Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ശിവ പ്രീതിക്കും ആഗ്രഹസാഫല്യത്തിനും പ്രദോഷ വ്രതം
വ്രതം എടുക്കുന്നവരും വിശ്വാസമുള്ളവരും നിരവധിയാണ്. എന്നാല്‍ ഓരോ വ്രതത്തിനും ഓരോ തരത്തിലുള്ള ഫലങ്ങളാണ് ലഭിക്കുന്നത്. ഓരോ വ്രതത്തിനും ഓരോ തരത്തിലാണ് വ്രതനിഷ്ഠകളും ചര്യകളും. അതുകൊണ്ട് തന്നെ എങ്ങനെ വ്രതമെടുക്കണം എന്നത് കൃത്യമായി അറിഞ്ഞിരിക്കണം. ശിവഭഗവാനെ പ്രീതിപ്പെടുത്തുന്നതിനും ആഗ്രഹസാഫല്യത്തിനും വേണ്ടി എടുക്കുന്ന വ്രതങ്ങളില്‍ പ്രധാനപ്പെട്ടതാണ് പ്രദോഷ വ്രതം.
ശിവപ്രീതിക്കായി ഭക്തര്‍ എടുക്കുന്ന വ്രതങ്ങളില്‍ ഒന്നാണ് പ്രദോഷ വ്രതം. എന്നാല്‍ പലപ്പോഴും പലര്‍ക്കും പ്രദോഷവ്രതത്തെക്കുറിച്ചുള്ള കേട്ടറിവ് മാത്രമേ ഉണ്ടാവുകയുള്ളൂ. എന്നാല്‍ എങ്ങനെ വ്രതം എടുക്കണം എന്നത് പലര്‍ക്കും അറിവുള്ള കാര്യമല്ല.
പ്രദോഷ വ്രതം അനുഷ്ഠിച്ചാല്‍ അത് സന്താനസൗഭാഗ്യം, ദാരിദ്ര്യത്തിന് അറുതി, ആഗ്രഹപൂര്‍ത്തീകരണം, ഐശ്വര്യം എന്നിവ ഉണ്ടാവുന്നു. പരമശിവന്റെ അനുഗ്രഹത്തിനായി ഭക്തര്‍ എടുക്കുന്ന വ്രതമാണ് ഇത്. ദോഷത്തെ പൂര്‍ണമായും അകറ്റുക എന്നത് തന്നെയാണ് പ്രദോഷവ്രതത്തിന്റെ ഫലം. പ്രദോഷം മാസത്തില്‍ രണ്ട് തവണയാണ് വരുന്നത്. എന്നാല്‍ കറുത്ത പക്ഷത്തിലെ പ്രദോഷത്തിനാണ് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്. പ്രദോഷവ്രതം എങ്ങനെ അനുഷ്ഠിക്കണം എന്നും എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നും നോക്കാം.

എന്തിന് വേണ്ടി പ്രദോഷ വ്രതം
ദാരിദ്ര്യദുഖത്തിനും, ശത്രുനാശത്തിനും, സന്താനലബ്ധിക്കും, ഐശ്വര്യത്തിനും വേണ്ടിയാണ് പ്രദോഷ വ്രതം നോല്‍ക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഒരിക്കലും വ്രതം നോല്‍ക്കരുത്. വിശ്വാസത്തോടെ മാത്രമേ വ്രതം എടുക്കാന്‍ പാടുകയുള്ളൂ. ഇതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. കാരണം വിശ്വാസമില്ലാതെ ഇത് നടക്കുമോ എന്ന് അറിയാന്‍ വേണ്ടി ആരും ഇത്തരം വ്രതങ്ങള്‍ എടുക്കരുത്.

ചെയ്യേണ്ടത്
തലേദിവസത്തോടെ തന്നെ വ്രതം ആരംഭിക്കണം. തലേ ദിവസം ഒരിക്കലൂണ് നടത്തി അടുത്ത ദിവസം രാവിലെ എഴുന്നേറ്റ് കുളിച്ച് നല്ല വസ്ത്രം ധരിച്ച് ഭസ്മം ധരിച്ച് ശിവക്ഷേത്ര ദര്‍ശനം നടക്കുക. ഉപവാസമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഉപവാസത്തോടൊപ്പം പഞ്ചാക്ഷരി മന്ത്രം ജപിക്കുകയും വേണം. വൈകിട്ടോടെ കുളി കഴിഞ്ഞ് വീണ്ടും ശിവക്ഷേത്ര ദര്‍ശനം നടത്തുക. ശിവന് കൂവളമാല ചാര്‍ത്തി വൈകിട്ടോടെ പാരണ വീടി വ്രതത്തിന് സമാപനം കുറിക്കാവുന്നതാണ്.

പാപങ്ങളെ ഇല്ലാതാക്കും
നമ്മള് ചെയ്ത പാപങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് പ്രദോഷ വ്രതം സഹായകമാവുന്നു. ശിവനും പാര്‍വ്വതിയും ഏറ്റവും സന്തോഷത്തോടെ ഇരിക്കുന്ന സന്ധ്യാണ് പ്രദോഷം. അതുകൊണ്ട് തന്നെ ഇഷ്ടകാര്യസിദ്ധി പ്രദോഷ വ്രതത്തിലൂടെ നടക്കുന്നു. ശനിയാഴ്ചയും കൃഷ്ണപക്ഷവും കൂടി വരുന്ന പ്രദോഷത്തിന് ആണ് ഏറ്റവും കൂടുതല്‍ പ്രാധാന്യം. ഇത് കൂടുതല്‍ വിശിഷ്ടമായതാണ് എന്നാണ് ജ്യോതിഷികള്‍ പറയുന്നത്.

തിങ്കളാഴ്ച വരുന്ന പ്രദോഷം
തിങ്കളാഴ്ച വരുന്ന പ്രദോഷ വ്രതവും അനുഗ്രഹവും ഐശ്വര്യവും നല്‍കുന്നതാണ്. ഇത് ഐശ്വര്യം, സന്താന സൗഭാഗ്യം, സാമ്പത്തികം എന്നിവക്കെല്ലാം സഹായിക്കുന്നു. അതുകൊണ്ട് ശിവഭഗവാനെ നല്ലതു പോലെ പ്രാര്‍ത്ഥിക്കുക. സ്ത്രീകളും പുരുഷന്മാരും എല്ലാം പ്രദോഷ വ്രതം അനുഷ്ഠിക്കുന്നത് നല്ലതാണ്. ശിവക്ഷേത്ര ദര്‍ശനം തന്നെയാണ് പ്രധാനപ്പെട്ടത്.

മൂന്ന് ദിവസം മുന്‍പ് തന്നെ
പ്രദോഷ വ്രതത്തിന് തയ്യാറെടുക്കുമ്പോള്‍ അതിന് മൂന്ന് ദിവസം മുന്‍പ് തന്നെ ശരീരശുദ്ധിയും മനശുദ്ധിയും പാലിക്കണം. മത്സ്യമാംസാദികള്‍ എല്ലാം പൂര്‍ണമായി ഉപേക്ഷിക്കണം. ശ്രദ്ധിക്കേണ്ടത് പ്രദോഷ വ്രതത്തിന്റെ തലേദിവസം ഒരിക്കലൂണ് എടുക്കുന്നതിന് വളരെയധികം ശ്രദ്ധിക്കണം. ഉപവാസമെടുക്കുന്നവര്‍ തീര്‍ത്ഥം പോലും കഴിക്കരുത്. ഇത് വ്രതം മുടങ്ങുന്നതിന് കാരണമാകുന്നു. പാരണ വീടിയ ശേഷം തീര്‍ത്ഥം കഴിച്ച് വ്രതം അവസാനിപ്പിക്കാം.

വെറ്റില മുറുക്ക് വേണ്ട
പലരുടേയും ശീലങ്ങളുടേയും ഭാഗമാണ് പലപ്പോഴും വെറ്റില മുറുക്ക്. എന്നാല്‍ പ്രദോഷത്തിന്റെ ദിവസം വെറ്റില മുറുക്കും തേച്ചു കുളിയും ഒഴിവാക്കണം. ഇതെല്ലാം പ്രദോഷ വ്രതത്തിന്റെ ചിട്ടകള്‍ ആണ്. പഞ്ചാക്ഷരീ മന്ത്രം മുടങ്ങാതെ ചൊല്ലാന്‍ ശ്രദ്ധിക്കണം. ശിവാനുഗ്രഹം ലഭിച്ചാല്‍ അത് ഏറ്റവും മികച്ചതാണ്. പ്രദോഷ വ്രതത്തിന് തുല്യമായി മറ്റൊരു വ്രതം ഇല്ല എന്ന് തന്നെ പറയാം.



Click it and Unblock the Notifications
