Latest Updates
-
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ? -
12 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; വ്യാഴം കർക്കടകത്തിലേക്ക് മാറുമ്പോൾ നിങ്ങളുടെ രാശിയിൽ സംഭവിക്കാൻ പോകുന്നത് ഇതാണ്! -
ജ്യേഷ്ഠ പൂർണിമ 2026: ചന്ദ്രൻ ധനുവിലേക്ക്; ഈ രാശിക്കാർക്ക് ഭാഗ്യകാലം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ -
അധിക പൗർണ്ണമി: 3 വർഷത്തിന് ശേഷം എത്തുന്ന അപൂർവ്വ ദിനം, ഐശ്വര്യത്തിനായി ചെയ്യേണ്ടത് ഇത്രമാത്രം! -
2026 മെയ് 31 രാശിഫലം: കരിയറിലും സമ്പത്തിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വലിയ മാറ്റങ്ങൾ: ഇന്നത്തെ നക്ഷത്രഫലം പറയുന്നത് എന്താണ്? അശ്വതി മുതൽ രേവതി വരെ അറിയാം!
ലോട്ടറിഭാഗ്യം വരെ സ്വന്തം, 2024ല്‍ ലക്ഷ്മീദേവി ചേര്‍ത്തുനിര്‍ത്തുന്ന നക്ഷത്രക്കാര്‍
2024 പുതുവര്‍ഷത്തിലേക്ക് അടുക്കുകയാണ് നമ്മള്. ഇനി ഒന്നരമാസം കൂടിയേ പുതുവര്‍ഷം പിറക്കാനുള്ളൂ. എല്ലാവരും തന്നെ സര്വ്വൈശ്വര്യങ്ങളുമുള്ള ഒരു പുതുവര്‍ഷത്തിനായി കാത്തിരിക്കുകയാണ്. ജ്യോതിഷപ്രകാരം 2024 വര്‍ഷത്തില്‍ ലക്ഷ്മീദേവിയുടെ അനുഗ്രഹം നേടുന്ന ചില നക്ഷത്രക്കാരുണ്ട്. ഈ നക്ഷത്രക്കാരെ ദേവി സമ്പന്നതയിലേക്ക് കൈപിടിച്ചുയര്ത്തുന്നതായിരിക്കും. ആ നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്)
മേടക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല് എന്നിവര്‍. 2024 ഇവര്‍ക്ക് വളരെ ശുഭകരമായിരിക്കും. വളരെയധികം നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരും. ജോലിയോ വിവാഹമോ സന്താനഭാഗ്യമോ അത്തരത്തില്‍ നിങ്ങളുടെ മനസിന് സന്തോഷം നല്കുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും. ദേവന്മാരുടെ ഗുരുവായ വ്യാഴം മെയ് വരെ നിങ്ങളുടെ ജന്മരാശിയില്‍ തുടരും. ഇതിനുശേഷം ഇടവ രാശിയില്‍ പ്രവേശിക്കും.
ഈ സമയം സമൂഹത്തില്‍ നിങ്ങളുടെ ആദരവ് വര്‍ദ്ധിക്കും. സമ്പത്ത് വര്‍ദ്ധിക്കും. ധാരാളം ധനനേട്ടങ്ങളുണ്ടാകും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ വീണ്ടും തുടങ്ങാനാകും. ബിസിനസ്സിലും വലിയ ലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. നിയമപരമായ കാര്യങ്ങളില്‍ വിജയം കൈവരിക്കാനാകും. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ വീണ്ടും പുനരാരംഭിക്കും. നിങ്ങള്‍ക്ക് ജീവിതത്തില്‍ ചില പുതിയ അവസരങ്ങള്‍ കൈവരും.
കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
കര്‍ക്കടകക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് പുണര്‍തം അവസാനപാദം, പൂയം, ആയില്യം എന്നിവര്‍. വര്‍ഷാരംഭത്തില്‍ നിങ്ങളുടെ ജന്മരാശിയില്‍ വ്യാഴം പത്താം ഭാവത്തില്‍ നില്ക്കും. അതിന്റെ ശുഭഫലം ജീവിതത്തിലുടനീളം പ്രകടമാകും. അത്തരമൊരു സാഹചര്യത്തില്‍ ഈ നക്ഷത്രക്കാരുടെ വരുമാനം അതിവേഗം വര്‍ദ്ധിക്കും. സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമാകാം. പുതിയ വരുമാന സ്രോതസ്സുകള്‍ നിങ്ങളെ തേടിവരും.
ഇതോടൊപ്പം ശനിയുടെ അനുഗ്രഹത്താല്‍ കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലവും നിങ്ങള്‍ക്ക് ഈ സമയം ലഭിക്കും. ഈ സമയം നിങ്ങള്‍ക്ക് ആത്മീയതയോടുള്ള ചായ്വ് വര്‍ദ്ധിക്കും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് എല്ലാവരുടെയും പിന്തും ലഭിക്കും. ഇത് കാരണം നിങ്ങള്‍ക്ക് സ്ഥാനക്കയറ്റത്തോടൊപ്പം ചില വലിയ ഉത്തരവാദിത്തങ്ങളും കര്‍മ്മരംഗത്ത് ലഭിച്ചേക്കാം. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കാനും നിങ്ങള്‍ക്ക് സാധിക്കും.
വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട എന്നിവര്‍. വര്‍ഷത്തിന്റെ തുടക്കത്തില്‍ ചൊവ്വ നിങ്ങളുടെ ജന്മരാശിയുടെ രണ്ടാമത്തെ വീട്ടില്‍ സൂര്യദേവനോടൊപ്പം നിലകൊള്ളം. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമായേക്കാം. പല വഴികളിലൂടെ നിങ്ങള്‍ക്ക് ധനസമ്പാദനത്തിന് അവസരം ലഭിക്കും. ഇതോടൊപ്പം ശുക്രനും ബുധനും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം കൊണ്ടുവരും.
കര്‍മ്മരംഗത്ത് ഈ വര്‍ഷം വിജയിക്കാനുള്ള സാധ്യതകളുണ്ട്. ജോലിയില്‍ നിങ്ങളുടെ സ്ഥാനം ശക്തമാകും. എല്ലാവരുടെയും പിന്തുണയും ലഭിക്കും. നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ക്ക് ധാരാളം നേട്ടങ്ങള്‍ ലഭിക്കും. ഇതോടൊപ്പം സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയും ശക്തമായിത്തന്നെയുണ്ട്. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കാനാകും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഈ സമയം വലിയ വിജയം കൈവരിക്കാനാകും.
കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)
കുംഭക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ എന്നിവര്‍. ശനിദേവന് നിങ്ങളുടെ ജന്മരാശിയില്‍ വര്‍ഷം മുഴുവനും തുടരും. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ പൂര്‍ണ്ണമായ അര്‍പ്പണബോധത്തോടും കഠിനാധ്വാനത്തോടും കൂടി ചെയ്യുന്ന എല്ലാ ജോലികളിലും നിങ്ങള്‍ക്ക് വിജയിക്കാനാകും. തീര്‍ച്ചയായും നിങ്ങള്‍ വിജയം കൈവരിക്കും. ബിസിനസ്സില്‍ വര്‍ദ്ധനവുണ്ടാകും. ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണയാല്‍, എല്ലാ മേഖലയിലും വിജയം കൈവരിക്കാന്‍ കഴിയും. വിദ്യാര്‍ത്ഥികള്‍ക്കും ഈ സമയം നല്ല നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കും. ഈ സമയം നിങ്ങള്‍ക്ക് സമൂഹത്തില്‍ ബഹുമാനവും ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications