Latest Updates
-
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം!
ലക്ഷ്മീദേവിയുടെ ശുഭദൃഷ്ടി, സമ്പത്ത് കുന്നുകൂടും; 2024ല്‍ പണം കൊണ്ട് അമ്മാനമാടുന്ന 5 രാശി
2024 പുതുവര്‍ഷം തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ കഷ്ടതകള്‍ മാറി ഈ വര്‍ഷം സന്തോഷവും സമൃദ്ധിയും ഭാഗ്യവും നിറഞ്ഞ ഒരു വര്‍ഷമായിരിക്കണമെന്ന് ഓരോ വ്യക്തിയും ആഗ്രഹിക്കുന്നു. ജ്യോതിഷ പ്രകാരം ഗ്രഹ ചലനങ്ങളുടെ സ്വാധീനം കാരണം 2024 വര്‍ഷം ചില രാശിചിഹ്നങ്ങളില്‍ ഉള്ളവര്‍ക്ക് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഗ്രഹങ്ങളുടെ അനുകൂല സ്വാധീനത്താല്‍ ലക്ഷ്മീദേവി ഈ രാശിക്കാരോട് ദയ കാണിക്കാന്‍ പോകുന്നു. സമ്പത്തിന്റെ ദേവത പ്രസാദിച്ചാല്‍ ജീവിതത്തില്‍ സന്തോഷത്തിനും സമൃദ്ധിക്കും ഒരു കുറവുമില്ലെന്ന് പറയപ്പെടുന്നു. അതിനാല്‍ 2024ല്‍ ലക്ഷ്മീദേവി തന്റെ ശുഭദൃഷ്ടി ചൊരിയാന്‍ പോകുന്ന രാശിക്കാര്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് 2024 സാമ്പത്തികമായി വളരെ മികച്ചതായിരിക്കും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ജോലിസ്ഥലത്ത് ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അത് പ്രതിഫലിക്കുകയും ചെയ്യും. ഇത് മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്ന് എല്ലാവിധ അഭിനന്ദനങ്ങള്‍ക്കും കാരണമാകും. 2024-ല്‍ ലക്ഷ്മീദേവിയുടെ അനുഗ്രഹത്താല്‍ ലാഭനേട്ടങ്ങള്‍ നേടാന്‍ സാധിക്കും. വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിക്കുകയും ചെയ്യും. 2024ല്‍ നിങ്ങള്‍ ഏറ്റെടുക്കുന്ന ഏത് ജോലിയിലും നിങ്ങള്‍ വിജയിക്കും. മേടം രാശിക്കാരുടെ ദാമ്പത്യ ജീവിതം സന്തോഷകരവും സുസ്ഥിരവുമായിരിക്കും.
മിഥുനം
ഈ വര്‍ഷം മിഥുന രാശിക്കാര്‍ക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തമായി നിലനില്ക്കും. നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ വിജയം കൈവരിക്കാന്‍ നിങ്ങള്‍ കഠിനമായി പരിശ്രമിക്കേണ്ടതുണ്ട്. വിവിധ തരത്തിലുള്ള ഇടപാടുകള്‍ക്ക് ഈ വര്‍ഷം അനുകൂലമായിരിക്കും. 2024ല്‍ വിവിധ മേഖലകളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ നിങ്ങള്‍ക്ക് കൃത്യമായ ലാഭം നല്‍കും. നിങ്ങളുടെ ജോലിയില്‍ പ്രമോഷനുകള്‍ക്കും ശമ്പള വര്‍ധനവിനും അവസരമുണ്ടാകും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് മതിയായ ലാഭം നേടാന്‍ കഴിയും. നിങ്ങളുടെ ശക്തമായ സാമ്പത്തിക സ്ഥിതി കാരണം സമൂഹത്തില്‍ ബഹുമാനം ഉയരും.
ചിങ്ങം
ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താല്‍, ചിങ്ങം രാശിക്കാര്‍ക്ക് 2024 ല്‍ വളരെയധികം പ്രയോജനം ലഭിക്കും. ലക്ഷ്മീദേവിയുടെ അനുഗ്രഹത്താല്‍ നിങ്ങള്‍ക്ക് ബിസിനസ്സില്‍ ലാഭം ലഭിക്കും. പല വഴികളിലൂടെ പണം വരാന്‍ സാധ്യതയുണ്ട്. എന്നാല്‍ നിങ്ങളുടെ ചെലവുകള്‍ നിങ്ങള്‍ നിയന്ത്രിക്കേണ്ടതുണ്ട്. മനസ്സ് സന്തോഷിക്കും, ആരോഗ്യവും മെച്ചപ്പെടും. അതേസമയം, നിങ്ങളുടെ സന്താനങ്ങളുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകളും നിങ്ങള്‍ക്ക് ഈ സമയം ലഭിക്കും.
കന്നി
2024ല്‍ ലക്ഷ്മീദേവിയുടെ അനുഗ്രഹത്താല്‍ കന്നി രാശിക്കാര്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കും. വര്‍ഷം മുഴുവനും അമ്മയുടെ അനുഗ്രഹം ലഭിക്കുകയും അത് ഉചിതമായ ഫലങ്ങള്‍ നല്‍കുകയും ചെയ്യും. കുറച്ചു കാലമായി നിങ്ങള്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെങ്കില്‍, 2024-ല്‍ അവ വേഗത്തില്‍ പരിഹരിക്കപ്പെടും. ജോലിയിലും ബിസിനസ്സിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഈ സമയം വളരെ അനുകൂലമാണ്.
ജോലികള്‍ നിര്‍വഹിക്കുന്നതിന് നിങ്ങളുടെ സുഹൃത്തുക്കളുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാകും. ഈ കാലയളവില്‍ ജോലിസ്ഥലത്ത് നിങ്ങളുടെ മേലുദ്യോഗസ്ഥരില്‍ നിന്ന് നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ ലഭിക്കും. മൊത്തത്തില്‍,കന്നി രാശിക്കാര്‍ക്ക് ഈ വര്‍ഷം വളരെയേറെ ഫലപ്രദമായിരിക്കും.
ധനു
2024-ല്‍ ധനു രാശിക്കാര്‍ക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹം ധാരാളം ഉണ്ടാകും. ദേവി നിങ്ങള്‍ക്ക് ധനക്ഷാമം അനുഭവിക്കാന്‍ വിടില്ല. ഇത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ക്ക് ഈ കാലയളവില്‍ ഭീമമായ സമ്പത്ത് ലഭിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ കടാക്ഷമുണ്ടാകും. കൂടാതെ സാമ്പത്തിക നേട്ടങ്ങള്‍ക്കും സാധ്യതയുണ്ട്. ലക്ഷ്മീദേവിയുടെ അനുഗ്രഹത്താല്‍ നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി ശക്തമാകും. കുടുംബാന്തരീക്ഷം സന്തോഷകരമായിരിക്കും.
ബിസിനസ്സുകാര്‍ക്ക് ഈ വര്‍ഷം ശുഭകരമായി കണക്കാക്കപ്പെടുന്നു. കുടുംബജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. ഈ കാലയളവില്‍ നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കുകയും സമൂഹത്തില്‍ നിങ്ങളുടെ പ്രശസ്തി ദൃഢപ്പെടുകയും ചെയ്യും. നിങ്ങള്‍ നിക്ഷേപങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നുവെങ്കില്‍ ഈ സമയം ധനു രാശിക്കാര്‍ക്ക് ധാരാളം ലാഭമുണ്ടാകാന്‍ സാധ്യതയുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications