്‍ തീര്‍ത്ഥം പോലും കഴിക്കരുത്. ഇത് വ്രതം മുടങ്ങുന്നതിന് കാരണമാകുന്നു. പാരണ വീടിയ ശേഷം തീര്‍ത്ഥം കഴിച്ച് വ്രതം അവസാനിപ്പിക്കാം.

Most read:എന്ത് ചെയ്തിട്ടുംസാമ്പത്തികപ്രതിസന്ധിയോ,പരിഹാരമിതാMost read:എന്ത് ചെയ്തിട്ടുംസാമ്പത്തികപ്രതിസന്ധിയോ,പരിഹാരമിതാ

വെറ്റില മുറുക്ക് വേണ്ട

വെറ്റില മുറുക്ക് വേണ്ട

പലരുടേയും ശീലങ്ങളുടേയും ഭാഗമാണ് പലപ്പോഴും വെറ്റില മുറുക്ക്. എന്നാല്‍ പ്രദോഷത്തിന്റെ ദിവസം വെറ്റില മുറുക്കും തേച്ചു കുളിയും ഒഴിവാക്കണം. ഇതെല്ലാം പ്രദോഷ വ്രതത്തിന്റെ ചിട്ടകള്‍ ആണ്. പഞ്ചാക്ഷരീ മന്ത്രം മുടങ്ങാതെ ചൊല്ലാന്‍ ശ്രദ്ധിക്കണം. ശിവാനുഗ്രഹം ലഭിച്ചാല്‍ അത് ഏറ്റവും മികച്ചതാണ്. പ്രദോഷ വ്രതത്തിന് തുല്യമായി മറ്റൊരു വ്രതം ഇല്ല എന്ന് തന്നെ പറയാം.

English summary

How to observe Pradosham or Pradosh Vrat

How to do or observe Pradosham or Pradosh Vrat, read on to know more about it
X
Desktop Bottom Promotion