For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌കന്ദഷഷ്ഠി അനുഷ്ഠിക്കൂ, ദുരിത നിവാരണത്തിന്

|

സുബ്രഹ്മണ്യ സ്വാമിക്ക് ഏറ്റവും അധികം പ്രധാനപ്പെട്ട വ്രതങ്ങളില്‍ ഒന്നാണ് സ്‌കന്ദഷഷ്ഠി. ശ്രീമുരുകനെ പ്രീതിപ്പെടുത്തുന്നതിനായാണ് സ്‌കന്ദഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നത്. തുലാമാസത്തിലെ ശുക്ലപക്ഷ നാളിലാണ് സ്‌കന്ദഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നത്. എന്നാല്‍ എങ്ങനെ സ്‌കന്ദഷഷ്ഠി വ്രതം എടുക്കണം എന്നത് ആര്‍ക്കും അറിയില്ല. അതിനു വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം. എങ്ങനെ വ്രത ശുദ്ധിയോടെ വ്രതം എടുക്കാം എന്നതിനെക്കുറിച്ചും പലര്‍ക്കും ധാരണയില്ല. വ്രതങ്ങളില്‍ ഏറ്റവും ഉത്തമമാണ് സ്‌കന്ദ ഷഷ്ഠി വ്രതം. ഇതിലും മഹത്തരമായ മറ്റൊരു വ്രതം ഇല്ലെന്ന് തന്നെ പറയാം.

Most read: ശിവ പ്രീതിക്കും ആഗ്രഹസാഫല്യത്തിനും പ്രദോഷ വ്രതംMost read: ശിവ പ്രീതിക്കും ആഗ്രഹസാഫല്യത്തിനും പ്രദോഷ വ്രതം

ഒരു സ്‌കന്ദ ഷഷ്ഠി വ്രതം അനുഷ്ഠിച്ചാല്‍ അത് ഒരു കൊല്ലം ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നതിന് തുല്യമാണ് എന്നാണ് പറയുന്നത്. അതിനായി സുബ്രഹ്മണ്യ ഭഗവാനെ എങ്ങനെ പ്രാര്‍ത്ഥിക്കണം എന്നത് നോക്കാം. കുടുംബ ഐശ്വര്യത്തിനും സന്താന സൗഭാഗ്യത്തിനും സാമ്പത്തിക നേട്ടത്തിനും എല്ലാം സ്‌കന്ദഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നത് നല്ലതാണ്. ചൊവ്വാ ദോഷത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് സ്‌കന്ദഷഷ്ഠി വ്രതം. ഇതിന് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

ചൊവ്വാദോഷക്കാര്‍

ചൊവ്വാദോഷക്കാര്‍

ജാതകത്തില്‍ ചൊവ്വാ ദോഷം അനുഭവിക്കുന്നവരാണ് സ്‌കന്ദഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നത്. ദശാകാലത്ത് ദോഷം കുറക്കുന്നതിന് വേണ്ടിയാണ് ഇത് അനുഷ്ഠിക്കുന്നത്. ഇത്തരക്കാര്‍ സ്‌കന്ദ ഷഷ്ഠി വ്രതം അനുഷ്ടിക്കുന്നത് നല്ലതാണ്.

വ്യാധികള്‍ ഇല്ലാതാക്കാന്‍

വ്യാധികള്‍ ഇല്ലാതാക്കാന്‍

സ്‌കന്ദഷഷ്ഠി വ്രതാനുഷ്ഠനത്തിലൂടെ നീച, ഭൂത പ്രേത ബാധകളും വ്യാധികളും ഇല്ലാതാക്കാന്‍ വ്രതത്തിലൂടെ സഹായിക്കുന്നു. ഭര്‍തൃദുഖത്തിന് അറുതി വരുത്തുന്നതിന് സ്‌കന്ദഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നത് നല്ലതാണ്. മാത്രമല്ല സന്താനലബ്ധിക്ക് ഏറ്റവും നല്ലതാണ് വ്രതം.

വ്രതാനുഷ്ഠാനം

വ്രതാനുഷ്ഠാനം

സൂര്യോദയത്തിന് മുന്നേ കുളിഞ്ഞ് വിളക്ക് കൊളുത്തി പ്രാര്‍ത്ഥിച്ച് സുബ്രഹ്മണ്യഗായത്രി ചൊല്ലണം. ഇതിനു ശേഷം അരിയാഹാരം ഒരു നേരം മാത്രമേ കഴിക്കാന്‍ പാടുകയുള്ളൂ. ദിവസം മുഴുവന്‍ സുബ്രഹ്മണ്യ മന്ത്രം ചൊല്ലണം.

ഷഷ്ഠിദിവസം

ഷഷ്ഠിദിവസം

ഷഷ്ഠിദിവസവും രാവിലെ എഴുന്നേറ്റ് കുളിച്ച് പൂജ ചെയ്ത്, ഉപവാസം അനുഷ്ഠിക്കണം. ഭഗവാന്റെ പ്രസാദമായ നിവേദ്യം വൈകുന്നേരം കഴിക്കണം. അടുത്ത ദിവസം രാവിലെ എഴുന്നേറ്റ് പാരണ വീട്ടി വ്രതം അവസാനിപ്പിക്കാം. പുത്ര ദുഖം അനുഭവിക്കുന്നവര്‍ക്കും ഏറ്റവും അനുയോജ്യമായ വ്രതമാണ് സ്‌കന്ദ ഷഷ്ഠി വ്രതം.

ഷഷ്ഠി വ്രതം എടുക്കുമ്പോള്‍

ഷഷ്ഠി വ്രതം എടുക്കുമ്പോള്‍

ആറ് സ്‌കന്ദ ഷഷ്ഠി വ്രതം എടുക്കുന്നത് നല്ലതാണ്. ആറ് തവണ തുടര്‍ച്ചയായി എടുത്ത് അവസാനിപ്പിച്ച് സുബ്രഹ്മമണ്യനെ പ്രാര്‍ത്ഥിച്ചാല്‍ ഒരു കൊല്ലത്തെ ഷഷ്ഠി വ്രതത്തിന് തുല്യമാണ്. ഇത് പല വിധത്തിലുള്ള പ്രതിസന്ധികളും പ്രശ്‌നങ്ങളും എല്ലാം ജീവിതത്തില്‍ നിന്ന് അകറ്റി ദുരിതത്തിന് അറുതി വരുത്തുന്നു.

സൂര്യോദയത്തിന് ശേഷം

സൂര്യോദയത്തിന് ശേഷം

സൂര്യോദയത്തിന് ശേഷമുള്ള ആറ് നാഴിക ഷഷ്ഠി വരുന്ന വ്രതമാണ് അനുഷ്ഠിക്കേണ്ടത്. വെളുത്ത പക്ഷത്തിലെ പഞ്ചമി ദിവസം ഒരു നേരം മാത്രം ആഹാരം കഴിച്ച് മുരുക ഭഗവാനെ പ്രാര്‍ത്ഥിച്ച് കഴിയണം. സുബ്രഹ്മണ്യ നാമം ജപിച്ച് ദിവസം മുഴുവന്‍ കഴിയണം. ഉദ്ദിഷ്ഠ കാര്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഷഷ്ഠി വ്രതം എന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary

how to observe skanda sashti vrat

How to observe skanda sashti vrat, read on to know more about it.
Story first published: Tuesday, November 13, 2018, 16:32 [IST]
X
Desktop Bottom Promotion