For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടില്‍ ഭാഗ്യം കൊണ്ടുവരും ഈ വസ്തുക്കള്‍; ഇങ്ങനെ വച്ചാല്‍ അത്ഭുതനേട്ടങ്ങള്‍

|

മിക്കവരും കഠിനാധ്വാനം ചെയ്യുന്നു, എന്നാല്‍ ആഗ്രഹിച്ച ഫലം ലഭിക്കാതെ വരുന്നു. ആവര്‍ത്തിച്ചുള്ള പരിശ്രമങ്ങള്‍ക്ക് ശേഷവും, നിങ്ങളുടെ പ്രതീക്ഷകള്‍ക്കനുസൃതമായി ഫലങ്ങള്‍ വന്നില്ലെങ്കില്‍ അത് നിരാശാജനകമാണ്. എന്നാല്‍ നിങ്ങള്‍ നിരാശപ്പെടേണ്ടതില്ല, നമ്മുടെ ജീവിതത്തില്‍ നാം ഉപയോഗിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് വാസ്തു ശാസ്ത്രം പറഞ്ഞിട്ടുണ്ട്. അത്തരം വസ്തുക്കള്‍ നിങ്ങളുടെ ഭാഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും പോസിറ്റീവ് എനര്‍ജി ഉപയോഗിച്ച് നിങ്ങളെ ഫ്രഷ് ആക്കി നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.

Also read: ചാണക്യനീതി; സ്ത്രീകളുടെ ഈ 7 ശീലം തെറ്റിലേക്ക് എത്തിക്കും, പ്രശ്‌നങ്ങളില്‍ ചാടിക്കുംAlso read: ചാണക്യനീതി; സ്ത്രീകളുടെ ഈ 7 ശീലം തെറ്റിലേക്ക് എത്തിക്കും, പ്രശ്‌നങ്ങളില്‍ ചാടിക്കും

വീട്ടില്‍ ഐശ്വര്യം വരാനായി ആളുകള്‍ ഇടയ്ക്കിടെ യാഗമോ പൂജയോ ഒക്കെ നടത്താറുണ്ട്. അങ്ങനെ വീട്ടില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. അതുപോലെ, നിങ്ങളുടെ വീട്ടിലേക്ക് ഭാഗ്യം കൊണ്ടുവരുന്ന നിരവധി വസ്തുക്കളുണ്ട്. ഇവ നിങ്ങളുടെ വീട്ടില്‍ ഒരു പ്രത്യേക സ്ഥലത്ത് സൂക്ഷിച്ചാല്‍, വീട്ടില്‍ സന്തോഷവും ഐശ്വര്യവും ഉണ്ടാകുമെന്ന് പറയപ്പെടുന്നു. വാസ്തുവുമായി ബന്ധപ്പെട്ട അത്തരം ചില കാര്യങ്ങളെക്കുറിച്ച് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

എങ്ങനെ ഭാഗ്യം ആകര്‍ഷിക്കാം

എങ്ങനെ ഭാഗ്യം ആകര്‍ഷിക്കാം

നിങ്ങളുടെ വീട്ടില്‍ ഏറ്റവും മികച്ച കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടായിരിക്കാം, പക്ഷേ ഭാഗ്യം എന്നത് എവിടെയും വാങ്ങാന്‍ കഴിയാത്ത ഒന്നാണ്. ചില സാധാരണ ഗാര്‍ഹിക കാര്യങ്ങളും അലങ്കാരവസ്തുക്കളും നിങ്ങളുടെ ജീവിതത്തിലേക്ക് ഭാഗ്യം കൊണ്ടുവരാന്‍ ഉപയോഗിക്കാം. അവ വീട്ടില്‍ സ്ഥാപിക്കുന്നതിലൂടെ നിങ്ങള്‍ക്ക് നല്ല ഭാഗ്യങ്ങള്‍ വന്നുചേരുന്നു.

മണി പ്ലാന്റ്

മണി പ്ലാന്റ്

ഒരു മണി പ്ലാന്റ് പച്ചനിറത്തിലുള്ള പാത്രത്തില്‍ സൂക്ഷിക്കുകയോ വീടിന്റെ വടക്കു ഭാഗത്ത് സമൃദ്ധമായ ഒരു ഫലഭൂയിഷ്ട ഭൂമി കാണിക്കുന്ന ഒരു ദൃശ്യം തൂക്കിയിടുകയോ ചെയ്യുന്നത് ഭാഗ്യം ആകര്‍ഷിക്കാന്‍ സഹായിക്കുന്നതാണ്. വീട്ടില്‍ ഒരു മണി പ്ലാന്റ് സൂക്ഷിക്കുന്നത് സാമ്പത്തിക ക്ഷേമത്തിനായി വീടിന്റെ വാതിലുകള്‍ അടയ്ക്കാതിരിക്കുന്നു എന്നും പറയുന്നു.

Most read:ഐശ്വര്യം പടിയിറങ്ങാതിരിക്കാന്‍ ഈ തെറ്റുകള്‍ വേണ്ടMost read:ഐശ്വര്യം പടിയിറങ്ങാതിരിക്കാന്‍ ഈ തെറ്റുകള്‍ വേണ്ട

ജലധാര

ജലധാര

വെള്ളം, ധാരാളം പോസിറ്റീവ് എനര്‍ജി വീട്ടിലേക്ക് ആകര്‍ഷിക്കുന്നു എന്നത് നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കല്ല. ഇത് മികച്ചതാക്കാന്‍ നിങ്ങള്‍ക്ക് വീട്ടില്‍ ചലിക്കുന്ന ഒരു ജലാശയം സ്ഥാപിക്കാം. വീടിന്റെ വടക്ക് ദിശയില്‍ ഒരു ചെറിയ ജലധാര സ്ഥാപിക്കുകയോ നീരൊഴുക്കുകയോ ചെയ്യുന്നത് എല്ലാ ദിശകളില്‍ നിന്നുമുള്ള സാമ്പത്തിക പ്രവാഹം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

പണപ്പെട്ടിയിലെ കണ്ണാടി

പണപ്പെട്ടിയിലെ കണ്ണാടി

നിങ്ങളുടെ ക്യാഷ് ഡ്രോയറില്‍ അല്ലെങ്കില്‍ പണം സൂക്ഷിക്കുന്ന പെട്ടിയില്‍ വൃത്തിയുള്ള കണ്ണാടി സ്ഥാപിക്കുന്നത് നിങ്ങളുടെ ധനസ്ഥിതി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു വലിയ ഘടകമാണെന്ന് വാസ്തു പറയുന്നു. എന്നാല്‍ സ്ഥാപിക്കുന്ന കണ്ണാടി വൃത്തിയുള്ളതും പൊട്ടാത്തതുമായിരിക്കണം. നിങ്ങള്‍ ഒരു തകര്‍ന്ന കണ്ണാടി സൂക്ഷിക്കുകയാണെങ്കില്‍ അത് വിപരീത ഫലങ്ങള്‍ നല്‍കുന്നതായിരിക്കും.

അക്വേറിയം

അക്വേറിയം

നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതില്‍ അക്വേറിയങ്ങള്‍ വളരെ പ്രധാനമാണെന്ന് കണക്കാക്കപ്പെടുന്നു. എന്നാല്‍ ഒരു അക്വേറിയം സൂക്ഷിക്കുന്നത് മാത്രം ഭാഗ്യം ഉറപ്പാക്കില്ല, മത്സ്യങ്ങള്‍ ആരോഗ്യകരമാണെന്ന് ഉറപ്പുവരുത്തുകയും അവ നന്നായി നീന്തുകയും വേണം. നിങ്ങളുടെ മത്സ്യങ്ങള്‍ തുടരുന്നിടത്തോളം കാലം നിങ്ങളുടെ ധനസ്ഥിതി ആരോഗ്യകരമായ ദിശയിലേക്ക് നീങ്ങാന്‍ തുടങ്ങും.

Most read:വീട്ടില്‍ ഐശ്വര്യം, സമ്പത്ത്; ഫെങ്ഷൂയി ഡ്രാഗണ്‍Most read:വീട്ടില്‍ ഐശ്വര്യം, സമ്പത്ത്; ഫെങ്ഷൂയി ഡ്രാഗണ്‍

കുതിരലാടം

കുതിരലാടം

ലോകമെമ്പാടും ധാരാളം കഥകളും പാരമ്പര്യങ്ങളും കുതിരലാടവുമായി ബന്ധപ്പെട്ടിരിക്കുന്നു. വാതിലിനു മുകളില്‍ ഒരു കുതിരലാടം തൂക്കിയിടുന്നത് നല്ല ഭാഗ്യമാണെന്ന് ചില സംസ്‌കാരങ്ങള്‍ വിശ്വസിക്കുന്നു.

Most read:വീട്ടില്‍ സമ്പത്തും ഭാഗ്യവും വരുത്താന്‍ കുതിരലാടംMost read:വീട്ടില്‍ സമ്പത്തും ഭാഗ്യവും വരുത്താന്‍ കുതിരലാടം

ഭാഗ്യ മുള

ഭാഗ്യ മുള

ഭാഗ്യമുള്ള മുളകള്‍ എന്താണെന്ന് അറിയാമോ? സാങ്കേതികമായി അവ മുളയല്ല, മറിച്ച് ഡ്രാക്കീന എന്ന കുടുംബത്തില്‍പെടുന്നതാണ്. ഒരു ഭാഗ്യ മുളച്ചെടിയുടെ തണ്ടുകള്‍ വീട്ടുടമസ്ഥന് കൂടുതല്‍ ഭാഗ്യം നല്‍കുന്നു. ഭാഗ്യവും സമ്പത്തും വരുത്താന്‍ ഇവ വീട്ടില്‍ സൂക്ഷിക്കാം.

ചിരിക്കുന്ന ബുദ്ധന്‍

ചിരിക്കുന്ന ബുദ്ധന്‍

വിപണിയില്‍ വിവിധതരം ചിരിക്കുന്ന ബുദ്ധ പ്രതിമകള്‍ നിങ്ങള്‍ക്ക് കാണാനാവും. ധാരാളം കെട്ടുകഥകളും അവയുമായി ബന്ധപ്പെട്ടിരിക്കുന്നു. വിപണിയില്‍ എളുപ്പത്തില്‍ ലഭ്യമായ വ്യത്യസ്ത വലുപ്പങ്ങളെയും രൂപങ്ങളെയും ആശ്രയിച്ച് നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഒന്ന് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. അവ വീട്ടില്‍ സന്തോഷവും സമൃദ്ധിയും കൊണ്ടുവരുമെന്ന് പറയപ്പെടുന്നു. എന്നാല്‍ അവ വാതിലിന് അഭിമുഖമായി വരാതിരിക്കാന്‍ ഓര്‍മ്മിക്കുക.

ഗണപതിയും ലക്ഷ്മീദേവിയും

ഗണപതിയും ലക്ഷ്മീദേവിയും

ഏതെങ്കിലും പുതിയ ദൗത്യം ആരംഭിക്കുന്നതിന് മുമ്പ് നാമെല്ലാവരും ഗണപതിയുടെ അനുഗ്രഹം തേടുന്നു. അതിനാല്‍ സ്വാഭാവികമായും, ഒരു ഗണപതി വിഗ്രഹം നിങ്ങള്‍ വീട്ടില്‍ സൂക്ഷിക്കണം. മഹാലക്ഷ്മി സമ്പത്തിന്റെ ദേവതയാണ്, അവരുടെ പ്രതിമ വീട്ടില്‍ സൂക്ഷിക്കുന്നത് നിങ്ങള്‍ക്ക് ഭാഗ്യം നല്‍കും. എന്നാല്‍ വിഗ്രഹം ഒരിക്കലും വീടിന്റെ വാതിലിനെ അഭിമുഖീകരിക്കുന്നില്ലെന്ന് ഉറപ്പാക്കുക.

Most read:ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍Most read:ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍

ക്ലോക്ക്

ക്ലോക്ക്

നമുക്കെല്ലാവര്‍ക്കും വീട്ടില്‍ ഘടികാരങ്ങളുണ്ടെങ്കിലും അവ ശരിയായ ദിശയില്‍ സൂക്ഷിച്ചില്ലെങ്കില്‍ വീട്ടിലെ നെഗറ്റീവ് എനര്‍ജിക്ക് കാരണമാകുമെന്ന് നിങ്ങള്‍ക്കറിയാമോ? നിങ്ങള്‍ ഒരുതരത്തിലും ഒരു വാതിലിനു മുകളിലോ വീടിന്റെ തെക്കേ ചുമരിലോ ഒരിക്കലും ഒരു ക്ലോക്ക് തൂക്കിയിടരുത്. കിഴക്ക്, പടിഞ്ഞാറ് അല്ലെങ്കില്‍ വടക്ക് ദിശയിലുള്ള ഒരു ചുവരില്‍ എല്ലായ്‌പ്പോഴും ക്ലോക്ക് തൂക്കിയിടുക.

English summary

How to Bring Good Luck to Your House

Here we are discussing how to bring good luck to your house. Take a look.
X
Desktop Bottom Promotion