Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
മൂന്ന് ഗ്രഹങ്ങളുടെ ശുഭദൃഷ്ടി; 2024ല്‍ ഈ രാശിക്കാര്‍ക്ക് വച്ചടി കയറ്റം, ജീവിതത്തില്‍ സന്തോഷം
പുതുവര്‍ഷത്തിനായി എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നു. 2024 വര്‍ഷം ആരംഭിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങള്‍ മനുഷ്യജീവിതത്തില്‍ പ്രത്യേക സ്വാധീനം ചെലുത്തുന്നു. എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത ഇടവേളയില്‍ അവയുടെ രാശിചിഹ്നങ്ങള്‍ മാറ്റുന്നു. ഗ്രഹങ്ങളുടെ രാശി മാറുന്നതിനൊപ്പം അത് മറ്റ് ഗ്രഹങ്ങളുമായി സംയോജനം, നേര്‍രേഖാ ചലനം, വക്രഗതി സഞ്ചാരം, ഉദയം, അസ്തമനം എന്നിവയും സംഭവിക്കുന്നു. വര്‍ഷം മുഴുവനും ഗ്രഹങ്ങളുടെ ചലനത്തിലെ മാറ്റങ്ങള്‍ എല്ലാ മനുഷ്യരുടെയും ജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കുന്നു.
ജ്യോതിഷത്തില്‍ നവഗ്രഹങ്ങള്‍ക്കും പ്രത്യേക പ്രാധാന്യവും സ്വാധീനവും ഉണ്ടെങ്കിലും ശനി, വ്യാഴം, രാഹു-കേതു എന്നിവ ജനങ്ങളുടെ ജീവിതത്തില്‍ പ്രത്യേക സ്വാധീനം ചെലുത്തുന്നു. ഈ ഗ്രഹങ്ങളുടെ ചലനം എല്ലായ്പ്പോഴും ശുഭവും അശുഭവുമായ ഫലങ്ങള്‍ നല്കുന്നു. ശനി, വ്യാഴം, രാഹു-കേതു എന്നിവ വളരെ പതുക്കെ ചലിക്കുന്ന ഗ്രഹങ്ങളാണ്. ശനിയുടെ രാശിമാറ്റം ഏകദേശം രണ്ടര വര്‍ഷത്തിനുള്ളിലാണ് സംഭവിക്കുന്നത്. വ്യാഴത്തിന്റെ രാശിമാറ്റം 13 മാസത്തിലും രാഹു-കേതുക്കള്‍ 18 മാസത്തിലും മാറുന്നു.

നിലവില്‍ ശനി കുംഭത്തിലും വ്യാഴം മേടത്തിലും രാഹു മീനത്തിലും നില്ക്കുന്നു. ഈ മൂന്ന് പ്രധാന ഗ്രഹങ്ങളുടെ സംക്രമണം 2025 വരെ നീണ്ടുനില്‍ക്കും. അതിനുശേഷം ഇവ രാശികള്‍ മാറും. അത്തരമൊരു സാഹചര്യത്തില്‍ 2024-ലും 2025-ലും ഈ മൂന്ന് ഗ്രഹങ്ങളുടെ സ്വാധീനം എല്ലാ രാശിക്കാരുടെയും ജീവിതത്തില്‍ ദൃശ്യമാകും. 2024 പുതുവര്‍ഷത്തില്‍ ഈ ഗ്രഹങ്ങളുടെ ശുഭഫലം ചില രാശികളില് കാണാവുന്നതാണ്. ഈ രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ കടാക്ഷത്താല്‍ ജീവിതത്തില്‍ നിരവധി നേട്ടങ്ങള്‍ ലഭിക്കും. ഏതൊക്കെയാണ് ആ രാശികള്‍ എന്ന് നമുക്ക് നോക്കാം.
മേടം
ജ്യോതിഷത്തിന്റെ കണക്കുകൂട്ടലുകള്‍ അനുസരിച്ച്, വരാനിരിക്കുന്ന വര്‍ഷം മേടം രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും. മേടം രാശിക്കാരുടെ മേല്‍ വ്യാഴം പ്രത്യേക സ്വാധീനം ചെലുത്തും. വ്യാഴം 2024 മെയ് വരെ മേടത്തില് തുടരും, അതിനുശേഷം ശഇടവത്തില് സംക്രമിക്കും. വ്യാഴം ലഗ്നഭാവത്തില്‍ നില്ക്കുന്നതിനാല് മേടം രാശിക്കാര്‍ക്ക് 2024-ല്‍ നല്ല ഫലങ്ങള്‍ ലഭിച്ചേക്കാം. ഭാഗ്യത്തിന്റെ നല്ല പിന്തുണയോടെ, എല്ലാ ജോലികളിലും വിജയം കൈവരിക്കാന്‍ സാധിക്കും. ഇതുകൂടാതെ, ശനി പതിനൊന്നാം ഭാവത്തില്‍ നില്ക്കുന്നതിനാല് നിങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെ മികച്ചതായിരിക്കും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിന് അവസരമുണ്ടാകും.
ഇടവം
വരാനിരിക്കുന്ന വര്‍ഷം ഇടവം രാശിക്കാര്‍ക്ക് വളരെ നല്ലതായിരിക്കും. നിങ്ങളുടെ രാശിയില്‍, നീതിയുടെയും പ്രവര്‍ത്തനത്തിന്റെയും ദേവനായ ശനിദേവന് ജോലിസ്ഥാനത്ത് ആയിരിക്കും, അതിനാല്‍ നിങ്ങളുടെ തൊഴില്‍ മേഖലയിലും കരിയറിലും നിങ്ങള്‍ക്ക് നല്ല വിജയസാധ്യതകളുണ്ട്. കരിയറില്‍ നിങ്ങള്‍ക്ക് ധാരാളം നേട്ടങ്ങളും ഉയര്‍ച്ചയും കൈവരിക്കാന്‍ സാധിക്കും. 2024-ല്‍ നിങ്ങള്‍ക്ക് ചില വലിയ വിജയം കൈവരിക്കാനാകും. നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് വളരെയധികം മുന്നോട്ട് പോകാന്‍ കഴിയും. അതിനാല്‍ നിങ്ങളുടെ ബഹുമാനത്തിനും പ്രശസ്തിക്കും സമ്പത്തിനും ഈ സമയം ഒരു കുറവും ഉണ്ടാകില്ല. നിങ്ങള്‍ക്ക് ഭൗതിക സുഖസൗകര്യങ്ങള്‍ ലഭിക്കും. ബിസിനസ്സില്‍ പുരോഗതിയും പുതിയ വരുമാന മാര്‍ഗങ്ങളും ഉണ്ടാകും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്കും ശനി, വ്യാഴം, രാഹു എന്നീ ഗ്രഹങ്ങളുടെ ശുഭഫലങ്ങള്‍ കാണാനാകും. 2024-ല്‍ നിങ്ങള്‍ വളരെയധികം പുരോഗതിയും വിജയവും കൈവരിക്കും. നിങ്ങളുടെ രാശിയില്‍ നിന്ന് ഏഴാം ഭാവത്തില്‍ ശനിദേവന് സ്ഥാനം പിടിക്കും. അത്തരമൊരു സാഹചര്യത്തില്‍, പങ്കാളിത്തത്തോടെ ഏതെങ്കിലും ബിസിനസ്സ് ചെയ്യുന്നവര്‍ അതില്‍ അപാരമായ വിജയം കൈവരിക്കാന്‍ സാധിക്കും. 2024 നിങ്ങള്‍ക്ക് കഠിനാധ്വാനം നിറഞ്ഞ വര്‍ഷമാണെന്ന് തെളിയും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് വലിയ ഉത്തരവാദിത്തങ്ങള്‍ ലഭിച്ചേക്കാം. ഇതുകൂടാതെ 2024 മെയ് മാസത്തില്‍ വ്യാഴം പത്താം ഭാവത്തില്‍ നില്ക്കുന്നതിനാല് ധാരാളം പണം സമ്പാദിക്കാനുള്ള അവസരമുണ്ടാകും. രാഹു ഗ്രഹത്തിന്റെ ശുഭഫലം നിങ്ങള്‍ക്ക് പെട്ടെന്നുള്ള ധനലാഭത്തിനുള്ള അവസരങ്ങളും നല്‍കും. വരാനിരിക്കുന്ന വര്‍ഷം നിങ്ങള്‍ കടത്തില്‍ നിന്ന് മുക്തി നേടുന്ന ഒരു വര്‍ഷമായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
