Latest Updates
-
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം!
ശ്രീരാമന് അവസാനം എന്തു സംഭവിച്ചു?
പുരാണങ്ങളിലെ കഥാപാത്രങ്ങളില്‍ ആദര്‍ശപുരുഷനായി വാഴ്ത്തപ്പെടുന്നയാളാണ് ശ്രീരാമന്. ധര്‍മം കാക്കാന്‍ അഗ്നിശുദ്ധി വരുത്തിയ സീതാദേവിയെപ്പോലും ഉപേക്ഷിയ്ക്കാന്‍ തയ്യാറായ കഥാപാത്രം.
ഭഗവാന് വിഷ്ണുവിന്റെ ഒരു അവതാരമായാണ് ശ്രീരാമനെ കാണുന്നത്. ശ്രീരാമന്റെ മരണത്തെക്കുറിച്ചും പല ഐതിഹ്യങ്ങളുമുണ്ട്.
ധര്‍മസംസ്ഥാപനത്തിനായി 11,000 വര്‍ഷം ശ്രീരാമന് രാജ്യം ഭരിച്ചുവെന്നാണ് പത്മപുരാണത്തില്‍ പറയുന്നത്. ഇതിനു ശേഷം മക്കളായ ലവ-കുശന്മാരാണ് നാടു ഭരിച്ചത്.

ശ്രീരാമന്റെ അവസാനത്തെക്കുറിച്ച് ശ്രീരാമന്റെ മരണത്തെക്കുറിച്ച് പത്മപുരാണം പറയുന്നതെന്താണെന്നറിയൂ, ഒരിക്കല്‍ ഒരു സന്ന്യാസി വന്ന് രാമനോട് സംസാരിയ്ക്കണമെന്നു പറഞ്ഞു. ഇതനുസരിച്ച് രാമന് സന്ന്യാസിയോടൊപ്പം ഒരു മുറിയില്‍ പ്രവേശിച്ചും. സഹോദരനായ ലക്ഷ്ണനോട് മുറിയിലേയ്ക്ക് ആരെയും കടത്തി വിടരുതെന്നും പറഞ്ഞു.
സന്ന്യാസിയുടെ വേഷം ധരിച്ചെത്തിയത് കാലമായിരുന്നു. രാമന്റെ ആഗമനോദ്ദേശ്യം പൂര്‍ത്തിയായതായും വിഷ്ണുവിന്റെ അവതാരമാണ് രാമനെന്നും വൈകുണ്ഠത്തിലേയ്ക്കു തിരിച്ചു പോകാറായതായും സന്ന്യാസിയായെത്തിയ കാലം രാമനെ അറിയിച്ചു.
ഇതേ സമയത്താണ് ദുര്‍വാസാവ് മഹര്‍ഷി മുറിയ്ക്കു പുറത്തെത്തി രാമനെ കാണണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ലക്ഷ്ണന്‍ ഇത് ആദ്യം അനുവദിച്ചില്ല. കോപം പൂണ്ട ദുര്‍വാസാവ് ശപിയ്ക്കെമെന്നു പറഞ്ഞതിനാല്‍ ലക്ഷ്ണന്‍ ചിന്താക്കുഴപ്പത്തിലായി.
പെട്ടെന്നാണ് തനിക്കും ഭൂമിയില്‍ നിന്നും വിട വാങ്ങാനുള്ള സമയമായെന്ന് ലക്ഷ്ണന്‍ തിരിച്ചറിഞ്ഞത്. ഇതോടെ ലക്ഷ്മണന് സരയൂ നദിയിലേയ്ക്കിറങ്ങി ജീവത്യാഗം ചെയ്ത് അനന്തനായി മാറി.
ലക്ഷ്ണന്റെ വിയോഗത്തെ പറ്റിയറിഞ്ഞ രാമനും രാജ്യഭാരം മക്കളെ ഏല്‍പ്പിച്ച് സരയൂവില്‍ ഇറങ്ങി വിഷ്ണുരൂപം ധരിച്ച് അനന്തനില്‍ വീണ്ടും ശയനരൂപിയായി മാറിയെന്നാണ് പത്മപുരാണം പറയുന്നത്.



Click it and Unblock the Notifications
