For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശ്രാവണ മാസത്തില്‍ ശിവനെ ഈവിധം ആരാധിച്ചാല്‍ ഐശ്വര്യവും ഭാഗ്യവും

|

ശ്രാവണ മാസത്തില്‍ പരമശിവനെ ആരാധിക്കുന്നത് വളരെ ഫലദായകമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ പുണ്യമാസത്തില്‍, ലോകമെമ്പാടുമുള്ള ഭക്തര്‍ ശിവനെ ആരാധിക്കുന്നു. ഉത്തരേന്ത്യയില്‍ ശ്രാവണ മാസം നേരത്തെ ആഘോഷിക്കപ്പെടുന്നു, എന്നാല്‍ കേരളത്തില്‍ ഈ വര്‍ഷം ജൂലൈ 29 മുതലാണ് ശ്രാവണ മാസം തുടങ്ങുന്നത്.

Most read: ആര്‍ക്കും സമ്പന്നനാകാം, വിജയം നേടാം; രാവിലെ എഴുന്നേറ്റയുടന്‍ ഈ മന്ത്രം ചൊല്ലൂMost read: ആര്‍ക്കും സമ്പന്നനാകാം, വിജയം നേടാം; രാവിലെ എഴുന്നേറ്റയുടന്‍ ഈ മന്ത്രം ചൊല്ലൂ

ഈ മാസത്തില്‍ പരമേശ്വരനെ പ്രീതിപ്പെടുത്താന്‍ ഭക്തര്‍ ശിവ വിഗ്രഹങ്ങള്‍ക്ക് പ്രത്യേക വഴിപാടുകള്‍ നടത്തുന്നു. വര്‍ഷത്തിലെ ഏറ്റവും ഭാഗ്യകരമായ സമയങ്ങളിലൊന്നായാണ് ഹിന്ദുമത വിശ്വാസികള്‍ ശ്രാവണ മാസത്തെ കണക്കാക്കുന്നത്. ഈ മാസത്തിലെ എല്ലാ തിങ്കളാഴ്ചയും ശ്രാവണ സോമവാര്‍ എന്നറിയപ്പെടുന്നു. ശിവന്റെ ആരാധനയ്ക്കായി ഈ ദിവസം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. ശ്രാവണ മാസത്തില്‍ പരമേശ്വരന്റെ അനുഗ്രഹത്തിനായി ചെയ്യേണ്ട കാര്യങ്ങള്‍ ഇതാ.

ശ്രാവണ മാസത്തിന്റെ പ്രാധാന്യം

ശ്രാവണ മാസത്തിന്റെ പ്രാധാന്യം

ശിവ ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും ശ്രാവണ മാസത്തില്‍ നിറവേറ്റപ്പെടുന്നു. ശ്രാവണ മാസത്തിലെ തിങ്കളാഴ്ചകളില്‍ വ്രതമെടുത്താല്‍ ഫലങ്ങള്‍ പെട്ടെന്നുതന്നെ കൈവരുന്നു. വിവാഹ പ്രശ്‌നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങള്‍ എന്നിവ നീക്കാന്‍ ഉത്തമമാണ് ശ്രാവണ മാസ കാലഘട്ടം. പ്രത്യേകിച്ച് അവിവാഹിതരായ പെണ്‍കുട്ടികള്‍ ഉത്തമ ഭര്‍ത്താവിനെ കിട്ടാനായി ശ്രാവണ മാസത്തില്‍ വ്രതം നോല്‍ക്കുന്നു. ഈ മാസത്തെ ആചാരങ്ങള്‍ പാലിക്കുന്നതിലൂടെ ഭക്തര്‍ക്ക് മരണശേഷം മോക്ഷം കൈവരുന്നു.

ശ്രാവണ മാസത്തിലെ ശിവാരാധന

ശ്രാവണ മാസത്തിലെ ശിവാരാധന

ഭക്തര്‍ ശിവക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും ശിവലിംഗത്തിന് ജലാഭിഷേകം നടത്തുകയും ചെയ്യുന്നു. ഓം നമഃ ശിവായ മന്ത്രം ജപിക്കുന്നു ശ്രാവണ മാസത്തിലെ തിങ്കളാഴ്ച വ്രതം ആചരിക്കുന്നതും ഫലപ്രദമാണ്. മഹാമൃത്യുഞ്ജയ് മന്ത്രം 108 തവണ ജപിക്കുക. ശിവന് പാല്‍, തൈര്, നെയ്യ്, തേന്‍, ഗംഗാജലം എന്നിവ സമര്‍പ്പിച്ച് രുദ്രാഭിഷേകം ചെയ്യണം. ശിവനെ പ്രീതിപ്പെടുത്താന്‍ ഭക്തര്‍ ശിവ ചാലിസയും ആരതിയും ചൊല്ലുന്നു.

Most read:ദൈവത്തിന്റെ വാസസ്ഥലം; വീട്ടില്‍ ഈശാന കോണ്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ദോഷം ഈവിധംMost read:ദൈവത്തിന്റെ വാസസ്ഥലം; വീട്ടില്‍ ഈശാന കോണ്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ദോഷം ഈവിധം

ശ്രാവണ മാസത്തില്‍ ശിവനെ ഇങ്ങനെ ആരാധിക്കുക

ശ്രാവണ മാസത്തില്‍ ശിവനെ ഇങ്ങനെ ആരാധിക്കുക

ശ്രാവണ മാസത്തില്‍ അതിരാവിലെ തന്നെ ഏതെങ്കിലും ശിവക്ഷേത്രത്തില്‍ പതിവായി പോകുക. ആദ്യം അവിടെയുള്ള ശിവലിംഗത്തിലേക്ക് വെള്ളം സമര്‍പ്പിക്കുക. ഇതിനുശേഷം പാല്‍ ഒഴിക്കുക. തുടര്‍ന്ന് കരിമ്പ് നീര് നിവേദിച്ച് ഓം നമഃ ശിവായ എന്ന മന്ത്രം ജപിച്ച് കൊണ്ടിരിക്കുക. നിങ്ങള്‍ക്ക് 11, 21, 51 അല്ലെങ്കില്‍ 108 തവണ മന്ത്രം ചൊല്ലാം. തുടര്‍ന്ന് 'രൂപ് ദേഹി ജയ് ദേഹി ഭാഗ്യം ദേഹി മഹേശ്വര:'. പുത്രന്‍ ദേഹി ധനം ദേഹി സര്‍വാങ്കമാംശ്ച ദേഹി മേ.'' മന്ത്രം ജപിക്കുക. ശിവലിംഗത്തിലേക്ക് വീണ്ടും വെള്ളം സമര്‍പ്പിക്കുക. ഇതിനുശേഷം, പുഷ്പങ്ങള്‍, അരി, ശംഖുപുഷ്പം, കൂവള ഇലകള്‍ എന്നിവ അര്‍പ്പിക്കുക. തുടര്‍ന്ന് ചന്ദനത്തിരിയും വിളക്കുകളും തെളിയിക്കുക. ഇതിനുശേഷം ആരതി ചെയ്യുക. ആരതിക്ക് ശേഷം ഈ മന്ത്രം വായിച്ച് ആരാധന അവസാനിപ്പിക്കുക.

'കപൂര്‍ഗൗരം കരുണാവതാരം സംസാരസാരം ഭുജഗേന്ദ്രഹരം' എന്ന ആരതി ചൊല്ലിയ ശേഷം. 'സദാ വസന്ത ഹൃദയവിന്ദേ ഭവ ഭവാനി സഹിതം നമാമി' എന്ന മന്ത്രം അഞ്ച് പ്രാവശ്യം ചൊല്ലുക. അവസാനമായി നിങ്ങളുടെ എല്ലാ കഷ്ടപ്പാടുകളും നീക്കി സന്തോഷവും സമൃദ്ധിയും നല്‍കണമെന്ന് പരമേശ്വരനോട് പ്രാര്‍ത്ഥിക്കുക.

ശ്രാവണമാസത്തിലെ തിങ്കളാഴ്ച വ്രതം

ശ്രാവണമാസത്തിലെ തിങ്കളാഴ്ച വ്രതം

പ്രാര്‍ത്ഥന, വ്രതം, ക്ഷേത്രത്തിലെ വഴിപാടുകള്‍ എന്നിവയിലൂടെ ശിവനോടുള്ള സമ്പൂര്‍ണ്ണ ഭക്തിയോടെയാണ് ശ്രാവണമാസം ആഘോഷിക്കപ്പെടുന്നത്. എല്ലാ തിങ്കളാഴ്ചയും ഭക്തര്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും മഹാദേവനില്‍ നിന്ന് അനുഗ്രഹം തേടി പൂക്കളും പാലു സമര്‍പ്പിക്കുന്നു. ഇത് ശ്രാവണ സോമവാര വ്രതം എന്നും അറിയപ്പെടുന്നു. ഭക്തര്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയും തുടര്‍ച്ചയായി 16 തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നു.

Most read:വെള്ളപ്പൊക്കം, ജലക്ഷാമം; 6ല്‍ 2 എണ്ണം സംഭവിച്ചു; 2022ല്‍ ബാബ വാംഗയുടെ പ്രവചനങ്ങള്‍ സത്യമോ?Most read:വെള്ളപ്പൊക്കം, ജലക്ഷാമം; 6ല്‍ 2 എണ്ണം സംഭവിച്ചു; 2022ല്‍ ബാബ വാംഗയുടെ പ്രവചനങ്ങള്‍ സത്യമോ?

ശ്രാവണമാസത്തിലെ തിങ്കളാഴ്ച വ്രതമെടുത്താല്‍

ശ്രാവണമാസത്തിലെ തിങ്കളാഴ്ച വ്രതമെടുത്താല്‍

എല്ലാ തിങ്കളാഴ്ചയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ടെങ്കിലും ശ്രാവണ മാസത്തിലെ തിങ്കളാഴ്ചയിലെ ഉപവാസം വളരെയധികം നേട്ടങ്ങള്‍ നല്‍കുന്നു. ശ്രാവണ മാസത്തില്‍ ശിവനെ ആരാധിക്കുന്നതിലൂടെയും തിങ്കളാഴ്ചകളില്‍ വ്രതം അനുഷ്ഠിക്കുന്നതിലൂടെയും അദ്ദേഹം അതിവേഗം സന്തോഷിക്കുകയും ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. ശ്രാവണ മാസത്തിലെ തിങ്കളാഴ്ചകളില്‍ വ്രതം അനുഷ്ഠിക്കുന്നയാള്‍ക്ക് പുത്രഭാഗ്യമുണ്ടാകുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസത്തിലെ തടസങ്ങള്‍ നീങ്ങുന്നു. ഇത് നിങ്ങള്‍ക്ക് സമ്പത്ത്, മോക്ഷം എന്നിവ നല്‍കുന്നു. അവിവാഹിതയായ പെണ്‍കുട്ടികള്‍ക്ക് അവര്‍ ആഗ്രഹിച്ച ഭര്‍ത്താവിനെ നല്‍കിത്തരുന്നു.

മംഗള ഗൗരി വ്രതം

മംഗള ഗൗരി വ്രതം

തിങ്കളാഴ്ചകള്‍ പരമശിവന് സമര്‍പ്പിക്കുമ്പോള്‍, എല്ലാ ചൊവ്വാഴ്ചകളും പാര്‍വതി ദേവിക്ക് സമര്‍പ്പിക്കുന്നു. നിരവധി ഭക്തര്‍ ചൊവ്വാഴ്ചകളിലും ഉപവാസം ആചരിക്കുന്നു. ഈ വ്രതം 'മംഗള ഗൗരി വ്രതം' എന്നാണ് അറിയപ്പെടുന്നത്.

ആചാരങ്ങള്‍

ആചാരങ്ങള്‍

ശിവഭക്തര്‍ പ്രാര്‍ത്ഥിച്ചും ശിവനില്‍ നിന്ന് അനുഗ്രഹം തേടിയും ശ്രാവണ മാസത്തെ സ്വാഗതം ചെയ്യുന്നു. സ്ത്രീകള്‍ പൊതുവെ കൈകളില്‍ മൈലാഞ്ചി ധരിക്കുകയും കൈത്തണ്ടയില്‍ പച്ചവളകളോ ഓറഞ്ച് വളകളോ ധരിക്കുകയും ചെയ്യുന്നു. ഓരോ ആചാരത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്, അതിന് ആഴത്തിലുള്ള അര്‍ത്ഥവുമുണ്ട്.

മൈലാഞ്ചിയിടല്‍

മൈലാഞ്ചിയിടല്‍

എല്ലാ ഹൈന്ദവ ആഘോഷങ്ങളിലും മൈലാഞ്ചിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. മൈലാഞ്ചി എന്നത് പ്രണയത്തിലും ദാമ്പത്യത്തിലും സമൃദ്ധിയുടെയും നല്ല ആരോഗ്യത്തിന്റെയും പ്രതീകമാണ്. ശ്രാവണ മാസത്തില്‍ പെണ്‍കുട്ടികള്‍ കൈകളില്‍ മൈലാഞ്ചിയിട്ട് മന്ത്രങ്ങള്‍ ഉരുവിടുന്നത് വളരെ ഫലദായകമാണെന്നും ഭക്തരുടെ മനസ്സും ആത്മാവും ശുദ്ധീകരിക്കുമെന്നും കരുതപ്പെടുന്നു.

Most read:വാസ്തുപ്രകാരം ബ്രഹ്‌മസ്ഥാനം കൃത്യമല്ലെങ്കില്‍ വീട്ടില്‍ ദുരിതവും പ്രശ്‌നങ്ങളുംMost read:വാസ്തുപ്രകാരം ബ്രഹ്‌മസ്ഥാനം കൃത്യമല്ലെങ്കില്‍ വീട്ടില്‍ ദുരിതവും പ്രശ്‌നങ്ങളും

English summary

How To Get Blessings From Lord Shiva In Sawan Month in Malayalam

During the holy month of Sawan, Lord Shiva is worshipped by devotees all around the world. Here is how to get blessings from lord shiva in sawan month.
Story first published: Monday, July 25, 2022, 12:41 [IST]
X
Desktop Bottom Promotion