Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ദാരിദ്ര്യദോഷമകറ്റും വെള്ളിയാഴ്ച ലക്ഷ്മീ പൂജ
കുടുംബത്തില്‍ ഐശ്വര്യവും സന്തോഷവും സമ്പത്തും ക്ഷേമവും നിലനില്‍ക്കണം എന്ന് തന്നെയായിരിക്കും എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ഐശ്വര്യക്കേട് കൊണ്ടും ഇത് പലപ്പോഴും നടക്കുന്നില്ല. ആഗ്രഹപൂര്‍ത്തീകരണത്തിനും മറ്റും പല വിധത്തിലുള്ള മന്ത്രങ്ങളും യോഗവും ചെയ്യുമ്പോഴും പലരേയും അലട്ടുന്ന ഒന്ന് തന്നെയായിരിക്കും പലപ്പോഴും ദാരിദ്ര്യ ദുഖം. ഇതിനെ ഇല്ലാതാക്കുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. ഓരോ ദിവസവും ലക്ഷ്മീയെ പൂജിക്കേണ്ടതുണ്ട്.
എന്നാല്‍ വെള്ളിയാഴ്ച അതായത് ഇന്ന് ചെയ്യുന്ന ലക്ഷ്മീ പൂജ വളരെ വിശേഷപ്പെട്ടതായിരിക്കും. വെള്ളിയാഴ്ച ലക്ഷ്മീ പൂജ നടത്തിയാല്‍ അത് ഐശ്വര്യത്തിലേക്കും ക്ഷേമത്തിലേക്കും വഴി തെളിക്കുന്നു. മാത്രമല്ല ഇതിലൂടെ ദാരിദ്ര്യമെന്ന അവസ്ഥയെ ഇല്ലാതാക്കുന്നതിനും കഴിയുന്നു. കുടുംബത്തിനും ഐശ്വര്യത്തിനും സഹായിക്കുന്നതിലൂടെ ലക്ഷ്മീ പൂജ ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാക്കുന്നു. എന്തൊക്കെയെന്ന് നോക്കാം.

ദാരിദ്ര്യദുഖം മാറുന്നു
ദാരിദ്ര്യ ദുഖം മാറുന്നതിന് വെള്ളിയാഴ്ച ലക്ഷ്മീ പൂജ ചെയ്യുന്നത് പരിഹാരം കാണുന്നു. ഇത് ദാരിദ്ര്യ ദുഖം അകറ്റി ജീവിതത്തില്‍ മുന്നോട്ട് പോവുന്നതിന് സഹായിക്കുന്നു. മാത്രമല്ല ജീവിതത്തിലെ പല അവസ്ഥകളിലും മാറ്റം വരുന്നതിന് കഴിയുന്നു.

സമ്പല്‍ സമൃദ്ധിക്ക്
സമ്പല്‍ സമൃദ്ധിക്കും വെള്ളിയാഴ്ചയിലെ ലക്ഷ്മീ പൂജ സഹായിക്കുന്നു. പല അസ്വാരസ്യങ്ങളും നെഗറ്റീവ് മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നതിനെ എല്ലാം തുടച്ച് നീക്കുന്നതിന് സഹായിക്കുന്നു ഇന്നത്തെ ലക്ഷ്മീ പൂജ. അതുകൊണ്ട് തന്നെ ഇത് ഈ പൂജ ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്.

കുടുംബത്തില്‍ ഐശ്വര്യം
കുടുംബത്തില്‍ ഐശ്വര്യത്തിനും ക്ഷേമത്തിനും ലക്ഷ്മീ പൂജ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പൂജകള്‍ പല മോശം അവസ്ഥകള്‍ക്കും പരിഹാരം നല്‍കുന്നതിനും ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതിനും നല്ലതാണ്. ഏത് ജീവിതത്തിലെ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും നല്ലതാണ്.

ഐശ്വര്യ ദേവത
ഐശ്വര്യ ദേവതയാണ് ലക്ഷ്മീ ദേവി. ലക്ഷ്മീ ദേവിക്ക് പൂജ നടത്താന്‍ പറ്റിയ ഏറ്റവും നല്ല ദിവസമാണ് വെള്ളിയാഴ്ച. ഇത് കുടുംബത്തില്‍ ഐശ്വര്യത്തിനും സമ്പല്‍ സമൃദ്ധിക്കും കാരണമാകുന്നു. മാത്രമല്ല ജീവിതത്തില്‍ വളര്ച്ചയുണ്ടാവുന്നതിനും സഹായിക്കുന്നുണ്ട് ലക്ഷ്മീ പൂജ.

പൂജ ചെയ്യേണ്ടത് ഇങ്ങനെ
വെള്ളിയാഴ്ച രാവിലെ പൂജ ചെയ്യേണ്ടത് എങ്ങനെയെന്ന് അറിയുമോ? വെള്ളിയാഴ്ച രാവിലെയാണ് പൂജ ചെയ്യാന്‍ പറ്റിയ സമയം. അതിരാവിലെ എഴുന്നേറ്റ് കുളിച്ച് പുതിയ വസ്ത്രം ധരിച്ച് ശുദ്ധിയോടെ വേണം പൂജ ചെയ്യാന്‍. പൂജാ സ്ഥലം ഒരുക്കിയ ശേഷം ലക്ഷ്മീ ദേവിയുടെ ചിത്രം വെച്ച് വിളക്ക് വെച്ച് പൂജ ചെയ്യണം.

പൂജ ചെയ്യും മുന്‍പ്
പൂജ ചെയ്യും മുന്‍പ് വിളക്ക് അരിയും സിന്ദൂരവും കൊണ്ട് അലങ്കരിക്കണം. ശേഷം ഓം എന്ന മന്ത്രം മൂന്ന് തവണ ചൊല്ലണം. എന്നിട്ട് ലക്ഷ്മീ ദേവിയെ പ്രാര്‍ത്ഥിച്ച് പൂജ ചെയ്യണം. വിഘ്നേശ്വര പൂജയും ചെയ്യേണ്ടതാണ്. നേദ്യം വെച്ച് ലക്ഷ്മീ ദേവിക്ക് നിവേദിക്കണം. 108 തവണ ലക്ഷ്മീ മന്ത്രം ചൊല്ലണം.

എല്ലാ വെള്ളിയാഴ്ചയും
എല്ലാ വെള്ളിയാഴ്ചയും ലക്ഷ്മീ പൂജ നടത്തേണ്ടതാണ്. ഇത് ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരും എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ജീവിതത്തിലെ ഏത് പ്രതിസന്ധിയും ദാരിദ്ര്യവും ദുഖവും എല്ലാം ലക്ഷ്മീ പൂജയിലൂടെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കും. കഠിനമായി പ്രാര്‍ത്ഥനയും വേണം.



Click it and Unblock the Notifications
