Latest Updates
-
തടി കുറയ്ക്കാൻ ജിം സപ്ലിമെന്റുകൾ വാങ്ങുന്നവരാണോ? ഈ ചതിക്കുഴിയിൽ വീഴരുത്! -
കടുത്ത ഉഷ്ണതരംഗം; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ തെറ്റുകൾ ഇനി ചെയ്യരുത് -
ഏപ്രിൽ 25: ഈ ശനിയാഴ്ച ഗ്രഹനില അനുകൂലം; തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ -
സീതാ നവമിയിലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക നില ഉയർത്തുമോ? അറിയാം വൃദ്ധി യോഗത്തിന്റെ രഹസ്യം -
ഇന്നത്തെ രാശിഫലം: മിഥുനത്തിനും ചിങ്ങത്തിനും ഭാഗ്യദിനം; ഈ ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ! -
ഇന്നത്തെ നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് എന്ത്? -
രാശിഫലം: വെള്ളിയാഴ്ച ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
സിക്സ് പാക്ക് മോഹം അപകടമോ? താരങ്ങളുടെ ബോഡി ഇമേജ് സമ്മർദ്ദത്തെ തുറന്നുകാട്ടി അവിനാഷ് തിവാരി -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ രക്ഷപ്പെടാം!
ഹോളി നിറങ്ങള്‍ ഭാഗ്യം കൊണ്ട് വരുന്ന രാശിക്കാര്‍: 12 രാശിക്കും സമ്പൂര്‍ണഫലം
ഹോളി ആഘോഷിക്കുന്നതിന് രാജ്യം തയ്യാറെടുത്തു. മാര്‍ച്ച് 8-നാണ് ഈ വര്‍ഷത്തെ ഹോളി ആഘോഷിക്കുന്നത്. ഒരാഴ്ചയോളം നില്ക്കുന്ന ആഘോഷങ്ങളാണ് ഹോളി ദിനത്തില്‍ വരുന്നത്. ഉത്തരേന്ത്യയിലാണ് ഹോളി ആഘോഷങ്ങള്‍ വളരെ കേമമായിട്ടുള്ളത്. പരസ്പരം നിറം പുരട്ടുമ്പോള്‍ ശത്രുത അകലും എന്നതാണ് ഹോളിയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നതും.

ഹോളി ആഘോഷങ്ങള്‍ ഓരോ രാശിാരിലും വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇത് ഇവരുടെ ജീവിതത്തിലും ചില മാറ്റങ്ങള്‍ നിറക്കുന്നു. ഈ വര്‍ഷത്തെ ഹോളി നിങ്ങളില്‍ എപ്രകാരം ബാധിക്കുന്നു എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഹോളി ദിനങ്ങളെല്ലാം തന്നെ വളരെയധികം സന്തോഷം നല്‍കുന്നതായിരിക്കും. കൂടാതെ ഹോളിയുടെ നിറങ്ങള്‍ നിങ്ങളുടെ ജീവിതത്തിലും നിറക്കുന്ന ഒരു സമയം കൂടിയാണ്. ചന്ദ്രന് അനുകൂല സ്ഥാനത്തായതിനാല്‍ ഇവര്‍ക്ക് കലാപരവും സര്‍ഗ്ഗാത്മകവുമായ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സാധിക്കുന്നു. നിങ്ങളുടെ എല്ലാ പ്രവൃത്തികളിലും വിജയം കണ്ടെത്തുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും സാധിക്കുന്ന ഒരു സമയം തന്നെയാണ്.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഹോളി ദിനത്തില്‍ സന്തോഷം തന്നെയാണ് ജീവിതം നല്‍കുന്നത്. ഇവര്‍ സുഹൃത്ബന്ധത്തിന് പ്രാധാന്യം നല്കുന്നവരായതിനാല് തന്നെ പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുന്നതിനും അവരുമായി സൗഹൃദം പങ്കു വെക്കുന്നതിനും സാധിക്കുന്നു. സഹോദരങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ഏത് കാര്യത്തിനും പൂര്‍ണ പിന്തുണ ലഭിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ മറക്കാനാവാത്ത ഒരു ഹോളിയായിരിക്കും സമ്മാനിക്കാന്‍ സാധിക്കുന്നത്. ഇവരുടെ കരിയറിലും ജീവിതത്തിലും ഒരുപോലെ സന്തോഷം നിറയുന്ന സാഹചര്യങ്ങള്‍ ഉണ്ടാവുന്നു. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടായിരിക്കാം. ജീവിതം കൂടുതല്‍ നിറങ്ങള്‍ നിറഞ്ഞതാവുന്നു.

കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് ജീവിതത്തില്‍ പോസിറ്റീവ് എനര്‍ജി നിറക്കുന്ന ദിനങ്ങളാണ് ഹോളി നല്‍കുന്നത്. നിങ്ങളുടെ ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആയി മാറുന്നു. നിറങ്ങള്‍ ആസ്വദിക്കുന്നവര്‍ക്ക് മാത്രമേ ജീവിതം പോസിറ്റീവ് ആയി കൊണ്ട് പോവുന്നതിന് സാധിക്കുകയുള്ളൂ. എല്ലാ പ്രശ്നങ്ങളേയും ഇല്ലാതാക്കി സന്തോഷത്തോടെ മുന്നോട്ട് കൊണ്ട് പോവാന്‍ സാധിക്കുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഇതുവരേ നേരിട്ട് കൊണ്ടിരുന്ന എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കാന്‍ സാധിക്കുന്ന ഒരു സമയം തന്നയാണ് എന്നതില്‍ സംശയം വേണ്ട. പല പ്രശ്നങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് പുറത്ത് വരുന്നതിന് സാധിക്കുന്നു. അത് മാത്രമല്ല ജീവിതത്തിലെ സന്തോഷം നിറക്കുന്ന അവസ്ഥകള്‍ നിങ്ങള്‍ മുഖേന കണ്ടെത്താന്‍ സാധിക്കുന്നു.

കന്നി രാശി
കന്നിരാശിക്കാര്‍ക്ക് ഹോളി ദിനം വളരെയധികം സമാധാനവും സന്തോഷവും നല്‍കുന്നതായിരിക്കും. പലപ്പോഴും ജീവിതത്തിലെ സന്തോഷം എന്താണെന്ന് നിങ്ങള്‍ തിരിച്ചറിയുന്ന ഒരു ദിനമാണ് ഉണ്ടാവാന്‍ പോവവുന്നത്. എല്ലാ മേഖലയിലും പുരോഗതി കൈവരിക്കുന്നതിനും ജീവിതത്തില്‍ ലാഭവും നേട്ടവും കൊണ്ട് വരുന്നതിനും സാധിക്കുന്നു. നിങ്ങള്‍ക്ക് പുതിയ മാറ്റങ്ങള്‍ ജീവിതത്തില്‍ വരുന്ന ദിനം കൂടിയാണ് ഇത്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഹോളി ദിനം അത്ര നല്ല സമയമായിരിക്കില്ല നല്‍കുന്നത്. അതുകൊണ്ട് തന്നെ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും വളരെയധികം പ്രശ്നത്തിലായേക്കാം. എന്നാല്‍ ഉടന്‍ തന്നെ അതില്‍ നിന്ന് പരിഹാരം കാണുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ഹോളി കഴിഞ്ഞ ഉടനെ തന്നെ സാമ്പത്തിക പ്രതിസന്ധികള്‍ എല്ലാം മാറുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു സമയമാണ് ഹോളി. വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഉണ്ടാവുന്ന മാറ്റങ്ങള്‍ പോസിറ്റീവ് ആയി മാറുന്നു. ജോലി ലഭിക്കുന്നതിനും അതിനുള്ള നിരവധി അവസരങ്ങള്‍ക്കും സാധ്യതയുണ്ട്. വിവാഹത്തിന് ഏറ്റവും അനുയോജ്യമായ സമയമായിരിക്കും.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ജീവിതത്തില്‍ ഈ ഹോളി അല്പം ജാഗ്രത പുലര്‍ത്തേണ്ടതാണ്. കാരണം ഇവര്‍ക്ക് പല ദോഷഫലങ്ങളും ഇതോടനുബന്ധിച്ച് ഉണ്ടാവാം. സന്തോഷം നിറയുന്ന അവസരങ്ങള്‍ ഇവര്‍ക്ക് വളരെ കുറവായിരിക്കും. പലപ്പോഴും ഹോളിക്ക് ശേഷം ഇവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്നു.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ജീവിതത്തില്‍ പല വിധത്തിലുള്ള ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിരിക്കും. പലപ്പോഴും നിങ്ങള്‍ക്ക് പുതിയ പ്രണയത്തിനുള്ള സാധ്യതയുണ്ട്. ചെറിയ രീതിയില്‍ സാമ്പത്തിക നഷ്ടവും പ്രശ്നങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങളാണ് ഹോളി നല്‍കുന്നത്. ഇവര്‍ക്ക് ജീവിതത്തില്‍ ചില നല്ല കാര്യങ്ങള്‍ ഈ സമയം സംഭവിക്കുന്നു. പലപ്പോഴും സാമ്പത്തിക പ്രശ്നങ്ങള്‍ വരെ അനുഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും അതിനെയെല്ലാം തരണം ചെയ്യുന്നതിനുള്ള ആത്മവിശ്വാസം നിങ്ങള്‍ക്കുണ്ടാവുന്നു.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ഹോളി സമയം വളരെ അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജീവിതത്തില്‍ ചില പ്രധാന മാറ്റങ്ങള്‍ സംഭവിക്കുന്നു. ജോലിക്ക് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് അനുകൂലഫലം ലഭിക്കും. സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജീവിതത്തിന് ഹോളി പുതിയ നിറങ്ങള്‍ നല്‍കും എന്നതാണ് സത്യം.
Disclaimer:ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications