Latest Updates
-
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം
പിറക്കുന്നു ഇനി ശുഭകാലം, വ്യാഴം-ശനി അനുഗ്രഹവര്ഷം; 2024ല് തലവര മാറുന്ന 4 രാശി
2024 പുതുവര്ഷം ആരംഭിക്കാന് ഇനി അധികനാളുകളില്ല. വെറും ഒന്നര മാസം കൂടിയേ പുതുവര്ഷത്തിലേക്ക് ഇനിയുള്ളൂ. പുതുവര്ഷത്തിനായി എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കാരണം ഈ വര്ഷത്തില് വിജയിക്കാത്ത ജോലികളും നടക്കാത്ത ആഗ്രഹങ്ങളുമെല്ലാം വരുന്ന വര്ഷത്തിലെങ്കിലും നേടാനാകുമെന്ന് ഏവരും പ്രതീക്ഷിക്കുന്നു. ജ്യോതിഷ പ്രകാരം, പുതുവര്ഷത്തില് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനത്തിലും സ്ഥാനത്തിലും പ്രത്യേക മാറ്റമുണ്ട്. 2024 ലെ പുതുവര്ഷത്തിലും സമാനമായ ചില കാര്യങ്ങള് ജ്യോതിഷപരമായി സംഭവിക്കും.
ജ്യോതിഷ കണക്കുകൂട്ടല് അനുസരിച്ച് 2024ല് ശനിയുടെയും വ്യാഴത്തിന്റെയും ഒരു പ്രത്യേക സ്ഥാനം ഉണ്ടാകും. 2024-ല് നീതിയും കര്മ്മവും നല്കുന്ന ശനി സ്വന്തം രാശിയായ കുംഭത്തില് ഇരിക്കും. ഇതുകൂടാതെ വ്യാഴം 2024 മെയ് വരെ സ്വന്തം രാശിയില് തുടരും. ഇതുകൂടാതെ വര്ഷം മുഴുവനും രാഹു മീനത്തിലും കേതു കന്നിയിലും ഉണ്ടാകും. 2024ലെ ഗ്രഹങ്ങളുടെ ഈ സ്ഥാനം പല രാശിക്കാരുടെയും ജീവിതത്തില് ശുഭസൂചനയും സന്തോഷവും നല്കുന്നു. 2024 വര്ഷം ഭാഗ്യം നല്കുന്ന ആ രാശിക്കാര് ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്ക്ക് 2024 വര്ഷം വളരെ നല്ലതായിരിക്കും. ശുഭഗ്രഹമായ ദേവഗുരു വ്യാഴം മെയ് വരെ മേടരാശിയില് തുടരും. ഇത്തരത്തില് മേടം രാശിക്കാരുടെ ഭാഗ്യം ശോഭിക്കും. അപ്രതീക്ഷിതമായ പല നേട്ടങ്ങളും നിങ്ങളെ തേടിയെത്തും. എല്ലാ ജോലികളിലും വിജയത്തിനുള്ള യോഗങ്ങളുണ്ട്. കര്മ്മരംഗത്ത് ഉയര്ച്ച കൈവരിക്കാന് സാധിക്കും. 2024ല് ലാഭത്തിന്റെയും വിജയത്തിന്റെയും പല അവസരങ്ങളും ലഭിക്കും. സമൂഹത്തില് നിങ്ങളുടെ ബഹുമാനവും സമ്പത്തും വര്ദ്ധിക്കും. മുടങ്ങിക്കിടക്കുന്ന ജോലികള് പൂര്ത്തീകരിക്കും. 2024 വര്ഷം തൊഴില് ചെയ്യുന്നവര്ക്ക് വളരെ നല്ലതായിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ധനസമ്പാദനത്തിന് പലവഴികളും നിങ്ങളുടെ മുന്നില് തുറന്നുവരും.
കര്ക്കിടകം
2024 ലെ ആദ്യ മാസത്തില്, വ്യാഴം നിങ്ങളുടെ രാശിയില് നിന്ന് പത്താം ഭാവത്തില് ആയിരിക്കും. ഇതുവഴി 2024ല് നല്ല വരുമാനവും വിജയവും നിങ്ങള്ക്ക് കൈവരിക്കാന് സാധിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാള് മികച്ചതായിരിക്കും. വര്ഷം മുഴുവനും കര്ക്കടക രാശിക്കാര്ക്ക് ശനിയുടെ കൃപ നിലനില്ക്കും. അതിനാല് നിങ്ങളുടെ സമ്പത്തും ബഹുമാനവും വര്ദ്ധിക്കും. വര്ഷം മുഴുവനും നിങ്ങള്ക്ക് ഭാഗ്യം ലഭിക്കും. ജോലിയില് സ്ഥാനക്കയറ്റം, ധനലാഭം എന്നിവയുടെ ലക്ഷണങ്ങള് കാണുന്നു. കുടുംബജീവിതവും വൈവാഹിക ജീവിതവും മികച്ചതായിരിക്കും. നിങ്ങളുടെ ബന്ധങ്ങള് ശക്തമാകും. ആരോഗ്യത്തിന്റെ കാര്യത്തില് 2024 വര്ഷം നിങ്ങള്ക്ക് അനുകൂലമായിരിക്കും.
വൃശ്ചികം
വരാനിരിക്കുന്ന പുതുവര്ഷം വൃശ്ചിക രാശിക്കാര്ക്ക് സന്തോഷം നല്കും. വര്ഷത്തിന്റെ തുടക്കത്തില്, ചൊവ്വ സൂര്യനോടൊപ്പം നിങ്ങളുടെ രാശിയിലെ രണ്ടാമത്തെ ഭവനം കൈവശപ്പെടുത്തും. ഇതുകൂടാതെ, ശുക്രനും ബുധനും നിങ്ങള്ക്ക് അനുകൂലമായ ഫലങ്ങള് നല്കും. ഈ സമയം നിങ്ങള്ക്ക് നല്ല തൊഴില് വിജയം കരസ്ഥമാക്കാനാകും. ജോലി ചെയ്യുന്നവര്ക്ക് പുതിയ ജോലിയുടെ നല്ല ഓഫറുകള് ലഭിച്ചേക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ധനസ്രോതസ്സുകള് ഉയരും. കുടുംബാംഗങ്ങള്ക്കിടയില് സ്നേഹവും ഐക്യവും ഉണ്ടാകും. വിദ്യാര്ത്ഥികള് വിദ്യാഭ്യാസത്തില് വിജയം കൈവരിക്കാനാകും. മത്സര പരീക്ഷകളില് വിജയം നേടാനാകും.
കുംഭം
2024ല് ശനി ഭഗവാന് വര്ഷം മുഴുവനും സ്വന്തം രാശിയായ കുംഭത്തില് വസിക്കും. ഈ രാശിയില് വ്യാഴം പുതുവര്ഷത്തില് തന്റെ രാശി മാറി മൂന്നാം ഭാവത്തില് വസിക്കും. ഈ രീതിയില് 2024ല് കുംഭം രാശിക്കാര്ക്ക് വ്യാഴവും ശനിയും സ്വാധീനം ചെലുത്തും. ശനി-വ്യാഴം ശുഭഭാവം വര്ഷം മുഴുവനും നിങ്ങള്ക്ക് നല്ല ഫലങ്ങള് നല്കും. ജോലിയിലും ബിസിനസിലും നിങ്ങള്ക്ക് വിജയം നേടാനായി സാധിക്കും. ജോലിയില് ഉയര്ച്ച കൈവരിക്കാനാകും. സമ്പാദ്യം വളരും. പണം സമ്പാദിക്കുന്നതിനുള്ള നല്ല അവസരങ്ങള് ലഭിക്കും. പുതിയ പദ്ധതികളില് വിജയം കൈവരിക്കും.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല് വിശദാംശങ്ങള്ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
