Latest Updates
-
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ!
രണ്ട് ഗ്രാമ്പൂ, ഒരു നുള്ള് ഉപ്പ്: സന്തോഷവും സമ്പത്തും സമാധാനവും പറയുന്നിടത്ത് വരും
നമ്മുടെ ജീവിതത്തിലെ എല്ലാ തരത്തിലുള്ള മാറ്റങ്ങളുടേയും അടിസ്ഥാനം സന്തോഷവും സമാധാനവും തന്നെയാണ്. എല്ലാ വിധത്തിലുള്ള പ്രശ്നങ്ങളും ഇല്ലാതാക്കി സന്തോഷത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ് പലരും. കഠിനാധ്വാനത്തിന്റെ ശരിയായ ഫലം നമുക്ക് ലഭിക്കാതിരിക്കുമ്പോഴാണ് ജീവിതത്തില്‍ പലപ്പോഴും പ്രശ്നങ്ങള്‍ തുടങ്ങുന്നത്. അതില്‍ സമ്പത്തിനുള്ള സ്ഥാനം വളരെ വലുതാണ്. പലപ്പോഴും വീട്ടിലും ചുറ്റിലും പോസിറ്റീവ് എനര്‍ജി നിറയ്ക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ചെയ്യാവുന്നതാണ്.
വാസ്തുപ്രകാരം ജീവിതത്തിലും കുടുംബത്തിലും സമൂഹത്തിലും എല്ലാം സന്തോഷവും സമാധാനവും സമ്പത്തും നിറയ്ക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. അതില്‍ ഉപ്പും കരയാമ്പൂവും ചേര്‍ന്ന പ്രതിവിധി മികച്ചതാണ്. ഇത് നിങ്ങള്‍ക്ക് ചുറ്റുമുള്ള നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കി പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നു. ഇത് രണ്ടും എപ്രകാരം ഉപയോഗിക്കണം എന്ന് നമുക്ക് നോക്കാം. അത് വഴി എന്തൊക്കെ നേട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു എന്ന് നോക്കാം.

ഐശ്വര്യം നിറയ്ക്കുന്നതിന്
ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും സമാധാനവും നിറയ്ക്കുന്നതിന് വേണ്ടി ആദ്യം ഒരു പാത്രത്തില്‍ ഉപ്പ് നിറയ്ക്കുക. അതില്‍ ഒന്നോ രണ്ടോ ഗ്രാമ്പൂ ഇട്ടുവെക്കുന്നത് നല്ലതാണ്. ഇത് ലക്ഷ്മി ദേവിയെ ആകര്‍ഷിക്കുകയും കുടുംബത്തില്‍ ഐശ്വര്യവും സന്തോഷവും നിറയ്ക്കുകയും ചെയ്യും എന്നാണ് വിശ്വാസം. ഇത് വഴി നിങ്ങളുടെ ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കും. അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് ഉടന്‍ തന്നെ അനുഭവിക്കാന്‍ സാധിക്കും. അത്രയധികം മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവും.
സന്തോഷവും സമാധാനവും
എല്ലാവരും ജീവിതത്തില്‍ എന്തിനേക്കാള്‍ കൂടുതല്‍ ആഗ്രഹിക്കുന്നത് സന്തോഷവും സമാധാനവും തന്നെയാണ്. അതുകൊണ്ട് തന്നെ അതിന് വേണ്ടി നിങ്ങള്‍ക്ക് കുളിക്കുന്ന വെള്ളത്തില്‍ അല്പം ഉപ്പ് ചേര്‍ക്കാവുന്നതാണ്. കൂടാതെ ഇതില്‍ കുളിക്കുന്നത് ലാല്‍കിതാബ് അനുസരിച്ച് പിരിമുറുക്കത്തേയും സമ്മര്‍ദ്ദത്തേയും ഇല്ലാതാക്കുകയും ജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുകയും ചെയ്യും. എല്ലാ തരത്തിലുള്ള മാറ്റങ്ങളേയും ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുന്നവര്‍ക്ക് ജീവിതം സന്തോഷവും സമാധാനവും ധാരാളം നല്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഈ സമയം സംഭവിക്കും.
ജോലിയില്‍ വിജയം
ജോലിയില്‍ എപ്പോഴും പ്രശ്നങ്ങളും ബുദ്ധിമുട്ടും അനുഭവിക്കുന്നവരാണോ? അതൊക്കെ പോട്ടെ ഓഫീസിലെ വിവിധ പ്രശ്നങ്ങള്‍ കാരണം നിങ്ങള്‍ക്ക് സമ്മര്‍ദ്ദം വളരെ കൂടുതലാണോ എന്നാല്‍ അല്പം ശ്രദ്ധ ഭക്ഷണത്തില്‍ നല്‍കാം. ഇത് ആരോഗ്യപരമായും ശരിയായ കാര്യമാണ്.. ആദ്യം നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് കുറയ്ക്കുക. ഇത് നിങ്ങളുടെ സമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നു. അതോടൊപ്പം തന്നെ ആരോഗ്യത്തിനും മികച്ചതാണ്. ഇതെല്ലാം നിങ്ങളുടെ വിജയത്തിലേക്കുള്ള ചവിട്ട് പടിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
നല്ല ആരോഗ്യം
നല്ല ആരോഗ്യം നിലനിര്‍ത്തുന്ന കാര്യത്തിലും വളരെയധികം ശ്രദ്ധിക്കണ. എന്നാല്‍ ഉപ്പും ഗ്രാമ്പൂവും എപ്രകാരം നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. അതിനായി ഒരു പാത്രത്തില്‍ അല്പം ഉപ്പ് രോഗമുള്ള വ്യക്തിയുടെ കിടക്കക്ക് സമീപം വെയ്ക്കുക. ശേഷം അതിലേക്ക് രണ്ട് ഗ്രാമ്പൂ വെയ്ക്കുക. ഇതില്‍ ശ്രദ്ധിക്കേണ്ടത് എല്ലാ ദിവസവും ഈ ഉപ്പ് പാത്രത്തില്‍ നിന്ന് ഉപ്പ് മാറ്റി പുതിയ ഉപ്പ് നിറയ്ക്കണം എന്നതാണ്. മാത്രമല്ല പഴയ ഉപ്പ് എപ്പോഴും ഒഴുകുന്ന വെള്ളത്തില്‍ കളയുന്നതിനും ശ്രദ്ധിക്കണം. ഇതിലൂടെ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നു എന്നാണ് വിശ്വാസം.
വാസ്തു ദോഷത്തിനുള്ള പ്രതിവിധി
വാസ്തുദോഷം വളരെ വലിയ പ്രതിസന്ധികളാണ് ജീവിതത്തില്‍ ഉണ്ടാക്കുന്നത്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഒരു ഗ്ലാസ്സ് പാത്രത്തില്‍ അല്പം ഉപ്പ് നിറച്ച് ബാത്ത്റൂമില്‍ സൂക്ഷിക്കണം. ഇത് ദിവസവും മാറ്റുന്നത് വഴി വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയുന്നു എന്നാണ് പറയുന്നത്. അത് മാത്രമല്ല എല്ലാ ദോഷങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി ഇതിലൂടെ സാധിക്കുന്നു. ഉപ്പിന് നെഗറ്റീവ് എനര്‍ജിയെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കും.



Click it and Unblock the Notifications