Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ശിവകൃപയാല്‍ വരുന്നു ഭാഗ്യനാളുകള്‍, 2024ല്‍ പരമേശ്വരന് കൈപിടിച്ചുയര്‍ത്തുന്ന 5 നാളുകാര്‍
ക്ഷിപ്രകോപിയും ക്ഷിപ്ര പ്രസാദിയുമാണ് പരമശിവന്. പ്രകൃതിയുടെ അടിസ്ഥാനമാണ് അദ്ദേഹം. ദൈവങ്ങളുടെ ദൈവം എന്നും പരമേശ്വരന് അറിയപ്പെടുന്നു. പരമശിവന് ആരോടും അതൃപ്തി കാണിക്കുന്നവനല്ല എന്നാണ് പറയപ്പെടുന്നത്. ഒരു ഭക്തന് ലാളിത്യത്തോടും ആചാരാനുഷ്ഠാനങ്ങളോടും കൂടി അദ്ദേഹത്തെ ആരാധിച്ചാല്‍, പരമേശ്വരന് തീര്‍ച്ചയായും നിങ്ങള്‍ക്ക് ആഗ്രഹിച്ച ഫലം നല്‍കുന്നതായിരിക്കും.
2023 വര്‍ഷത്തിന്റെ അവസാന നാളുകളാണ് ഇത്. 2024 പുതുവര്‍ഷം പിറക്കാന്‍ ഇനി ഏതാനും നാളുകള്‍ മാത്രമേയുള്ളൂ. ജ്യോതിഷപ്രകാരം, 2024 വര്‍ഷത്തില്‍ ചില നക്ഷത്രക്കാര്‍ക്ക് പരമേശ്വരന്റെ അനുഗ്രഹം ആവോളം ഉണ്ടെന്ന് പറയുന്നു. ഈ നക്ഷത്രക്കാര്‍ക്ക് അവരുടെ ദുരിത ദുഖങ്ങള്‍ നീങ്ങി സൗഭാഗ്യകാലം വരുന്നതായിരിക്കും. 2024 പുതുവര്‍ഷത്തില്‍ പരമേശ്വരന്റെ കടാക്ഷമുള്ള ആ ഭാഗ്യ നക്ഷത്രക്കാര്‍ ആരെല്ലാമാണ് എന്ന് നമുക്ക് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് പരമശിവന്റെ കടാക്ഷത്താല്‍ 2024 ഭാഗ്യം വര്‍ധിക്കുന്ന സമയമാണ്. ഭാഗ്യം നിങ്ങളെ കടാക്ഷിക്കുകയും ജീവിതത്തിലേക്ക് നേട്ടങ്ങള്‍ കടന്നുവരികയും ചെയ്യും. പുതിയ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ സമയം പുതിയ ജോലി ലഭിക്കും. നിങ്ങളുടെ പല ആഗ്രഹങ്ങളും ഈ സമയം നടപ്പാകും. അതിനാല്‍ ജീവിതത്തില്‍ പെട്ടെന്ന് തന്നെ ഒരു ഉയര്‍ച്ച 2024ല്‍ നിങ്ങള്‍ക്ക് വന്നുചേരും. ദിവസവും നിങ്ങള്‍ പരമശിവന്റെ മന്ത്രങ്ങള്‍ ജപിക്കുക. ശിവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക.
ചോതി
2024ല്‍ പരമേശ്വരന് അനുഗ്രഹിക്കുന്ന മറ്റൊരു നക്ഷത്രക്കാരാണ് ചോതി നക്ഷത്രക്കാര്‍. ഇവര്‍ക്ക് ശിവകടാക്ഷത്താല് ചില കാര്യങ്ങള്‍ ജീവിതത്തിലേക്ക് കടന്നുവരും. ചില കാര്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും. പുതിയ ചുമതലകളും നേട്ടങ്ങളും വന്നുചേരും. ഭാഗ്യം കടാക്ഷിക്കും. കര്‍മ്മ മേഖലയുമായി ബന്ധപ്പെട്ട് ഉയര്‍ച്ച ലഭിക്കും. പരമശിവന്റെ കടാക്ഷത്താല്‍ ചോതി നക്ഷത്രക്കാര്‍ക്ക് 2024ല്‍ നേട്ടങ്ങള്‍ തന്നെ വന്നുചേരും. അതിനാല്‍ തീര്‍ച്ചയായും നിങ്ങള്‍ പരമശിവനെ മുടങ്ങാതെ ആരാധിച്ച് മുന്നോട്ട് പോകുക. മാറ്റങ്ങള്‍ കാണും.
അനിഴം
അനിഴം നക്ഷത്രക്കാര്‍ക്ക് 2024ല്‍ പരമശിവന്റെ കടാക്ഷത്താല്‍ ഭാഗ്യം കൈവരും. ചില അത്ഭുതകരമായ നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ കടന്നുവരും. പ്രധാനമായും ചില ചുമതലകള്‍ നിങ്ങള്‍ക്ക് ഏറ്റെടുക്കേണ്ടിവരാം. അതിലെല്ലാം തന്നെ നിങ്ങള്‍ക്ക് വിജയവും ലഭിക്കും. കര്‍മ്മരംഗം പുഷ്ടിപ്പെടും. ഭഗവാന്റെ കടാക്ഷത്താല്‍ ജീവിതത്തില്‍ പല അപ്രതീക്ഷിത കാര്യങ്ങളും 2024ല്‍ നടക്കും. ബിസിനസില്‍ നിങ്ങള്‍ക്ക് മികച്ച ലാഭം ലഭിക്കും. ഇഷ്ടവിവാഹത്തിനുള്ള സാധ്യതയുമുണ്ട്. നിങ്ങള്‍ ചെയ്യേണ്ട പ്രധാന കാര്യം ശിവാരാധന മുടക്കരുത് എന്നതാണ്. തിങ്കളാഴ്ച ദിവസം ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക. ജന്മനക്ഷത്രദിവസം ക്ഷേത്രദര്‍ശനം നടത്തുക. ശിവ മന്ത്രങ്ങള്‍ നിത്യവും ധരിക്കുക. തീര്‍ച്ചയായും നിങ്ങള്‍ക്ക് ശുഭഫലങ്ങള്‍ തന്നെ കൈവരുന്നതായിരിക്കും.
തിരുവോണം
തിരുവോണം നക്ഷത്രക്കാര്‍ക്ക് 2024 വെല്ലുവിളികള്‍ നിറഞ്ഞ കാലമായിരിക്കും. എന്നാല്‍ നിങ്ങള്‍ക്ക് പരമേശ്വര കൃപയാല്‍ ഈ വെല്ലുവിളികളെയെല്ലാം തരണം ചെയ്യാനാകും. നിത്യവും ഭഗവാനെ ആരാധിച്ച് മുന്നോട്ട് പോകുക. തീര്‍ച്ചയായും നിങ്ങളുടെ മുന്നിലെ തടസ്സങ്ങളെല്ലാം മാറുന്നതായിരിക്കും. തൊഴില്‍ മേഖലയില്‍ ഉയര്‍ച്ച ലഭിക്കും. വര്‍ഷാവസാനം പല അപ്രതീക്ഷിത നേട്ടങ്ങളും നിങ്ങളെ തേടിവരും. അല്പം കഠിനാധ്വാനം വേണ്ടിവന്നാലും കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാകും. ജീവിതത്തില്‍ ഉയര്‍ച്ചയ്ക്ക് സഹായകമായ കാര്യങ്ങള്‍ പരമേശ്വര കൃപയാല്‍ വന്നുചേരും. ദാമ്പത്യത്തില്‍ സ്നേഹം വര്‍ധിക്കും. ഭാഗ്യകടാക്ഷത്താല്‍ പല കാര്യങ്ങളിലും വിജയം നേടാനാകും. സാധിക്കുന്ന അവസരങ്ങളിലെല്ലാം ശിവക്ഷേത്ര ദര്‍ശനം നടത്തുക. ശിവ മന്ത്രങ്ങള്‍ മുടങ്ങാതെ ചൊല്ലുക.
പൂരുരുട്ടാതി
പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് 2024ല്‍ പരമേശ്വരന്റെ കടാക്ഷത്താല്‍ സന്തോഷം ഇരട്ടിക്കുന്ന സമയം വന്നുചേരും. ഇവരുട ജീവിതത്തില്‍ പല അപ്രതീക്ഷിത സന്തോഷങ്ങളും വന്നുചേരും. വിജയസാധ്യതയുള്ള കാര്യങ്ങളില്‍ പോലും വിജയം ലഭിക്കും. കഠിനാധ്വാനത്തിലൂടെ നിങ്ങള്‍ നേട്ടങ്ങള്‍ നേടിയെടുക്കും. 2024 വര്‍ഷത്തില്‍ ഭഗവാന്റെ കടാക്ഷത്താല്‍ പല സൗഭാഗ്യങ്ങളും ജീവിതത്തില്‍ കൈവരും. കുടുംബവുമായി ബന്ധപ്പെട്ട സന്തോഷകരമായ നിമിഷങ്ങള്‍ ജീവിതത്തിലേക്ക് വന്നുചേരും. പുതിയ വീടോ സ്ഥലമോ വാങ്ങാനുള്ള ആഗ്രഹങ്ങളും സഫലമാകും. പൊതുവേ നിങ്ങള്‍ക്ക് ഭഗവാന്റെ കടാക്ഷത്താല്‍ അനുകൂലമായി സമയമാണ് 2024. എന്നാല്‍ നിങ്ങള്‍ മുടങ്ങാതെ ശിവനെ ആരാധിക്കുക. ഭാഗ്യം തീര്‍ച്ചയായും നിങ്ങളുടെ കൂടെയുണ്ടാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
