For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിഘ്‌നേശ്വരനെ പ്രസാദിപ്പിയ്ക്കാന്‍ ഇതു ചെയ്യൂ

ഗണപതിയെ പ്രസാദിപ്പിയ്ക്കാന്‍ വഴികള്‍

|

വിഘ്‌നങ്ങള്‍ അകറ്റുന്നവനാണ് വിഘ്‌നേശ്വരന്‍. ഗണപതിയെ പ്രസാദിപ്പിച്ച ശേഷം മാത്രമേ ശുഭകാര്യങ്ങള്‍ തുടങ്ങാറുള്ളൂ. എന്തിന് പ്രധാനപ്പെട്ട പൂജകള്‍ക്കു പോലും മുന്നോടിയായി ഗണപതി ഹോമം നടത്തി ഗണപതിയെ പ്രസാദിപ്പിയ്ക്കും.

ഗണപതിയ്ക്കായി മാത്രം ഒരു ദിനവുമുണ്ട്. ഗണേശ ചതുര്‍ത്ഥി ഇന്ത്യയില്‍ പലയിടത്തും ആഘോഷ പൂര്‍വ്വം നടത്തുന്ന ഒന്നുമാണ്. ഗണപതിയെ പൂജിച്ചു പിന്നീട് വെള്ളത്തില്‍ നിമജ്ജനം ചെയ്യുന്ന ചടങ്ങാണിത്.

ഗണപതിയെ പ്രസാദിപ്പിയ്ക്കാന്‍ പല തരത്തിലുള്ള പൂജാവിധികളുമുണ്ട്. ഇതില്‍ ഭക്ഷണ വസ്തു മുതില്‍ സിന്ദൂരം വരെയുളള പലതും അടങ്ങിയിട്ടുണ്ട്.

ഹനുമാനും ഭൈരവനാഥിനും ശേഷം ദേവിമാരല്ലാത്തവരില്‍ സിന്ദൂരം ഇഷ്ടപ്പെടുന്ന ദൈവമാണ് ഗണപതി.

ഗണപതിയെ പ്രസാദിപ്പിയ്ക്കാന്‍ വേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ,

മോദകം

മോദകം

ഗണപതിയ്ക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷണ വസ്തുവാണ് മോദകം. ഇതു ബുധനാഴ്ച ദിവസം ഗണപതിയെ പൂജിച്ചു ഗണപതിയ്ക്കു സമര്‍പ്പിയ്ക്കുന്നത് ഏറെ നല്ലതാണ്. ഗണപതിയെ പ്രസാദിപ്പിയ്ക്കാന്‍ പറ്റിയ ഒരു വഴിയാണിത്.

ബുധനാഴ്ച ദിവസം സിന്ദൂരം

ബുധനാഴ്ച ദിവസം സിന്ദൂരം

ബുധനാഴ്ച ദിവസം സിന്ദൂരം ഗണപതിയ്ക്കു പൂജിയ്ക്കുന്നത് നല്ലതാണ്. ഇത് സങ്കടങ്ങളും പ്രയാസങ്ങളുമെല്ലാം അകറ്റാന്‍ ഏറെ ഗുണകരമാണ്. ഹോളിയുടെ പിറ്റേന്ന് ഗണപതിയ്ക്കു സിന്ദൂരം സമര്‍പ്പിയ്ക്കുന്നത് ഏറെ നല്ലതാണ്. ശാരീരികമായ എല്ലാ പ്രയാസങ്ങളും നീങ്ങാന്‍ ഏറെ പ്രധാനമാണിത്.

ബുധനാഴ്ചകളില്‍

ബുധനാഴ്ചകളില്‍

ബുധനാഴ്ചകളില്‍ കുളിച്ചു ശുദ്ധി വരുത്തി മഞ്ഞ വസ്ത്രം ധരിച്ച് ഗണപതിയ്ക്കു സിന്ദൂരം സമര്‍പ്പിയ്ക്കാം. വിനായക മന്ത്രവും ഉരുവിടാം. സിന്ദൂരം ശോഭനം രക്തം സൗഭാഗ്യം സുഖവര്‍ദ്ധനം, ശുഭദം കാമദം ദേവ സിന്ദൂരം പ്രതിഗൃഹ്യതാം എന്ന മന്ത്രം ഈ സമയത്തു ചൊല്ലുന്നത് ഏറെ നല്ലതാണ്.

സിന്ദൂരം അഥവാ കുങ്കുമം നെയ്യിലോ ജാസ്മിന്‍ ഓയലിലോ

സിന്ദൂരം അഥവാ കുങ്കുമം നെയ്യിലോ ജാസ്മിന്‍ ഓയലിലോ

സിന്ദൂരം അഥവാ കുങ്കുമം നെയ്യിലോ ജാസ്മിന്‍ ഓയലിലോ ചാലിച്ച് ഇത് സില്‍വര്‍ അല്ലെങ്കില്‍ സ്വര്‍ണക്കോയിന്‍ ഉപയോഗിച്ച് ഗണേശ ഭഗവാന് ചാര്‍ത്തുന്നത് ഏറെ നല്ലതാണ്. ഇത് പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുമെന്നു മാത്രമല്ല, കരിയര്‍ വളര്‍ച്ച ആഗ്രഹിയ്ക്കുന്നവര്‍ക്ക് നല്ലതുമാണ്.

എരുക്കിന്റെ പൂവ്

എരുക്കിന്റെ പൂവ്

സിന്ദൂരത്തിനു പുറമേ എരുക്കിന്റെ പൂവ് ഗണപതിയെ പ്രസാദിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇത് ഒരാളുടെ ശരീരത്തില്‍ നിന്നും നെഗറ്റീവ് ഊര്‍ജം നീക്കാന്‍ ഏറെ നല്ലതാണ്. എരുക്കിന്‍ പൂ കൊണ്ടു ഭഗവാന് മാല സമര്‍പ്പിയ്ക്കുന്നത് രോഗങ്ങളില്ലാത്ത, ആരോഗ്യകരമായ ജീവിതത്തിന് ഏറെ നല്ലതാണ്.

ശംഖൂതുന്നത്

ശംഖൂതുന്നത്

ഗണപതി പൂജയ്ക്കു ശംഖൂതുന്നത് ഏറെ നല്ലതാണ്. ഇത് ഗണപതിയെ പ്രസാദിപ്പിയ്ക്കാന്‍ ഏറെ ഗുണകരമാണ്. ഗണപതിയുടെ കയ്യിലും ശംഖുണ്ട്.

പഴവും വാഴയിലയുമെല്ലാം

പഴവും വാഴയിലയുമെല്ലാം

പഴവും വാഴയിലയുമെല്ലാം ഗണപതിയ്ക്കു പഥ്യമാണ്. ഗണപതിയുടെ ഇരു വശത്തും വാഴയിലയും ഇലയോടു കൂടിയ വാഴയുമെല്ലാം വ്ച്ച് അലങ്കരിയ്ക്കുന്നതിന് കാരണം ഇതാണ്. പഴവും വിനായക പൂജയ്ക്ക് സ്ഥിരം ഉപയോഗിയ്ക്കുന്ന ഒന്നാണ്.

വെള്ള പൂക്കള്‍

വെള്ള പൂക്കള്‍

വെള്ള പൂക്കള്‍ ഗണപതി ഭഗാവാന് ഏറെ പ്രിയംകരമാണ്. വെള്ളപ്പൂക്കള്‍ കൊണ്ടു ഗണപതി ഭഗവാനെ പൂജിയ്ക്കാം. വെള്ള ചെമ്പരത്തി പോലുള്ളവ ഏറെ നല്ലതാണ്.

കറുകപ്പുല്ലും കറുക മാലയുമെല്ലാം

കറുകപ്പുല്ലും കറുക മാലയുമെല്ലാം

കറുകപ്പുല്ലാണ് ഗണപതി പൂജയ്ക്കു ചേര്‍ന്ന മറ്റൊരു വസ്തു. കറുകപ്പുല്ലും കറുക മാലയുമെല്ലാം ഏറെ വിശിഷ്ടം. ഗണപതി ഹോമത്തിന് ഒഴിച്ചു കൂടാന്‍ കഴിയാത്ത ഒന്നാണ് കറുക.

വീട്ടില്‍ വടക്കു കിഴക്കു മൂലയാണ് ഗണപതിയെ വയ്ക്കാന്‍

വീട്ടില്‍ വടക്കു കിഴക്കു മൂലയാണ് ഗണപതിയെ വയ്ക്കാന്‍

വീട്ടില്‍ വടക്കു കിഴക്കു മൂലയാണ് ഗണപതിയെ വയ്ക്കാന്‍ ഏറെ നല്ലത്.ഇതിനു സാധിയ്ക്കില്ലെങ്കില്‍ പ്രാര്‍ത്ഥിയ്ക്കുമ്പോള്‍ നിങ്ങള്‍ വടക്കോട്ട് അല്ലെങ്കില്‍ കിഴക്കോട്ടു തിരിഞ്ഞു നില്‍ക്കുന്ന രീതിയില്‍ ഗണപതിയെ പ്രതിഷ്ഠിയ്ക്കാം.

വെളുത്ത നിറത്തിലെ ഗണപതി

വെളുത്ത നിറത്തിലെ ഗണപതി

പണവും സന്തോഷവും അഭിവൃദ്ധിയുമാണ് നിങ്ങള്‍ ഉദ്ദേശിയ്ക്കുന്നതെങ്കില്‍ വെളുത്ത നിറത്തിലെ ഗണപതി വിഗ്രഹമോ അതേ നിറത്തിലെ ഫോട്ടോയോ വീട്ടില്‍ സൂക്ഷിയ്ക്കുന്നത് ഏറെ നല്ലതാണ്. ഗണപതിയുടെ പിന്‍ഭാഗം നിങ്ങളുടെ വീടിന്റെ പുറംഭാഗത്തേയ്ക്കു വരത്തക്ക വിധത്തില്‍ പ്രതിഷ്ഠിയ്ക്കുക.

English summary

How To Please Lord Ganesha To Solve Problems Of Your Life

How To Please Lord Ganesha To Solve Problems Of Your Life, Spirituality, Inspiration,
X
Desktop Bottom Promotion