For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേദജ്യോതിഷ പ്രകാരം ശനിജയന്തിയില്‍ ശനിദേവനെ ഇങ്ങനെ ആരാധിക്കണം

|

ശനിദോഷം എന്നത് വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. എന്ത് നല്ല കാര്യം ചെയ്താലും അതെല്ലാം വിപരീതമായി ബാധിക്കുന്നതാണ് ശനിദോഷം. എന്നാല്‍ ശനിദോഷത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ശനിദേവനെ ഈ പ്രത്യേക ദിനത്തില്‍ നമുക്ക് ആരാധിക്കാവുന്നതാണ്. ശനിയെ ഭരിക്കുന്ന ഗ്രഹത്തിന്റെ ദേവനാണ് ശനിദേവന്‍. നിങ്ങള്‍ക്കുണ്ടാവുന്ന പല ദോഷത്തിനും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ശനിദേവനെ ആരാധിക്കാവുന്നതാണ്. അതിന് പറ്റിയ ദിനമാണ് ശനിജയന്തി. ഈ ദിനത്തിലെ ആരാധന നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ കൊണ്ട് വരുന്നു. ഈ വര്‍ഷം 2022 മെയ് 30 തിങ്കളാഴ്ച വരുന്ന വൈശാഖ മാസത്തിലെ അമാവാസി ദിനത്തിലാണ് സൂര്യ ഭഗവാന്റെയും ദേവി ചയ്യയുടെയും മകനായി ശനിദേവന്‍ ജനിച്ചത്. അതുകൊണ്ട് തന്നെയാണ് ഈ ദിനത്തിന് ശനിജയന്തി എന്ന് പറയുന്നതും.

How To Get Shani Dev Blessings

ശനിദേവന്റെ അമ്മ ശിവഭക്തയായിരുന്നു, അത് ശനിദേവനേയും ശനിഭക്തനാക്കി മാറ്റി. അതുകൊണ്ട് തന്നെ ഏത് ഘട്ടത്തിലും പരമശിവന്റെ അനുഗ്രഹം ശനിദേവന് ഉണ്ടായിരുന്നു. പുരാണം അനുസരിച്ച് അമ്മയുടെ ഉദരത്തില്‍ ആയിരുന്നപ്പോള്‍ തന്നെ ശനിദേവന് ശിവന്റെ അനുഗ്രഹം ഉണ്ടായിരുന്നു. ശനിദേവനെ ശനിദോഷമുള്ളവര്‍ ആരാധിക്കുമ്പോള്‍ ശിവന്റെ അനുഗ്രഹം കൂടി ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. ഈ ദിനത്തില്‍ ശനിയെ ആരാധിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.

 എന്താണ് ശനിജയന്തി

എന്താണ് ശനിജയന്തി

ശനിജയന്തി ദിനത്തില്‍ ആദ്യം ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. ശനിദേവനെ ആരാധിക്കുന്നതിനുള്ള ഒരു പ്രധാന ദിനമാണ് ശനിജയന്തി. ഈ ദിനത്തില്‍ ഭഗവാനെ പ്രീതിപ്പെടുത്തുന്നവരെങ്കില്‍ അവര്‍ക്ക് ശനിദോഷം ഏല്‍ക്കുകയില്ല എന്നാണ് പറയുന്നത്. ശനി എന്നത് ഒരു കര്‍മ്മഗ്രഹമാണ്. ഇത് കൂടാതെ നീതിഗ്രഹമായും ശനി അറിയപ്പെടുന്നുണ്ട്. നാം ചെയ്യുന്ന കര്‍മ്മത്തിന്റെ ഫലം നമുക്ക് നല്‍കുന്ന ഒരു ഗ്രഹമാണ് ശനി. ശനിദേവനെ ആരാധിക്കുന്നതിന് ചില ചിട്ടവട്ടങ്ങള്‍ ഉണ്ട്. അത് അനുസരിച്ച് ഭഗവാനെ ആരാധിച്ചാല്‍ ഇവരുടെ ശനിദോഷം മാറുന്നു എന്നാണ് വിശ്വാസം.

ശനിദേവനെക്കുറിച്ച് അറിയേണ്ടത്

ശനിദേവനെക്കുറിച്ച് അറിയേണ്ടത്

ശനിദേവനെ കുറിച്ച് ചില കാര്യങ്ങള്‍ നാം അറിഞ്ഞിരിക്കേണ്ടതാണ്. ശനിദേവന്‍ നീലയോ അല്ലെങ്കില്‍ കറുപ്പ് നിറത്തിലോ ഉള്ള വസ്ത്രങ്ങളാണ് ധരിക്കുന്നത്. വാഹനമായി കാക്കയെയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ എട്ട് കുതിരകള്‍ വലിക്കുന്ന രഥവും ശനിദേവന്റെ പ്രത്യേകതയാണ്. ഇത് കൂടാതെ വാളോ അല്ലെങ്കില്‍ ദണ്ഡമോ അല്ലെങ്കില്‍ ത്രിശൂലമോ ശനിദേവന്‍ ആയുധമായി കൊണ്ട് നടക്കുന്നുണ്ട്. ഇതാണ് ശനിദേവന്റെ സ്വരൂപം. ശനിദേവന്റെ ആരാധന ഫലങ്ങളെക്കുറിച്ച് നമുക്ക് ഇനി വായിക്കാം.

ഗ്രഹദോഷത്തെ മാറ്റാം

ഗ്രഹദോഷത്തെ മാറ്റാം

ശനിദേവന്റെ ദോഷഫലങ്ങള്‍ നിസ്സാരമല്ല, ശനിയുടെ സ്വാധീനം ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. ശനിദോഷത്തില്‍ തന്നെ കണ്ടക ശനിയും ഏഴരശനിയും കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്. ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് ശനി ദോഷമുള്ളവര്‍ കടന്നു പോവുന്നത്. ചിലപ്പോള്‍ മരണഫലം വരെ ഇവര്‍ക്ക് നല്‍കുന്നുണ്ട് ശനി. അത്രയേറെ കഠിനഫലങ്ങളാണ് ശനിദോഷം നിങ്ങള്‍ക്ക് നല്‍കുന്നത്. പ്രിയപ്പെട്ടവരുടെ വേര്‍പാട്, സാമ്പത്തിക പ്രശ്‌നങ്ങള്‍, ജോലിയുടെ പ്രശ്‌നങ്ങള്‍ എന്നിവയാണ് ശനിയുടെ പ്രധാന ഫലം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി ശ്രദ്ധിച്ച് ശനിദേവനെ ആരാധിക്കേണ്ടതാണ്.

ശനിദേവനെ പ്രീതിപ്പെടുത്താന്‍

ശനിദേവനെ പ്രീതിപ്പെടുത്താന്‍

ശനിജയന്തി ദിനത്തില്‍ ശനിദേവന്റെ അനുഗ്രഹത്തിന് വേണ്ടി 'ഓം പ്രാം പ്രേം പ്രണസ്: ശനിശ്ചരായൈ നമഃ' എന്ന മന്ത്രം ജപിക്കേണ്ടതാണ്. ഇത് കൂടാതെ ശനി ജയന്തി ദിനത്തില്‍ അതിരാവിലെ എഴുന്നേറ്റ് ദേഹശുദ്ധി വരുത്തി ആല്‍മരത്തിന് ജലം സമര്‍പ്പിക്കണം. ഇത് കൂടാതെ വൈകുന്നേരം വിളക്ക് കത്തിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഇത് ശനിദോഷത്തെ പാടേ ഇല്ലാതാക്കുന്നു. അത് കൂടാതെ പതിവായി മഹാമൃത്യുഞ്ജയ മന്ത്രം അല്ലെങ്കില്‍ 'ഓം നമഃ ശിവായ' ജപിക്കുകയും സുന്ദരകാണ്ഡം വായിക്കുകയും ചെയ്താലും ശനിദേവന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ഇത് കൂടാതെ ശനിജയന്തി ദിനത്തില്‍ വ്രതം അനുഷ്ഠിക്കുന്നതും നല്ലതാണ്. ശനിദേവനെ ആരാധിക്കുന്നതോടൊപ്പം തന്നെ ഹനുമാന്‍ സ്വാമിയെ ആരാധിക്കേണ്ടതും അത്യാവശ്യമാണ്. ഇതും ശനിദോഷ പരിഹാരത്തിന് സഹായിക്കുന്നു.

ജാതകത്തിലെ ശനിദോഷഫലം

ജാതകത്തിലെ ശനിദോഷഫലം

ജാതകത്തിലെ ശനിദോഷഫലത്തെക്കുറിച്ച് പലര്‍ക്കും പല വിധത്തിലുള്ള സംശയങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഒരു ഗ്രഹമാണ് ശനിദേവന്‍. അതുകൊണ്ട് ദോഷഫലങ്ങള്‍ മാറുന്നതിനും സമയം എടുക്കുന്നുണ്ട്. പലപ്പോഴും ശനിദോഷം ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ ശനി ദോഷക്കാരെ പലപ്പോഴും അച്ചടക്കവും ക്ഷമയും ഉള്ളവരാക്കുന്നു. എന്നാല്‍ ശനിദേവനെ ആരാധിക്കുന്നതിലൂടെ ശനിദോഷ കാഠിന്യത്തെ വളരെയധികം കുറക്കുന്നു. ശനിദേവിന്റെ അനുഗ്രഹത്താല്‍, പ്രയാസകരമായ സമയം മികച്ച സമയങ്ങളായി മാറുന്നു.

 എല്ലാ ശനിയാഴ്ചകളിലും

എല്ലാ ശനിയാഴ്ചകളിലും

എല്ലാ ശനിയാഴ്ചകളിലും നാം ശനിദേവനെ ആരാധിച്ചാല്‍ അത് നിങ്ങള്‍ക്ക് നല്‍കുന്ന ഫലങ്ങള്‍ നിസ്സാരമല്ല. ശനി ജയന്തി ദിനത്തിലും എല്ലാ ശനിയാഴ്ചകളിലും ഇനി പറയുന്ന മന്ത്രങ്ങള്‍ ജപിക്കേണ്ടതാണ്. ഇത് നിങ്ങളുടെ പ്രയാസങ്ങളില്‍ നിന്ന് പരിഹാരം കാണുകയും ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നുണ്ട്. നിങ്ങളുടെ ശനിദോഷത്തെ പരിഹരിക്കുന്നതിന് വേണ്ടി ശനിയാഴ്ചകളില്‍ ഹനുമാന്‍ ചാലിസ ജപിക്കുകയും ഹനുമാന് എണ്ണ സമര്‍പ്പിക്കുകയും ചെയ്യുക. കൂടാതെ, എല്ലാ ദിവസവും സൂര്യാസ്തമയത്തിനുശേഷം നിങ്ങള്‍ക്ക് ഇനിപ്പറയുന്ന ശനി മന്ത്രം ജപിക്കാം.

നീലാഞ്ജന സമ ഭാഷം രവിപുത്രം യമ ഗ്രജം ||

ഛായാ മാര്‍ത്താണ്ഡ സംഭൂതം തം നമാമി ശനൈശ്ചരം ||

ശനിദശ മാറാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ചെയ്യരുതാത്തത് ഇതെല്ലാംശനിദശ മാറാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ചെയ്യരുതാത്തത് ഇതെല്ലാം

ശനി അമാവാസി: ഏഴര ശനിയും കണ്ടകശനിയും അകറ്റും ജ്യോതിഷപരിഹാരംശനി അമാവാസി: ഏഴര ശനിയും കണ്ടകശനിയും അകറ്റും ജ്യോതിഷപരിഹാരം

English summary

How To Get Shani Dev Blessings On Shani Jayanti In Malayalam

Here in this article we are discussing about how to get shani dev blessings on Shani jayanthi and on all saturday in malayalam. Take a look.
Story first published: Saturday, May 28, 2022, 12:43 [IST]
X
Desktop Bottom Promotion