Latest Updates
-
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം! -
കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇതാ -
2026 സെപ്റ്റംബർ 25: രവി യോഗവും രാഹുകാലവും; ഇന്ന് ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
വെളുക്കാൻ പാകിസ്താൻ ക്രീം തേക്കുന്നവരാണോ? അപകടകരമായ മെർക്കുറി; ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ നിർത്തൂ -
അടിയന്തര ചികിത്സയിൽ പങ്കാളിയുടെ അനുമതി: ഡൽഹി ഹൈക്കോടതിയുടെ നിർണ്ണായക നീക്കം, അറിയേണ്ടതെല്ലാം -
ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ ദിശകൾ ഒഴിവാക്കിയാൽ വീട്ടിൽ ഐശ്വര്യം നിറയും -
ബുധൻ തുലാം രാശിയിലേക്ക്: പുതിയ തുടക്കങ്ങൾക്ക് ഈ സമയം അനുകൂലമോ? -
വീട്ടിൽ ഐശ്വര്യം നിറയ്ക്കാം; ഫ്ലിപ്കാർട്ട് സെയിലിൽ 999 രൂപയിൽ താഴെ ലഭിക്കുന്ന ഈ വാസ്തു സാധനങ്ങൾ മറക്കരുത് -
പിതൃപക്ഷം 2026: കേരളത്തിൽ ശ്രാദ്ധം എപ്പോൾ? രാഹുകാലം ഒഴിവാക്കി കൃത്യമായ സമയം അറിയാം! -
ഗണേശ വിസർജൻ 2026: മുംബൈ മുതൽ കേരളം വരെ; യാത്ര തിരിക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
karthika Nakshatra 2024: കഠിനപാതയിലൂടെ ജീവിതയാത്ര; കാര്‍ത്തിക നക്ഷത്രഫലം 2024
പുതുവര്‍ഷം പിറക്കാന്‍ ഇനി 10 ദിവസം മാത്രമേയുള്ളൂ. 2024 പുതുവര്‍ഷത്തെ ആവേശത്തോടെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് നാട്. പുതുവര്‍ഷത്തില്‍ എല്ലാവര്ക്കും സൗഭാഗ്യം മാത്രം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു. ജ്യോതിഷപ്രകാരം, പുതുവര്‍ഷത്തില്‍ കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ പല മാറ്റങ്ങളുമുണ്ടാകും. പൊതുഫലം പ്രകാരമാണ് ഈ കാര്യങ്ങള്‍ പറയുന്നത്. ഇവര്‍ക്ക് 2024ല്‍ വന്നുചേരുന്ന കാര്യങ്ങളെക്കുറിച്ചും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചും ഈ ലേഖനത്തില്‍ വായിച്ചറിയാം. ജ്യോതിഷപ്രകാരം 2024ല്‍ കാര്‍ത്തിക നക്ഷത്രക്കാരുടെ ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
കാര്‍ത്തിക നക്ഷത്രം 2024 ഫലങ്ങള്‍
2024ല്‍ കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് അപ്രതീക്ഷിതമായി ചില ചെലവുകള്‍ ഉയര്‍ന്നുവന്നേക്കാം. വായ്പ എടുക്കേണ്ട അവസരങ്ങള്‍ ജീവിതത്തില്‍ വരും. എല്ലാത്തരം സാമ്പത്തിക ഇടപാടുകളിലും നിങ്ങള്‍ വളരെയേറെ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. അതല്ലെങ്കില്‍ നിങ്ങള്‍ക്ക് ചതിവ് സംഭവിക്കാനുള്ള സാധ്യത ഏറെയാണ്.

2024 ഫെബ്രുവരി, ഏപ്രില്‍ ജൂലൈ, ഒക്ടോബര്‍ എന്നിവയാണ് നിങ്ങള്‍ക്ക് ഏറ്റവും ശുഭകരമായ മാസങ്ങളായി കണക്കാക്കുന്നത്. ജനുവരി, ജൂണ്‍, സെപ്റ്റംബര്‍, ഡിസംബര്‍ എന്നീ മാസങ്ങള്‍ നിങ്ങള്‍ക്ക് അത്ര ശുഭകരമാകണം എന്നില്ല. എന്നാല്‍ മെയ്, ഓഗസ്റ്റ്, നവംബര്‍ എന്നിവ സമാസമ ഫലങ്ങളോടെ കടന്നുപോകും. പല തടസ്സങ്ങളും വന്നേക്കാം. കുടുംബാംഗങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ വന്നേക്കാം. സ്വത്ത് സംബന്ധമായ കാര്യങ്ങളില്‍ തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. മറ്റുള്ളവരെ സഹായിക്കേണ്ട സാഹചര്യങ്ങള്‍ നിങ്ങള്‍ക്ക് വന്നുചേരും. അത്തരം കാര്യങ്ങള്‍ വന്നുചേരുന്നുവെങ്കില്‍ അത്തരക്കാരെ നിങ്ങള്‍ക്ക് കഴിയാവുന്ന രീതിയില്‍ സഹായിക്കുക.
2024 ഏപ്രില്‍ 13 മുതല്‍ 2024 മേയ് 14 വരെയുള്ള കാലയളവില്‍ കാര്‍ത്തിക നക്ഷത്രത്തിന്റെ അധിപനായ സൂര്യന് അതിശക്തമായ സ്ഥാനത്തായിരിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് തൊഴില്‍ പുരോഗതി, സാമ്പത്തിക നേട്ടങ്ങള്‍, ഭരണപരമായ ഗുണങ്ങള്‍ എന്നിവ നേടാനാകും. സൂര്യദേവന്റെ അനുകൂല സ്ഥാനം ഈ കാലഘട്ടം ജീവിതത്തിന്റെ എല്ലാ മേഖലകള്‍ക്കും നല്ലതായിരിക്കുമെന്ന് സൂചിപ്പിക്കുന്നു. കുടുംബം വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കും ഈ കാലയളവില്‍ നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധ്യതയുണ്ട്. ഈ കാലയളവില്‍, ഈ രാശിയിലുള്ള സ്ത്രീകള്‍ക്ക് അവരുടെ പങ്കാളിയില്‍ നിന്നും പിതാവില്‍ നിന്നും പൂര്‍ണ്ണ പിന്തുണ ലഭിക്കും.
2024 ഓഗസ്റ്റ് 16 മുതല്‍ 2024 സെപ്റ്റംബര്‍ 16 വരെയുള്ള സമയവും നിങ്ങള്‍ക്ക് അനുകൂലമായിരിക്കും, കാരണം ഈ സമയത്ത് സൂര്യന് തന്റെ സ്വന്തം രാശിയായ ചിങ്ങത്തില് ആയിരിക്കും. തല്‍ഫലമായി, ഈ രാശിക്കാര്‍ക്ക് അവരുടെ സന്താനങ്ങളില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും. അതേ സമയം വാതുവെപ്പിലൂടെ ലാഭം കൊയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ കാലഘട്ടം വിജയം സമ്മാനിക്കും.
ചില സാഹചര്യങ്ങളില്‍ നിങ്ങള്‍ക്ക് മറ്റുള്ളവരുടെ പ്രവൃത്തികളാല്‍ പഴികേള്‍ക്കേണ്ടതായി വരാം. മറ്റുള്ളവരുടെ പ്രവൃത്തികള്‍ നിങ്ങളുടെ ജീവിതത്തില്‍ ദോഷം വരുത്തും. അത് സുഹൃത്തുക്കളോ സഹപ്രവര്‍ത്തകരോ വഴിയായേക്കാം. ബിസിനസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ സമയം ബിസിനസ് വിപുലീകരിക്കാനുള്ള ആഗ്രഹം മനസിലുണ്ടാകും. തൊഴില്‍ പരമായി ധാരാളം മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തിലേക്ക് വന്നുചേര്‍ന്നേക്കാം. പുതിയ തൊഴില്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. നിലവിലുള്ള ജോലി മാറ്റാന്‍ ശ്രമിക്കുന്നവര്‍ക്ക് പുതിയ നല്ല ജോലി ലഭിച്ചേക്കാം.
പലപ്പോഴും പിടിവാശി നിങ്ങള്‍ക്ക് ജീവിതത്തില്‍ വന്നേക്കാം. ചിലര്‍ക്ക് തൊഴില്‍ പുരോഗതിയില്‍ തടസ്സം കണ്ടേക്കാം. തൊഴില്‍ പരമായ കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ട സമയമാണ് ഇത്. ജോലിസ്ഥലത്ത് അനാവശ്യ കാര്യങ്ങളില്‍ ഇടപെടാതിരിക്കുക. നിങ്ങളുടെ കാര്യങ്ങളില്‍ മാത്രം ശ്രദ്ധിക്കുക. നിങ്ങളില്‍ ചിലര്‍ ജോലി രാജിവച്ച് പഠനം നടത്തുകയോ സ്വന്തമായി ബിസിനസ് ചെയ്യാനോ താല്പര്യപ്പെടുന്നുവെങ്കില് സമയം നിങ്ങള്‍ക്ക് അനുകൂലമാണ്. ഏത് കാര്യവും ശ്രദ്ധിച്ച് മാത്രം ചെയ്യുക.
ഈ വര്‍ഷം ഉറച്ച ചില തീരുമാനങ്ങള്‍ നിങ്ങള്‍ എടുക്കും. അത് ഭാവിയില്‍ നിങ്ങള്‍ക്ക് നല്ല നേട്ടങ്ങള്‍ നല്‍കും. മുന്നോട്ട് വിജയത്തോടെ നീങ്ങാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിക്ഷേപങ്ങളുടെ കാര്യത്തില്‍ ഈ വര്‍ഷം വളരെ ശ്രദ്ധിക്കണം. അനധികൃത നിക്ഷേപങ്ങള്‍ ഒഴിവാക്കുക. വായ്പയായി നല്കിയ പണം തിരികെ ലഭിക്കാനാകും. കൃഷിയിലുള്ള താല്പര്യം വര്‍ധിക്കും. കൃഷി ചെയ്യുന്നവര്‍ക്ക് ഈ സമയം ഉയര്‍ച്ച ലഭിക്കും.
നിങ്ങളുടെ സംസാരശൈലി ഈ സമയം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ ബന്ധങ്ങള്‍ വഷളായേക്കാം. എല്ലാവരോടും ശ്രദ്ധയോടെ മാത്രം മറ്റുള്ളവരോട് സംസാരിക്കുക. ഈ സമയം കുടുംബത്തില്‍ ചില മംഗള പരിപാടികള്‍ നടത്താന്‍ അവസരമുണ്ടാകും. വന്നുചേരുന്ന തടസ്സങ്ങളെ നിങ്ങളുടെ മാനസിക ശക്തിയാല്‍ തരണം ചെയ്യാന്‍ സാധിക്കും. കുടുംബക്ഷേത്രത്തില്‍ മറക്കാതെ ദര്‍ശനം നടത്തുക. നിങ്ങളുടെ ജീവിതത്തില്‍ അനുകൂല ഫലങ്ങള്‍ തന്നെ വന്നുചേരും.



Click it and Unblock the Notifications
