Just In
- 39 min ago നെഗറ്റീവ് ചിന്തകളില്‍ നിന്ന് രക്ഷപ്പെടാം; മൂഡ് നശിപ്പിക്കുന്ന ചിന്തകളെ പോസിറ്റീവ് ആക്കാനുള്ള വഴിയിതാ
- 1 hr ago വൃത്തിയുള്ള തലയോട്ടി, മുടി വളര്‍ച്ച ഉറപ്പ്; ഈ നാച്ചുറല്‍ സ്ക്രബ് നല്‍കും ഗുണം
- 2 hrs ago 900 വര്‍ഷം പഴക്കമുള്ള മമ്മി, 1000 തൂണുകളുള്ള ഹാള്‍; അത്ഭുതം ഈ രംഗനാഥസ്വാമി ക്ഷേത്രം
- 3 hrs ago കാത്തിരുന്നൊരു കാമുകിയെ കിട്ടിയോ; കൈവിട്ടു പോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട 8 കാര്യം
Don't Miss
- Technology 5G ഫോണായിട്ടും 5G കിട്ടുന്നില്ലെന്ന് ഇനി പറയരുത്! സ്പീഡ് വർധിപ്പിക്കാൻ ഈ 5 കാര്യങ്ങൾ ചെയ്യൂ
- News 92 കാരി വോട്ട് ചെയ്യുന്നതിനിടെ ഇടപെട്ടു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിര കള്ളവോട്ട് പരാതി
- Movies വീണ്ടും വിളിച്ചാല്‍ വരില്ലേ? അന്ന് ലാല്‍ ചോദിച്ചു, വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭനയെത്തുന്നു ലാലിനൊപ്പം
- Finance 485 കോടിയുടെ ഏറ്റെടുക്കൽ, ഓഹരി വിലയിൽ കുതിപ്പുമായി ഐടിസി, ഇപ്പോൾ വാങ്ങിയാൽ നേട്ടമാകുമോ...?
- Automobiles ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
- Sports IPL 2024: അവസാന ഓവര്‍ ആര്‍ക്ക്? ഹാര്‍ദിക്കിന്റെ പ്ലാന്‍ മദ്വാളല്ല; നിര്‍ണ്ണായകമായത് രോഹിത്
27 നക്ഷത്രത്തില്‍ വളരെ ശ്രേഷ്ഠമായ ഒരു നക്ഷത്രവും അതിന്റെ പ്രത്യേകതകളും
രാശിചക്രത്തിന്റെ എട്ടാമത്തെ നക്ഷത്രസമൂഹത്തില്‍ വരുന്നതാണ് പൂയ്യം നക്ഷത്രം. 27 നക്ഷത്രങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായ നക്ഷത്രങ്ങളില്‍ ഒന്നാണ് പൂയ്യം നക്ഷത്രം എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം പൂയ്യം നക്ഷത്രം അതിന്റെ സത്ത പ്രകടിപ്പിക്കുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ, ഈ നക്ഷത്രം ആളുകള്‍ക്ക് ശക്തിയും ഊര്‍ജ്ജവും നല്‍കും. ഈ നക്ഷത്രത്തെ ഒരു പശുവിന്റെ അകിടായി പ്രതിനിധീകരിക്കുന്നു.
വിവാഹിത കറുത്ത പൊട്ട് വെക്കുന്നത് ദോഷമോ?
27 രാശികളില് ഏറ്റവും പ്രിയങ്കരമായ നക്ഷത്രങ്ങളിലൊന്നാണ് പൂയ്യം നക്ഷത്രം.വ്യാഴവും ശനിയുമാണ് ഈ നക്ഷത്രം ഭരിക്കുന്നത്. അതുകൊണ്ട് തന്നെ ആത്മീയ പരിശ്രമങ്ങള്‍ നടത്തുന്നതിന് അനുകൂലമായ നക്ഷത്രമാണിത്. കര്‍ക്കിടകം രാശി ചിഹ്നത്തില്‍ 93: 2 മുതല്‍ 106: 4 ഡിഗ്രി വരെയാണ് പൂയ്യം നക്ഷത്രം സ്ഥിതി ചെയ്യുന്നത്. വളരെ ശുഭകരമായ നക്ഷത്രമായാണ് ഇത് അറിയപ്പെടുന്നത്. ഈ നക്ഷത്രത്തിന് കീഴില്‍ ജനിച്ചവര്‍ക്ക് മറ്റുള്ളവരെ നല്ലതുപോലെ പരിപാലിക്കാനും സംരക്ഷിക്കാനും ഉത്സാഹമുള്ളവരായിരിക്കും. ജീവിതത്തോട് സന്തുലിതമായ ഒരു സമീപനം ആയിരിക്കും ഇവരുടേത്. ഇവരുടെ പ്രത്യേകതകള്‍ നമുക്ക് വായിക്കാം.
പുരുഷ സ്വഭാവഗുണങ്ങള്‍
പൂയ്യം നക്ഷത്രക്കാര്‍ വളരെയധികം വൈകാരികമായാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. തീരുമാനങ്ങള്‍ എടുക്കാന്‍ ഇവര്‍ക്ക് എപ്പോഴും പ്രയാസമാണ്. ഇവരുടെ പെരുമാറ്റം വളരെ നല്ലതായിരിക്കും. പക്ഷേ അത് സ്വാര്‍ത്ഥ താല്‍പ്പര്യത്തിന് മാത്രമാണ്. ഈ നക്ഷത്രക്കാരായ പുരുഷന്മാര് വ്യക്തമായും കപടവിശ്വാസികളായിരിക്കും. കാരണം ഇവര്‍ക്ക് ഉള്ളില്‍ പലപ്പോഴും നിഷേധാത്മകത ഉണ്ടായിരിക്കാം. പക്ഷേ പോസിറ്റീവ് ആണെന്ന് പുറമേ കാണിക്കുന്നു. എല്ലാവരും തന്നെ ബഹുമാനിക്കണമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു പക്ഷേ അവര്‍ ആരെയും ബഹുമാനിക്കുന്നില്ല. വിമര്‍ശനം പലപ്പോഴും ഇവരെ തളര്‍ത്തിക്കളയുന്നു. മോശം കൂട്ടുകെട്ടില്‍ അകപ്പെടുന്നത് ഇവര്‍ക്ക് വളരെ എളുപ്പമാണ്, അതിനാല്‍ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതില്‍ ഇവര്‍ വളരെയധികം ശ്രദ്ധിക്കണം. എന്നാല്‍ ഏത് അവസ്ഥയിലാണെങ്കിലും ഇവര്‍ ഐശ്വര്യത്തോടെ ജീവിക്കുന്നു.
പൂയ്യം നക്ഷത്രക്കാരായ പുരുഷന്: തൊഴില്‍, അനുബന്ധ മേഖലകള്‍
പൂയ്യം നക്ഷത്രത്തിലെ പുരുഷന്മാര് ഏത് ജോലിയും ചെയ്യാനുള്ള അവസ്ഥയിലായിരിക്കും. അത് കൈകാര്യം ചെയ്യാന്‍ കഴിവുണ്ടോ ഇല്ലയോ എന്നത് ഇവര്‍ നോക്കുന്നില്ല. ഇത് സാധാരണയായി പരാജയത്തിലേക്കും നിരാശയിലേക്കും നയിക്കുന്നു. തിരഞ്ഞെടുത്ത ഒരു മേഖലയിലും ജീവിതത്തില്‍ നല്ലതിലേക്ക് മാത്രമേ ഇവര്‍ക്ക് പോവാന്‍ സാധിക്കുകയുള്ളൂ. ഇത് കൂടാതെ എന്തും നേടിയെടുക്കുന്നതില്‍ നിന്ന് പൂയ്യം നക്ഷത്രക്കാരെ തടയാന്‍ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ല. ശക്തമായ ഇച്ഛാശക്തിയും ലക്ഷ്യത്തിലെത്താനുള്ള ആഗ്രഹവും ഏത് ബുദ്ധിമുട്ടുള്ള പ്രതിബന്ധങ്ങളെ തരണം ചെയ്യുന്നതിനും ഇവരെ സഹായിക്കുന്നു.
പൂയ്യം നക്ഷത്ര പുരുഷന്: കുടുംബജീവിതം
പൂയ്യം നക്ഷത്രക്കാര്‍ക്ക് ഇത് കുടുംബജീവിതത്തില്‍ വളരെയധികം പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. പലപ്പോഴും ഭക്ഷണത്തിന് വേണ്ടി പോലും സുഹൃത്തുക്കളെയും ബന്ധുക്കളെയും ആശ്രയിക്കേണ്ടിവരുന്നു. എന്നിരുന്നാലും, കുട്ടിക്കാലത്ത് ദാരിദ്ര്യം കണ്ടതിനാല്‍, അവന് വളരുമ്പോള്‍ സമ്പന്നനാകാനുള്ള ശക്തമായ ഇച്ഛാശക്തി വളര്‍ത്തിയെടുക്കുന്നു. ഇണയോടും കുട്ടികളോടും വളരെ അടുപ്പം പുലര്‍ത്തുന്നുണ്ടെങ്കിലും ജോലിക്കാര്യത്തിനായി പലപ്പോഴും കുടുംബത്തില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്നേക്കാം.
പൂയ്യം നക്ഷത്ര പുരുഷന്: ആരോഗ്യം
പൂയ്യം നക്ഷത്രത്തിലെ പുരുഷന്മാര്ക്ക് 15 വയസ്സ് വരെ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ നേരിടേണ്ടിവരും, എന്നാല്‍ അതിനുശേഷം അദ്ദേഹം താരതമ്യേന രോഗരഹിതമായ ജീവിതം നയിക്കും. ഇവര്‍ക്ക് പിന്നീട് ആരോഗ്യത്തിന്റെ കാര്യത്തില്‍ തിരിഞ്ഞ് നോക്കേണ്ടതായി വരില്ല.
പൂയ്യം നക്ഷത്ര സ്ത്രീ സ്വഭാവഗുണങ്ങള്‍
പൂയ്യം നക്ഷത്രക്കാരായ സ്ത്രീകള്‍ക്ക് ഒരിക്കലും സമാധാനം അനുഭവിക്കാന്‍ സാധ്യതയില്ല. എന്നാല്‍ അവള്‍ക്ക് വളരെ ആകര്‍ഷകമായ സ്വഭാവവും സമാധാനപരമായ സ്വഭാവവുമുണ്ടെങ്കിലും മുതിര്‍ന്നവരോട് അവര്‍ മോശമായി പെരുമാറുന്നു. ഇവര്‍ മതവിശ്വാസികളാണെങ്കിലും വിവാഹശേഷം അല്പം മാറിചിന്തിക്കുന്നു. കുടുംബത്തിന്റെ എല്ലാ ആചാരങ്ങളും പിന്തുടരുന്നു.
പൂയ്യം നക്ഷത്രം സ്ത്രീ: തൊഴില്‍, അനുബന്ധ മേഖലകള്‍
പൂയ്യം നക്ഷത്രക്കാരായ സ്ത്രീകള്ഭൂമി, കെട്ടിടങ്ങള്‍, എസ്റ്റേറ്റ് എന്നിവയില്‍ നിന്ന് ധാരാളം സമ്പാദിക്കാന്‍ സാധ്യതയുണ്ട്. പ്രൊഫഷണലാണെങ്കില്‍, കമ്പനിയിലെ വളരെ പ്രധാനപ്പെട്ട ഒരു തസ്തികയില്‍ ഇവര്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കുന്നുണ്ട്.
പൂയ്യം നക്ഷത്രത്തിലെ സ്ത്രീകള്‍: കുടുംബജീവിതം
പൂയ്യം നക്ഷത്ര സ്വദേശികളായ സ്ത്രീ പലപ്പോഴും ഭര്‍ത്താവിനെ സംശയിക്കുന്നു. ഭര്‍ത്താവിനോട് സത്യസന്ധത സ്വയം പ്രകടിപ്പിക്കാന്‍ കഴിയാത്തതിനാല്‍ തെറ്റിദ്ധാരണകള്‍ ഇവരില്‍ വന്ന് നിറയുന്നു. ഇത് സംഭവിക്കുന്നത്. ഇത് കൂടാതെ ഇവര്‍ ആദ്യം ഉള്ളില്‍ സത്യസന്ധത ഉള്ളവരായിരിക്കണം.
പൂയ്യം നക്ഷത്രം സ്ത്രീ: ആരോഗ്യം
ഈ നക്ഷത്രക്കാരായ സ്ത്രീകള്‍ക്ക് ആരോഗ്യം 20 വയസ്സ് വരെ മികച്ചതായിരിക്കില്ല. ക്ഷയരോഗം, മഞ്ഞപ്പിത്തം, ചര്‍മ്മരോഗങ്ങള്‍, ഗ്യാസ്ട്രിക് അള്‍സര്‍ തുടങ്ങി നിരവധി അസുഖങ്ങള്‍ അവര്‍ അനുഭവിച്ചേക്കാം. ഇതെല്ലാം ജീവിതത്തില്‍ ഇവരില്‍ വെല്ലുവിളി ഉയര്‍ത്തുന്നു.