Latest Updates
-
കേരളത്തിൽ ഇന്ന് മഴയും ഉഷ്ണവും; ചർമ്മത്തിലെ ഫംഗസ് ബാധയും താരനും തടയാൻ ഈ വഴികൾ പരീക്ഷിക്കൂ -
നവരാത്രി സ്വർണവിപണി: കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
ഒക്ടോബർ 9: ചന്ദ്രൻ കന്നി രാശിയിലേക്ക്; പണമിടപാടുകൾക്കും പേപ്പർ വർക്കുകൾക്കും സുവർണ്ണാവസരം, ഈ രാശിക്കാർക്ക് നേട്ടം -
ശുക്രന്റെ വക്രഗതിയും ചൊവ്വയുടെ നീചാവസ്ഥയും: പണം, പ്രണയം, യാത്രകൾ; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് നിർണ്ണായക മാറ്റങ്ങൾ -
ഒക്ടോബർ 8: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇവയാണ്; രാഹുകാലം ഒഴിവാക്കി നേട്ടങ്ങൾ സ്വന്തമാക്കൂ! -
ഒക്ടോബർ 9-11 വാരാന്ത്യം: അമാവാസിക്ക് ശേഷം ഭാഗ്യം തെളിയുന്ന 5 രാശികൾ, ധനനേട്ടം ഉറപ്പ്! -
നവരാത്രി ഗർബ ആഘോഷം: കപ്പിൾ എൻട്രിയിലെ തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 8 നക്ഷത്രഫലം: പൂരം നക്ഷത്രത്തിൽ ചന്ദ്രൻ, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ആർബിഐ പലിശനിരക്ക് കൂട്ടി: ഇഎംഐയും എഫ്ഡി പലിശയും ഇനി എങ്ങനെ മാറും? -
2026 ഒക്ടോബർ 7: ഇന്നത്തെ രാഹുകാലവും ഗുളികകാലവും അറിയാം; ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ!
5 രാജയോഗങ്ങളുടെ അപൂര്‍വ സംയോഗം; അത്ഭുത സൗഭാഗ്യങ്ങള്‍, ഹോളി മുതല്‍ ഒരുമാസക്കാലം ഈ 5 രാശിക്ക് രാജയോഗം
രാജ്യമെങ്ങും ഹോളി ആഘോഷവേളയിലാണ്. ജ്യോതിഷപ്രകാരം ഈ വര്‍ഷത്തെ ഹോളി അല്പം പ്രത്യേകതകള്‍ നിറഞ്ഞതാണ്. 5 രാജയോഗങ്ങളുടെ ഒരു അപൂര്‍വ സംയോജനം ഹോളിയില്‍ രൂപപ്പെടുന്നു. ഈ അപൂര്‍വ സംയോജനത്തിലൂടെ 5 രാശിക്കാര്‍ക്ക് ചൈത്രമാസത്തില്‍ പരമാവധി ഗുണം ലഭിക്കും. ഹിന്ദു കലണ്ടര്‍ പ്രകാരം ഹോളി ദിനം, അതായത് മാര്‍ച്ച് 8 മുതല്‍ ചൈത്ര മാസം ആരംഭിക്കുന്നു. ഏപ്രില്‍ 6 വരെ ചൈത്രമാസമായിരിക്കും.
ഇത്തവണ ഹോളിയില്‍ ശനി അതിന്റെ മൂല ത്രികോണ രാശിയായ കുംഭത്തില്‍ നിന്ന് ശശയോഗവും, സ്വരാശി മീനരാശിയില്‍ നിന്ന് ഹന്സയോഗവും, ശുക്രന്റെ ഉന്നതമായ മീനത്തില്‍ മാളവ്യയോഗവും, ബുധന്‍, സൂര്യന് എന്നിവ കുംഭം രാശിയില്‍ ബുധാദിത്യയോഗവും, ചന്ദ്രന്റെ കന്നി രാശിയില്‍ ശനിയോഗവും രൂപപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഈ രാജയോഗങ്ങളുടെ സ്വാധീനത്താല്‍ ചില രാശിക്കാര്‍ക്ക് ഇന്ന് മുതല്‍ സൗഭാഗ്യങ്ങളുടെ കാലമായിരിക്കും. ചൈത്രമാസം ഈ 5 രാശിക്കാര്‍ക്ക് വളരെയേറെ ഗുണം ചെയ്യും. ഹോളിയിലെ ശുഭയോഗങ്ങള്‍ നേട്ടം സമ്മാനിക്കുന്ന രാശിക്കാര്‍ ഇവരാണ്.

മേടം
ഹോളിയില്‍ രൂപപ്പെടുന്ന 5 രാജയോഗം മേടം രാശിക്കാര്‍ക്ക് വളരെ ശുഭകരവും ഫലദായകവുമായിരിക്കും. ഈ ശുഭകരമായ യോഗ ഫലത്താല്‍, അടുത്ത ഒരു മാസത്തേക്ക് അതായത് ചൈത്രമാസം മുഴുവനും നിങ്ങള്‍ക്ക് നേട്ടങ്ങളും സന്തോഷവും ലഭിക്കും. നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ പുരോഗതി പ്രാപിക്കും. ഉയര്‍ച്ചയുടെ പുതിയ പടവുകള്‍ കയറാനാകും. കൂടാതെ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങളും ലഭിക്കും. കുടുങ്ങിക്കിടക്കുന്ന ചില ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. മുതിര്‍ന്ന സഹോദരങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും.

മിഥുനം
ഹോളി മുതല്‍ ആരംഭിക്കുന്ന ചൈത്രമാസം മിഥുനരാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. അസുഖബാധിതരായിരുന്ന ആളുകളുടെ ആരോഗ്യം മെച്ചപ്പെടും. നിങ്ങളുടെ കുടുംബജീവിതത്തില്‍ സ്നേഹവും സന്തോഷവും കാണാന്‍ സാധിക്കും. സാമ്പത്തിക കാര്യങ്ങളില്‍ അല്‍പ്പം ചെലവ് വരുമെങ്കിലും ശുഭകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് സന്തോഷം നല്‍കും. തൊഴിലിന്റെ കാര്യത്തിലും ചൈത്രമാസം പുരോഗതി നല്‍കും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. പുതിയ ബന്ധങ്ങള്‍ തുടങ്ങാനാകും.

തുലാം
ഹോളിയില്‍ ഉണ്ടാക്കുന്ന രാജയോഗങ്ങള്‍ തുലാം രാശിക്കാര്‍ക്ക് വളരെയേറെ നേട്ടങ്ങള്‍ സമ്മാനിക്കും. തുലാം രാശിക്കാരുടെ പ്രണയ ജീവിതത്തില്‍ സ്നേഹം വളരും. കുറച്ചു നാളുകളായി നിലനില്‍ക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം ലഭിക്കും. അകന്നുനിന്ന സുഹൃത്തുക്കളും ബന്ധുക്കളും നിങ്ങളുടെ അടുത്ത് വരും. അയല്‍ക്കാരുമായുള്ള നിങ്ങളുടെ ബന്ധവും മെച്ചപ്പെടും. അവരില്‍ നിന്ന് നിങ്ങള്‍ക്ക് സഹകരണം ലഭിക്കും. വീട്ടിലെ മുതിര്‍ന്നവരുടെ അനുഗ്രഹം ലഭിക്കും.

വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ക്ക് ചൈത്രമാസം ശുഭവും ഗുണകരവുമായിരിക്കും. ഹോളിയില്‍ ഉണ്ടാകുന്ന രാജയോഗങ്ങള്‍ നിങ്ങള്‍ക്ക് നേട്ടം സമ്മാനിക്കും. സര്‍ക്കാര്‍ മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ വിജയം കൈവരിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്നും ചില ബന്ധങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. പ്രൊമോഷനുകളും ഇന്‍ക്രിമെന്റുകളും മുടങ്ങിക്കിടക്കുന്നവര്‍ക്ക് ഈ രാജയോഗത്തില്‍ നിന്ന് ശുഭകരമായ വാര്‍ത്തകള്‍ ലഭിക്കും. ജോലി സംബന്ധമായോ കുടുംബപരമായ കാരണങ്ങളാലോ ഈ സമയം നിങ്ങള്‍ക്ക് യാത്ര ചെയ്യേണ്ടി വന്നേക്കാം.

മീനം
ഈ ഹോളി ദിനത്തില്‍ രൂപപ്പെടുന്ന രാജയോഗങ്ങള്‍ മീനം രാശിക്കാര്‍ക്ക് വളരെ ഐശ്വര്യപ്രദമാണ്. വാഹനം ഭൂമി എന്നിവ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ ആഗ്രഹങ്ങള്‍ സഫലമാകും. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും. ഒരു തീര്‍ത്ഥാടനത്തിനും അവസരം കൈവരും. പൂര്‍വ്വിക സ്വത്തില്‍ നിന്നും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. കുടുംബ ജീവിതത്തില്‍ സ്നേഹവും സന്തോഷവും നിലനില്ക്കും. കുട്ടികളുടെ വിജയത്തില്‍ നിങ്ങള്‍ സന്തുഷ്ടരാകും. സാമ്പത്തിക കാര്യങ്ങളിലും ഈ സമയം നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും.



Click it and Unblock the Notifications
