Latest Updates
-
ജൂൺ 19-ന് എത്തുന്ന സർവാർത്ഥ സിദ്ധി യോഗം: സാമ്പത്തിക നേട്ടങ്ങൾക്കായി ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു! -
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ -
കൊച്ചിയിൽ എലിപ്പനി ജാഗ്രത: മഴക്കാലത്ത് പുരുഷന്മാർ അറിയേണ്ട അടിയന്തര സുരക്ഷാ മാർഗങ്ങൾ -
മഴക്കാലത്ത് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോൾ ചോർച്ച ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
മഴക്കാലത്ത് വണ്ണം കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
മഴക്കാലത്തും സൺസ്ക്രീൻ നിർബന്ധമോ? ചർമ്മം സുരക്ഷിതമാക്കാൻ ഈ പുതിയ രീതികൾ പരീക്ഷിക്കൂ -
ചാട്ടവും ഓട്ടവുമില്ല, തൃഷയുടെ ഈ വർക്കൗട്ട് ചെയ്താൽ ശരീരം മാറും; മഴക്കാലത്ത് വീട്ടിലിരുന്ന് പരീക്ഷിക്കാം -
ചൊവ്വ ഇടവം രാശിയിലേക്ക്: സാമ്പത്തിക നേട്ടത്തിനായി ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ!
Ayilyam Nakshatra Phalam 2024: ദുരിതങ്ങളാണ് വഴിനിറയെ, ഏറെ ശ്രദ്ധിക്കേണ്ട സമയം
Ayilyam Nakshatra Phalam 2024: പുതിയൊരു വര്‍ഷത്തിലേക്ക് കടക്കുകയാണ് നമ്മള്. 2024 പുതുവര്‍ഷം പിറക്കാന്‍ ഇനി ഏതാനും ദിവസം മാത്രമേയുള്ളൂ. പുതുവര്‍ഷത്തെ ആവേശത്തോടെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ഏവരും. പുതുവര്‍ഷത്തില്‍ എല്ലാവര്ക്കും സൗഭാഗ്യം വരട്ടെയെന്ന് ആശംസിക്കുന്നു. ജ്യോതിഷപ്രകാരം പുതുവര്‍ഷത്തില്‍ ആയില്യം നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ പല മാറ്റങ്ങളുമുണ്ടാകും.
പൊതുഫലം പ്രകാരമാണ് ഈ കാര്യങ്ങള്‍ പറയുന്നത്. ഇവര്‍ക്ക് 2024ല്‍ വന്നുചേരുന്ന കാര്യങ്ങളെക്കുറിച്ചും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചും ഈ ലേഖനത്തില്‍ വായിച്ചറിയാം. കൂടാതെ നിങ്ങള്‍ ചെയ്യേണ്ട ചില പരിഹാര ക്രിയകളും ഇവിടെ നല്കുന്നു. 2024ല്‍ ആയില്യം നക്ഷത്രക്കാരുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ആയില്യം നക്ഷത്രം 2024 ഫലങ്ങള്‍
ആയില്യം നക്ഷത്രക്കാര്‍ക്ക് 2024 പുതുവര്‍ഷത്തില്‍ അല്പം സാമ്പത്തിക ക്ലേശങ്ങള്‍ക്കുള്ള സാധ്യത കാണുന്നുണ്ട്. ചില കാര്യങ്ങളുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് ജീവിതത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടേണ്ടിവരാം. അമിതമായി പലരെയും വിശ്വസിക്കുന്നതിനാല്‍ നിങ്ങള്‍ക്ക് ചതിവ് പറ്റാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ സഹായിക്കുന്നവര്‍ നിങ്ങള്‍ക്ക് തന്നെ തിരിച്ചടി തരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ആരെയും അമിതമായി വിശ്വസിക്കാതിരിക്കുക. സ്വന്തമായി കാര്യങ്ങള്‍ നന്നായി ആലോചിച്ച ശേഷം മാത്രം തീരുമാനങ്ങളെടുക്കുക.
സന്താനങ്ങളുമായി ബന്ധപ്പെട്ട് ചില ദുരിതങ്ങള്‍ വന്നുചേരാം. അവര്‍ക്ക് പ്രതീക്ഷിച്ച അത്ര ഉയര്‍ച്ച ലഭിക്കാതെ വരാം. ഈ സമയം നിങ്ങള്‍ അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സന്താനഗോപാല അര്‍ച്ചന നടത്തുക. ഇപ്രകാരം പ്രാര്‍ത്ഥിച്ചാല്‍ സന്താനങ്ങളുമായു ബന്ധപ്പെട്ട ഉയര്‍ച്ച പ്രതീക്ഷിക്കാം. ശത്രുക്കള്‍ വര്‍ധിക്കുന്ന ഒരു സമയം തന്നെയാണ് നിങ്ങള്‍ക്ക് ഈ വര്‍ഷം. എന്നാല്‍ വര്‍ഷാന്ത്യത്തില്‍ ശത്രുശല്യം കുറയാന്‍ സാധ്യതയുണ്ട്.
വിദ്യാപരമായി നോക്കുകയാണെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വളരെയധികം ഉയര്‍ച്ച ലഭിക്കുന്ന ഒരു വര്‍ഷമാണിത്. എന്നാല്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നെയ് വിളക്ക് അര്‍പ്പിക്കുക. കൂടാതെ നാഗക്ഷേത്രത്തില്‍ മഞ്ഞപ്പാല്, മഞ്ഞപ്പട്ട്, പാലഭിഷേകം എന്നീ കാര്യങ്ങള്‍ ചെയ്യുന്നതും ഏറ്റവും ശുഭകരമാണ്.
വസ്തു, വീട് തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് ഈ സമയം ചില ക്ലേശങ്ങള്‍ വന്നുചേരാം. അതിനാല്‍ ഏത് കാര്യത്തിലും സാമ്പത്തികമായി ശ്രദ്ധിച്ച് ചെയ്യുക. ചില ശത്രുക്കളുമായി ബന്ധപ്പെട്ട് സാമ്പത്തിക നഷ്ടങ്ങള്‍ വന്നുചേരാനുള്ള സാധ്യത കൂടുതലാണ്. വാഹനവുമായി ബന്ധപ്പെട്ട് അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ വാഹനം കൈകാര്യം ചെയ്യുന്നവര്‍ അല്പം ശ്രദ്ധിക്കുക. നിങ്ങളുടെ സംസാരവും ഈ സമയം ശ്രദ്ധിക്കണം. മറ്റുള്ളവരോട് മാന്യമായി സംസാരിക്കുക. കലഹ സാധ്യത ഈ സമയം കൂടുതലാണ്. അത് നിങ്ങള്‍ക്ക് ദോഷകരമായി മാത്രമേ ഭവിക്കൂ എന്ന കാര്യവും ഓര്‍ക്കുക.
കുടുംബക്ഷേത്രത്തില്‍ നെയ് വിളക്ക് വഴിപാട് അര്‍പ്പിക്കുക. കൂടാതെ ചാമുണ്ഡി ക്ഷേത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തുക. ഭാര്യാഭര്‍തൃ കലഹങ്ങള്‍ ഒഴിഞ്ഞുപോകാന്‍ ഈ പരിഹാരം മതി. അപവാദങ്ങള്‍ കേള്‍ക്കാനുള്ള സാധ്യത ഈ വര്‍ഷം അല്പം കൂടുതല്‍ തന്നെയാണ്. അതിനാല്‍ ഏത് കാര്യം ചെയ്യുമ്പോഴും ഈ കാര്യം ഓര്‍ത്തുവയ്ക്കുക.
മറ്റുള്ളവരാല്‍ സഹായം ലഭിക്കും. എന്നാല്‍ അത് പിന്നീട് പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കും. അതിനാല്‍ സഹായങ്ങള്‍ സ്വീകരിക്കുമ്പോള്‍ മുന്നും പിന്നും നോക്കാതെ അത് സ്വീകരിക്കരുത്. വിവാഹവുമായി ബന്ധപ്പെട്ട് അവിവാഹിതര്‍ക്ക് വിവാഹം നടക്കാനുള്ള സാധ്യത കൂടുതലാണ്. വിവാഹം മുടങ്ങുന്നവര്‍ ഈ സമയം അല്പമൊന്ന് ശ്രമിച്ചാല്‍ അവരുടെ വിവാഹം നടക്കുന്നതായിരിക്കും.
സര്‍ക്കാരുമായി ബന്ധപ്പെട്ട് ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള സാധ്യത ഈ സമയം കൂടുതലാണ്. കോടതി കേസുകളില്‍ നിന്ന് അനുകൂല തീരുമാനമുണ്ടാകും. വാക്ക് പാലിക്കാന്‍ പലതും നഷ്ടപ്പെടുത്തേണ്ട അവസ്ഥ നിങ്ങള്‍ക്ക് ഉണ്ടായേക്കാം. അതിനാല്‍ ഇക്കാര്യം ശ്രദ്ധിക്കണം. മരുന്നുകള്‍ക്കായി പണം ചെലവാക്കേണ്ട ഒരു അവസ്ഥ ഈ വര്‍ഷം വരാം. അതിനാല്‍ ആരോഗ്യ കാര്യത്തില്‍ വളരെയേറെ ശ്രദ്ധിക്കുക. സന്താനങ്ങളുമായി ബന്ധപ്പെട്ട് ചില രോഗങ്ങള്‍ നിങ്ങളെ അലട്ടിയേക്കാം. ഇക്കാര്യം ശ്രദ്ധിക്കുക.
വിദേശയാത്രയുമായി ബന്ധപ്പെട്ട് അവസരങ്ങളുണ്ടാകും. ജോലി അല്ലെങ്കില്‍ പഠനവുമായി ബന്ധപ്പെട്ട് വിദേശത്ത് പോകാനുള്ള അവസരമുണ്ടാകും. എടുത്തുചാട്ടം ദോഷകരമാണ്. അതിനാല്‍ ശ്രദ്ധിച്ച് മാത്രം ഏത് കാര്യത്തിനും തീരുമാനമെടുക്കുക. ആഗ്രഹിക്കുന്ന രീതിയില്‍ തന്നെ ഉദ്യോഗത്തില്‍ ഉയര്‍ച്ച നേടാനാവുന്ന സമയം തന്നെയാണ് ഇത്.
മൃഗങ്ങളാല്‍ ബന്ധപ്പെട്ട ദോഷങ്ങള്‍ നിങ്ങള്‍ക്ക് വന്നുചേരാനുള്ള സാധ്യത ഈ വര്‍ഷം അല്പം കൂടുതലാണ്. നാഗങ്ങളുമായി ബന്ധപ്പെട്ടോ മറ്റ് മൃഗങ്ങളുമായി ബന്ധപ്പെട്ടോ നിങ്ങള്‍ക്ക് ഈ വര്‍ഷം ചില ദോഷകരമായ അനുഭവങ്ങള്‍ നേരിടേണ്ടി വന്നേക്കാം. അതിനാല്‍ ഇക്കാര്യം ശ്രദ്ധിക്കുക. പൊതുവേ നോക്കുകയാണെങ്കില്‍ ആയില്യം നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം ചില ദോഷകരമായ ഫലങ്ങളുണ്ട് എങ്കിലും ചില കാര്യങ്ങളില്‍ സമയം ശുഭകരം തന്നെയാണ്. തൊഴിലുമായി ബന്ധപ്പെട്ട് ഉയര്‍ച്ച ലഭിക്കുന്ന സമയം തന്നെയാണ്. ഇവിടെ പറഞ്ഞിരിക്കുന്ന വഴിപാടുകള്‍ നടത്തി മുന്നോട്ട് പോയാല്‍ അധികം ബുദ്ധിമുട്ടില്ലാതെ നിങ്ങള്‍ക്ക് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നതായിരിക്കും.



Click it and Unblock the Notifications