For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടിലാകെ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിന്

|

വീട്ടിലെ നെഗറ്റീവ് എനര്‍ജി പല വിധത്തില്‍ നമ്മുടെ ജീവിതത്തില്‍ പല വിധത്തില്‍ ബാധിക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും നെഗറ്റീവ് എനര്‍ജി ഉണ്ടാക്കുന്നത് എന്താണെന്ന് പലര്‍ക്കും അറിയില്ല. ജീവിതത്തില്‍ നിന്നും നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. വീട്ടിലെ നെഗറ്റീവ് എനര്‍ജി ഉണ്ടാക്കാതിരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. വീട്ടിലെ വാസ്തു നോക്കി നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ മനസ്സിലാക്കാം എന്ന് നോക്കാം. വീട്ടിനുള്ളില്‍ ഐശ്വര്യം കൊണ്ട് വരാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ഇത് വീട്ടിലെ നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

വിവാഹശേഷം 5 ദിവസം നഗ്നയായി വധു, ആചാരങ്ങളിങ്ങനെവിവാഹശേഷം 5 ദിവസം നഗ്നയായി വധു, ആചാരങ്ങളിങ്ങനെ

വീടിന്റെ പ്രധാന വാതിലിലൂടെയാണ് എപ്പോഴും ഐശ്വര്യം വരുന്നത്. അതിനായി ചില കാര്യങ്ങള്‍ നമുക്ക് ചെയ്യേണ്ടതുണ്ട്. വീട്ടില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്. ഇതിലൂടെ വീട്ടിലെ നെഗറ്റീവ് ഊര്‍ജ്ജത്തെ ഇല്ലാതാക്കി കുടുംബത്തില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതിനായി നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഇവയാണ്. എന്തൊക്കെയെന്ന് നോക്കാം.

പൂക്കളും പോസിറ്റീവ് ഊര്‍ജ്ജവും

പൂക്കളും പോസിറ്റീവ് ഊര്‍ജ്ജവും

പൂക്കളും പോസിറ്റീവ് ഊര്‍ജ്ജവും തമ്മില്‍ വളരെയടുത്ത ബന്ധമാണ് ഉള്ളത്. ഒരു ഗ്ലാസ്സിലോ ബൗളിലോ അല്‍പം വെള്ളം എടുത്ത് അതില്‍ അല്‍പം ഫ്രഷ് പൂക്കള്‍ എടുത്ത് വെക്കുക. ഇത് വീട്ടില്‍ നിറയെ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിന് സഹായിക്കുന്നു. ഇത് വീട്ടിലെ നെഗറ്റീവിറ്റി ഇല്ലാതാക്കി വീട്ടില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഒരിക്കലും വീട്ടില്‍ ഉണങ്ങിയ പൂക്കള്‍ വെക്കാന്‍ പാടില്ല. ഇത് പല വിധത്തില്‍ വീട്ടില്‍ നെഗറ്റീവ് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഇലകള്‍

ഇലകള്‍

പല വീടിന്റേയും മുന്നില്‍ പല വിധത്തിലുള്ള ഇലകള്‍ തൂക്കിയിട്ടിരിക്കുന്നത് നമ്മളില്‍ പലരും കണ്ടിട്ടുണ്ട്. ആലില, മാവിന്റെ ഇല, അശോകത്തിന്റെ ഇല എന്നിവ കോര്‍ത്ത് പ്രധാന വാതിലിനു മുന്നില്‍ തൂക്കിയിട്ടിട്ടുണ്ടാവും. ഇതെല്ലാം വീട്ടില്‍ ലക്ഷ്മീ ദേവി വരുന്നതിന്റെ പ്രതീകമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇതിലൂടെ നമുക്ക് പല വിധത്തില്‍ വീട്ടിലെ നെഗറ്റീവ് ഊര്‍ജ്ജത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. വീട്ടില്‍ പോസിറ്റീവിറ്റി നിറക്കുന്നതിനും ഇത് സഹായിക്കുന്നു.

 ചൂല്

ചൂല്

ചൂല് നമ്മുടെ വീട്ടില്‍ എല്ലാം ഉണ്ട്. എന്നാല്‍ മുറികള്‍ വൃത്തിയാക്കിയതിനു ശേഷം വൃത്തിയാക്കുന്ന ചൂല് മുറിയില്‍ ചാരിവെക്കരുത്. ഇത് വീട്ടില്‍ നെഗറ്റീവ് ഊര്‍ജ്ജം വരുത്തുന്നു. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ചൂല് കണി കണ്ട് എഴുന്നേല്‍ക്കുന്നത് പല വിധത്തില്‍ നമ്മുടെ ശകുനത്തിന് തടസ്സം നില്‍ക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ശ്രദ്ധിക്കണം. അതിനായി ചൂല് വീടിന്റെ കിഴക്ക് പടിഞ്ഞാറ് ദിശയില്‍ വെക്കണം.

വീട്ടില്‍ ചെരിപ്പിടരുത്

വീട്ടില്‍ ചെരിപ്പിടരുത്

പലരുടേയും ശീലമാണ് ഇത്, വീട്ടിനുള്ളില്‍ ചെരിപ്പിട്ടു നടക്കുന്നത്. ഇത് പലപ്പോഴും പല വിധത്തില്‍ നെഗറ്റീവ് എനര്‍ജിയെ നമ്മുടെ വീട്ടിലേക്ക് ആകര്‍ഷിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് സാഹചര്യം ഉണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അതുകൊണ്ട് തന്നെ ഒരിക്കലും വീട്ടിനുള്ളില്‍ ചെരിപ്പിട്ട് നടക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് വീട്ടിലേക്ക് നെഗറ്റീവ് ഊര്‍ജ്ജം കൊണ്ട് വരുകയാണ് ചെയ്യുന്നത്.

മുടിയും നഖവും

മുടിയും നഖവും

പലരും വീട്ടിനുള്ളില്‍ തന്നെ മുടിയും നഖവും ഇടുന്നു. എന്നാല്‍ ഇത് അത്ര നല്ല ശീലമല്ല. ഇതിന്റെ ശാസ്ത്രീയ വശം മുടി പറന്ന് ഭക്ഷണത്തിലും മറ്റും വീഴുന്നത് കൊണ്ടാണ്. എന്നാല്‍ ഇത് വീട്ടില്‍ ഐശ്വര്യക്കേടിന് കാരണമാകുന്നു എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം വീട്ടില്‍ ചെറിയ കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ നഖം എടുത്ത് വായിലിടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ ശ്രദ്ധിക്കണം. ഒരിക്കലും വീട്ടിനകത്ത് നഖവും മുടിയും ഇടാതിരിക്കാന്‍ ശ്രദ്ധിക്കാം.

നെഗറ്റീവ് എനര്‍ജിക്ക് കല്ലുപ്പ്

നെഗറ്റീവ് എനര്‍ജിക്ക് കല്ലുപ്പ്

കല്ലുപ്പ് കൊണ്ട് നമുക്ക് ഇത്തരത്തിലുള്ള പ്രതിസന്ധിയെ ഇല്ലാതാക്കാവുന്നതാണ്. കല്ലുപ്പ് കിഴി കെട്ടി അത് ഭക്ഷണമേശയിലും ബാത്ത്‌റൂമിലും എല്ലാം വെക്കുക. ഇത് നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. വെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് തളിക്കുന്നതും വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം നിര്‍ത്തുന്നതിന് സഹായിക്കുന്നു.

 മുഷിഞ്ഞ വസ്ത്രങ്ങള്‍ കൂട്ടിയിടരുത്

മുഷിഞ്ഞ വസ്ത്രങ്ങള്‍ കൂട്ടിയിടരുത്

മുഷിഞ്ഞ വസ്ത്രങ്ങള്‍ ഒരിക്കലും വീട്ടില്‍ കൂട്ടിയിടരുത്. ഇത് നെഗറ്റീവ് എനര്‍ജിക്ക് കാരണമാകുന്നു. അതുകൊണ്ട് ഒരിക്കലും നെഗറ്റീവ് എനര്‍ജിക്ക് കാരണമാകുന്ന ഇത്തരം കാരണങ്ങള്‍ ഉണ്ടാക്കരുത്. ഇത് ഏത് വിധത്തിലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

സ്റ്റെപ്പുകളുടെ എണ്ണം

സ്റ്റെപ്പുകളുടെ എണ്ണം

സ്റ്റെപ്പുകളുടെ എണ്ണത്തിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധിക്കണം. വീട്ടിലേക്കുള്ള സ്റ്റെപ്പ് എപ്പോഴും ഒറ്റയക്കമുള്ളതാവാന്‍ ശ്രദ്ധിക്കണം. കാരണം ഒന്ന് മൂന്ന് അഞ്ച് എന്നീ തരത്തിലായിരിക്കണം. ഇരട്ടസംഖ്യകളാണെങ്കില്‍ അത് ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും എന്നാണ് സൂചിപ്പിക്കുന്നത്.

വാതിലിന്റെ എണ്ണം

വാതിലിന്റെ എണ്ണം

വീട്ടിലെ വാതിലിന്റെ എണ്ണത്തിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധിക്കണം. വാതിലിന്റെ എണ്ണം എപ്പോഴും ഇരട്ടസംഖ്യയാവാന്‍ ശ്രദ്ധിക്കണം. മാത്രമല്ല ഒരിക്കലും പൂജ്യത്തില്‍ അവസാനിക്കുന്ന എണ്ണമാകരുത് എന്ന കാര്യത്തില്‍ ശ്രദ്ധിക്കണം. ഇതെല്ലാം പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. ഇതെല്ലാം വീടിന്റെ വാസ്തു നോക്കി പണിയാന്‍ ശ്രദ്ധിക്കണം.

English summary

How To Clear Bad Energy From House

How To Clear Bad Energy From a Room, a House read on to know more about it.
Story first published: Saturday, September 15, 2018, 12:24 [IST]
X
Desktop Bottom Promotion