Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
ജാതകത്തില്‍ പിതൃദോഷം രൂപപ്പെടുന്നത് ഈവിധം; തലമുറകള്‍ നിലനില്‍ക്കുന്ന ശാപം
ജാതക ദോഷങ്ങള്‍ പലവിധമുണ്ട്. അത്തരത്തിലൊന്നാണ് പിതൃദോഷം. ഒരു വ്യക്തിയുടെ ജാതകത്തില്‍ പിതൃദോഷം ഉണ്ടായാല്‍ അത് ആ വ്യക്തിക്ക് ജീവിതത്തില്‍ തീരാദുരിതം സമ്മാനിക്കുന്നു. അതിനാല്‍ പിതൃദോഷ നിവാരണം നടത്തേണ്ടത് പ്രധാനമാണ്. ഈ വര്‍ഷം സെപ്റ്റംബര്‍ 10 മുതല്‍ പിതൃപക്ഷത്തിന് തുടക്കമാകും. ജാതകത്തില്‍ പിതൃദോഷം ഉള്ളവര്‍ പിതൃപക്ഷത്തില്‍ പിതൃദോഷ ശാന്തിക്കായി ചില പ്രതിവിധി ചെയ്യണം.
ഒരു വ്യക്തിയുടെ ജാതകത്തില്‍ പിതൃദോഷം ഉണ്ടെങ്കില്‍, അവന്റെ പൂര്‍വ്വികരുടെ ഫോട്ടോ വീടിന്റെ തെക്ക് ദിശയില്‍ വയ്ക്കുക. ദിവസവും അതില്‍ മാല ചാര്‍ത്തി ആരാധിക്കുകയും സ്മരിക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്താല്‍ പൂര്‍വികരുടെ അനുഗ്രഹം ലഭിക്കും, പിതൃദോഷത്തിന്റെ ഫലവും അവസാനിക്കുന്നു. ഒരു വ്യക്തിയുടെ ജാതകത്തില്‍ പിതൃദോഷം രൂപപ്പെടുന്നത് എങ്ങനെയെന്നും അത് നീക്കാനുള്ള വഴികള്‍ എന്തൊക്കെയാണെന്നും നിങ്ങള്‍ക്ക് ഈ ലേഖനത്തില്‍ വായിച്ചറിയാം.

എന്താണ് പിതൃദോഷം
ഒരു വ്യക്തിയുടെ ജാതകത്തിലെ 9ാം വീട് മാതാപിതാക്കള്‍, പൂര്‍വ്വികര്‍, വിധി, സമ്പത്ത് എന്നിവയെ പ്രതിനിധീകരിക്കുന്നു. ഈ വീട്ടിലെ സൂര്യന്റെയും രാഹുവിന്റെയും സംയോജനവും മറ്റ് ജ്യോതിഷ സംയോഗങ്ങളും പിതൃദോഷത്തെ സൂചിപ്പിക്കുന്നു. പിതൃദോഷം എന്നത് അടിസ്ഥാനപരമായി നിങ്ങളുടെ പൂര്വ്വപിതാമഹരുടെ ദോഷ പ്രവൃത്തികളുടെ ഫലമാണ്. ഇത് ജാതകത്തില്‍ അനാവശ്യമായ പ്രതികൂല ജ്യോതിഷ വിന്യാസങ്ങളെ പ്രതിഫലിപ്പിക്കുന്നു. ഒരു വ്യക്തിയുടെ പൂര്‍വ്വികര്‍ തെറ്റ് ചെയ്യുമ്പോള്‍ അവരുടെ ജാതകത്തില്‍ പിതൃദോഷം ഉണ്ടാകുന്നു.

പിതൃദോഷത്തിന് കാരണം
ജാതകത്തില്‍ പിതൃദോഷം ഉണ്ടാകാനുള്ള പല കാരണങ്ങളും പുരാണ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
* പൂര്‍വ്വികരുടെ ശരിയായ ശവസംസ്കാരവും ശ്രാദ്ധവും നടത്താതിരുന്നാല്‍.
* ഏതെങ്കിലും പാമ്പിനെ കൊല്ലുകയാണെങ്കില്‍
* പൂര്‍വികരെ മറക്കുകയോ അപമാനിക്കുകയോ ചെയ്താല്‍
* പൂര്വ്വപിതാക്കന്മാരുടെ ശാപം അല്ലെങ്കില്‍ ഒരാളുടെ പൂര്‍വ്വികരുടെ മോശം കര്‍മ്മങ്ങളുടെ ഫലം.
* നിങ്ങളുടെ പ്രവൃത്തികള്‍ ദോഷകരമായി ബാധിച്ചവരില്‍ നിന്നുള്ള ശാപത്തിന്റെ അനന്തരഫലം.
* ഒരു വ്യക്തിയുടെ അജ്ഞതയും അശ്രദ്ധയും കാരണം അവരുടെ മാതാപിതാക്കള്‍ക്കോ പ്രായമായ വ്യക്തിക്കോ സംഭവിക്കുന്നത്.

ജാതകത്തില്‍ പിതൃദോഷം രൂപപ്പെടുന്നത് എങ്ങനെ
ജ്യോതിഷപ്രകാരം, സൂര്യന്റെയും രാഹുവിന്റെയും സംയോജനം ഉണ്ടാകുമ്പോള്‍ പിതൃദോഷയോഗം രൂപപ്പെടുന്നുവെന്ന് പറയപ്പെടുന്നു. ഇതുകൂടാതെ, ജാതകത്തില്‍ രാഹുവിന്റെ ദര്‍ശനവുമായി സൂര്യന് ബന്ധപ്പെട്ടാലും അത് പിതൃദോഷമായി കണക്കാക്കപ്പെടുന്നു. വ്യക്തിയുടെ ജാതകത്തില്‍ സൂര്യനും രാഹുവും ഏത് വീട്ടില്‍ ഇരിക്കുന്നുവോ ആ വീട്ടിലെ എല്ലാ ഫലങ്ങളും നശിക്കും. ജ്യോതിഷ പ്രകാരം, എല്ലാ ദുഃഖങ്ങളും ഒരുമിച്ചു നല്കാന് കഴിവുള്ള ഒരു വ്യക്തിയുടെ ജാതകത്തിലെ ദോഷമാണ് പിതൃ ദോഷം. ജാതകത്തിലെ പിതൃദോഷം പരിഹരിച്ചില്ലെങ്കില്‍ അത് തലമുറകളോളം നിലനില്ക്കുന്നു.

പിതൃ ദോഷത്തിന്റെ ഫലങ്ങള്‍
ഒരാളുടെ ജാതകത്തില്‍ പിതൃദോഷത്തിന്റെ ആധിപത്യം അയാളുടെ നിലനില്‍പ്പിന് തന്നെ ചില ബുദ്ധിമുട്ടുകള്‍ക്ക് കാരണമായേക്കാം. അത് ഒരാളുടെ ജീവിതത്തിലുടനീളം കഷ്ടതകള്‍ സൃഷ്ടിക്കുന്നു. മാനസിക ദീര്‍ഘവീക്ഷണത്തിന്റെയും സാമ്പത്തിക സ്രോതസ്സുകളുടെയും അഭാവം വന്നേക്കാം. സാമ്പത്തിക നഷ്ടങ്ങള്‍, ഗാര്‍ഹിക പ്രശ്നങ്ങള്‍, സന്താനങ്ങളില്ലായ്മ, തൊഴില്‍ മേഖലയില്‍ വെല്ലുവിളികള്‍ എന്നിവയെല്ലാം ഉദാഹരണങ്ങളാണ്. പിതൃദോഷം ഒരു വ്യക്തിക്ക് ജീവിതത്തിന്റെ മിക്കവാറും എല്ലാ മേഖലകളിലും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഒരാളുടെ ജാതകത്തില്‍ പിതൃദോഷം ഉണ്ടെങ്കില്‍, അവര്‍ക്ക് ഉചിതമായ സമയത്ത് കല്യാണം നടന്നില്ലെന്ന് വരാം. പിതൃദോഷം കുട്ടികള്‍ക്ക് നാഡീസംബന്ധമായ അല്ലെങ്കില്‍ ശാരീരിക വൈകല്യങ്ങള്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകും. പിതൃദോഷത്താല്‍ സന്തോഷകരമായ ദാമ്പത്യബന്ധം അസാധ്യമാകുന്നു. പിതൃദോഷം മൂലം ആത്മഹത്യകള്‍, കൊലപാതകങ്ങള്‍, കുടുംബ ദുരന്തങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ സംഭവിക്കും. വീട്ടില്‍ ദീര്‍ഘകാലമായി ഏതെങ്കിലും മംഗള കര്‍മ്മങ്ങള്‍ നടക്കാത്തത് പിതൃദോഷം കാരണമാകാം.

പിതൃദോഷ പരിഹാരം
പുരാണ ഗ്രന്ഥങ്ങള്‍ അനുസരിച്ച് മരിച്ചുപോയ പൂര്‍വ്വികരെ തൃപ്തിപ്പെടുത്തുന്നതിലൂടെ, സന്തോഷകരവും സമാധാനപരവുമായ ലൗകിക ജീവിതം ഒരാള്‍ക്ക് ലഭിക്കും.
* നിങ്ങളുടെ പൂര്‍വികരുടെ ശ്രാദ്ധ അനുഷ്ഠാനങ്ങള്‍ നടത്താന്‍ ഒരിക്കലും മറക്കരുത്.
* തിങ്കളാഴ്ചകളില്‍ ശിവലിംഗത്തിനും വാഴക്കുലകള്‍ക്കും വെള്ളം നല്‍കുക.
* പിതൃപക്ഷ സമയത്ത് ദരിദ്രര്‍ക്കും യാചകര്‍ക്കും മൃഗങ്ങള്‍ക്കും ഭക്ഷണം നല്‍കുക.
* ബ്രാഹ്മണ ഭോജനം നടത്തുകയും ബ്രാഹ്മണര്‍ക്ക് ദക്ഷിണ നല്‍കുകയും ചെയ്യുക.
* അമാവാസിയില്‍ ബ്രാഹ്മണര്‍ക്കും പ്രായമായവര്‍ക്കും ഭക്ഷണം നല്‍കുക.
* ബലിതര്‍പ്പണം നടത്തുക.

പിതൃദോഷം കാരണം വിവാഹം മുടങ്ങിയാലുള്ള പരിഹാരങ്ങള്‍
* പിതൃദോഷം ഉള്ളവരാണെങ്കില്‍ പഞ്ചമി, അമാവാസി, പൂനം, അഷ്ടമി ദിവസങ്ങളില്‍ ദാനം ചെയ്യുന്നത് വിവാഹ തടസങ്ങള്‍ നീക്കും
* 11 ദിവസം തുടര്‍ച്ചയായി പശുവിനും കാക്കയ്ക്കും ഭക്ഷണം നല്‍കുക
* ചൊവ്വ, ശനി ദിവസങ്ങളില്‍ വ്രതം അനുഷ്ഠിക്കുന്നത് പിതൃദോഷത്തിന് പരിഹാരമായി പ്രവര്‍ത്തിക്കും.
* 'ഓം ശ്രീം സര്‍വ പിതൃദോഷ നിവാരണയ ക്ലേശം ഹാന്‍ ഹാന്‍ സുഖ് ശാന്തിം ഡല്‍ഹി ഫട് സ്വാഹാ' എന്ന് ജപിക്കുന്നത് പിതൃദോഷം അനുഭവിക്കുന്ന ഒരാള്‍ക്ക് വിവാഹ തടസം നീക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
