Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
പിതൃക്കള്‍ കോപത്തിലാണോ എന്നറിയാം
പിതൃദോഷം പലപ്പോഴും പലവിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാവും. അവ എങ്ങനെ തിരിച്ചറിയാം എന്ന് നോക്കാം.
മരിച്ചു പോയ കാരണവന്മാരുടെ മോക്ഷത്തിനും അവരുടെ അനുഗ്രഹത്തിനുമായി ബലിയിടുക എന്ന വിശ്വാസം നമുക്കിടയില്‍ ഉണ്ട്. എന്നാല്‍ ഇവര്‍ക്ക് മോക്ഷപ്രാപ്രതി ലഭിച്ചോ എന്ന് എങ്ങനെ അറിയാം? പലപ്പോഴും എത്രയൊക്കെ വഴിപാടും പൂജയും ചെയ്തിട്ടും പല പ്രാര്‍ത്ഥനകളും വിഫലമാകും. പാപഫലമനുസരിച്ച് വരും ജന്മത്തിലെ ജനനം ഇങ്ങനെ
ഇതില്‍ നിന്നെല്ലാം അതിന്റെ കാരണം പിതൃദോഷമാണെന്ന് പല അനുഭവങ്ങളില്‍ നിന്നും മനസ്സിലാകും. പിതൃദോഷമാണ് നിങ്ങളുടെ കുടുംബത്തിനെങ്കില് അതെങ്ങനെ മനസ്സിലാക്കാം എന്ന് നോക്കാം. image courtesy

സന്താനസൗഭാഗ്യം
വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും കുട്ടികളുണ്ടാവാതിരിയ്ക്കുന്നത് പലപ്പോഴും പിതൃദോഷത്തിന്റെ ഫലമാണ്. ഇതിനനുസൃതമായ പരിഹാര കര്‍മ്മങ്ങള്‍ ചെയ്യുകയാണ് ചെയ്യേണ്ടത്.

എപ്പോഴും രോഗങ്ങള്‍
കുടുംബത്തില്‍ എപ്പോഴും രോഗങ്ങള്‍ പിടിപെടുന്നതും ചികിത്സയില്‍ നിന്ന് മുക്തി ലഭിയ്ക്കാത്തതും എല്ലാം പിതൃദോഷം മൂലമായിരിക്കും.

കുടുംബത്തില്‍ വഴക്ക്
കുടുംബത്തില്‍ എപ്പോഴും കലഹത്തിനു സമാനമായ അവസ്ഥ നിലനില്ക്കുക. അതിന് പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും ഇല്ലാത്തതും ശ്രദ്ധേയം.

വിവാഹം നീണ്ടു പോകുക
വിവാഹത്തിന് സമയമായെങ്കിലും എത്രയൊക്കെ ശ്രമിച്ചിട്ടും വിവാഹം നടക്കാതിരിയ്ക്കുക.

സാമ്പത്തികാവസ്ഥ താളം തെറ്റുക
എന്തെങ്കിലും കാരണം കൊണ്ട് സാമ്പത്തികാവസ്ഥ താളം തെറ്റുന്നത്. പ്രത്യേകിച്ച് കുടുംബത്തിന് യാതൊരു വിധത്തിലുള്ള ഗുണങ്ങള്‍ ഉണ്ടാവാതിരിയ്ക്കുക.

പ്രാര്‍ത്ഥന വിഫലം
എത്രയൊക്കെ പ്രാര്‍ത്ഥിച്ചിട്ടും വഴിപാട് കഴിച്ചിട്ടും യാതൊരു ഫലവും ഇല്ലാതിരിയ്ക്കുന്നതും പിതൃദോഷം കൊണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

പുരോഗതി ഇല്ലാതിരിയ്ക്കുക
എന്ത് കാര്യം ചെയ്യുമ്പോഴും പുരോഗതി ഇല്ലാതിരിക്കുന്നതും ഇത്തരം ദോഷങ്ങള്‍ കൊണ്ടു തന്നെയായിരിക്കും പലപ്പോഴും.



Click it and Unblock the Notifications
