Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Bharani Nakshatra 2024: പുതുവര്‍ഷത്തില്‍ അപ്രതീക്ഷിത മാറ്റം, ഭരണി നക്ഷത്രഫലം 2024
2024 പുതുവര്‍ഷം പിറക്കാന്‍ ഇനി ഏതാനും നാളുകള്‍ മാത്രമേയുള്ളൂ. പുതുവര്‍ഷത്തില്‍ ഓരോ നക്ഷത്രക്കാരും അവരുടെ ജീവിതത്തില്‍ എന്തൊക്കെ നടക്കുമെന്ന് അറിയാന്‍ താല്പര്യപ്പെടുന്നു. 2024 പുതുവര്‍ഷത്തില്‍ ഭരണി നക്ഷത്രക്കാരുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഇവിടെ നിങ്ങളോട് പറയുന്നു.
ഇവര്‍ക്ക് 2024ല്‍ വന്നുചേരുന്ന കാര്യങ്ങളെക്കുറിച്ചും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചും ഈ ലേഖനത്തില്‍ വായിച്ചറിയാം. ഇത് പൊതുഫലം പ്രകാരമുള്ള ഫലമാണ്. ഓരോ വ്യക്തിയുടെയും ജനനസമയവും ഗ്രഹനിലയും പ്രകാരം ഇതില്‍ ചില മാറ്റങ്ങള്‍ വന്നേക്കാം. ജ്യോതിഷപ്രകാരം 2024ല്‍ ഭരണി നക്ഷത്രക്കാരുടെ ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഭരണി നക്ഷത്രക്കാരുടെ 2024 പുതുവര്‍ഷഫലം
2024 ജനുവരി, ഏപ്രില്‍, ഓഗസ്റ്റ്, സെപ്റ്റംബര്‍ എന്നിവയാണ് ഭരണി നക്ഷത്രക്കാര്‍ക്ക് ഏറ്റവും നല്ല മാറ്റങ്ങള്‍. മാര്‍ച്ച്, ജൂണ്‍, ഒക്ടോബര്‍, ഡിസംബര്‍ എന്നിവ ശക്തമായ കാലയളവാണ്. 2024 ഫെബ്രുവരി, മെയ്, ജൂലൈ, നവംബര്‍ മാസങ്ങള്‍ കാര്യമായ ഫലങ്ങള്‍ ലഭിച്ചേക്കില്ല. ഇത് പൊതുഫലം പ്രകാരമുള്ള മാറ്റങ്ങളാണ്. ഗ്രഹനില പ്രകാരം ആളുകളില്‍ ഇത് അല്പം വ്യത്യാസപ്പെടാം.
ഭരണി നക്ഷത്രം പാദം ഒന്ന് മേടം രാശിയില്‍ ജനിച്ച വ്യക്തികള്‍ ഈ കാലയളവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. പല കാര്യങ്ങളിലും നിങ്ങള്‍ക്ക് നല്കിയ വാക്ക് പാലിക്കാന്‍ പറ്റാത്ത അവസ്ഥ വന്നേക്കാം. എന്നാല്‍ ഭരണി നക്ഷത്രം പാദം രണ്ടില്‍ ജനിച്ചവര്‍ക്ക് സ്വത്ത് സംബന്ധിച്ച് തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാനാകും. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതയുണ്ട്.
ഭരണി നക്ഷത്രം പാദം മൂന്നിലുള്ളവര്ക്ക് നഷ്ടപ്പെട്ട രേഖകളോ വിലപിടിപ്പുള്ള വസ്തുക്കളോ ഈ സമയം വീണ്ടെടുത്തേക്കാം. വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന കാര്യങ്ങള്‍ പുനരാരംഭിക്കാനും അതില്‍ വിജയം നേടാനുമുള്ള സാധ്യത ഏറെയാണ്. ഭരണി നക്ഷത്രം നാലാം പാദത്തിലാണ് നിങ്ങള്‍ ജനിച്ചതെങ്കില്‍ നിങ്ങള്‍ക്ക് ചില ദൗര്‍ഭാഗ്യമുണ്ടാകും. വീട് വില്ക്കാന് തീരുമാനിച്ചേക്കാം. എന്നാല്‍ അഭിമുഖങ്ങളിലും മറ്റും മികച്ച കഴിവ് തെളിയിക്കാനാകും. കരിയറില്‍ നേട്ടങ്ങളുണ്ടാകും.
പൊതുവേ ഭരണി നക്ഷത്രക്കാര്‍ക്ക് കഠിനാധ്വാനം ഫലം നല്കുന്ന ഒരു വര്‍ഷം തന്നെയാണ് ഇത്. പ്രതീക്ഷിക്കുന്ന നേട്ടങ്ങള്‍ നിങ്ങളെ തേടിവരും. പ്രമോഷനോ ശമ്പള വര്‍ദ്ധനവോ ലഭിക്കാന്‍ അവസരമുണ്ട്. കരിയര്‍ വെല്ലുവിളികളെ നേരിടാന്‍ സാധിക്കും. സര്‍ക്കാര്‍ ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ ലഭിക്കും.
സാമ്പത്തിക ഇടപാടുകള്‍ വളരെ ശ്രദ്ധിച്ച് വേണം നടത്താന്‍. അനാവശ്യമായ സാമ്പത്തിക ബാധ്യതകളില്‍ നിന്ന് വിട്ടുനില്‍ക്കുക. ഓഹരികളിലും സമാനമായ നിക്ഷേപങ്ങളിലും നേട്ടമുണ്ടാകും. പിതൃസ്വത്ത് സംബന്ധിച്ച് നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ കാലയളവില്‍ അത് നേടാന്‍ അവസരങ്ങളുണ്ടാകും. വായ്പകള്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അല്പം കാത്തിരിക്കേണ്ടിവരാം.
കൂടുതല്‍ ക്ഷമയോടെ ഇരിക്കാനും പ്രലോഭനങ്ങളില്‍ വീഴാതെ നോക്കാനും നിങ്ങള്‍ ഈ സമയം ശ്രമിക്കും. പ്രണയ സംബന്ധമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ഈ സമയം അനുകൂല ഫലങ്ങള്‍ തന്നെ ലഭിക്കുന്നതായിരിക്കും. അപരിചിതരുമായോ അയല്‍ക്കാരുമായോ അപ്രതീക്ഷിതമായി പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. ആരോഗ്യ പ്രശ്നങ്ങള്‍ നിരന്തരം നിങ്ങളെ അലട്ടിയേക്കാം. ജീവിതശൈലീ രോഗങ്ങള്‍ വന്നേക്കാം. കുടുംബത്തിലെ ആര്‍ക്കെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ വരുന്നത് നിങ്ങളുടെ ആശങ്കയ്ക്ക് കാരണമാകും. അതിനാല്‍ ഇക്കാര്യം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.
അഗ്നി, വാഹനം, ആയുധം തുടങ്ങിയ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ഈ വര്‍ഷം അല്പം ജാഗ്രത പാലിക്കണം. വിവാഹവ സംബന്ധമായ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി മാറുകയും അത്തരം കാര്യങ്ങള്‍ അവസാന നിമിഷം മാറ്റിവയ്ക്കാനുള്ള സാധ്യത അല്പം കൂടുതലാണ്. അതിനാല്‍ അത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ച് കൊണ്ടുപോകേണ്ടതാണ്. വിവാഹത്തിന് താല്പര്യപ്പെടുന്നവരാണെങ്കില് ഈ വര്‍ഷം അത്ര മികച്ചതാണ് എന്ന് പറയാനാകില്ല. തടസ്സങ്ങള്‍ അല്പം കൂടുതലാണ്.
പല കാര്യങ്ങളുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് തടസ്സങ്ങള്‍ നേരിടേണ്ടിവരാം. വിദേശത്ത് പോകാനാഗ്രഹിക്കുന്നവര്‍ക്ക് വഴിയില്‍ പല തടസ്സങ്ങളും ഉണ്ടായേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ അനുകൂലമായ വര്‍ഷമാണ് ഇത്. വിദ്യയില്‍ ഉയര്‍ച്ച നേടാന്‍ സാധിക്കും. കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി ഭവിക്കും. മത്സര പരീക്ഷകളില്‍ വിജയം നേടാനാകും. ഉന്നത പഠനത്തിനായി ആഗ്രഹിക്കുന്ന കോളേജില്‍ അഡിമിഷന് ലഭിക്കും. വിദേശത്ത് ജോലി ലഭിക്കാനുള്ള അവസരങ്ങളുണ്ടാകും.
ജോലിക്കാര്‍ക്ക് തീര്‍ച്ചയായും ഈ വര്‍ഷം ജോലി ലഭിക്കും. വിദേശ തൊഴിലവസരങ്ങള്‍ കൈവരും. പങ്കാളിത്തത്തോടെ ബിസിനസ് ചെയ്യുന്നവര്‍ അല്പം ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് നഷ്ടം വരാനുള്ള സാധ്യത കൂടുതലാണ്. ഇഷ്ടദേവതയെ പ്രാര്‍ത്ഥിച്ച് മുന്നോട്ട് പോകുക. തീര്‍ച്ചയായും നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ തന്നെ ലഭിക്കുന്നതായിരിക്കും.



Click it and Unblock the Notifications
