Just In
Don't Miss
- Finance
ദിവസവും 95 രൂപ ഇടാൻ റെഡിയാണോ? ഈ പോസ്റ്റ് ഓഫീസ് പദ്ധതി തരും 14 ലക്ഷം രൂപ — നിക്ഷേപകർക്ക് ബംബർ ലോട്ടറി!
- Sports
IPL 2022: കപ്പില്‍ മാത്രമല്ല, തോല്‍വിയിലും മുമ്പന്മാര്, നാണംകെട്ട് മുംബൈയും സിഎസ്കെയും
- News
ദിലീപ് പ്രതിയായ കേസ്: നെയ്യാറ്റിന്‍കര ബിഷപ്പില്‍ നിന്ന് മൊഴിയെടുത്ത് അന്വേഷണ സംഘം
- Movies
നീ കരുത്തുള്ളവളാണെന്ന് വീണ്ടും തെളിയിച്ചു, ആ നിന്റെ അടുത്താണോ ബിഗ് ബോസിന്റെ ടാസ്ക്, ധന്യയോട് ഭര്‍ത്താവ്
- Automobiles
ഇലക്ട്രിക് മോഡലുകളുടെ തീപിടുത്തമോ കാരണം? പെട്രോൾ സ്കൂട്ടർ വിൽപ്പനയിൽ ഗംഭീര കുതിപ്പ്
- Technology
മൂന്ന് മാസത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാം വെറും 151 രൂപയ്ക്ക്!
- Travel
അന്താരാഷ്ട്ര ചായ ദിനം: രുചിതേടിപ്പോകുവാന് ഈ നാടുകള്‍...ജപ്പാന് മുതല്‍ ഡാര്‍ജലിങ് വരെ
Lucky Zodiac Signs 2022 : വര്‍ഷഫലം : 2022ല്‍ ഭാഗ്യം മാറിമറിയും ഈ 6 രാശിക്കാര്‍ക്ക്
കഴിഞ്ഞ വര്‍ഷം ചെയ്യാന്‍ കഴിയാതെ പോയ ജോലിയോ നടക്കാതെ പോയ ആഗ്രഹങ്ങളോ, പുതുവര്‍ഷത്തിന്റെ വരവില്‍ തീര്‍ച്ചയായും പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് പലരും വിശ്വസിക്കുന്നു. അതിനാല്‍ പുതുവര്‍ഷത്തിനായി മിക്കവരും വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
Most
read:
മാസഫലം:
ഡിസംബറില്‍
ഈ
രാശിക്കാര്‍ക്ക്
വലിയ
കുഴപ്പങ്ങളും
നഷ്ടങ്ങളും
ജ്യോതിഷത്തില്‍ വരാനിരിക്കുന്ന സമയത്തെയും വര്‍ഷത്തെയും കുറിച്ച് കൃത്യമായ പ്രവചനങ്ങള്‍ നടത്തപ്പെടുന്നു. ജ്യോതിഷം അനുസരിച്ച്, പുതുവര്‍ഷം ആര്‍ക്കൊക്കെ ഗംഭീരമായിരിക്കും എന്ന് പറഞ്ഞിട്ടുണ്ട്. ഈ ജ്യോതിഷ പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍, 2022 വര്‍ഷം മികച്ചതാകുന്ന 6 രാശിക്കാരുണ്ട്. അവര്‍ ഏതൊക്കെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം. ഇതില്‍ നിങ്ങളുടെ രാശിയുമുണ്ടോ എന്ന് നോക്കൂ.

ഇടവം
2022 വര്‍ഷം ഇടവം രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും. ഈ രാശിക്കാരുടെ ജീവിതത്തില്‍ പല തരത്തിലുള്ള ശുഭകരമായ മാറ്റങ്ങള്‍ ദൃശ്യമാകും. സാമ്പത്തിക പുരോഗതിയുടെ ശക്തമായ സാധ്യതകള്‍ കാണുന്നു. ഇടവം രാശിക്കാരുടെ കരിയറില്‍ നല്ല മാറ്റം കാണും. 2022 നിങ്ങള്‍ക്ക് നിരവധി സാധ്യതകള്‍ നല്കുന്നു. നല്ല ആരോഗ്യം ഉണ്ടാകും. പണം സമ്പാദിക്കാന്‍ നിങ്ങളുടെ എല്ലാ ഊര്‍ജ്ജവും ചെലവഴിക്കും.

ചിങ്ങം
2022 പുതുവര്‍ഷം ചിങ്ങം രാശിക്കാര്‍ക്ക് വളരെ ഐശ്വര്യവും ഭാഗ്യവുമായിരിക്കും. ജോലിയുടെയും ബിസിനസ്സിന്റെയും കാര്യത്തില്‍ ഈ വര്‍ഷം നിങ്ങള്‍ക്ക് സമൃദ്ധമായിരിക്കും. ഒരു പുതിയ ജോലി ആരംഭിക്കുന്നതില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. ചിങ്ങം രാശിക്കാരുടെ ബാങ്ക് ബാലന്‍സ് കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം വര്‍ദ്ധിച്ചേക്കാം. ജോലിയില്‍ എല്ലാവരുടെയും പിന്തുണ വര്‍ഷം മുഴുവനും തുടരും.
Most
read:ശനിമാറ്റം
2022;
ഈ
രാശിക്കാര്‍ക്ക്
ശനിയുടെ
കണ്ണില്‍
നിന്ന്
രക്ഷ

തുലാം
2022ലെ ഭാഗ്യ രാശികളുടെ വിഭാഗത്തിലാണ് നിങ്ങളും. പുതുവര്‍ഷം നിങ്ങള്‍ക്ക് വിജയത്തിന്റെ പല വാതിലുകളും തുറക്കും. നിങ്ങളുടെ ജീവിതശൈലി വളരെ മികച്ചതായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ക്കായി നിങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും, അതിനാല്‍ നിങ്ങളുടെ സാമ്പത്തിക പുരോഗതി തുടരും. നിങ്ങളുടെ കുടുംബാംഗങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും.

വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ക്കും 2022ലെ പുതുവര്‍ഷത്തില്‍ നിരവധി പുതിയ അവസരങ്ങള്‍ ലഭിക്കും. ഈ സമയം നിങ്ങള്‍ക്ക് മുന്നില്‍ വരുന്ന അവസരങ്ങള്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ മുതലാക്കാന്‍ കഴിയും എന്നതാണ് പ്രത്യേകത. ഈ വര്‍ഷം നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടട്ടെ. ഈ വര്‍ഷം നക്ഷത്രങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാണ്, അതിനാല്‍ അത് പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുക.
Most
read:ഡിസംബറില്‍
3
ഗ്രഹങ്ങള്‍ക്ക്
സ്ഥാനമാറ്റം;
ഈ
രാശിക്കാര്‍ക്ക്
ഭാഗ്യകാലം
മുന്നില്‍

മകരം
2022-ല്‍ മകരം രാശിക്കാരുടെ നക്ഷത്രങ്ങളുടെ സ്ഥാനം വളരെ ഉയര്‍ന്നതായിരിക്കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ഈ വര്‍ഷം ലാഭവും പുരോഗതിയും നിറഞ്ഞതായിരിക്കും. ഏത് ജോലിയിലും അല്പം കഠിനാധ്വാനം ചെയ്താലേ വിജയം കൈവരിക്കൂ. ലക്ഷ്മി ദേവിയുടെ അനുഗ്രഹം വര്‍ഷം മുഴുവനും നിലനില്ക്കും, അതിനാല്‍ നിങ്ങള്‍ക്ക് ഒരു തരത്തിലുള്ള സാമ്പത്തിക പ്രശ്നങ്ങളും നേരിടേണ്ടി വരില്ല.

കുംഭം
2022ല്‍ ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. 2022 വര്‍ഷം നിങ്ങള്‍ക്ക് അതിശയകരമായിരിക്കും. സാമ്പത്തിക വളര്‍ച്ചയുടെ വ്യക്തമായ സൂചനകളുണ്ട്. കുംഭം രാശിക്കാരായ ആളുകള്‍ക്ക് 2022-ല്‍ സ്വാധീനമുള്ള നിരവധി ആളുകളുമായി ബിസിനസ്സ് ചെയ്യാന്‍ അവസരം ലഭിക്കും. രാജ്യത്തും വിദേശത്തുമായി ബിസിനസ്സിന്റെ പ്രമോഷനും വ്യാപനവും ഉണ്ടാകും.
Most
read:വീടിന്റെ
ബാല്‍ക്കണിയിലും
വാസ്തുവുണ്ട്;
വിദഗ്ധര്‍
നിര്‍ദേശിക്കുന്നത്
ഇത്