Latest Updates
-
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
പ്രതീക്ഷിക്കാത്ത നേട്ടങ്ങള്, സമ്പത്ത് കുമിഞ്ഞുകൂടും; ഹോളിയില് ഭാഗ്യം തിളങ്ങുന്നത് ഈ 5 രാശിക്ക്
നിറങ്ങളുടെ ആഘോഷമായ ഹോളി വന്നെത്തി. എല്ലാ വര്ഷവും ഇന്ത്യക്കാര് ഹോളി ഉത്സവം വളരെ ആഢംബരപൂര്വ്വം ആഘോഷിക്കുന്നു. ഈ വര്ഷം നിറത്തിന്റെയും ആഘോഷത്തിന്റെയും ഉത്സവമായ ഹോളി മാര്ച്ച് 7, 8 തീയതികള് ആഘോഷിക്കും. മാര്ച്ച് 7ന് ഹോളിക ദഹനവും മാര്ച്ച് 8 ന് ഹോളിയും ആഘോഷിക്കും. തിന്മയുടെ മേല് നന്മ നേടിയ വിജയത്തിന്റെ പ്രതീകമായി ഹോളി ഉത്സവം കണക്കാക്കപ്പെടുന്നു.
ജ്യോതിഷമനുസരിച്ച്, ഈ വര്ഷം ഗ്രഹങ്ങളുടെ ചില ശുഭസംയോഗങ്ങളും ഹോളിയില് നടക്കുന്നു. ഇത്തവണ മാര്ച്ച് 6 ന് ശനിദേവന് കുംഭം രാശിയില് ഉദയം ചെയ്യും. ഹോളിയോടടുത്ത ഈ വേളയില് ശനിദേവന്റെ ഉദയം 5 രാശിക്കാര്ക്ക് പ്രത്യേക നേട്ടങ്ങള് സമ്മാനിക്കും. ശനി ദേവന്റെ അനുഗ്രഹത്താല് നിങ്ങളുടെ കഷ്ടപ്പാടുകള് നീങ്ങും. ഈ വര്ഷത്തെ ഹോളി ഭാഗ്യം നല്കുന്നത് ഈ 5 രാശിക്കാര്ക്കാണ്. ഇതില് നിങ്ങളുമുണ്ടോ എന്ന് നോക്കൂ.

മേടം
ഈ സമയം മേടം രാശിക്കാര്ക്ക് വളരെ മികച്ചതായിരിക്കും. വളരെക്കാലമായി കുടുങ്ങിക്കിടക്കുന്ന ജോലികള് പൂര്ത്തിയാകും. ഓഫീസിലെ ഉത്തരവാദിത്തം വര്ദ്ധിച്ചേക്കാം. അഹംഭാവം വിടുക, മുന്നോട്ട് പോകുക. നെഗറ്റീവ് കാര്യങ്ങളില് ശ്രദ്ധിക്കരുത്. ജോലിയില് ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങള്ക്ക് തീര്ച്ചയായും ശുഭഫലം ലഭിക്കുന്നതായിരിക്കും.

ഇടവം
ഈ ഹോളി ഇടവം രാശിക്കാര്ക്ക് വളരെ നല്ലതായിരിക്കും. വിദേശയാത്ര സ്വപ്നം കാണുന്നവര്ക്ക് ഈ കാലയളവില് അവരുടെ ആഗ്രഹങ്ങള് സഫലീകരിക്കും. സാമ്പത്തിക കാഴ്ചപ്പാടില് ഈ ഹോളി ഇടവം രാശിക്കാര്ക്ക് വളരെ മികച്ചതായിരിക്കും. സമയം ശരിയായി ഉപയോഗിക്കുക, നിങ്ങള്ക്ക് വിജയം ലഭിക്കും. ഹോളിക്ക് ശേഷം പുതിയ ജോലി ആരംഭിക്കുന്നുവെങ്കില് നിങ്ങള്ക്ക് വിജയം ലഭിക്കും. കുടുങ്ങിക്കിടക്കുന്ന ജോലികള് പൂര്ത്തിയാകും. ലക്ഷ്യങ്ങള് കൈവരിക്കുന്നതിലും എതിരാളികളെ ജയിക്കുന്നതിലും വിജയിക്കും. ശത്രുക്കളുടെ തന്ത്രങ്ങള് പരാജയപ്പെടും. പുതിയ തൊഴിലവസരങ്ങള് ലഭിക്കും.

ചിങ്ങം
പണത്തിന്റെ കാര്യത്തില് ചിങ്ങം രാശിക്കാര്ക്ക് ഈ സമയം മികച്ചതായിരിക്കും. ശമ്പളത്തില് വര്ധനയുണ്ടാകാം. വ്യത്യസ്ത സ്ഥലങ്ങളില് നിന്ന് പണം ലഭിക്കും. നല്കിയ വായ്പകള് തിരികെ ലഭിക്കും. ജോലിസ്ഥലത്ത് ഉയര്ന്ന ഉദ്യോഗസ്ഥരുമായുള്ള ബന്ധം മെച്ചപ്പെടും. പണം സമ്പാദിക്കുന്നതില് വിജയിക്കും. കുടുംബവുമായുള്ള ബന്ധം മെച്ചപ്പെടും. ജീവിതത്തില് വരുന്ന എല്ലാ കഷ്ടപ്പാടുകളും നീങ്ങും.

ധനു
ധനു രാശിക്കാര്ക്ക് ഹോളി സമയത്ത് പ്രയോജനം നേടാനാകും. സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും അവസാനിക്കും. ഇതുകൂടാതെ, ബിസിനസ്സ് ചെയ്യുന്നവര്ക്കും വിജയം ലഭിക്കും. ധാരാളം സമ്പത്ത് നേടാനുള്ള യോഗമുണ്ടാകും.

കുംഭം
ഹോളിയോടടുപ്പിച്ച് കുംഭം രാശിയില് നിന്നാണ് ശനിദേവന് ഉയര്ന്നുവരുന്നത്. അത്തരമൊരു സാഹചര്യത്തില്, നിങ്ങള്ക്ക് പണത്തിന്റെ കാര്യത്തില് മികച്ച നേട്ടങ്ങള് ലഭിക്കും. നിക്ഷേപത്തിനുള്ള അനുകൂലമായ സമയമാണിത്. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തും. വരുമാന മാര്ഗങ്ങള് വര്ദ്ധിക്കും. കുടുംബവും സുഹൃത്തുക്കളും നിങ്ങളുടെ ആത്മവിശ്വാസം വര്ദ്ധിപ്പിക്കും.

ഹോളി 2023
രാജ്യമെമ്പാടുമുള്ള ആളുകള് എല്ലാ വര്ഷവും വളരെ ആവേശത്തോടെ നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിക്കുന്നു. ഇത്തവണ മാര്ച്ച് 8 ന് ബുധനാഴ്ച ഹോളി ആഘോഷിക്കും. ഹിന്ദു കലണ്ടറിലെ ഏറ്റവും വലിയ ഉത്സവങ്ങളില് ഒന്നാണിത്. ഇതിനെ നിറങ്ങളുടെ ഉത്സവം എന്നും വിളിക്കുന്നു. ഹോളിക്ക് മുമ്പുള്ള ഹോളിക ദാഹനം തിന്മയുടെ വിജയത്തെ പ്രതീകപ്പെടുത്തുന്നു. പൂര്ണ്ണ ചന്ദ്ര ദിവസമാണ് ഇത് ആഘോഷിക്കുന്നത്. ഇതിന് അടുത്ത നാളാണ് ഹോളി.



Click it and Unblock the Notifications
