Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
ലക്ഷ്മണന്റെ മരണത്തിനു കാരണം രാമനോ?
രാമായണ കഥയില്‍ ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി നിലനില്‍ക്കുന്നതാണ് രാമന്റേയും ലക്ഷ്മണന്റേയും മരണം. രാമായണത്തിലെ പ്രധാന കഥാപാത്രമായ രാമന്റെ മരണം ഇന്നും ഒരു പദപ്രശ്നം പോലെ നമ്മുടെ മനസ്സില്‍ നില്‍ക്കുന്നുണ്ട്. എന്നാല്‍ രാമ സഹോദരനായ ലക്ഷ്മണന്റെ മരണത്തിനു കാരണവും രാമന് തന്നെയോ?
ഒരു പക്ഷേ സരയൂ നദിയ്ക്ക് പറയാന്‍ കഴിഞ്ഞേക്കും രാമന്റേയും ലക്ഷ്മണന്റേയും തിരോധാനത്തിന്റെ നിഗൂഡതകളെപ്പറ്റി. രാമായണത്തിലെ അറിയപ്പെടാത്ത അല്ലെങ്കില്‍ നിശബ്ദമായ ഏടാണ് ഉത്തരാഖണ്ഡം. ക്ഷേത്രത്തില്‍ പ്രദക്ഷിണം വെയ്ക്കുന്നതെന്തിന്?
നിരവധി സിനിമകളും പുസ്തകങ്ങളും രാമായണത്തെക്കുറിച്ചുണ്ടായെങ്കിലും ലക്ഷ്മണന്റെ മരണത്തെക്കുറിച്ച് കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ല. എന്നാല്‍ രാമനെങ്ങനെ ലക്ഷ്മണന്റെ മരണത്തിനു കാരണമായി എന്നു നോക്കാം.

ലവകുശന്മാരുടെ തിരിച്ചു വരവ്
സീതാദേവിയുടെ വിയോഗത്തോടെയാണ് രാമന് തന്റെ പുത്രന്മാരായ ലവകുശന്മാരെ തിരിച്ചു കിട്ടിയത്. ഇതോടെ തന്റെ അവതാരോദ്ദേശം പൂര്‍ത്തിയാക്കാന്‍ സമയമായെന്ന് ശ്രീരാമന് തീരുമാനിച്ചു.

രാമായണത്തിലെ കാലന്
രാമായണത്തില്‍ നിരവധി സ്ഥലങ്ങളില്‍ കാലനെ പറ്റി പറയുന്നുണ്ട്. ആകാംഷയുണര്‍ത്തുന്ന അവിചാരിതമയാ സന്ദര്‍ഭങ്ങളിലാണ് കാലന്റെ കടന്നു വരവെന്നതും പ്രത്യേകതയാണ്.

മഹര്‍ഷി കുമാരനായി കാലന്
രാമായണത്തില്‍ ശ്രീരാമന്റെ ഇഹലോകവാസത്തിന് പരിസമാപ്തി കുറിയ്ക്കാനാണ് കാലന് എത്തുന്നത്. മുനി കുമാരനായി വേഷം മാറി കാലന് അയോദ്ധ്യയിലെത്തി.

കാലന്റെ നിബന്ധന
ശ്രീരാമ ദേവനുമായി പല കാര്യങ്ങളും സംസാരിക്കാനുണ്ടെന്നും അതുകൊണ്ട് തന്നെ ആരും ആ സമയം തങ്ങളിരുവരേയും ശല്യം ചെയ്യരുതെന്നും അദ്ദേഹം നിബന്ധന വെച്ചും. ഇതനുസരിച്ച് ലക്ഷ്മണനെ ശ്രീരാമന് കാവലിനായി വാതിലിനു പുറത്ത് നിര്‍ത്തുകയും ചെയ്തു. മാത്രമല്ല ആര് ആ സമയം തങ്ങളെ ശല്യം ചെയ്യുന്നുവോ അവരെ കൊന്നു കളയാനും ആജ്ഞ നല്കി.

ദുര്‍വ്വാസാവിന്റെ വരവ്
ഈ സമയമാണ് മഹര്‍ഷി ദുര്‍വ്വാസാവ് ശ്രീരാമനെ കാണാനായി അയോദ്ധ്യയിലെത്തുന്നത്. എന്നാല്‍ വാതില്ക്കല് ലക്ഷ്മണന് ഇദ്ദേഹത്തെ തടഞ്ഞു. എന്നാല്‍ ദുര്‍വ്വാസാവിന്റെ ശാപം സഹിക്കാന്‍ ത്രാണിയില്ലാത്തതിനാല്‍ രാമനോട് ചോദിക്കാനായി ലക്ഷ്മണന് രാമനടുത്തേക്ക് ചെന്നു

ചെന്നത് മറ്റൊരു ദുരന്തത്തിലേക്ക്
നിബന്ധന ലംഘിച്ച് കടന്നു ചെന്ന ലക്ഷ്മണന് രാമന് കാലന്റെ നിര്‍ദ്ദേശപ്രകാരം മരണ ശിക്ഷ വിധിയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ലക്ഷ്മണന് സരയൂ നദിയില്‍ ചാടി മരിച്ചു. രാമനും അതേ കയത്തില്‍ തന്നെ ചാടി ആത്മാഹൂതി ചെയ്തു.



Click it and Unblock the Notifications
