For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിപ്രഷന്‌ പരിഹാരം ജ്യോതിഷത്തിലുണ്ട്; ഈ പ്രതിവിധി ചെയ്യൂ

|

ഏറ്റവും സാധാരണമായ രണ്ട് മാനസിക വൈകല്യങ്ങളാണ് വിഷാദവും ഉത്കണ്ഠയും. മാനസികമായി അനുഭവപ്പെടുന്നതാണെങ്കിലും ഇത് നിങ്ങളുടെ ശാരീരിക ആരോഗ്യത്തെയും ബാധിക്കുന്നു. ഒരു വ്യക്തിക്ക് എന്തെങ്കിലും വിഷാദമോ ഉത്കണ്ഠയോ തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഈ വികാരങ്ങള്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍, അവ വിഷാദ രോഗത്തിന്റെ ലക്ഷണമായിരിക്കാം. ഓരോ വര്‍ഷവും, ദശലക്ഷത്തിലധികം ആളുകള്‍ ലോകത്ത് വിഷാദരോഗികളാകുന്നുണ്ട്. ഭാവിതലമുറയ്ക്ക് ഇതൊരു നല്ല സൂചനയല്ല.

Most read: ശുക്രന്റെ രാശിമാറ്റം; ശ്രദ്ധിക്കേണ്ട രാശിക്കാര്‍ ഇവരാണ്Most read: ശുക്രന്റെ രാശിമാറ്റം; ശ്രദ്ധിക്കേണ്ട രാശിക്കാര്‍ ഇവരാണ്

വിഷാദവും ഉത്കണ്ഠയും മനുഷ്യശരീരത്തില്‍ പല മാറ്റങ്ങള്‍ക്കും കാരണമാവുകയും ജീവിത നിലവാരത്തെ മോശമായി ബാധിക്കുകയും ചെയ്യും. വൈദ്യശാസ്ത്രപരമായി വിഷാദത്തെയും ഉത്കണ്ഠയെയും നേരിടാന്‍ വഴികളുണ്ട്. അതുപോലെ തന്നെ ജ്യോതിഷത്തിലും ഇവയ്ക്ക് പരിഹാരമായി ചില വഴികള്‍ നിര്‍ദേശിക്കുന്നുണ്ട്. ഉത്കണ്ഠയും വിഷാദവും അകറ്റാനായി നിങ്ങളെ സഹായിക്കുന്ന ചില ജ്യോതിഷ പരിഹാരങ്ങള്‍ ഇതാ.

വിഷാദത്തിന് കാരണമാകുന്ന ഗ്രഹങ്ങള്‍

വിഷാദത്തിന് കാരണമാകുന്ന ഗ്രഹങ്ങള്‍

ചന്ദ്രന്‍, ബുധന്‍, സൂര്യന്‍ എന്നിവ യഥാക്രമം നമ്മുടെ മനസ്സിനെയും ജ്ഞാനത്തെയും ആത്മാവിനെയും ഭരിക്കുന്ന ഗ്രഹങ്ങളാണ്. ഈ ഗ്രഹങ്ങളില്‍ ഓരോന്നിനും വ്യത്യസ്തമായ പങ്കും അതിന്റേതായ പ്രാധാന്യവുമുണ്ട്. എന്നിരുന്നാലും, ഈ ഗ്രഹങ്ങള്‍ നിങ്ങളുടെ ജാതകത്തിലെ 6, 8, അല്ലെങ്കില്‍ 12 പോലുള്ള പ്രതികൂലമായ ഭവനങ്ങളില്‍ ഭരണം നടത്തുകയാണെങ്കില്‍, അവ പ്രതികൂല ഫലമുണ്ടാക്കുകയും വിഷാദരോഗത്തിന് കാരണമാവുകയും ചെയ്യും.

വിഷാദവും ഗ്രഹസ്ഥാനങ്ങളും

വിഷാദവും ഗ്രഹസ്ഥാനങ്ങളും

ഇനിപ്പറയുന്ന ചില ഗ്രഹസ്ഥാനങ്ങള്‍ ഒരു വ്യക്തി വിഷാദത്തിന് വിധേയമാകുന്നതിന്റെ സൂചന നല്‍കുന്നു.

* ജാതകത്തിന്റെ ആറ്, എട്ട്, പന്ത്രണ്ട് ഭവനത്തില്‍ ചന്ദ്രന്റെ പ്രതികൂലമായ സ്ഥാനം

* ശനി, സൂര്യന്‍, രാഹു, ചൊവ്വ തുടങ്ങിയ ക്ഷുദ്ര ഗ്രഹങ്ങളുമായി ചന്ദ്രന്റെ ഏകീകരണം

* രണ്ട് ക്ഷുദ്രഗ്രഹങ്ങളുടെ കൂട്ടത്തില്‍ ചന്ദ്രന്റെ സ്ഥാനം

* ചന്ദ്രന്‍ സൂര്യനുമായി കൂടിച്ചേരുമ്പോള്‍ അത് ദോഷകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

Most read:ഈ 5 സസ്യങ്ങള്‍ വീട്ടില്‍ നട്ടുവളര്‍ത്തരുത്; സമ്പത്ത് പടികടക്കുംMost read:ഈ 5 സസ്യങ്ങള്‍ വീട്ടില്‍ നട്ടുവളര്‍ത്തരുത്; സമ്പത്ത് പടികടക്കും

 വിഷാദവും ഗ്രഹസ്ഥാനങ്ങളും

വിഷാദവും ഗ്രഹസ്ഥാനങ്ങളും

* ക്ഷുദ്ര ഗ്രഹങ്ങളുടെ സ്ഥാനമോ വശങ്ങളോ ചന്ദ്രനെ ഗുരുതരമായി ബാധിക്കുകയാണെങ്കില്‍, രാഹു, കേതു എന്നിവയ്ക്കിടയില്‍ ചന്ദ്രന്‍ സ്ഥാനംപിടിക്കും.

* ദോഷകരമായ ഭവനങ്ങളിലുള്ള ചന്ദ്രന്റെ സ്ഥാനം

* ദോഷകരമായ ഗ്രഹങ്ങള്‍ നാലാമത്തെ ഭവനത്തെ ഭരിക്കുന്നുവെങ്കില്‍

ഡിപ്രഷന്‍ മറികടക്കാന്‍ പരിഹാരങ്ങള്‍

ഡിപ്രഷന്‍ മറികടക്കാന്‍ പരിഹാരങ്ങള്‍

ലാല്‍ കിതാബ് അനുസരിച്ച് വിഷാദരോഗത്തിനുള്ള പരിഹാരങ്ങള്‍ വളരെ പ്രസിദ്ധമാണ്. അത്തരം പരിഹാരങ്ങള്‍ ചുവടെ വിശദീകരിച്ചിരിക്കുന്നു:

* ഒന്നാമതായി, നിങ്ങള്‍ അമിതമായി പരിഭ്രാന്തരാകുകയോ സമ്മര്‍ദ്ദം അനുഭവിക്കുകയോ ആണെങ്കില്‍, നിങ്ങള്‍ ഒരു വെള്ളി പാത്രത്തില്‍ പാലും വെള്ളവും കുടിക്കണം. പ്ലാസ്റ്റിക്, ഗ്ലാസ് എന്നിവ ഒഴിവാക്കണം.

* അടുത്തതായി, നിങ്ങളുടെ മാതാവിന്റെ കൈയ്യില്‍ നിന്ന് കുറച്ച് അരി സ്വീകരിച്ച് വെളുത്ത തുണിയില്‍ പൊതിഞ്ഞ് ലോക്കറില്‍ സൂക്ഷിക്കുക. അല്ലെങ്കില്‍ ഒരു വെള്ളി ചതുരം നിങ്ങളുടെ ലോക്കറില്‍ സൂക്ഷിക്കാം.

* നിങ്ങളുടെ അമ്മയുടെ കാല്‍ തൊട്ട് അനുഗ്രഹം നേടുക. അവര്‍ ജീവിച്ചിരിപ്പില്ലെങ്കില്‍ പ്രായമായ സ്ത്രീകളില്‍ നിന്നോ അമ്മയുടെ പ്രായത്തിലുള്ളവരില്‍ നിന്നോ നിങ്ങള്‍ അനുഗ്രഹം തേടണം.

Most read:വീട്ടിലെ ഓരോ ദിശയിലും വാസ്തുവുണ്ട്; തെറ്റിയാല്‍ ദോഷം വിട്ടുമാറില്ലMost read:വീട്ടിലെ ഓരോ ദിശയിലും വാസ്തുവുണ്ട്; തെറ്റിയാല്‍ ദോഷം വിട്ടുമാറില്ല

ഡിപ്രഷന്‍ മറികടക്കാന്‍ പരിഹാരങ്ങള്‍

ഡിപ്രഷന്‍ മറികടക്കാന്‍ പരിഹാരങ്ങള്‍

* രാത്രി വൈകി പാല്‍ കുടിക്കുന്നത് ഒഴിവാക്കുക. നിങ്ങള്‍ക്ക് ഇത് നിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് പാലില്‍ കുറച്ച് മഞ്ഞള്‍ ചേര്‍ത്ത് കഴിക്കാം. രാത്രിയില്‍ പാല്‍ കുടിക്കുന്നത് പരമാവധി ഒഴിവാക്കുന്നതാണ് ഉത്തമം.

* നിങ്ങളുടെ കഴുത്തില്‍ ഒരു വെള്ളി ചതുലം കെട്ടിയ മാല ധരിക്കുക. ഇത് നിങ്ങള്‍ക്ക് മാനസിക സമാധാനം നല്‍കും.

* ഒരു വെള്ളി ചതുര കഷ്ണം നിങ്ങളുടെ പോക്കറ്റില്‍ സൂക്ഷിക്കുക.

* അവസാനമായി, നിങ്ങളുടെ കുളിക്കുന്ന വെള്ളത്തില്‍ കുറച്ച് പാലോ അല്ലെങ്കില്‍ മഞ്ഞളോ ചേര്‍ത്ത് കുളിക്കുക.

ബുധന്റെ സ്വാധീനം

ബുധന്റെ സ്വാധീനം

ഒരു വ്യക്തിയുടെ ആത്മവിശ്വാസം, ആശയവിനിമയ നില എന്നിവയ്ക്ക് ഉത്തരവാദി ബുധന്‍ ഗ്രഹമാണ്. അതിനാല്‍, ഒരാളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് ബുധന്റെ നില ശക്തിപ്പെടുത്തണം. നിങ്ങളെ ഊര്‍ജ്ജസ്വലമായി നിലനിര്‍ത്താന്‍ സൂര്യനെ ആരാധിക്കണം. ആദിത്യ ഹൃദയ സ്‌തോത്രം ചൊല്ലുന്നതും നല്ലതാണ്. ഓം റിം സൂര്യയേ നമ: എന്ന് ദിവസവും ചൊല്ലുന്നതും നിങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്തും. ജാതകത്തില്‍ ശുഭസ്ഥാനത്ത് ചൊവ്വ തുടരുമ്പോള്‍ ഒരാളുടെ ആത്മവിശ്വാസം ഉയരും. അതിനായി നിങ്ങള്‍ ചുവന്ന പവിഴം ധരിക്കണം.

English summary

How Astrology Can Help You Overcome Depression And Anxiety

Here are some tips and ensured astrological remedies to help you cope with depression and anxiety. Take a look.
Story first published: Friday, May 28, 2021, 13:04 [IST]
X
Desktop Bottom Promotion