Just In
- 11 min ago ദാമ്പത്യത്തില്‍ എന്നും കളിയും ചിരിയും ഉണ്ടാകാന്‍ പങ്കാളികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- 29 min ago വായ്നാറ്റം, പല്ലിലെ കറ, മഞ്ഞ നിറം: ഗ്യാരണ്ടിയോടെ ഇല്ലാതാക്കും അടുക്കളയിലെ ഔഷധക്കൂട്ട്
- 2 hrs ago മുടികൊഴിച്ചിലിന് വിട, പോയ മുടി കിളിര്‍ത്തുവരും; ആഴ്ചയില്‍ രണ്ടുതവണ ഉപയോഗം
- 3 hrs ago രാത്രിയിലെ ഇടക്കിടെയുള്ള മൂത്രമൊഴിക്കല്‍ ഒട്ടും നിസ്സാരമാക്കല്ലേ: ഗുരുതരാവസ്ഥ ശ്രദ്ധിക്കണം
Don't Miss
- Sports IPL 2024: ഇടിവെട്ടിയവനെ പാമ്പ് കടിച്ചു! സൂപ്പര്‍ താരത്തിന് പരുക്ക്; വെട്ടിലായി ബാംഗ്ലൂര്‍!
- News 'കെജ്രിവാൾ മാങ്ങയും മധുരവും കഴിക്കുന്നു'; പ്രമേഹം കൂട്ടി ജാമ്യം നേടാനുള്ള തന്ത്രമെന്ന് ഇഡി
- Movies പിരീഡ്സ് ആയി എന്നതും ഒരു തന്ത്രമാക്കുന്നു! ബിഗ് ബോസിനകത്ത് നടക്കുന്ന ഡ്രാമകളെ പറ്റി ബിബി ആരാധകര്‍
- Automobiles ലോകത്തിലെ ഏറ്റവും 'ആകര്‍ഷണീയമായ' കാറിന്റെ വില വെറും 7 ലക്ഷം! AI നല്കിയ ഞെട്ടിക്കുന്ന ഉത്തരം
- Finance പണത്തിന് ആവശ്യമുണ്ടോ, 5 ലക്ഷം പേഴ്സണൽ ലോണെടുക്കാം, കുറഞ്ഞ പലിശ ഈ ബാങ്കിലാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
- Technology ഈ സെറ്റപ്പൊന്നും ഐഫോണിൽ പോലും ഇല്ലകേട്ടോ! PolarAce ഇമേജിംഗ് സിസ്റ്റവുമായി ടെക്നോ 5G ഫോൺ എത്തി
Holi Wishes in Malayalam : നിറങ്ങളുടെ ആഘോഷം; ഹോളിയില്‍ പ്രിയപ്പെട്ടവര്‍ക്ക് കൈമാറാം സന്ദേശങ്ങള്‍
ഏറ്റവും വലിയ ഹൈന്ദവ ആഘോഷങ്ങളില്‍ ഒന്നാണ്, നിറങ്ങളുടെ ഉത്സവമായ ഹോളി. രാജ്യത്തെ ജനങ്ങള്‍ വലിയ ആഡംബരത്തോടെ ഹോളി ആഘോഷിക്കുന്നു. ഈ വര്‍ഷം മാര്‍ച്ച് 8നാണ് ഹോളി വരുന്നത്. ഹോളിക്ക് മുമ്പ് ആളുകള്‍ ഹോളിക ദഹന്‍ ആഘോഷിക്കുന്നു. തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ അടയാളപ്പെടുത്തുന്ന ഒരു സുപ്രധാന ദിനമാണ് ഇത്.
Also read: ചാണക്യനീതി: ഭാര്യാഭര്ത്താക്കന്മാരുടെ സന്തോഷകരമായ ദാമ്പത്യം നശിപ്പിക്കും ഈ 10 ശീലങ്ങള്‍
നിറങ്ങളുടെ ഉത്സവമായ ഹോളിക്ക് മുമ്പുള്ള രാത്രി, അന്ധകാരത്തിന്മേല്‍ വെളിച്ചവും തിന്മയുടെ മേല്‍ നന്മയും ദുഃഖത്തിന്മേല് സന്തോഷവും നേടിയ വിജയത്തിന്റെ പ്രതീകമായി ആളുകള്‍ ഹോളിക ദഹന്‍ ആഘോഷിക്കുന്നു. ഹോളിക ദഹന്‍ മുഹൂര്‍ത്തം മാര്‍ച്ച് 7ന് വൈകിട്ട് 06.24 മുതല്‍ 08.51 വരെയാണ്. ഹോളിയില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് കൈമാറാന്‍ ചില ആശംസാ സന്ദേശങ്ങള്‍ ഞങ്ങള്‍ നിങ്ങള്‍ക്കായി പങ്കുവയ്ക്കുന്നു.
ഹോളി സന്ദേശങ്ങള്‍
ശീതകാലത്തിന്റെ അവസാനമിട്ട് വസന്തകാലത്തെ സ്വാഗതം ചെയ്യുന്ന സമയമാണ് ഹോളി. ചരിത്രപരമായി, ഇതിന് വളരെയധികം പ്രാധാന്യമുണ്ട്. നാടോടിക്കഥകള്‍ മുതല്‍ പാട്ടുകള്‍ വരെ ഈ ഉത്സവത്തെക്കുറിച്ച് നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയും. നന്മയുടെ ആഘോഷമാണ് ഈ ഉത്സവം അടയാളപ്പെടുത്തുന്നതെന്ന് പലരും വിശ്വസിക്കുന്നു.
ഹോളി സന്ദേശങ്ങള്‍
വടക്കേന്ത്യയില്‍ ഹോളി പണ്ടുമുതലേ വലിയതോതില്‍ ആഘോഷിച്ചുവരുന്നു. ആഘോഷങ്ങളുടെ പൊലിമയില്‍ ദക്ഷിണേന്ത്യയില്‍ ചിലയിടങ്ങളിലും ഹോളി ആഘോഷം ഇന്ന് വ്യാപകമാകുന്നുണ്ട്. ഫാല്‍ഗുന മാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ് ഇന്ത്യക്കാര്‍ ഹോളി ആഘോഷിക്കുന്നത്. ആഹ്ലാദാരവങ്ങളില്‍ പരസ്പരം നിറങ്ങള്‍ വാരി തൂകിയാണ് ഹോളി ആഘോഷം.
ഹോളി സന്ദേശങ്ങള്‍
ശൈത്യകാലത്തിന്റെ പിന്‍വാങ്ങലിനു ശേഷം വസന്തകാലം, ഫലഭൂയിഷ്ഠത, വിളവെടുപ്പ് എന്നിവ സ്വാഗതം ചെയ്യുന്നതായി ഹോളി അടയാളപ്പെടുത്തുന്നു. സാംസ്കാരികമായി, ആളുകള്‍ അവരുടെ പ്രശ്നങ്ങളോടും ശത്രുതയോടും വിടപറയുന്ന ദിവസമാണെന്നും ചിലര്‍ പറയുന്നു.
Most read:തിങ്കളിലെ ശിവാരാധന; ഫലം ജോലി
ഹോളി സന്ദേശങ്ങള്‍
പരസ്പരം മുഖത്ത് ഛായം വിതറി ഈ അനുഗ്രഹീത ദിനത്തില്‍ ഏറ്റവും വലിയ ശത്രുക്കള്‍ പോലും സുഹൃത്തുക്കളായി മാറുന്നു. അതിനാല്‍, ഈ ആഘോഷത്തെയും പാരമ്പര്യത്തെയും 'ഹോളി മിലാന്' എന്ന് വിളിക്കുന്നു.
ഹോളി സന്ദേശങ്ങള്‍
പരമ്പരാഗത ആചാര അനുഷ്ഠാനങ്ങളോടെയാണ് ഹോളി ആഘോഷം ഇന്ത്യയില്‍ നടന്നുവരുന്നത്. രണ്ടു ദിവസമായാണ് ഹോളി ആഘോഷിക്കുന്നത്. ഹോളിഗ ദഹന്‍, ധുലന്ദി എന്നിവയാണ് അവ. രണ്ടാമത്തെ ദിനമായ ധുലന്ദിയാണ് വര്‍ണങ്ങളുടെ ദിനം. ആളുകള്‍ തമ്മില്‍ പരസ്പരം നിറങ്ങള്‍ വിതറുമ്പോള്‍ ശത്രുത അകലുമെന്നതാണ് വിശ്വാസം.
ഹോളി സന്ദേശങ്ങള്‍
ഹോളിയുമായി ബന്ധപ്പെട്ട് ചരിത്രങ്ങള്‍ പലതുണ്ട്. വിഷ്ണു ഭക്തനായ പ്രഹ്ലാദനുമായി ബന്ധപ്പെട്ടതാണ് ഹോളി ആഘോഷമെന്നാണ് ഒന്ന്. നന്മയുടെ പ്രതീകമായ പ്രഹ്ലാദന് തിന്മയുടെ പ്രതീകമായ ഹോളികയുമൊത്ത് അഗ്നികുണ്ഡത്തില്‍ ഇരിക്കുകയും തിന്മയുടെ പ്രതീകം കത്തി ചാമ്പലായപ്പോള് പ്രഹ്ലാദന് ഒരു പോറലും ഏല്ക്കാതെ രക്ഷപെട്ടുവെന്നുമാണ് ഐതിഹ്യം. ഹോളി ആഘോഷങ്ങളിലെ പ്രധാന ആചാരം ഹോളികയെ കത്തിച്ച് ചാമ്പലാക്കുക എന്നതാണ്.
Most read:നിങ്ങള്‍ക്കും പറയാം മുഖം നോക്കി ലക്ഷണം
ഹോളി സന്ദേശങ്ങള്‍
മറ്റു കഥകളും ഹോളിയുമായി ബന്ധപ്പെട്ട് പ്രചാരത്തിലുണ്ട്. കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയം, കാമദേവന്റെ ത്യാഗത്തിന്റെ കഥ എന്നിവയും ഹോളിയുമായി ചുറ്റിപ്പറ്റി നില്ക്കുന്നു. എന്നാല്‍ ഉത്തരേന്ത്യയില്‍ ഹോളി ആഘോഷത്തിനു പിന്നില്‍ മുഖ്യമായും പ്രഹ്ലാദന്റെ കഥയാണ് പ്രചാരത്തിലുള്ളത്.
ഹോളി സന്ദേശങ്ങള്‍
തിന്മയ്ക്കു മേല്‍ നന്മ നേടിയ വിജയം ആഘോഷിക്കാന്‍ ഹോളിയുമായി ബന്ധപ്പെട്ടു ഹോളിഗയെ കത്തിക്കുന്നു. ഹോളിയുടെ തലേദിവസം രാത്രി നടക്കുന്ന ഈ ചടങ്ങിന് 'ഹോളിഗ ദഹന്‍' എന്നു പറയുന്നു. അഗ്നിയ്ക്കു ചുറ്റും വലംവച്ച് ആളുകള്‍ നന്മയുടെ വിജയത്തിനായി ഈ അവസരത്തില്‍ പ്രാര്‍ത്ഥിക്കുന്നു. ചിലര്‍ പിതൃക്കളെ സ്മരിച്ച് അവര്‍ക്കായി പ്രത്യേക പൂജയും നടത്താറുണ്ട്.