Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഈ നക്ഷത്രക്കാര്‍ വന്ന് കയറുന്നത് ധനവുമായി; ഇവരെ കെട്ടിയാല്‍ ഭാഗ്യമാണ് പങ്കാളിക്ക്
വിവാഹം എന്ന് പറയുന്നത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങളേക്കാള്‍ രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ഒത്തു ചേരലാണ് എന്നുള്ളതാണ്. ജീവിതത്തില്‍ വളരെയധികം പ്രധാനപ്പെട്ട ഒന്നാണ് വിവാഹം. എന്നാല്‍ രാശിപ്രകാരം അല്ലെങ്കില്‍ ജ്യോതിഷപ്രകാരം വിവാഹത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കാവുന്നതാണ്. വിവാഹ ശേഷം നിങ്ങള്‍ക്ക് നേട്ടങ്ങളാണോ കോട്ടങ്ങളാണോ സംഭവിക്കുന്നത് എന്ന് അറിയാന്‍ താല്‍പ്പര്യമില്ലേ. എന്നാല്‍ ഇതിനെക്കുറിച്ച് ജ്യോതിഷം ചില സൂചനകള്‍ നല്‍കുന്നുണ്ട്. ഇത് ജീവിതത്തില്‍ ഉണ്ടാക്കുന്ന നേട്ടങ്ങള്‍ വളരെ വലുതാണ്.

ജ്യോതിഷ പ്രകാരം നിങ്ങളില്‍ ഉണ്ടാവുന്ന നേട്ടങ്ങളും കോട്ടങ്ങളും എന്തൊക്കെയെന്ന് നോക്കാം. വിവാഹ ശേഷം നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ജ്യോതിഷം ചില സൂചനകള്‍ നല്‍കുന്നുണ്ട്. നക്ഷത്രപ്രകാരം ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് ഇത്തരത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

രാഹുവും ധനനേട്ടവും
രാഹുര്‍ ദശയില്‍ ഉള്ള നക്ഷത്രങ്ങള്‍ക്കാണ് ധനനേട്ടങ്ങള്‍ ഉണ്ടാക്കുന്നത്. ധനാഗമ യോഗം ഉണ്ടാക്കുന്ന നേട്ടങ്ങള്‍ ആണ് രാഹു കാലത്തില്‍ ലഭിക്കുന്നത്. രാഹു ദശയുള്ളവര്‍ ജീവിതത്തില്‍ വന്ന് കയറിയാല്‍ അവര്‍ കുടുംബത്തില്‍ മൊത്തത്തിലുള്ളവര്ക്ക് നേട്ടങ്ങളും ഐശ്വര്യവും ഉണ്ടാക്കുന്നതാണ് എന്നാണ് വിശ്വാസം. ഇവര്‍ പങ്കാളിയോട് വളരെയധികം സ്നേഹമുള്ളവരായിരിക്കും.ധനാഗമയോഗം ഉണ്ടാക്കിയെടുക്കുന്ന ദേവനാണ് രാഹു. അതുകൊണ്ട് തന്നെ ഇവര്‍ വന്നു ചേരുന്നിടത്ത് സാമ്പത്തികമായി യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാവുന്നില്ല.

തിരുവാതിര, ചോതി
തിരുവാതിര, ചോതി എന്നീ നക്ഷത്രങ്ങളുടെ ദശാനാഥന് രാഹുവാണ്. ഇവര്‍ക്ക് വിവാഹ ശേഷം വളരെയധികം സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീ ആണെങ്കിലും പുരുഷനാണെങ്കിലും നേട്ടങ്ങള്‍ കൊണ്ട് വരുന്നവരാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഈ നക്ഷത്രക്കാരെ വിവാഹം കഴിക്കുന്നവര്‍ ഭാഗ്യവാന്മാരാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഇവരെ കാത്തിരിക്കുന്നുണ്ട് എന്നുള്ളത് തന്നെയാണ് ഏറ്റവും വലിയ കാര്യവും.

രോഹിണി, തിരുവോണം, അത്തം
രോഹിണി, തിരുവോണം, അത്തം നക്ഷത്രക്കാര്‍ക്ക് ഏറ്റവും സാമ്പത്തിക നേട്ടം ലഭിക്കുന്നത് വിവാഹ ശേഷമാണ്. ചന്ദ്രനാണ് ഇവരുടെ ദശാനാഥനായി അറിയപ്പെടുന്നത്. അപ്രതീക്ഷിത സാമ്പത്തിക നേട്ടമാണ് ഇവരില്‍ ഏറ്റവും കൂടുതല്‍ ഉണ്ടാവുന്നത്. ഇത് കൂടാതെ ഇവര്‍ക്ക് സ്വന്തം പ്രയത്നത്തോടൊപ്പം തന്നെ ഇവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഈ നക്ഷത്രക്കാരെ വിവാഹം കഴിക്കുന്നവര്‍ വളരെയധികം ഭാഗ്യവാന്മാരാണ്.

ഭരണി, പൂരം, പൂരാടം
ഭരണി, പൂരം, പൂരാടം നക്ഷത്രക്കാര്‍ക്ക് വിവാഹ ശേഷം മികച്ച നേട്ടങ്ങളാണ് ലഭിക്കുന്നത്. ശുക്രനാണ് ഇവരുടെ ദശാനാഥന്. ഇവര്‍ക്ക് ഏകദേശം 20 വര്‍ഷത്തോളമാണ് ശുക്രദശ ഉള്ളത്. ഈ നക്ഷത്രക്കാര്‍ വിവാഹ ശേഷം വളരെയധികം ഉയരങ്ങളിലേക്ക് എത്തപ്പെടുന്നുണ്ട്. മാത്രമല്ല ഇവരുടെ ദോഷങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി ശിവക്ഷേതര ദര്‍ശനം ഉത്തമമാണ്. അതിലൂടെ ജീവിതത്തില്‍ വളരെയധികം നേട്ടങ്ങളും ഇവര്‍ക്ക് ലഭിക്കുന്നത്. ശുക്രദശാകാലത്ത് ഇവര്‍ ഏര്‍പ്പെടുന്ന എല്ലാ കാര്യവും നേട്ടത്തില്‍ അവസാനിക്കുന്നുണ്ട്.

പുണര്‍തം, വിശാഖം, പൂരുരുട്ടാതി
ഈ മൂന്ന് നക്ഷത്രക്കാര്‍ക്കും വലിയ നേട്ടങ്ങളാണ് ജീവിതത്തില്‍ ഉണ്ടാവുന്നത്. വന്‍ നേട്ടങ്ങളാണ് ഇവര്‍ക്ക് വിവാഹ ശേഷം ഉണ്ടാവുന്നത്. വ്യാഴ ദശാകാലം എന്ന് പറയുന്നത് 16 വര്‍ഷമാണ് എന്നുള്ളതാണ്. ഈ നക്ഷത്രത്തില്‍ പെട്ടവര്‍ തമ്മില്‍ വിവാഹം കഴിച്ചാലോ അല്ലെങ്കില്‍ വിവാഹത്തിന് ശേഷമോ ഇവരില്‍ ധന നേട്ടം ധാന്യ നേട്ടം എന്നിവ ഉണ്ടാവുന്നുണ്ട്. ഈ പറഞ്ഞ എല്ലാ നക്ഷത്രക്കാര്‍ക്കും വിവാഹ ശേഷം ധനയോഗം ഉണ്ടാവുന്നുണ്ട്. ഇവര്‍ക്ക് ഈ കാലത്ത് ഉദ്യോഗത്തില്‍ നേട്ടവും പങ്കാളിയില്‍ നിന്ന് സാമ്പത്തിക നേട്ടവും ഉണ്ടാവുന്നുണ്ട്.

ഫലസിദ്ധിക്കായി
ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന നക്ഷത്രങ്ങള്‍ എല്ലാം തന്നെ വളരെയധികം നേട്ടങ്ങളും ഭാഗ്യവും ഒളിഞ്ഞിരിക്കുന്നതാണ്. ഇവര്‍ ധന നേട്ടങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി കുടുംബ പരദേവതാ ക്ഷേത്രത്തില്‍ രാഹു പ്രീതിക്ക് വേണ്ടി നടത്താവുന്നതാണ്. നക്ഷത്രങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന നേട്ടങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. ജ്യോതിഷം പ്രമേയമായി പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ വിശ്വാസത്തിന്റെ പുറത്ത് പ്രസിദ്ധപ്പെടുത്തുന്നതാണ്. ഇതില്‍ ശാസ്ത്രീയ വസ്തുതക്ക് സാധുതയുണ്ടോ എന്നുള്ളത് തര്‍ക്കവിധേയമാണ്.



Click it and Unblock the Notifications
