For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലക്ഷ്മീകടാക്ഷത്തിന് പതിവാക്കൂ ഈ ശീലങ്ങള്‍

|

ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവിയാണ് ലക്ഷ്മി എന്നത് അറിവുള്ള കാര്യമായിരിക്കുമല്ലോ? അത്തരമൊരു ദേവിയെ പ്രീതിപ്പെടുത്താന്‍ ആരാണ് ആഗ്രഹിക്കാത്തത്. ദേവിയെ പ്രീതിപ്പെടുത്തുന്നതിലൂടെ ഒരാളുടെ ജീവിതത്തില്‍ ഐശ്വര്യവും സമ്പത്തും കൈവരുന്നു. ലക്ഷ്മീദേവിയെ പ്രീതിപ്പെടുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, തീര്‍ച്ചയായും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ലക്ഷ്മീ ദേവി പ്രകൃതിയാല്‍ വളരെ അസ്ഥിരമാണെന്ന് അറിയപ്പെടുന്നു.

Most read: ഈ രാശിക്കാര്‍ക്ക് ആരോഗ്യം ശ്രദ്ധിക്കേണ്ട മാസംMost read: ഈ രാശിക്കാര്‍ക്ക് ആരോഗ്യം ശ്രദ്ധിക്കേണ്ട മാസം

കൂടുതല്‍ ഇഷ്ടപ്പെട്ട ഒരിടം എവിടെയാണോ ഉള്ളത്, ദേവി അവിടെയായിരിക്കും. ഒരാളുടെ ജീവിതത്തില്‍ ഭാഗ്യവും സമൃദ്ധിയും ആകര്‍ഷിക്കുന്നതിന് ദേവീപ്രീതി കൂടിയേ തീരൂ. ചെറുതെന്നു തോന്നുന്ന ചില കാര്യങ്ങള്‍ ചിലപ്പോള്‍ ഒരുപാട് നേട്ടങ്ങള്‍ നല്‍കുന്നതായിരിക്കും. അതിനാല്‍ ലക്ഷ്മീ ദേവിയെ എന്നെന്നും കൂടെനിര്‍ത്താന്‍ ആര്‍ക്കും ചെയ്യാവുന്ന ചില സാധാരണ വഴികള്‍ ഇതാ.

ആദ്യം തുറക്കേണ്ട വാതില്‍

ആദ്യം തുറക്കേണ്ട വാതില്‍

വാതില്‍പ്പടി കടന്നുവേണം വീട്ടില്‍ ഐശ്വര്യം എത്താന്‍. വാസ്തുശാസ്ത്രപരമായി വാതിലുകള്‍ക്കും വാതില്‍പ്പടിക്കും ഏറെ പ്രാധാന്യം കൊടുക്കുന്നു. രാവിലെ വെളുപ്പിന് എഴുന്നേറ്റ് ആദ്യം തുറക്കുന്നത് വീടിന്റെ പിന്‍വാതില്‍ ആയിരിക്കണം. അതിനുശേഷം മാത്രം മുന്‍വാതില്‍ തുറക്കുക.

കണിയിലെ നന്‍മ

കണിയിലെ നന്‍മ

കണി ഒരു പ്രധാന ഘടകമാണ്. അതിരാവിലെ എഴുന്നേറ്റയുടന്‍ പശുവിനെ കണികാണുന്നത് ഉത്തമമാണ്. അതല്ലെങ്കില്‍ ഒരു കണ്ണാടിയില്‍ സ്വന്തം മുഖമോ അല്ലെങ്കില്‍ സ്വന്തം വലതു കൈയ്യോ രാവിലെ ആദ്യദര്‍ശനം നേടുക.

Most read:ഞായറാഴ്ച വ്രതം; എന്തിന്, എങ്ങനെ?Most read:ഞായറാഴ്ച വ്രതം; എന്തിന്, എങ്ങനെ?

ഐശ്വര്യം വരുത്തും വിളക്ക്

ഐശ്വര്യം വരുത്തും വിളക്ക്

ഓരോ ദിവസത്തിനും അതിന്റേതായ പ്രാധാന്യവും പ്രത്യേകതകളുമുണ്ട്. ഒരു പ്രത്യേക ദിവസം പ്രത്യേക മൂര്‍ത്തിയെ ആരാധിച്ചാല്‍ ഒരുപാട് ഫലങ്ങള്‍ നേടാവുന്നതാണ്. വീട്ടില്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ അഞ്ചുതിരിയിട്ട നിലവിളക്ക് കത്തിച്ച് വച്ച് മഹാലക്ഷ്മിയെ വണങ്ങുന്നത് ഐശ്വര്യം വരുത്തും.

സ്ത്രീകളിലൂടെ ഐശ്വര്യം

സ്ത്രീകളിലൂടെ ഐശ്വര്യം

സ്ത്രീകളിലൂടെ ഐശ്വര്യം വരുമെന്നു കേട്ടിട്ടില്ലേ. അതിനാല്‍, വീട്ടില്‍ എത്തുന്ന സുമംഗലികളായി സ്ത്രീകള്‍ക്ക് ആദ്യം കുടിക്കാന്‍ വെള്ളവും പിന്നീട് കുങ്കുമവും കൊടുക്കുക. ഇവര്‍ക്ക് മഞ്ഞള്‍ കൊടുത്താല്‍ മുന്‍ജന്‍മ പാപങ്ങള്‍ അകന്ന് സമ്പത്തും സന്തോഷവും വര്‍ദ്ധിക്കുമെന്നും പറയപ്പെടുന്നു.

Most read:ചൊവ്വാഴ്ച ജനിച്ചവരാണോ? ഇവ അറിഞ്ഞിരിക്കൂMost read:ചൊവ്വാഴ്ച ജനിച്ചവരാണോ? ഇവ അറിഞ്ഞിരിക്കൂ

പൗര്‍ണമി നാളിലെ ആരാധന

പൗര്‍ണമി നാളിലെ ആരാധന

ആചാരങ്ങള്‍ പ്രകാരം ചന്ദ്രനും സൂര്യനും ഏറെ പ്രാധാന്യം കല്‍പിച്ചു നല്‍കിയിട്ടുണ്ട്. ചന്ദ്രഗ്രഹണം, സൂര്യഗ്രഹണം, അമാവാസി, പൗര്‍ണമി എന്നിങ്ങനെ ഓരോ പ്രത്യേകതകളുള്ള ദിവസവും ഇവരെ ആരാധിക്കുന്നു. ഇത്തരത്തിലുള്ള ആരാധനകള്‍ ഒരു വ്യക്തിക്കും കുടുംബത്തിനും ഐശ്വര്യം വരുത്തുമെന്ന് വിശ്വസിക്കുന്നു. മാസത്തിലെ ഓരോ പൗര്‍ണ്ണമി ദിവസത്തിലും വൈകിട്ട് കുളിച്ച് മഹാവിഷ്ണുവിന് തുളസി, ചെമ്പകം, എന്നിവ അര്‍ച്ചിച്ച് പാല്‍പ്പായസം, കല്‍ക്കണ്ടം, പഴവര്‍ഗ്ഗങ്ങള്‍ എന്നിവ നേദിച്ച് പ്രാര്‍ത്ഥിക്കുക. അതിനു ശേഷം മാത്രം അത്താഴം കഴിക്കുക.

വെള്ളിപ്പാത്രങ്ങള്‍

വെള്ളിപ്പാത്രങ്ങള്‍

സ്വര്‍ണം, വെള്ളി തുടങ്ങിയ വസ്തുക്കള്‍ക്കും ഒരു വ്യക്തിയുടെ ഐശ്വര്യത്തിന് ഏറെ പ്രാധാന്യമുണ്ട്. ഐശ്വര്യം വരുത്താനും ദോഷങ്ങള്‍ അകറ്റാനും പലരും നവരത്‌നങ്ങള്‍ ധരിക്കാന്‍ നിര്‍ദേശിക്കുന്നത് കേട്ടിട്ടില്ലേ. തലമുറകളായോ അല്ലെങ്കില്‍ സ്ത്രീധനമായോ സമ്മാനമായോ ലഭിച്ച വൈരം, വെള്ളി പാത്രങ്ങള്‍ ഒരാള്‍ അയാളുടെ ജീവിതകാലത്ത് മറ്റൊരാള്‍ക്ക് വില്‍ക്കരുത്. ഇത്തരം വസ്തുക്കള്‍ അയാളുടെ മക്കള്‍ക്കോ മറ്റോ സമ്മാനമായി നല്‍കുകയും ചെയ്യരുത്. അതെല്ലാം ആ വ്യക്തിയുടെ കാലശേഷം മാത്രമേ കൈമാറ്റം ചെയ്യാന്‍ പാടുള്ളൂ.

ക്ഷേത്രദര്‍ശനം പുണ്യദര്‍ശനം

ക്ഷേത്രദര്‍ശനം പുണ്യദര്‍ശനം

ദേവീ ദേവന്‍മാരെ ആരാധിക്കുന്നവരായിരിക്കും മിക്കവരും. ഓരോരുത്തരും അവരവരുടെ വിശ്വാസമനുസരിച്ച് ഓരോ ആരാധനാ മൂര്‍ത്തികളെ പ്രീതിപ്പെടുത്തുന്നു. ഒരു വ്യക്തിക്ക് ഐശ്വര്യം കൈവരുത്താനായി ദേവീഭക്തരായ പുരുഷന്മാര്‍ എല്ലായ്‌പ്പോഴും മാന്യമായിട്ട് മാത്രമേ സ്ത്രീകളോട് പെരുമാറാവൂ. അതുപോലെ തന്നെയാണ് ക്ഷമാശീലവും. നമ്മളോട് എന്തെങ്കിലും തെറ്റ് ചെയ്തവര്‍ അവരുടെ തെറ്റ് മനസ്സിലാക്കി മാപ്പ് ചോദിച്ച് വരുമ്പോള്‍ അവരോട് ക്ഷമിക്കുന്നത് ഐശ്വര്യം വരുത്തുമെന്നു പറയുന്നു. അതുപോലെ, ആഴ്ചയിലൊരിക്കലെങ്കിലും ക്ഷേത്രദര്‍ശനം ശീലമാക്കുക.

Most read:ഈ ഹനുമാന്‍ ചിത്രങ്ങള്‍ വീട്ടില്‍ വേണ്ട; കാരണംMost read:ഈ ഹനുമാന്‍ ചിത്രങ്ങള്‍ വീട്ടില്‍ വേണ്ട; കാരണം

ദൈവഭക്തി ഉത്തമം

ദൈവഭക്തി ഉത്തമം

ദേവീദേവന്‍മാര്‍ കുടികൊള്ളുന്ന ആലയമാണ് ക്ഷേത്രങ്ങള്‍. അതിനാല്‍ ക്ഷേത്രനിര്‍മ്മാണം, പുനരുദ്ധാരണം തുടങ്ങിയ കാര്യങ്ങളില്‍ ഓരോരുത്തരും പങ്കാളികളാകുന്നത് വ്യക്തിക്കും കുടുംബത്തിനും ഐശ്വര്യം വരുത്തും. അമ്പലങ്ങള്‍ക്കായി ഒരാള്‍ അയാളുടെ കഴിവിനനുസരിച്ച് ദാനം ചെയ്യുക. നിത്യവും ഉറങ്ങുന്നതിന് മുമ്പും രാവിലെ ഉറക്കം ഉണര്‍ന്നതിന് ശേഷവും പ്രപഞ്ച സ്രഷ്ടാവായ ജഗദീശ്വരനെ സ്മരിക്കുക.

ദാനധര്‍മ്മം

ദാനധര്‍മ്മം

ദാനധര്‍മ്മങ്ങളില്‍ പങ്കാളികളാകുന്നതിലൂടെ ഒരാളുടെ ഐശ്വര്യവും പ്രശസ്തിയും വര്‍ധിക്കുന്നു. സഹായം അഭ്യര്‍ത്ഥിച്ച് അടുത്തു വരുന്നവരെ ഒരിക്കലും നിരാശരാക്കി മടക്കി അയയ്ക്കരുത്. ഇതുമാത്രമല്ല സന്ധ്യ കഴിഞ്ഞാല്‍ വീട്ടില്‍ അഭയം ചോദിച്ച് വരുന്നവര്‍ക്ക്, അപരിചിതരോ ശത്രുവോ ആണെങ്കില്‍ക്കൂടി അവര്‍ക്ക് ഭക്ഷണം, വേണ്ട സൗകര്യം ചെയ്കുനല്‍കുക.

Most read:ഇടവം രാശിയിലെ പുരുഷന്‍മാരുടെ പൊതുസ്വഭാവംMost read:ഇടവം രാശിയിലെ പുരുഷന്‍മാരുടെ പൊതുസ്വഭാവം

ചന്ദനം

ചന്ദനം

ആരാധനയ്ക്ക് ഒഴിച്ചു കൂടാത്ത ഒന്നാണ് ചന്ദനം. ഏറെ ദൈവീക പ്രാധാന്യമുള്ള ചന്ദനം ലക്ഷ്മീദേവിക്ക് വളരെയേറെ പ്രിയപ്പെട്ടതാണ്. അതിനാല്‍ വീട്ടില്‍ ദൈവങ്ങളുടെ ഫോട്ടോകള്‍, നിലവിളക്ക് എന്നിവയില്‍ ചന്ദനക്കുറി തൊട്ട് അലങ്കരിക്കുന്നതോടൊപ്പം ഭക്തര്‍ തങ്ങളുടെ നെറ്റിയിലും ചന്ദനക്കുറിയിടുന്നത് ലക്ഷ്മീ കടാക്ഷത്തിന് സഹായിക്കും.

English summary

How To Attract Goddess Lakshmi For Prosperity And Wealth

Here are the simple ways to attract goddess lakshmi for prosperity and wealth.
Story first published: Sunday, May 10, 2020, 9:00 [IST]
X