Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഇന്നത്തെ (നവംബര്‍5)വ്യാഴമാറ്റം: രാശിഫലം ഇങ്ങനെ
ഇന്നത്തെ (നവംബര്‍5)വ്യാഴമാറ്റം: രാശിഫലം ഇങ്ങനെ
2019 നവംബര്‍ 5, അതായത് ഇന്ന് ജ്യോതിഷ പ്രകാരം വലിയ മാറ്റം സംഭവിയ്ക്കുന്ന ദിവസമാണ്. വ്യാഴ മാറ്റം എന്നു പറയാം. വ്യാഴം അഥവാ ഗുരു വൃശ്ചിക രാശിയില്‍ നിന്നും സ്വക്ഷേത്രമായ ധനുവിലേയ്ക്കു കടക്കുന്നു.
ഈ മാറ്റം രാശിക്കാരേയും രാശി പ്രകാരം വരുന്ന നക്ഷത്രക്കാരേയും സ്വാധീനിയ്ക്കുന്നുണ്ട്. ഏതു വിധത്തിലാണ് രാശിയേ ഇതു സ്വാധീനിയ്ക്കുന്നതെന്നും ഇതിനുള്ള പരിഹാരത്തെയും കുറിച്ചറിയൂ.

മേടം രാശി
മേടം രാശിയില്‍ പെട്ടവര്‍ക്ക് ഇതു വരെയുള്ള പ്രശ്നങ്ങള്‍ നീങ്ങുന്ന സമയമാണ്. കരിയര്‍ സംബന്ധമായും ധന സംബന്ധമായും നേട്ടമുണ്ടാകും. ഏപ്രില്‍, മെയ് അത്ര നല്ല സമയമല്ല. വിഷ്ണു ഭഗവാനെ പ്രാര്‍ത്ഥിയ്ക്കുക. തുളിസീമാല വഴിപാടു കഴിപ്പിയ്ക്കുക.

ഇടവം രാശി
ഇടവം രാശിയില്‍ പെട്ടവര്‍ക്ക് വ്യാഴമാറ്റം വെല്ലുവിളികളുണ്ടാക്കും. രോഗങ്ങള്‍ക്കു സാധ്യത കാണുന്നു. നിയമ സംബന്ധമായ പ്രശ്നങ്ങള്‍ക്കും സാധ്യതയുണ്ട്. പുരുഷസൂക്ത പുഷ്പാഞ്ജലി നടത്താം. നാരായണീയം വായിക്കാം. വിഷ്ണു ഭഗവാനെ ഭജിയ്ക്കുക.

മിഥുന രാശി
മിഥുന രാശിയില്‍ പെട്ടവര്‍ക്ക് വ്യാഴ മാറ്റം അനുകൂല ഫലമാണ് നല്‍കുന്നത്. സാമ്പത്തികമായി നല്ല ഫലമാണ് പറയുന്നത്. ജോലിയില്‍ ഉയര്‍ച്ചയുണ്ടാകും. ഭാഗ്യസൂക്ത പുഷ്പാഞ്ജലി നല്ലതാണ്.

കര്‍ക്കിടക രാശി
കര്‍ക്കിടക രാശിയില്‍ പെട്ടവര്ക്ക വ്യാഴ മാറ്റം നല്ല ഫലമല്ല, നല്‍കുന്നത്. ജോലി അടുത്ത ഒരു വര്‍ഷത്തേയ്ക്കു മാറാന്‍ ശ്രമിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്. ധന സംബന്ധമായ നിക്ഷേപം, കടം കൊടുക്കല്‍ എന്നിവയെല്ലാം ശ്രദ്ധയോടെ വേണം. വിഷ്ണു സഹസ്ര നാമം ജപിയ്ക്കാം. വിഷ്ണു ക്ഷേത്രത്തില്‍ പിറന്ന നാളില്‍ താമരപ്പൂമാല വഴിപാടും നല്ലതാണ്.

ചിങ്ങം രാശി
ചിങ്ങം രാശിയില്‍ പെട്ടവര്‍ക്ക് വ്യാഴ മാറ്റം ഗുണഫലങ്ങളാണ് നല്‍കുക. അംഗീകാരവും പ്രശസ്തിയും തേടി വരും. ബന്ധുക്കളും സുഹൃത്തുക്കളുമായുണ്ടായിരുന്ന പ്രശ്നങ്ങള്‍ രമ്യമായി പരിഹരിയ്ക്കും. കുടുംബജീവിതവും മെച്ചപ്പെടും. ഭാഗ്യസൂക്ത പുഷ്പാഞ്ജലി നല്ലതാണ്.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ധനസംബന്ധമായ പ്രശ്നങ്ങളില്‍ നിന്നും രക്ഷപ്പെടുവാന്‍ സാധിയ്ക്കും. ജോലി സംബന്ധമായി നേട്ടങ്ങളുണ്ടാകും. മാനസിക സുഖം കുറയും. വഴക്കുകള്‍ക്കു സാധ്യതയുണ്ട്. ഓം ഭഗവതേ വാസുദേവായ എന്ന മന്ത്രം ഉച്ചരിയ്ക്കുന്നതും വിഷ്ണു ക്ഷേത്ര ദര്‍ശനവും ഗുണം ചെയ്യും.

തുലാം രാശി
തുലാം രാശിയ്ക്ക് വ്യാഴമാറ്റം വെല്ലുവിളികള്‍ നിറഞ്ഞ ഒന്നാകും. വിശ്വസ്തര്‍ പോലും ചതിയ്ക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തിക നഷ്ടം, ഭാഗ്യക്കേട് എന്നിവയെല്ലാം കൂടെയുണ്ടാകും. വിഷ്ണുക്ഷേത്രത്തില്‍ തുളസീമാല, ജന്മനക്ഷത്രത്തില് പാല്പായസം വഴിപാടുകള്‍ നല്ലതാണ്.

വൃശ്ചിക രാശി
വൃശ്ചിക രാശിയ്ക്ക് വ്യാഴമാറ്റം ഏറെ അനുകൂലമായ കാലഘട്ടമാണെന്നു വേണം, പറയുവാന്‍. ജോലിയും സ്ഥാനമാനങ്ങളും ധനവുമെല്ലാം ഫലമായി പറയാം. ജീവിതത്തില്‍ സന്തോഷവും സമാധാനവുമെല്ലാമുണ്ടാകും. അപ്രതീക്ഷിതമായ സഹായങ്ങള്‍ ലഭിയ്ക്കും. വിഷ്ണുക്ഷേത്ര ദര്‍ശനം നല്ലതാണ്.

ധനു രാശി
ധനു രാശിയ്ക്ക് വ്യാഴമാറ്റം ധന സംബന്ധമായ കാര്യങ്ങള്‍ക്ക് മോശമായി പറയുന്നു. ധന സംബന്ധമായ ഇടപാടുകള്‍ ശ്രദ്ധയോടെ വേണം. ജോലി മാറ്റം ഈ രാശിയ്ക്കു ഫലമായി പറയുന്നു. ബന്ധു ജനങ്ങളുടമായി കലഹിയ്ക്കേണ്ട സാഹചര്യങ്ങളുണ്ടാകും. വിഷ്ണു ക്ഷേത്രത്തില്‍ പുരുഷ സൂക്ത പുഷ്പാഞ്ജലി, താമര മാല, തുളസി മാല എന്നിവ ഗുണം നല്‍കും.

മകര രാശി
മകര രാശിയ്ക്ക് വ്യാഴ മാറ്റം അനുകൂല ഫലമല്ല, പറയുന്നത്. സാമ്പത്തികമായി മോശം ഫലമാണ് പറയുന്നത്. ദീര്‍ഘയാത്രകള്‍ക്കും അപ്രതീക്ഷിതമായ തിരിച്ചടികള്‍ക്കും സാധ്യത പറയുന്നു. ജോലി മാറാന്‍ അനുകൂല സമയമല്ല. വിഷ്ണു ക്ഷേത്രദര്‍ശനം, ഭാഗ്യസൂക്തം, തുളസിമാല എന്നിവ നല്ല ഫലം നല്‍കും.

കുംഭ രാശി
കുംഭ രാശിയ്ക്ക് നല്ല സമയമാണ് വ്യാഴ മാറ്റം പറയുന്നത്. സാമ്പത്തികമായി മെച്ചമുണ്ടാകും. ജോലിയിലും നല്ല മാറ്റങ്ങള്‍ക്കു സാധ്യത. വിചാരിച്ചിരുന്ന കാര്യങ്ങള്‍ സാധിയ്ക്കും. വാഹനം മാറി വാങ്ങാന്‍ യോഗം കാണുന്നു. വിഷ്ണു ക്ഷേത്ര ദര്‍ശനം നല്ലതാണ്.

മീനം രാശി
മീനം രാശിയ്ക്ക് വ്യാഴമാറ്റം വെല്ലുവിളികള്‍ കൊണ്ടു വരും. നിക്ഷേപങ്ങള്‍ സൂക്ഷിച്ചു നടത്തുക. ഭാഗ്യം കുറഞ്ഞ സമയമാണ്. തൊഴില്‍ സംബന്ധമായും നല്ല ഫലമല്ല, പറയുന്നത്. ജന്മനാളില് ഭാഗ്യസൂക്തം, പാല്‍പ്പായസം എന്നിവ ഗുണം നല്‍കും.



Click it and Unblock the Notifications
